Difference between revisions 1664434 and 1665039 on mlwiki{{prettyurl|Turkic peoples}} {{വിവക്ഷ|തുർക്കി}} {{ethnic group |group = തുർക്കി |image =[[File:MustafaKemalAtaturk.jpg|60px]]<!--[[File:Ismail Gaspirali.jpg|75px]]-->[[File:Tschingis Ajtmatow.jpg|55px]]<br/>[[File:Heydar Aliyev 1997.jpg|65px]][[File:Nursultan Nazarbayev 27092007.jpg|60px]] |caption = <small><small> [[Mustafa Kemal Atatürk|അത്താത്തുർക്ക്]] <!--• [[İsmail Gaspıralı|ഇസ്മയിൽ ഗാസ്പിരലി]]--> • [[Cengiz Aytmatov|ചെങ്കിസ് അയ്ത്മത്തോവ്]] <br/> [[Haydar Aliyev|ഹയ്ദർ അലിയേവ്]] • [[Nazarbayev|നസർബായേവ്]] |population = '''ഏകദേശം 18 കോടി''' |region1 = {{flagicon|Turkey}} [[തുർക്കി]] |pop1 = 58,000,000 |region2 = {{flagicon|Uzbekistan}} [[ഉസ്ബെകിസ്താൻ]] |pop2 = 23,900,000 |region3 = {{flagicon|Iran}} [[ഇറാൻ]] |pop3 = 18,000,000 |region4 = {{flagicon|Kazakhstan}} [[കസാഖ്സ്താൻ]] |pop4 = 16,000,000 |region5 = {{flagicon|China}} [[ചൈന]] |pop5 = 11,000,000 |region6 = {{flagicon|Russia}} [[റഷ്യ]] |pop6 = 10,000,000 |region7 = {{flagicon|Azerbaijan}} [[അസർബൈജാൻ]] |pop7 = 8,500,000 |region8 = {{flagicon|Turkmenistan}} [[തുർക്ക്മെനിസ്താൻ]] |pop8 = 5,500,000<ref>https://www.cia.gov/library/publications/the-world-factbook/geos/tx.html#People CIA World Factbook Turkmenistan</ref> |region9 = {{flagcountry|കിർഗിസ്താൻ}} |pop9 = 5,400,000 |region10 = {{flagicon|European Union}} [[യൂറോപ്യൻ യൂനിയൻ]] ([[ബൾഗേറിയ|ബൾഗേറിയയും]] [[ഗ്രീസ്|ഗ്രീസുമൊഴികെ]]) |pop10 = 5,000,000 |region11 = {{flagicon|Iraq}} [[ഇറാഖ്]] |pop11 = 3,000,000 |region12 = {{flagicon|Afghanistan}} [[അഫ്ഗാനിസ്താൻ]] |pop12 = 932,000<ref>[https://www.cia.gov/library/publications/the-world-factbook/geos/af.html#People CIA World Factbook Afghanistan]</ref> |region13 = {{flag|ബൾഗേറിയ}} |pop13 = 747,000 {{smallsup|c}} |region14 = {{flagicon|United States}} [[യു.എസ്.]] |pop14 = 500,000 |region15 = {{flagicon|TRNC}} [[വടക്കൻ സൈപ്രസ്]] |pop15 = 260,000 |region16 = {{flagicon|Australia}} [[ഓസ്ട്രേലിയ]] |pop16 = 250,000 |region17 = {{flag|യുക്രൈൻ}} |pop17 = 248,200<ref>{{cite web|url=http://www.ukrcensus.gov.ua/eng/results/general/nationality|title=Results / General results of the census / National composition of population|accessdate=2007-08-05|date=|year=2001|month=December 5|work=[[Ukrainian Census (2001)|All-Ukrainian Census, 2001]]}}</ref> |region18 = {{flag|സൗദി അറേബ്യ}} |pop18 = 200,000 |region19 = {{flagcountry|ഗ്രീസ്}} |pop19 = 150,000 {{smallsup|h}} |region20 = {{flag|മാസിഡോണിയ}} |pop20 = 77,959 |region21 = {{flagicon|Pakistan}} [[പാകിസ്താൻ]] |pop21 = 60,000<ref>[http://www.unhcr.org/cgi-bin/texis/vtx/home/opendoc.pdf?tbl=SUBSITES&page=SUBSITES&id=434fdc702 UNHCR: Census of Afghans in Pakistan]</ref> }} [[യുറേഷ്യ|യുറേഷ്യയുടെ]] വടക്കും മദ്ധ്യഭാഗത്തും പടിഞ്ഞാറുഭാഗത്തുമായി വസിക്കുന്ന ഒരു ജനവിഭാഗമാണ് '''തുർക്കിക് ജനത'''. [[തുർക്കിക് ഭാഷകൾ|തുർക്കിക് ഭാഷാകുടുംബത്തിൽപ്പെടുന്ന]] ഭാഷകളാണ് ഇവർ സംസാരിക്കുന്നത്. യഥാർത്ഥത്തിൽ തുർകിക് എന്നത് [[അസർബായ്‌ജാനി]], [[കസാഖ്]], [[തതാർ]], [[കിർഗിസ്]], [[തുർക്കിഷ്]], [[തുർക്ക്മെൻ]], [[ഉയ്‌ഘൂർ]], [[ഉസ്‌ബെക്]] എന്നിങ്ങനെയുള്ള ഇപ്പോഴത്തെ ജനവിഭാഗങ്ങളേയും [[ഹൂണർ]], [[ബുൾഗർ]], [[കുമാൻ]], [[അവാർ]], [[സെൽജ്യൂക്]], [[ഖസാർ]], [[ഒട്ടോമൻ]], [[മംലൂക്]], [[തിമൂർ]], [[ഷിയോങ്ഗ്നു]] എന്നിങ്ങനെയുള്ള പുരാതനജനവിഭാഗങ്ങളേയും ഉൾപ്പെടുത്തി വിശാലാർത്ഥത്തിലാണ് പ്രയോഗിക്കുന്നത്. [[യൂറോപ്യർ|യുറോപ്യന്മാരുടേയും]] [[മംഗോലിയർ|മംഗോളിയരുടേയും]] സങ്കരവംശജരാണ് തുർക്കികൾ.<ref name=hiro>{{cite book |last=Dilip Hiro|authorlink= |coauthors= |title=Inside Central Asia - A political history of Uzbekistan, Turkmenistan, Kazakhstan, Kyrgistan, Tajikistan, Turkey and Iran|year=2009 |publisher=Overlook Duckworth|location=New York|isbn=978-1-59020-221-0|chapter=Introduction|pages=26|url=http://books.google.co.in/books?id=ZBfv-BSbwJcC&dq=Inside+Central+Asia&hl=en&ei=s90VTeuDG4OIrAfjh7TFCw&sa=X&oi=book_result&ct=result&resnum=1&ved=0CCsQ6AEwAA}}</ref> പടിഞ്ഞാറൻ [[മംഗോളിയ|മംഗോളിയയിലെ]] [[അൾതായ് മല|അൾതായ് മലമ്പ്രദേശമാണ്]] തുർക്കികളുടെ ആദ്യകാലവാസസ്ഥലം. ഇവർ നായാടികളായിരുന്നു. പടിഞ്ഞാറോട്ട് നീങ്ങുന്തോറൂം ഇവർ കന്നുകാലിവളർത്തലിലധിഷ്ഠിതമായ നാടോടിജീവിതം സ്വായത്തമാക്കി. ആദ്യസഹസ്രാബ്ദത്തിന്റെ മദ്ധ്യത്തോടെ, മദ്ധ്യേഷ്യയിൽ മുഴുവൻ വ്യാപിച്ച് ഇവർ [[കാസ്പിയൻ കടൽ|കാസ്പിയന്റെ]] തീരത്തെത്തി.<ref name=hiro1>{{cite book |last=Dilip Hiro|authorlink= |coauthors= |title=Inside Central Asia - A political history of Uzbekistan, Turkmenistan, Kazakhstan, Kyrgistan, Tajikistan, Turkey and Iran|year=2009 |publisher=Overlook Duckworth|location=New York|isbn=978-1-59020-221-0|chapter=Chapter 1 Turkey : From militant secularism to Grassroots of Isam|pages=66,86|url=http://books.google.co.in/books?id=ZBfv-BSbwJcC&dq=Inside+Central+Asia&hl=en&ei=s90VTeuDG4OIrAfjh7TFCw&sa=X&oi=book_result&ct=result&resnum=1&ved=0CCsQ6AEwAA}}</ref> മിക്ക തുർക്കിക് ജനവിഭാഗങ്ങളും അവരുടെ പൗരാണികാവാസകേന്ദ്രമായ [[മദ്ധ്യേഷ്യ|മദ്ധ്യേഷ്യയിൽ]] അധിവസിക്കുന്നു. എന്നാൽ കാലങ്ങളായുള്ള കുടിയേറ്റങ്ങളിലൂടെ തുർക്കികളും അവരുടെ ഭാഷകളും ഏഷ്യയുടേയും യുറോപ്പിന്റേയും പല ഭാഗങ്ങളിലേക്കും - പ്രത്യേകിച്ച് ഇന്നത്തെ [[തുർക്കി|തുർക്കിയിൽ]] - എത്തിച്ചേർന്നു. തുർക്കി എന്ന വാക്ക് മുകളിൽപ്പറഞ്ഞ എല്ലാ തുർകിക് ജനവിഭാഗങ്ങളേയും ഉദ്ദേശിക്കുന്നതുകൊണ്ട് [[തുർക്കി|തുർക്കി രാജ്യത്ത്]] അധിവസിക്കുന്ന തുർക്കികളെ പ്രത്യേകമായി സൂചിപ്പിക്കുന്നതിന് [[തുർക്കിഷ് ജനത|തുർക്കിഷ്]] എന്ന പദമാണ് പൊതുവേ ഉപയോഗിക്കുന്നത്. == പേര് == തുർക്കി എന്ന പദം ആദ്യമായി ഉപയോഗിച്ചത് ചൈനക്കാരാണെന്ന് കരുതുന്നു. ചൈനക്കാരെ സംബന്ധിച്ചിടത്തോളം അവരുടെ സാമ്രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിച്ച എല്ലാ നാടോടിവംശജരേയും വിളിച്ചിരുന്ന പേരാണ് തുർക്കി എന്നത്.<ref name=hiro>{{cite book |last=Dilip Hiro|authorlink= |coauthors= |title=Inside Central Asia - A political history of Uzbekistan, Turkmenistan, Kazakhstan, Kyrgistan, Tajikistan, Turkey and Iran|year=2009 |publisher=Overlook Duckworth|location=New York|isbn=978-1-59020-221-0|chapter=Introduction|pages=19|url=http://books.google.co.in/books?id=ZBfv-BSbwJcC&dq=Inside+Central+Asia&hl=en&ei=s90VTeuDG4OIrAfjh7TFCw&sa=X&oi=book_result&ct=result&resnum=1&ved=0CCsQ6AEwAA}}</ref> == ഭാഷ == {{പ്രലേ|തുർക്കി ഭാഷകൾ}} [[അൾതായിക് ഭാഷ|അൾതായിക് ഭാഷാകുടുംബത്തിൽപ്പെട്ട]] തുർക്കി ഭാഷകൾ എന്നറിയപ്പെടുന്ന മദ്ധ്യേഷ്യയിൽ ഉടലെടുത്ത ഭാഷകളാണ് തുർക്കികളുടെ ഭാഷ. [[ചഗതായ് ഭാഷ|ചഗതായ്]], [[തുർക്കിഷ് ഭാഷ|തുർക്കിഷ്]] എന്നിവ ഈ കുടുംബത്തിൽപ്പെട്ട ഭാഷകളാണ്. തിമൂറി സാമ്രാജ്യസ്ഥാപകനായ [[തിമൂർ]], [[ഷൈബാനി രാജവംശം|ഷൈബാനി വംശത്തിലെ]] മുഹമ്മദ് ഷൈബാനി ഖാൻ തുടങ്ങിയ പ്രമുഖരായ ഭരണാധികാരികൾ തുർക്കി ഭാഷകളുടെ ([[ചഗതായ ഭാഷ|ചഗതായ് ഭാഷയുടെ]]) പ്രോൽസാഹകരായിരുന്നു. ഷൈബാനി ഖാന്റെ ഭരണകാലത്താണ് ജീവിച്ചിരുന്ന കവി [[അലി ഷേർ നവായ്]] (1441-1501) ആണ് ആദ്യത്തെ തുർക്കി ഭാഷാലിപിയുണ്ടാക്കുന്നത്.<ref name=hiro>{{cite book |last=Dilip Hiro|authorlink= |coauthors= |title=Inside Central Asia - A political history of Uzbekistan, Turkmenistan, Kazakhstan, Kyrgistan, Tajikistan, Turkey and Iran|year=2009 |publisher=Overlook Duckworth|location=New York|isbn=978-1-59020-221-0|chapter=Introduction|pages=20|url=http://books.google.co.in/books?id=ZBfv-BSbwJcC&dq=Inside+Central+Asia&hl=en&ei=s90VTeuDG4OIrAfjh7TFCw&sa=X&oi=book_result&ct=result&resnum=1&ved=0CCsQ6AEwAA}}</ref> ഇദ്ദേഹം ആദ്യകാല തുർക്കിസാഹിത്യത്തിന്റെ സ്ഥാപകനായും കണക്കാക്കപ്പെടുന്നു. == ദക്ഷിണേഷ്യയിൽ == അഫ്ഗാനിസ്താന്റെ ഒരു വലിയ ഭാഗം, ക്രിസ്ത്വാബ്ദത്തിന്റെ തുടക്കത്തിൽ നിയന്ത്രിച്ചിരുന്ന യൂഷികൾ, ഇവർ സിഥിയൻ ഭാഷ സംസാരിച്ചിരുന്നെങ്കിലും തുർക്കികളായിരുന്നു എന്ന് വിശ്വസിക്കുന്നുണ്ട്.<ref name=afghanII1>{{cite book |last=William Kerr Fraser-Tytler|authorlink= |coauthors= |title=AFGHANISTAN - A study of political development in Central and Southern Asia - Second Edition|year=1953 |publisher=Oxford University Press|location=LONDON|isbn=|chapter= Part II - The Kingdom of Afghanistan, Chapter I - The Afghans and other races of the Hindukush|pages=55-56|url=}}</ref> ആറാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ തുർക്കിക് വംശീയർ, ഇന്നത്തെ [[അഫ്ഘാനിസ്താൻ|അഫ്ഘാനിസ്താന്റെ]] വടക്കൻ അർതിർത്തിപ്രദേശത്ത് കണ്ടുതുടങ്ങി. 550/60 കാലത്ത് യാബ്ഘു, [[ഇസ്താമി]], [[സിൻജിബു]] എന്നീ പേരുകളിൽ അറിയപ്പെടുന്ന തുർക്കി നേതാവിന്റെ നേതൃത്വത്തിൽ [[ബാക്ട്രിയ]] പ്രദേശത്തെ [[ഹെഫ്തലൈറ്റ്|ഹെഫ്തലൈറ്റുകളെ]] ആക്രമിച്ച് ഈ മേഖലയിൽ അധികാരം പിടിച്ചെടുത്തു. ഇതോടെ മേഖലയിലെ ഹെഫ്തലൈറ്റുകളുടെ പ്രഭാവം അസ്തമിച്ചു. ആദ്യകാലത്ത് തുർക്കിക് വംശജർക്ക് വലിയ വിജയം കൈവരിക്കാനായില്ലെങ്കിലും ഇസ്താമിയുടെ പിൻഗാമിയായിരുന്ന താർദുവിന്റെ കാലത്ത് ഇവർക്ക് തെക്ക് [[ഹെറാത്ത്]] വരെ അധീനതയിലാക്കാൻ സാധിച്ചു. 588/90-ൽ [[സസാനിയൻ സാമ്രാജ്യം|സസാനിയൻ സേനാനായകൻ]] [[ബ്രഹാം ചുബിൻ]] (ബ്രഹാം ആറാമൻ) (ഇദ്ദേഹം പിൽക്കാലത്ത് രാജാവായിരുന്നു) തുർക്കിക് സേനയെ പരാജയപ്പെടുത്തി [[ബാൾഖ്]] വരെയുള്ള മേഖല തുർക്കികളിൽ നിന്നും പിടിച്ചെടുത്തു. എന്നാൽ സസാനിയൻ രാജാവ് ഖുസ്രോ രണ്ടാമന്റെ കാലത്ത് (ഭരണകാലം 590-628) തുർക്കിക് വംശജർ, [[ഹെഫ്തലൈറ്റ്|ഹെഫ്തലൈറ്റുകളുടെ]] സഹായത്തോടെ സസാനിയന്മാരെ പരാജയപ്പെടുത്തി. ഇന്നത്തെ [[തെഹ്രാൻ|ടെഹ്രാനിനടുത്തുള്ള]] റായ്യ്, ഇസ്‌ഫാഹാൻ എന്നിവിടങ്ങളിൽ എത്തിച്ചേന്നു. തുർക്കികൾ പിന്നീട് തോൽപ്പിക്കപ്പെട്ടെങ്കിലും, മുൻപ് ഹെഫ്തലൈറ്റുകൾ പിടിച്ചടക്കിയിരുന്ന പ്രദേശങ്ങൾ മുഴുവനും തുർക്കിക് വംശജർ പിന്നീടും അധീനതയിൽ വച്ചിരുന്നു. 630-ആമാണ്ടിൽ [[ഷ്വാൻ ത്സാങ്|ഷ്വാൻ ത്സാങ്ങിന്റെ]] സന്ദർശനവേശയിൽ ഇന്നത്തെ അഫ്ഘാനിസ്താന്റെ വടക്കൻ ഭാഗങ്ങൾ മുഴുവൻ തുർക്കി വംശജരുടെ നിയന്ത്രണത്തിലായിരുന്നു<ref name=afghans10>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 10-THe Reassertion of the Iranian West|pages=170|url=http://books.google.co.in/books?id=9kfJ6MlMsJQC}}</ref>. ഇക്കാലത്ത് [[കാബൂൾ|കാബൂളിലും]] [[സാബൂളിസ്താൻ|സാബൂളിസ്ഥാനിലും]] തുർക്കികളോ [[ഹൂണർ|ഹൂണരോ]] ആയിരുന്നു ഭരിച്ചിരുന്നത് എന്നും കണക്കാക്കുന്നു. പിൽക്കാലത്ത്, ഇറാനിയൻ പീഠഭൂമിയുടെ കിഴക്കുഭാഗം വരെ ആധിപത്യം പുലർത്താനാരംഭിച്ച ചൈനക്കാരെ തുർക്കികൾ പരാജയപ്പെടുത്തുകയും ചെയ്തിട്ടുണ്ട്<ref name=afghans11>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 11-The advent of Islam|pages=178,186-187|url=http://books.google.co.in/books?id=9kfJ6MlMsJQC}}</ref>. === ഖലാജ് തുർക്കികൾ === [[ഹെഫ്തലൈറ്റ്|ഹെഫ്തലൈറ്റുകളുടെ]] കാലത്തുതന്നെ (അഞ്ച് ആറ് നൂറ്റാണ്ടുകളിൽ) മദ്ധ്യേഷ്യയിൽ നിന്നും ഇന്നത്തെ അഫ്ഗാനിസ്താൻ പ്രദേശത്തെത്തിയ ഒരു തുർക്കിക് വിഭാഗമാണ് ഖലാജ്. മറ്റു വിഭാഗങ്ങൾക്കു മുൻപേ ഇവർ [[ഹിന്ദുകുഷ്]] കടന്ന് ഇന്നത്തെ തെക്കൻ [[അഫ്ഘാനിസ്താൻ|അഫ്ഗാനിസ്ഥാനിലും]] [[പാകിസ്താൻ|പാകിസ്താനിലുമായി]] വാസമുറപ്പിച്ചു. ഇവർ ഹെഫ്തലൈറ്റുകളുടെ പിന്മുറക്കാരാണെന്നും ചില ചരിത്രകാരന്മാർ കരുതുന്നുണ്ട്. എന്തായാലും ഇവരെ തുർക്കികളയാണ് പൊതുവേ കണക്കാക്കുന്നത്. [[ഗസ്നി|ഗസ്നിയുടെ]] കിഴക്കുഭാഗത്തുള്ള പ്രധാനപ്പെട്ട ഒരു [[പഷ്തൂൺ|പഷ്തൂൺവംശമായ]] [[ഘൽജി]] അഥവാ ഘിൽസായ് വംശജർക്ക് ഇവരുമായി ബന്ധമുണ്ടെന്ന് പല ചരിത്രകാരന്മാരും സൂചിപ്പിച്ചിട്ടുണ്ട്. ഘൽജികളുടെ തന്നെ പരമ്പരാഗതവിശ്വാസമനുസരിച്ച്, ഇവർ ഒരു പഷ്തൂൺ സ്ത്രീക്ക് മറ്റേതോ വംശത്തിലുള്ള പുരുഷനിൽ ജനിച്ച പരമ്പരയാണ് ഇവർ എന്നാണ്. ഇതും ഘൽജികളും ഖലാജ് തുർക്കികളും തമ്മിലുള്ള ബന്ധത്തെ കൂടുതൽ സാധൂകരിക്കുന്നു<ref name=afghans11/>. പത്താം നൂറ്റാണ്ടീൽ ഖലാജ് തുർക്കികൾ ദക്ഷിണ അഫ്ഗാനിസ്താനിൽ പ്രബലരായിരുന്നു.<ref name=afghanII1/> === ഇന്നത്തെ അവസ്ഥ === ഇന്ന് [[ഹിന്ദുകുഷ്|ഹിന്ദുകുഷിന്]] തെക്കുള്ള പ്രദേശങ്ങളിൽ നിന്ന് തുർക്കികൾ അപ്രത്യക്ഷരായെങ്കിലും [[പഷ്തൂൺ|പഷ്തൂണുകളടക്കമുള്ള]] മേഖലയിലെ മറ്റു ജനവംശങ്ങളിൽ ഇവരുടെ കലർപ്പ് പ്രകടമാണ്. ഹിന്ദുകുഷിന് വടക്ക് തതാർ അഥവാ തുർക്കിക് പാരമ്പര്യമുള്ളവരുടെ ഒരു വലിയ വിഭാഗം ജനങ്ങളുണ്ടെങ്കിലും, വിവിധ വിദേശജനവിഭാഗങ്ങൾ ഇവരിൽ അലിഞ്ഞു ചേർന്നിട്ടുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതും അംഗസംഖ്യയേറിയതുമായ ഒരു വിഭാഗമാണ് [[ഉസ്ബെക്|ഉസ്ബെക്കുകൾ]]. അഫ്ഗാൻ തുർക്കിസ്താനിൽ പടിഞ്ഞാറ് [[മുർഘാബ് നദി]] മുതൽ കിഴക്ക് [[ഫൈസാബാദ്]] വരെയുള്ള ഭാഗങ്ങളിൽ ഇവരെ കണ്ടുവരുന്നു. [[അമു ദര്യ|അമു ദര്യയുടെ]] തെക്കൻ തീരത്ത് കാണുന്ന മറ്റൊരു തുർക്കിക് വിഭാഗമാണ് [[തുർക്ക്മെൻ]]. നദിയുടെ ഉൽഭവസ്ഥാനത്ത്, [[വഖാൻ ഇടനാഴി|വഖാനിൽ]] കാണപ്പെടുന്ന [[കിർഗിസ്]] വിഭാഗവും തുർക്കിക് പാരമ്പര്യമുള്ളവരാണെന്ന് കരുതുന്നു. ഖസാക്കുകൾ, കാർലൂക്കുകൾ, ചഗതായികൾ എന്നിങ്ങനെ വിവിധ തുർക്കിക് വിഭാഗങ്ങൾ വടക്കൻ അഫ്ഗാനിസ്താനിൽ കാണുന്നു. അമു ദര്യ തടത്തിലെ തുർക്കികൾ, [[സുന്നി]] മുസ്ലീങ്ങളാണ്. ഇന്നത്തെ [[തുർക്കി|തുർക്കിയിലെ]] [[തുർക്കിഷ് ഭാഷ|തുർക്കിഷ് ഭാഷയുമായി]] ചെറിയ സാമ്യമുള്ള ഒരു ഭാഷയാണ് ഇവിടുത്തെ തുർക്കികൾ സംസാരിക്കുന്നത്. ഈ ഭാഷയിൽ, [[പേർഷ്യൻ|പേർഷ്യനിൽ]] നിന്നുള്ള പദങ്ങളും ഇഴുകിച്ചേർന്നിട്ടുണ്ട്.<ref name=afghanII1/> == പടിഞ്ഞാറൻ തുർക്കികൾ == ഉസ്മാൻലി തുർക്കികൾ അഥവാ [[ഓട്ടൊമൻ സാമ്രാജ്യം|ഓട്ടൊമൻ തുർക്കികൾ]], [[ഓഗുസ്]] സഖ്യത്തിൽ (ഗുസ്) നേതൃനിരയിലായിരുന്ന [[സെൽജ്യൂക്ക് തുർക്കികൾ]] എന്നീ രണ്ടു തുർക്കി വിഭാഗങ്ങളാണ്‌കിഴക്കൻ യൂറോപ്പിലും പടിഞ്ഞാറൻ ഏഷ്യയിലും കണ്ടുവരുന്ന പ്രധാനപ്പെട്ട രണ്ട് തുർക്കി വിഭാഗങ്ങൾ. ഇവർ പടിഞ്ഞാറൻ തുർക്കികൾ എന്നും അറിയപ്പെടുന്നു. കിഴക്കൻ/മദ്ധ്യേഷ്യൻ തുർക്കികളിൽ നിന്നും ഇവർ വ്യത്യസ്തരാണ്.<ref name=hiro1>{{cite book |last=Dilip Hiro|authorlink= |coauthors= |title=Inside Central Asia - A political history of Uzbekistan, Turkmenistan, Kazakhstan, Kyrgistan, Tajikistan, Turkey and Iran|year=2009 |publisher=Overlook Duckworth|location=New York|isbn=978-1-59020-221-0|chapter=Chapter 1 Turkey : From militant secularism to Grassroots of Isam|pages=66|url=http://books.google.co.in/books?id=ZBfv-BSbwJcC&dq=Inside+Central+Asia&hl=en&ei=s90VTeuDG4OIrAfjh7TFCw&sa=X&oi=book_result&ct=result&resnum=1&ved=0CCsQ6AEwAA}}</ref> പതിനൊന്നാം നൂറ്റാണ്ടിൽ ദക്ഷിണേഷ്യയിൽ നിന്നുമെത്തിയ [[സെൽജ്യൂക്ക്]] തുർക്കികളാണ്, ഇന്നത്തെ [[തുർക്കി]] രാജ്യം അവരുടെ അധീനതയിലാക്കിയത്. ഇതിനുശേഷം ഈ ജനവിഭാഗത്തിന്റെ പേരുതന്നെ രാജ്യത്തിനും നൽകപ്പെട്ടു. == തുർക്കി അടിമകൾ == ഒമ്പത്, പത്ത് നൂറ്റാണ്ടുകളിൽ പ്രത്യേകിച്ച് [[സമാനി സാമ്രാജ്യം|സമാനികളുടെ]] ഭരണകാലത്ത് ഇറാനിയൻ പീഠഭൂമിയിലും ദക്ഷിണമദ്ധ്യേഷ്യയിലും അടിമക്കച്ചവടം വ്യാപകമായിരുന്നു. തുർക്കി വംശജരായ നിരവധിയാളുകളെ സൈനികരായും മറ്റു ജോലികൾക്കായും അടിമകളായി ഇക്കാലത്ത് വിൽപ്പന നടത്തിയിരുന്നു. ഇതുവഴി ഇറാനിയൻ പീഠഭൂമിയിലും അറേബ്യയിലും വരെ തുർക്കിക് വംശജരുടെ എണ്ണം ഗണ്യമായി വർദ്ധിച്ചിരുന്നു. മേഖലയിലെ മിക്ക ഭരണാധികാരികളും ഇത്തരത്തിലുള്ള അടിമകളെ വളരെയേറെ ആശ്രയിച്ചിരുന്നു. '''മംലൂക്ക്''' എന്നു വിളിക്കപ്പെടുന്ന ഇത്തരം ചില അടിമകളായ സൈനികനേതാക്കൾ തങ്ങളുടെ ഉടമയെ അട്ടിമറിച്ച് സ്വാതന്ത്ര്യം പ്രഖ്യാപിച്ചിട്ടുണ്ട്. ഈജിപ്തിൽ [[തുലുനിദ് സാമ്രാജ്യം]] സ്ഥാപിച്ച് അഹ്മദ് ഇബ്ൻ തുലുൻ (ഭരണകാലം 868-884) ഇങ്ങനെ സ്വാതന്ത്ര്യം പ്രാപിച്ച ഒരു തുർക്കിക് അടിമയാണ്. ഇദ്ദേഹത്തിന്റെ പിതാവിനെ ബുഖാറയിൽ നിന്നും ബാഗ്ദാദിലേക്ക് കപ്പമായി അയച്ചതാണ്. അഹ്മദ് ഇബ്ൻ തുലുൻ ആണ് കെയ്രോയിൽ ഇബ്ൻ തുലുൻ മോസ്ക് പണീകഴിപ്പിച്ചത്. [[ഗസ്നവി സാമ്രാജ്യം|ഗസ്നവി സാമ്രാജ്യത്തിന്റെ]] സ്ഥാപകനായിരുന്ന അൽപ്‌റ്റ്‌ജിനും, ഇത്തരത്തിൽ [[ഖുറാസാൻ|ഖുറാസാനിലെ]] സമാനികളുടെ സേനാനായകനായിരുന്ന ഒരു തുർക്കിക് അടിമയാണ്<ref name=afghans12>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 12 - The Iranian Dynasties|pages=193-194, 196|url=http://books.google.co.in/books?id=9kfJ6MlMsJQC&lpg=PP1&pg=PA193#v=onepage&q=&f=false}}</ref>. == ചാരച്ചെന്നായയുടെ ഐതിഹ്യം == തുർക്കികൾക്കിടയിൽ പ്രചാരമുള്ള ഐതിഹ്യമനുസരിച്ച് തുർക്കികളുടെ പുരാതനവാസസ്ഥലമായ [[തുറാൻ|തുറാനിൽ]] (തുറാനിൽ [[അൾത്തായ്|അൾത്തായ് മലകളൂം]] [[ഗോബി മരുഭൂമി|ഗോബി മരുഭൂമിയും]] ഉൾപ്പെടുന്നു) നിന്നും തുടങ്ങുന്ന അവരുടെ കുടിയേറ്റങ്ങളിലെല്ലാം അവരുടെ പൂർവികരെ നയിച്ചത് ഒരു ചാരച്ചെന്നായ് ആണ്.<ref name=hiro1/> == അവലംബം == {{reflist|2}} [[Category:ജനവിഭാഗങ്ങൾ]] [[an:Pueblos turquicos]] [[ar:ترك]] [[arz:ترك]] [[az:Türk xalqları]] [[ba:Төрки телле халыҡтар]] [[bg:Тюркски народи]] [[bn:তুর্কীয় জাতিসমূহ]] [[bs:Turski narodi]] [[ca:Pobles turquesos]] [[ckb:تورک]] [[cs:Turkické národy]] [[cv:Тĕрĕксем]] [[da:Tyrkiske folkeslag]] [[de:Turkvölker]] [[el:Τουρκικά φύλα]] [[en:Turkic peoples]] [[eo:Tjurkaj popoloj]] [[es:Pueblos túrquicos]] [[fa:مردمان ترک]] [[fi:Turkkilaiset kansat]] [[fr:Peuples turcs]] [[fy:Turkske folken]] [[he:עמים טורקיים]] [[hi:तुर्क लोग]] [[hr:Turkijski narodi]] [[hu:Török népek]] [[hy:Թյուրքեր]] [[id:Bangsa Turk]] [[it:Turchi]] [[ja:テュルク系民族]] [[jv:Bangsa Turkik]] [[ka:თურქულენოვანი ხალხები]] [[kk:Түркілер]] [[ko:튀르크족]] [[krc:Тюркле]] [[lt:Tiurkai]] [[lv:Tjurki]] [[mk:Турски народи]] [[mn:Түрэг]] [[nl:Turkse volkeren]] [[no:Tyrkere]] [[pl:Ludy tureckie]] [[pnb:ترک]] [[pt:Povos turcos]] [[ro:Popor turcic]] [[ru:Тюрки]] [[sah:Түүр омуктар]] [[sh:Turkijski naorodi]] [[sk:Turkické národy]] [[sr:Туркијски народи]] [[sv:Turkfolk]] [[th:กลุ่มชนเตอร์กิก]] [[tr:Türk halkları]] [[tt:Törki xalıqlar]] [[ug:تۈرك]] [[uk:Тюрки]] [[ur:ترک]] [[uz:Turkiy xalqlar]] [[vi:Các dân tộc Turk]] [[zh:突厥人]] All content in the above text box is licensed under the Creative Commons Attribution-ShareAlike license Version 4 and was originally sourced from https://ml.wikipedia.org/w/index.php?diff=prev&oldid=1665039.
![]() ![]() This site is not affiliated with or endorsed in any way by the Wikimedia Foundation or any of its affiliates. In fact, we fucking despise them.
|