Difference between revisions 1400490 and 1400510 on mlwiki

{{SD}}മനുഷ്യൻ ഒരു സമൂഹിക ജീവിയാണെന്നത് പലപ്പൊഴും നമ്മൾ എല്ലാവരും മക്കുന്നതായി കാണുന്ന ഒരു സമൂഹത്തിലാണു നാം ജീവീക്കുന്നത് എന്ന് എനിക്ക് പലപ്പൊഴും തൊന്നിയിട്ടുണ്ട്. 
മനുഷ്യ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമയി ഞാൻ കാണുന്നത് ഒരിക്കലും മരണത്തെ അല്ല.
കാരണം മരണം നമുക്ക് സുനിഷ്ചിതമായ സത്യമാണു.
ഏന്നാൽ ഒരാൾ ജീവിച്ചിരിക്കെ അയാളുടെ  ബന്ധങ്ങൾ നഷ്ടപ്പെടുകയൊ നഷ്ടപ്പെടുത്തുകയൊ ചെയ്യുമ്പൊളാണു ശെരിക്കും നഷ്ടം ഉണ്ടായതായി ഞാൻ കണുന്നത്.

നാം സനേഹിക്കുന്നവർ നമ്മെ മനസ്സിലാക്കുന്നില്ലെങ്കിൽ ജീവിതത്തിനു അർത്ഥം ഇല്ലതാവുന്നു.
തിരിച്ച് നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ മനസ്സിലാക്കാൻ ശ്രമിക്കുന്നില്ലെങ്കിൽ നമ്മുടെ സ്നേഹത്തിനും അർത്ഥം ഇല്ലതാവുന്നു..

ഈ നശ്വരമായ ഭൂമിയിൽ മണിസൗധങ്ങളും സാമ്പത്തിക സുരക്ഷിതത്ത്വവും തീർക്കാനുള്ള ബദ്ധപ്പാടിൽ മനുഷ്യൻ സ്വന്ത ബന്ധങ്ങളെയും സ്നേഹ ബന്ധങ്ങളെയും നിഷ്കരുണം കഴുത്തറുത്ത് കൊല്ലുന്ന ദാരുണമായ കാഴ്ചയാണു ലോകമെങ്ങും കാണാൻ സാധിക്കുന്നത്.  
ജീവിത പങ്കാളികൾ പോലും പണമില്ലാത്ത തന്റെ ഇണയെ യാതൊരു മനസ്താപവും കൂടാതെ തള്ളികളഞ്ഞു കൊണ്ട് പുതിയ ഇണയെയൊ ഇണകളെയൊ തേടി പോകുന്ന സംസ്ക്കാരം ഉടലെടുത്തു തുടങ്ങിയിരിക്കുന്നു.

ഈ ലോകത്തെ മുഴുവൻ നിയന്ത്രിക്കുന്ന ശക്തിയായ് പണം മാറിയിരിക്കുന്നു അല്ലെങ്കിൽ കൗശലകാരനായ മനുഷ്യൻ പണത്തെ അങ്ങനെ മാറ്റി എടുത്തിരിക്കുന്നു.

പണമില്ലാത്തവൻ പിണം എന്ന അവസ്ഥ ലോകത്ത് നിലവിൽ വന്നു കഴിഞ്ഞിരിക്കുന്നു.

പണത്തിനു വേണ്ടി ബന്ധങ്ങളും സ്വന്തങ്ങളും വാടക കൊലയാളികളുടെ കത്തിമുനകൾക്ക് ഇരയായി കൊണ്ടിരിക്കുന്നു.
ഇന്ന് എവിടെയാണു സ്നേഹം നിലനിൽക്കുന്നത്. കണ്ടെത്താൻ വളരെ പ്രയാസപ്പെടെണ്ടി വരും എന്നത് തീർച്ച.
മക്കൾ മതാ പിതാക്കളെ തെരുവിലുപേക്ഷിക്കുന്നു. സഹോദരങ്ങൾ പരസ്പരം കൊല ചെയ്യുന്നു. എല്ലത്തിനും മൂക സാക്ഷിയായി കാലം.,
പ്രവർത്തിക്കുന്നത് എന്തെന്നറിയാതെ മൃഗീയ വാസനകൾ വളർത്തി എടുക്കുന്ന ഒരു പുതിയ തലമുറ ഇവിടെ രൂപപ്പെടുന്നതിൽ എന്താണതിശയം പ്രകടിപ്പിക്കാനുള്ളത്.
പണതിനു മീതെ പരുന്തും പറക്കില്ല എന്ന പഴഞ്ചൊല്ലിനെ അക്ഷരം പ്രതി ശെരി വെച്ചുകൊണ്ട് നൊക്കുകുത്തിയായ് നമ്മുടെ നിയമങ്ങൾ.
ശെരിക്കും ആർക്കാണു തെറ്റു പറ്റിയിരിക്കുന്നത്.
ചിന്തികുമൊ ഇതെപറ്റി അല്പം?