Difference between revisions 2442462 and 2442463 on mlwiki

{{Infobox Person
| name       = എൻ.എം. ശരീഫ് മൗലവി
| image      = 
| imagesize  = 
| caption    = 
| pseudonym  =
| birth_date = 
| birth_place = [[പുലാമന്തോൾ]], [[പെരിന്തൽമണ്ണ ]], [[മലപ്പുറം]]
| death_date = {{death date and age|2003|4|16|1934|01|01|def=yes}}
| occupation = 
| language = മലയാളം
}}

മലപ്പുറം ജില്ലയിലെ പുലാമന്തോളിൽ നെളിയത്തൊടി ബീരാനാണ്‌ മൗലവിയുടെ പിതാവ്‌; മാതാവ്‌ ഫാത്വിമയും. പ്രദേശത്തെ വിദ്യാലയങ്ങളിൽ നിന്ന്‌ പ്രാഥമിക പഠനം പൂർത്തിയാക്കിയ ശേഷം വെല്ലൂർ അൽബാഖിയാത്തുസ്സ്വാലിഹാത്‌, ഉമറാബാദ്‌ ദാറുസ്സലാം എന്നിവിടങ്ങളിൽനിന്ന്‌ ഉപരിപഠനം നിർവഹിച്ചു. പിന്നീട്‌ അൽപകാലം പള്ളിക്കര, പള്ളുരുത്തി, കക്കോടി എന്നിവിടങ്ങളിൽ അധ്യാപകനായും ഖത്വീബായും ജോലി ചെയ്തു. അതിനിടെ ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെടാനിടയാവുകയും ശാന്തപുരം ഇസ്ലാമിയ്യ കോളേജിൽ അധ്യാപകനായി ചേരുകയും ചെയ്തു(contracted; show full)

തിരൂർക്കാട്ടെ അലവിക്കുട്ടി മൗലവിയുടെ മകൾ ഫത്വിമയാണ്‌ ഭാര്യ. അൻവർ, അസ്ലം, മുജീബ്‌, ഡോ. ഫൈസൽ, ഡോ. സുഹൈൽ, യാസിർ, നബീൽ എന്നീ ഏഴു ആൺമക്കളും ഹമീദ എന്ന മകളുമുണ്ട്‌.

2003 ഏപ്രിൽ 16-ന്‌ അറുപത്തൊമ്പതാം വയസ്സിൽ ശരീഫ്‌ മൗലവി പരലോകം പ്രാപിച്ചു.