Difference between revisions 2175856 and 2179566 on mlwiki

[[പ്രമാണം:Imanofutu-vol3-cover-page.jpg|75px|right]] ഒരു സങ്കൽപ രാജ്യത്തിന്റെ കഥ ഇംഗീഷ് ഭാഷയിൽ പറയുന്ന സ്വതന്ത്ര നോവൽ പരമ്പരയാണ്  'ഇമാനോഫുട്ടു (Imanofutu)'<ref>[https://wiki.creativecommons.org/Imanofutu] ക്രീയേറ്റീവ് കോമൺസ് സ്വതന്ത്ര പുസ്തക ഡയറക്ടറിയിൽ നിന്ന് </ref> . ഉപയോക്താക്കൾക്ക് [[ക്രിയേറ്റീവ് കോമൺസ്|ക്രീയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ എലൈക്]]  അനുവാദ പത്രം അനുസരിച്ചുള്ള എല്ലാ സ്വാതന്ത്ര്യവും നൽകുന്നു എന്നതാണ് ഈ സാഹിത്യ സൃഷ്ടിയുടെ പ്രത്യേകത.  ഭാവിയിലെ സങ്കൽപ രാജ്യം -  എന്നതിന്റെ ചുരുക്കെഴുത്താണ് ഇമാനോഫുട്ടു .

==കഥാതന്തു==

ഈ നോവൽ പരമ്പരയുടെ ഒരു ആമുഖം എന്നോണം 'ഇമാനോഫുട്ടു വാല്യം ഒന്ന്' 2013 - ൽ പ്രസിദ്ധീകരിക്കുകയുണ്ടായി <ref>ISBN: 1478341866</ref>. ആഗോള തപനവും അതുമൂലമുണ്ടായ കാലാവസ്ഥാ വ്യതിയാനവും ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഇമാനുഫുട്ടുവിലെ ജീവിതത്തെ ഏതെല്ലാം തരത്തിൽ ബാധിച്ചുവെന്നതാണ് വാല്യം ഒന്നിലെ പ്രമേയം. 

ഇരുപത്തിരണ്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ,  ഇമാനോഫുട്ടുവിന്റെ ചരിത്രത്തിൽ പ്രസിഡന്റാകുന്ന ആദ്യ വനിതയായ സുഗേളിന്റെ (Sugirl) ഔദ്യോഗിക ജീവിതത്തിന്റെ സംഭവബഹുലമായ തുടക്ക നാളുകൾ ചിത്രീകരിക്കുന്ന രണ്ടാം വാല്യം, 'ഇമാനോഫുട്ടു; ദ ഇവന്റ് ഫുൾ  സ്റ്റാർട്ട് ഓഫ് സുഗേൾസ് പ്രസിഡൻസി - Imanofutu; the Eventful Start of Sugirl's Presidency' എന്ന തലക്കെട്ടിൽ 2014-ൽ പ്രസിദ്ധീകരിച്ചു <ref>ISBN: 1505514444</ref>(ISBN : 1505514444).

പുസ്തകത്തിന്റെ മൂന്നാം വാല്യം 2015 ഏപ്രിൽ 25 ന് പ്രസിദ്ധീകരിക്കുകയുണ്ടായി <ref>ISBN: 1511583053</ref>. മാനവ രാശിയുടെ ചരിത്രത്തിൽ ആദ്യമായി ഇമാനോഫുട്ടുവിലെ ജനങ്ങൾ അന്യഗ്രഹ ജീവികളെ കണ്ടെത്തുന്നാതാണ് ‘ ദ ഫസ്റ്റ് ഏലിയൻ ഹോം ഒൺ എർത്ത് the first alien home on Earth’ എന്ന തലക്കെട്ടുള്ള മൂന്നാം വാല്യത്തിലെ പ്രമേയം (ISBN : 1511583053). 
==പുസ്തകത്തിന്റെ സൗജന്യ ലഭ്യത==

പുസ്തകങ്ങളുടെ സ്വതന്ത്ര ഡിജിറ്റൽ പതിപ്പുകൾ ‘ഗൂഗിൾ ബുക്സ്’ - ൽ സൗജന്യമായി ലഭ്യമാണ്. പുസ്തകത്തിന്റെ മൂന്നാം വാല്യം വിക്കിയ വിക്കി ജാലികയിലും<ref>[http://imanofutu.wikia.com/wiki/Imanofutu;_The_fist_alien_home_on_Earth] വിക്കിയ വിക്കി ജാലികയിൽ നിന്ന് </ref> ലഭ്യമാണ്. 

==രചയിതാവ്==

[[File:Anil-2.jpg|75px|right]] വിക്കി പരിശീലകനും വിദ്യാഭ്യാസ പ്രവർത്തകനുമായ പി.  അനിൽ പ്രസാദ് <ref>[http://wikieducator.org/User:Anil_Prasad] വിക്കി എഡ്യൂക്കേറ്റർ ജാലികയിൽ നിന്ന് </ref>- ആണ് ഈ കഥാ പരമ്പരയുടെ രചയിതാവ്.

==അവലംബം==
<references/>
[[വർഗ്ഗം:ഇംഗ്ലീഷ് നോവലുകൾ]]