Difference between revisions 1675018 and 1675023 on mlwiki{{മായ്ക്കുക|}} {{ആധികാരികത}} പത്രപ്രവർത്തകൻ, സാഹിത്യകാരൻ, കവി, മാപ്പിളപ്പാട്ട് രചയിതാവ്<ref>{{cite news|title=കെ എം സി സി ഒന്നാമത് ഉബൈദ് സ്മാരക തനത് മാപ്പിളപ്പാട്ടിന്റെ ഓഡിഷൻ റൗണ്ട് നടന്നു|url=http://kuwaitvartha.com/?p=1794|accessdate=9 മാർച്ച് 2013|newspaper=കുവൈറ്റ് വാർത്ത}}</ref> എന്നീ രംഗങ്ങളിൽ പ്രവർത്തിച്ചിട്ടുള്ളയാളാണ് '''അഷ്റഫ് കാളത്തോട്'''. 1987 ൽ തുടങ്ങിയ [[മലയാണ്മ]] എന്ന പ്രസിദ്ധീകരണത്തിന്റെ പത്രാധിപരായിരുന്നു. [[മാതൃഭൂമി]], [[മലയാള മനോരമ]], [[മാധ്യമം]], കുവൈറ്റ് ടൈംസ്, ഗൾഫ് വോയിസ്, ഗൾഫ് മലയാളി, പശ്ചിമതാരക, പൌരധ്വനി തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക ആനുകാലികങ്ങളിലും കഥകളും, കവിതകളും, ലേഖനങ്ങളും വിവർത്തനങ്ങളും എഴുതിയിട്ടുണ്ട്<ref>{{cite web|title=സ്റ്റോറീസ് റിട്ടൺ ബൈ അഷറഫ് കാളത്തോറ്റ്|url=http://boolokam.com/archives/author/kalathode|publisher=ബൂലോകം|accessdate=9 മാർച്ച് 2013}}</ref> . പ്രശസ്ത [[നാടകം|നാടക]] കമ്പനി ആയിരുന്ന [[കലാനിലയം ഡ്രാമാ വിഷൻ|കലാനിലയത്തിലും]] മറ്റു പല നാടക പ്രസ്ഥാനങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്, == പ്രസിദ്ധീകരിച്ച കൃതികൾ == [[കവിത]] :മഞ്ഞുതുള്ളികളുടെ വർത്തമാനം [[നോവൽ]] : ഭ്രമണരാഗം കഥ : തണൽ മരങ്ങൾ ==നാടകങ്ങൾ== നിരവധി നാടകങ്ങൾ രചിക്കുകയും, സംവിധാനം നിർവഹിക്കുകയും ചെയ്തിട്ടുണ്ട്. ==ഗാനങ്ങൾ== ഏഴിൽപരം ഓഡിയോ കാസറ്റുകൾ ലളിത ഗാനങ്ങളും, മാപ്പിള പാട്ടുകളും, ഭക്തി ഗാനങ്ങളും തോംസൺ അടക്കമുള്ള കമ്പനികൾ ഇറക്കിയിട്ടുണ്ട്. പ്രശസ്ത ഗായഗരായ ജോളി എബ്രഹാം, ശൈലജ, പീർ മുഹമ്മദ്, ലീന, രഞ്ജിനി, കൊടുങ്ങല്ലൂർ അബ്ദുൽഖാദർ, അക്ബർ, സുഗതകുമാരി, ഫ്രാൻസീസ്, സുനന്ദ, രമണി ജയപ്രകാശ്, യുസുഫ് സഗീർ, തുടങ്ങിയവരാണ് പാടിയിട്ടുള്ളത്. ==അവലംബം== {{reflist}} All content in the above text box is licensed under the Creative Commons Attribution-ShareAlike license Version 4 and was originally sourced from https://ml.wikipedia.org/w/index.php?diff=prev&oldid=1675023.
![]() ![]() This site is not affiliated with or endorsed in any way by the Wikimedia Foundation or any of its affiliates. In fact, we fucking despise them.
|