Difference between revisions 1483480 and 1483487 on mlwiki

ആസ്വാദനകല എന്നതുകൊണ്ട് എന്താണ് ഉദ്ദേശ്യം എന്നത് വ്യക്തമാക്കേണ്ടത് ആവശ്യമാണോ എന്നറിയില്ല. കല എന്നതുതന്നെ ആസ്വാദനം എന്ന ഉദ്ദ്യേശത്തോടെ സ്രിഷ്ടിക്കപ്പെടുന്നതല്ലേ എന്ന ചോദ്യം ഉണ്ടാവാം. അതെ, ശരിതന്നെ. എന്നാൽ കലകളെ തരം തിരിക്കെണ്ടിവരുമ്പോൾ--അനുഷ്ഠാനകല, ആസ്വാദനകല എന്നിങ്ങനെ-- ഈ പേരിന് വിശദീകരണം ആവശ്യമായി വരുന്നു.അതാണ് ഇത്തരം ഒരു ലേഖനം തുടങ്ങാനുള്ള പ്രേരണ തന്നെ. ആവശ്യമാണല്ലോ സൃഷ്ടിയുടെ മാതാവ്.

(contracted; show full)ളും ഒരു അനിവാര്യ സാഹചര്യവും അനിഷേധ്യ ഘടകവുമായിരുന്നു. ശാസ്ത്രവും മറ്റു ജീവിതസാഹചര്യങ്ങളും ഒട്ടേറെ വികാസം പ്രാപിച്ച ഇക്കാലത്തും ഇതിനു പറയത്തക്ക മാറ്റമൊന്നും കാണാനുമില്ല. ഗൃഹപ്രവേശം, വാഹനങ്ങൾനിരത്തിലിറക്കൽ, പേരിടൽ, വിവാഹം തുടങ്ങി തൊട്ടതിലും പിടിച്ചതിലുമൊക്കെ ദൈവത്തിനും പൂജാരിക്കും നിഷേധിക്കാനാവാത്ത സ്ഥാനം കല്പിച്ചത് നമ്മള്തന്നെയാണ്. ഇത്തരം കാര്യങ്ങളിൽ നേരിയ അലോസരമോ വിയോജിപ്പോ പ്രകടിപ്പിക്കുന്നതുപോലും ദൈവനിഷേധവും ഗുരുനിന്ദയും ആയി കണക്കാക്കപ്പെടുമെന്നതിനാൽ ആരും അത്തരം ഒരു സാഹചര്യത്തെ പ്രോത്സാഹിപ്പിക്കാറുമില്ല.
 അങ്ങനെ കല ദൈവദത്തമായ ഒരു സിദ്ധിയായി ഇന്നും പരിഗണിക്കപ്പെടുന്നുയൂറോപ്പിൽ ഉടയംകൊണ്ട ആധുനികകാലത്തിന്റെ കലാരൂപമായ സിനിമപോലും ഇത്തരം അനുഷ്ഠാന സ്പർശത്തിൽനിന്ന് സ്വതന്ത്രമല്ല, ഇന്ത്യയിൽ. അങ്ങനെ കല ദൈവദത്തമായ ഒരു സിദ്ധിയായി ഇന്നും പരിഗണിക്കപ്പെടുന്നു.

കലയെ ഇത്തരം ഒരു ചട്ടക്കൂട്ടിൽനിന്നു മോചിപ്പിച്ച് സ്വതന്ത്രാവിഷ്കാരമായി നിലനിർത്താനുമുള്ള ശ്രമങ്ങൾ നടന്നിട്ടില്ലെന്നോ നടക്കുന്നില്ലെന്നോ ഇപ്പറഞ്ഞതിന് അർത്ഥമില്ല.ചിത്രകല, നാടകം, ശില്പകല സംഗീതം തുടങ്ങിയ രംഗങ്ങളിൽ നല്ലൊരളവു വിജയിയ്ക്കാനും മനുഷ്യന് സാധിച്ചിട്ടുണ്ട്. റാഷണൽ ചിന്തയും യുക്തിവിചാരവും ബോധപൂർവമോ അല്ലാതെയോ ഈ മേഘലയിൽ വളരെ മുൻപുതന്നെ പ്രത്യക്ഷപ്പെട്ടുതുടങ്ങിയിട്ടുണ്ട്.