Difference between revisions 1607932 and 1608046 on mlwiki{{SD|പകർപ്പവകാശലംഘനം|url=http://www.orkut.com/Main#CommMsgs?tid=5495389532621074485&cmm=22187502&hl=en}}⏎ ⏎ {{prettyurl|Mattakkara}} {{കേരളത്തിലെ സ്ഥലങ്ങൾ |സ്ഥലപ്പേർ= മറ്റക്കര |അപരനാമം = |ജില്ല/മഹാനഗരം/പട്ടണം/ഗ്രാമം=നഗരം |അക്ഷാംശം = 9.58 |രേഖാംശം = 76.52 |ജില്ല = കോട്ടയം |ഭരണസ്ഥാപനങ്ങൾ = പഞ്ചായത്ത് |ഭരണസ്ഥാനങ്ങൾ = |ഭരണനേതൃത്വം = |വിസ്തീർണ്ണം = |ജനസംഖ്യ = |ജനസാന്ദ്രത = |Pincode/Zipcode = 686564 |TelephoneCode = 91 481 |പ്രധാന ആകർഷണങ്ങൾ = |}} [[കോട്ടയം]] ജില്ലയിലെ പ്രകൃതിരമണീയമായ പ്രദേശം.കോട്ടയത്തൂനിന്ന്20 കി.മി അകലെയുള്ള മണൽ ,മണ്ണൂർപള്ളി, പാദുവാ,പട്ടിയാലിമറ്റം, ചുവന്നപ്ലാവ്, നെല്ലിക്കുന്ന്, കരിന്പാനി,മഞ്ഞാമറ്റം, വടക്കേടം എന്നീ സ്ഥലങ്ങളും ചൂറ്റുപാടുകളും ചേർന്ന വലിയ ഒരു പ്രദേശമാണ് (കര) മറ്റക്കര. കേരളത്തിലെ വലിയ കരകളിൽ ഒന്നായി മറ്റക്കര കണക്കാക്കുന്നു{{തെളിവ്}}. ചെറുഅരുവികളും മലനിരകളും വയലുകളും തോടുകളും ചേർന്ന മറ്റക്കരയുടെ ഹൃദയധമനിയാണ് പന്നഗംതോട്. കേരളത്തിലെ ഏറ്റവൂം വലിയ ശുദ്ധജല തോടായ പന്നഗംതോടിന് മറ്റക്കരയുടെ ചരിത്രത്തിൽ തന്നെ സ്ഥാനമുണ്ട്. തുരുത്തിപള്ളിയിൽ ക്ഷേതം മറ്റക്കരപള്ളി തൂടങ്ങി നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രങ്ങളൂം പള്ളികളും മറ്റക്കരയുടെ പ്രത്യേകതയാണ്. വിശ്വേശ്വരയ്യ എൻജിനീറിങ്ങ് കോളേജ്, മറ്റക്കര മോഡൽ പോളിടെക്നിക്ക്, മറ്റക്കര ഹൈസ്കൂൾ, സെൻറ്:ജോസഫ് ഹൈസ്കൂൾ തുടങ്ങീ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളാൽ മറ്റക്കര വേറിട്ടുനിൽക്കുന്നു == ചരിത്രം == {{വൃത്തിയാക്കേണ്ടവ}} പ്രധാനമായും കൃഷി ഉപജീവനമാർഗമായി സ്വീകരിച്ച് മണ്ണിൽ വിയർപ്പ് ചിന്തി അധ്വാനിച്ചു കഴിഞ്ഞുപോരുന്ന പ്രായേണ ശാന്തശീലരും സമാധാനപ്രിയരുമായ ഒരു ജനതയുടെ അധിവാസ ഭൂമിയാണ് അകലക്കുന്നം ഗ്രാമപഞ്ചായത്ത്. ചുരുക്കത്തിൽ ഇടത്തരം കർഷകരുടെ നാടാണിത്.മറ്റു പ്രദേശങ്ങളിലുള്ള ജന്മിമാരുടെയും ദേവസ്വങ്ങളുടെയും അധീനതയിലായിരുന്നു ഇവിടെയുള്ള ഭൂവിഭാഗങ്ങളിലേറെയും. പ്രസ്തുത ഭൂമികൾ വിലക്കു വാങ്ങിയും പാട്ടത്തിനെടുത്തും കൃഷി ചെയ്യുവാൻ കുറവിലങ്ങാട്, അതിരമ്പുഴ, കുളത്തൂർ, മാറിടം, ചേർപ്പുങ്കൽ, കൊഴുവനാൽ, പാലാ, ഭരണങ്ങാനം തുടങ്ങിയ വിദൂര സ്ഥലങ്ങളിൽ നിന്നും വന്നത്തിയവരാണ് ഇവിടെയുള്ള ആദ്യകാല നിവാസികൾ. ഈ അധിനിവേശങ്ങൾക്ക് ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. പഞ്ചായത്തിലെ ഏറ്റവും പുരാതനമായ ക്ഷേത്രം 800 വർഷങ്ങളോളും പഴക്കമുള്ള തെക്കുംതല ഭാഗത്തുള്ള ഭഗവതി ക്ഷേത്രമാണ്. കാരങ്ങാട്ട്, കാരങ്ങോട്ടശ്ശേരി മുതലായ ബ്രാഹ്മണ കുടുംബങ്ങളും അവർക്ക് സഹായം ചെയ്തിരുന്ന ചില ശുദ്രകുടുംബങ്ങളും നൂറ്റാണ്ടുകൾക്ക് മുമ്പേ ഇവിടെ വന്നത്തിയവരാണ്. പഴയതെക്കുംകൂർ രാജ്യത്തിലുൾപ്പെട്ടതായിരുന്നു അകലക്കുന്നവും പരിസര പ്രദേശങ്ങളും. പാമ്പാടിക്കടുത്തുള്ള വെന്നിമലയായിരുന്നു തെക്കുംകൂർ രാജ്യത്തിന്റെ തലസ്ഥാനം. തെക്കുംകൂർ രാജാവിന്റെ പക്കൽ വലിയ സ്വാധീനമുണ്ടായിരുന്ന നമ്പൂതിരിമാർ ഈ പ്രദേശങ്ങളിൽ പ്രതാപവൻമാരായി വസിച്ചിരുന്നു. ഇവരുടെ പ്രധാന ആസ്ഥാനം ചെങ്ങളത്തിനും കാഞ്ഞിരമറ്റത്തിനും ഇടയ്ക്കുള്ള ആലുങ്കൽ തകിടി ഭാഗമായിരുന്നു. അവിടം ഒരു വ്യാപാരകേന്ദ്രമായി അക്കാലത്ത് വളരുകയുണ്ടായി. അരുവിത്തുറ തുടങ്ങിയ കിഴക്കൻ പ്രദേശങ്ങളിൽ നിന്നും പടിഞ്ഞാറൻ പ്രദേശങ്ങളിലേക്കുണ്ടായിരുന്ന നടപ്പുവഴിയിലെ പ്രധാനതാവളമായിരുന്നു ഈ സ്ഥലം. വ്യാപാരത്തിനായി ഇവിടെയെത്തിയിരുന്ന മുഹമ്മദിയർ താമസിച്ചിരുന്ന ഭാഗത്തിന് യോനകൻ പേട്ട എന്ന പേരും സിദ്ധിക്കുയുണ്ടായി. മുഴൂർ വാർഡിലെ 652 ഏക്കർ വിസ്താരമുള്ള മുഴൂർ പ്രദേശം മുഴുവൻ ഏതാണ്ട് 50-60 വർഷങ്ങൾക്കു മുമ്പുവരെ പ്രസിദ്ധമായ സൂര്യകാലടി ഭട്ടതിരിമാരുടെ വകയായിരുന്നു. തിരുവിതാംകൂർ രാജകുടുംബവുമായി അടുത്ത സൌഹൃദമുണ്ടായിരുന്ന കാലടി മനയിലെ ഭട്ടതിരിമാർക്ക് മൂഴൂർ പ്രദേശം കരമൊഴിവായി രാജാവ് നൽകുകയായിരുന്നു. പന്നകം തോടിന്റെ ഓരം ചേർന്ന് ചാത്തൻപാറതോട്, കാക്കവള്ളിത്തോട് എന്നീ ചെറിയ അരുവികളാൽ അകദേശം പൂർണ്ണമായും വലയം ചെയ്തു കിടക്കുന്ന മൂഴൂർ ചേരിക്കൽ ഇങ്ങനെയാണ് കാലടിമനയായിത്തീർന്നതെന്നാണ് ഐതിഹ്യം.കൃഷിയിലും വ്യാപാരത്തിലും വളരെ അഭിവൃത്തി പ്രാപിച്ച ഈ പ്രദേശങ്ങളിൽ കാർഷിക വിഭവങ്ങൾ കോട്ടയം കോടിമതിയിൽ കൊണ്ടുപോയി വിദേശങ്ങളിലേക്ക് കയറ്റി അയച്ചിരുന്നു.അടിമക്കച്ചവടം വ്യാപകമായിരുന്നു. 6 രൂപ പത്ത് ചക്രമായിരുന്നു അന്നത്തെ ഒരു അടിമയുടെ വില. സ്ഥലങ്ങൾ വിറ്റ് കൈമാറുമ്പോൾ കൈവശമുണ്ടായിരുന്ന അടിമകളെക്കൂടി കൈമാറിയിരുന്നു. എ.ഡി.1812-ൽ അടിമക്കച്ചവടം നിർത്തലാക്കിയതോടു കൂടിയാണ് ഇതവസാനിച്ചത്. സ്വർണ്ണം വാങ്ങി സൂക്ഷിക്കുകയായിരുന്നു അന്നത്തെ സമ്പാദ്യ ശീലം. മറ്റക്കര ഭാഗങ്ങളിലെ നായർ തറവാടുകളുടെ തരിശുനിലങ്ങളിൽ കിടക്കുന്ന കുടപ്പനകൾ വെട്ടിയറഞ്ഞ് ഇടിച്ചുപിഴിഞ്ഞ് എടുക്കുക എന്നത് ഒരു പ്രതിവർഷ അനുഷ്ഠാനം ആയിരുന്നു.ഈ പ്രദേശങ്ങളിലെ കാർഷികോൽപ്പന്നങ്ങൾ വിറ്റഴിക്കുവാൻ പാമ്പാടി, കൊഴുവനാൽ, പൊൻകുന്നം, അയർക്കുന്നം മുതലായ ചന്തകളിലാണ് കൊണ്ടുപൊയ്ക്കൊണ്ടിരുന്നത്. 1989-ൽ ചെങ്ങളത്ത് ഒരു പബ്ളിക് മാർക്കറ്റ് സ്ഥാപിതമായി. മൂഴയിൽ ശ്രീപുരംക്ഷേത്രം ഈഴവ സമുദായത്തിന്റേതായി 1901-ൽ സ്ഥാപിക്കപ്പെട്ടു. പ്രതിഷ്ഠ ശ്രീ ശങ്കരനാരായണമൂർത്തിയുടെതാണ്. വിഷ്ണുവിന്റേയും പരമശിവന്റേയും ചൈതന്യങ്ങൾ ഇവിടെ ആവാഹിക്കപ്പെട്ടിട്ടുണ്ട്. കിഴക്കടമ്പ് മഹാദേവർ ക്ഷേത്രം ഈ നൂറ്റാണ്ടിന്റെ ആരംഭത്തിൽ സ്ഥാപിക്കപ്പെട്ടതാണ്. ക്ഷേത്രകുളത്തിലെ ജലസമ്പത്ത് പ്രസിദ്ധമാണ്. കാരങ്ങാട്ട് ഭഗവതീക്ഷേത്രം ആനിക്കാടുപ്രദേശത്തെ പുരാതനക്ഷേത്രങ്ങളിലൊന്നാണ്. കടത്തനാട്ടുഭാഗത്ത് നിന്ന് ഇവിടെ കുടിയേറിയ ആദ്യത്തെ നമ്പൂതിരി കുടുംബമെന്ന് കരുതപ്പെടുന്നതും ദേവൻ, വിക്രമൻ എന്ന് മാറാ ഇരട്ടപ്പേരുള്ളവരുമായ കുഴിപ്പള്ളി ഇല്ലം വകയാണ് ഈ ക്ഷേത്രം. ഇവിടുത്തെ ഉൽസവും സമീപപ്രദേശങ്ങളിൽ പ്രസിദ്ധമാണ്. മറ്റു രണ്ട് ക്ഷേത്രങ്ങളാണ് മറ്റക്കര തുരുത്തിപ്പള്ളി ക്ഷേത്രവും പട്യാലിമറ്റം ആയിരൂർ ശിവക്ഷേത്രവും.ഊരാഴ്മ ദേവസ്വത്തിന്റെ കീഴിൽ പുരാതന കാലം മുതൽ ഇടമുള്ള വാർഡിലെ പ്രസിദ്ധമായ ക്ഷേത്രമാണ് കുളത്തരക്കാവ് ദേവീക്ഷേത്രം. ഒരുകാലത്ത് വളരെ പ്രസിദ്ധമായിരുന്ന ചെങ്ങളം സെന്റ് ആന്റണീസ് ദേവാലയം 1917-ൽ സ്ഥാപിതമായതാണ്. കാഞ്ഞിരമറ്റം ഹോളിക്രോസ് ദേവാലയം ആദ്യം ചേർപ്പുങ്കൽ പള്ളിയുടെ കുരുശുപള്ളിയായിട്ടാണ് സ്ഥാപിതമായത്. മറ്റക്കരയുടെ വടക്കു പടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയ്യുന്ന പാദുവാപ്പള്ളി വി.അന്തോനീസിന്റെ നാമത്തിൽ 1921-ൽ സ്ഥാപിതമായി. പള്ളിസ്ഥാപനത്തോടുകൂടിയാണ് ടി. ഭൂപ്രദേശം പാദുവ എന്ന പേരിലറിയപ്പെടുന്നത്. പാദുവ എന്ന പേരിൽ ഒരു പോസ്റ്റ്റാഫീസും ഇപ്പോൾ ഇവിടെ പ്രവർത്തിക്കുന്നു. മറ്റക്കര തിരുകുടുംബ ദേവാലയം 1988-ൽ ഈ പഞ്ചായത്തു പ്രദേശത്തുണ്ടായ ആദ്യത്തെ ക്രൈസ്തവ ദേവാലയമാണ്. കല്ലൂർക്കുളം അഞ്ചലാഫീസ് തിരുവിതാംകൂർ അഞ്ചൽ സർവ്വീസിന്റെ ഭാഗമായി നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽതന്നെ സ്ഥാപിക്കപ്പെട്ടു. സ്വാതന്ത്ര്യലബ്ധിക്കുശേഷം അഞ്ചാഫീസുകൾ പോസ്റ്റാഫീസുകളായി മാറി. ഇവിടെ ആദ്യം വൈദ്യൂതി എത്തിയത് 1960-കളിലാണ്. 1954-ൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ 12 മണ്ണെണ്ണ വിളക്കുകൾ സ്ഥാപിക്കുകയുണ്ടായി. ഇവ മുൻസിപ്പാലിറ്റി വിളക്കെന്നും പിൽക്കാലത്ത് പഞ്ചായത്ത് വിളക്കെന്നും അറിയപ്പെട്ടിരുന്നു. വാഴൂർ-പുലിയന്നൂർ റോഡിലൂടെ ആരംഭിച്ച ബസ്സ് സർവ്വീസ് ആയിരുന്നു ഈ പ്രദേശത്തെ ആദ്യത്തെ ബസ്സ് സർവ്വീസ്. സർവ്വീസ് 1962-ൽ മുത്തോലി പാലം തുറന്നതോടെ പാലായിലേയ്ക്ക് നീണ്ടു. 1944 -കളിൽ കോട്ടയത്തുനിന്നും മറ്റക്കര വരെ ഒരു ബസ്സ് ഓടിത്തുടങ്ങി.1952-ൽ മറ്റക്കര ചുവന്ന പ്ലാവ് പാലം തീർന്നതോടെ കോട്ടയത്തുനിന്നും കരിമ്പാനിവരെ ഒരു ബസ്സ് ഓടിത്തുടങ്ങി, പിന്നിട് പാലായിലേക്കും [[en:Mattakkara]] All content in the above text box is licensed under the Creative Commons Attribution-ShareAlike license Version 4 and was originally sourced from https://ml.wikipedia.org/w/index.php?diff=prev&oldid=1608046.
![]() ![]() This site is not affiliated with or endorsed in any way by the Wikimedia Foundation or any of its affiliates. In fact, we fucking despise them.
|