Difference between revisions 1515210 and 1515435 on mlwiki

കേരള പുരാവസ്തു വകുപ്പിന്റെ കീഴിൽ സംരക്ഷിക്കപ്പെടുന്ന ഒരു പുരാതന ക്ഷേത്രമാണ് '''തൊടീക്കളം ശിവക്ഷേത്രം.''' ചുമർ ചിത്രങ്ങൾ കൊണ്ട് പ്രസിദ്ധമാണ് പതിനഞ്ചാം നൂറ്റാണ്ടിനടുത്ത് പണികഴിപ്പിച്ച ഈ ക്ഷേത്രം. കോട്ടയം രാജവംശവുമായി ബന്ധപ്പെട്ടു കിടക്കുകയാണ് ഇതിന്റെ ചരിത്രം. ചുമർചിത്രങ്ങൾ ജൈവാച്ചായക്കൂട്ടുകൾ ഉപയോഗിച്ച് വരച്ചതാണ്. 18 ആം നൂറ്റാണ്ടിന്റെ അവസാന കാലങ്ങളിൽ പഴശ്ശിരാജാവും ബ്രിട്ടീഷുകാരും തമ്മിലുള്ള യുദ്ധത്തിന്  ക്ഷേത്ര പരിസരം സാക്ഷ്യം വഹിച്ചിട്ടുണ്ട്. കൽപ്പടവുകൾ അനവധിയുള്ള ഒരു കുളം ക്ഷേത്രസമീപത്തായിട്ടുണ്ട്. ക്ഷേത്രമുറ്റത്തുള്ള കൊടിമരത്തിന്റെ തറമാത്രമേ ഇന്നു നിലനിൽക്കുന്നുള്ളൂ.  മതിൽക്കെട്ടുകൾ എല്ലാം തന്നെ ചെങ്കല്ലിൽ തീർത്തതാണഇവിടത്തെ ചുമർചിത്രങ്ങൾ ജൈവാച്ചായക്കൂട്ടുകൾ ഉപയോഗിച്ച് വരച്ചതാണ്.കൽപ്പടവുകൾ അനവധിയുള്ള ഒരു കുളം ക്ഷേത്രസമീപത്തായിട്ടുണ്ട്. ക്ഷേത്രമുറ്റത്തുള്ള കൊടിമരത്തിന്റെ തറമാത്രമേ ഇന്നു നിലനിൽക്കുന്നുള്ളൂ.  മതിൽക്കെട്ടുകൾ എല്ലാം തന്നെ ചെങ്കല്ലിൽ തീർത്തതാണ്.

കോട്ടയം രാജവംശവുമായി ബന്ധപ്പെട്ടു കിടക്കുന്ന ചരിത്രമുള്ള ഈ ക്ഷേത്രത്തിന്റെ പരിസരം, 18 ആം നൂറ്റാണ്ടിന്റെ അവസാന കാലങ്ങളിൽ പഴശ്ശിരാജാവും ബ്രിട്ടീഷുകാരും തമ്മിലുള്ള യുദ്ധത്തിന്  സാക്ഷ്യം വഹിച്ചിട്ടുണ്ട്.