Difference between revisions 2381551 and 2381684 on mlwiki

[[File:Navayugam official logo.jpg|thumb|Navayugam official logo]]

സൗദി അറേബ്യയിൽ പ്രവർത്തിച്ചു വരുന്ന പ്രവാസി ഇന്ത്യക്കാരുടെ ഒരു സംഘടനയാണ് നവയുഗം സാംസ്കാരിക വേദി. 2007 ൽ ആണ് ഈ സംഘടന സ്ഥാപിതമായത്.  പ്രവാസിക്ഷേമം, കലാ സാംസ്കാരിക പ്രവർത്തങ്ങൾ, കായികമത്സരങ്ങൾ, നിയമസഹായം, പ്രവാസികുടുംബകൂട്ടായ്മകൾ, ജീവകാരുണ്യം  തുടങ്ങിയ മേഖലകളിൽ സജീവമായി നവയുഗം പ്രവർത്തനങ്ങൾ നടത്തുന്നു.

==മുഖ്യപ്രവർത്തനങ്ങൾ==

തൊഴിൽ നിയമലംഘനങ്ങൾ, വിസ തട്ടിപ്പുകൾ, ആരോഗ്യപ്രശ്നങ്ങൾ, സർക്കാർ നിയമകുരുക്കുകൾ, സ്‌പോൺസറുടെ പീഡനം തുടങ്ങി വിവിധ കാരണങ്ങളാൽ  കഷ്ടപ്പെടുന്ന പ്രവാസികളെ സഹായിക്കാനും, നിയമകുരുക്കുകൾ പരിഹരിയ്ക്കാനും നവയുഗം ജീവകാരുണ്യവിഭാഗം വളരെ സജീവമായി പ്രവർത്തിച്ചു വരുന്നു. 
സർഗ്ഗപ്രവാസം,  കളിവെട്ടം, ഈണം, സഫിയ അജിത്ത് മെമ്മോറിയൽ ക്രിക്കറ്റ്- വോളിബോൾ ടൂർണമെന്റുകൾ,   മുതലായ കലാ-കായിക-സാംസ്കാരിക  പരിപാടികൾ നവയുഗം എല്ലാ വർഷവും സംഘടിപ്പിയ്ക്കാറുണ്ട്.
കെ.സി.പിള്ള സ്മാരക സാഹിത്യപുരസ്കാരങ്ങൾ, നവയുഗം പ്രവാസി പുരസ്കാരം, സഫിയ അജിത്ത് ജീവകാരുണ്യപുരസ്കാരം എന്നീ അവാർഡുകൾ എല്ലാ വർഷവും നൽകി വരുന്നു.

[[File:NAVAYUGAM.pdf|thumb|NAVAYUGAM]]

==സംഘടനാ ചട്ടക്കൂട്==

സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ ദമ്മാം, ജുബൈൽ എന്നീ നഗരങ്ങൾ കേന്ദ്രീകരിച്ച് നവയുഗത്തിന്റെ രണ്ടു കേന്ദ്രകമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു. റിയാദ്, ജിദ്ദ എന്നീ നഗരങ്ങൾ കേന്ദ്രീകരിച്ച് ന്യൂ ഏജ് എന്ന പേരിൽ നവയുഗത്തിന്റെ സഹോദരസംഘടനകൾ പ്രവർത്തിയ്ക്കുന്നു.

(contracted; show full)
*https://www.youtube.com/watch?v=GxfNw2mtYAc
* https://web.facebook.com/navayugam.dammam/
*http://www.manoramaonline.com/news/nri-news/gulf/saudi-arabia/02-bah-saudi-job-less-side.html
*http://www.mathrubhumi.com/nri/gulf/saudi-arabia/malayalam/k-c-pillai-memmoriel-sahithya-puraskaram-malayalam-news-1.1202575
*http://www.mangalam.com/news/detail/19184-gulf.html
[[File:NAVAYUGAM.pdf|thumb|Description about activities of Navayugam]]
{{AFC submission|||ts=20160806191957|u=Bency4578|ns=118}}