Difference between revisions 2443590 and 2583483 on mlwiki{{Infobox Person | name = എൻ.എം. ശരീഫ് മൗലവി | image = | imagesize = | caption = | pseudonym = | birth_date = {{birth date|1934|01|01}} | birth_place = [[പുലാമന്തോൾ]], [[പെരിന്തൽമണ്ണ ]], [[മലപ്പുറം]] | death_date = {{death date and age|2003|4|16|1934|01|01|def=yes}} | occupation = | residence = [[തിരൂർക്കാട് ]], [[മലപ്പുറം ]] | nationality = ഇന്ത്യൻ | language = മലയാളം }} മലപ്പുറം ജില്ലയിലെ പുലാമന്തോളിൽ നെളിയത്തൊടി ബീരാനാണ് മൗലവിയുടെ പിതാവ്; മാതാവ് ഫാത്വിമയും. പ്രദേശത്തെ വിദ്യാലയങ്ങളിൽ നിന്ന് പ്രാഥമിക പഠനം പൂർത്തിയാക്കിയ ശേഷം വെല്ലൂർ അൽബാഖിയാത്തുസ്സ്വാലിഹാത്, ഉമറാബാദ് ദാറുസ്സലാം എന്നിവിടങ്ങളിൽനിന്ന് ഉപരിപഠനം നിർവഹിച്ചു. പിന്നീട് അൽപകാലം പള്ളിക്കര, പള്ളുരുത്തി, കക്കോടി എന്നിവിടങ്ങളിൽ അധ്യാപകനായും ഖത്വീബായും ജോലി ചെയ്തു. അതിനിടെ ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെടാനിടയാവുകയും ശാന്തപുരം ഇസ്ലാമിയ്യ കോളേജിൽ അധ്യാപകനായി ചേരുകയും ചെയ്തു. നീണ്ട പതിനെട്ടുവർഷം അവിടെ സേവനമനുഷ്ഠിച്ചു. ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അസിസ്റ്റന്റ് അമീർ പ്രൊഫ. കെ.എ. സിദ്ദീഖ് ഹസൻ, ഗൾഫ് മാധ്യമം പത്രാധിപർ വി.കെ. ഹംസ അബ്ബാസ,് മാധ്യമം എഡിറ്റർ ഒ. അബ്ദുർറഹ്മാൻ, പ്രബോധനം പത്രാധിപർ ടി.കെ. ഉബൈദ്, മാധ്യമം പിരിയോഡിക്കൽസ് എഡിറ്റർ വി.എ. കബീർ, അൽജാമിഅ അൽഇസ്ലാമിയ്യ ഡയറക്ടർ വി.കെ അലി, റിസർച്ച് സെന്റർ ഡയറക്ടർ അബ്ദുല്ലാ ഹസൻ, മജ്ലിസുത്തഅ്ലീമിൽ ഇസ്ലാമി സെക്രട്ടറി എ. മുഹമ്മദലി, ശാന്തപുരം കുല്ലിയ്യത്തുൽ ഹദീസ് പ്രിൻസിപ്പാൾ എൻ.വി. മുഹമ്മദ് സലീം മൗലവി, തിരൂർക്കാട് ഇലാഹിയ്യ കോളേജ് നടത്തുന്ന നുസ്‌റത്തുൽ ഇസ്ലാം ട്രസ്റ്റ് ചെയർമാൻ എം.ടി. അബൂബക്കർ മൗലവി തുടങ്ങിയവർ ശാന്തപുരത്തെ അദ്ദേഹത്തിന്റെ ശിഷ്യന്മാരാണ്. ശരീഫ് മൗലവി തന്റെ പ്രവർത്തനമേഖലയായി തിരൂർക്കാട് തെരഞ്ഞെടുത്തതോടെ ആ പ്രദേശത്ത് വമ്പിച്ച മാറ്റങ്ങൾ പ്രകടമായി. അവിടെ ഒട്ടേറെ വിദ്യാഭ്യാസസ്ഥാപനങ്ങൾ ഉയർന്നുവന്നു. തിരൂർക്കാട് ഇലാഹിയ്യ കോളേജ്, മദ്‌റസതു തഹ്ഫീളിൽ ഖുർആൻ, ഹമദ് ഐ.ടി.സി, വനിതാ കോളേജ് തുടങ്ങിയവ അദ്ദേഹത്തിന്റെ കർമഫലമായി രൂപംകൊണ്ടവയാണ്. മസ്ജിദ് ഖാസിം ദർവേശും ശരീഫ് മൗലവിയുടെ ശ്രമഫലമായാണ് സ്ഥാപിതമായത്. ഇലാഹിയ്യ കോളേജിൽ അധ്യാപകനായും പ്രിൻസിപ്പാളായും സേവനമനുഷ്ഠിച്ച അദ്ദേഹത്തിന്റെ അവിടത്തെ ശിഷ്യഗണങ്ങളിൽ പ്രമുഖരാണ് ജമാഅത്തെ ഇസ്ലാമി കേരള അമീർ ടി. ആരിഫലി സാഹിബും അസിസ്റ്റന്റ് അമീർ എം.ഐ അബ്ദുൽ അസീസ് സാഹിബും. നുസ്‌റത്തുൽ ഇസ്ലാം ട്രസ്റ്റ് ചെയർമാനായിരുന്ന ശരീഫ് മൗലവി മജ്ലിസുത്തഅ്ലീമിൽ ഇസ്ലാമി കേരളയുടെ എക്സിക്യൂട്ടീവ് അംഗവും പെരുമ്പിലാവ് അൻസാർ ട്രസ്റ്റ് മെമ്പറുമായിരുന്നു. പാങ്ങ് ഫാറൂഖ് ഹൈസ്കൂളിന്റെ നിർമ്മാണത്തിലും വണ്ടൂർ വനിതാ ഇസ്ലാമിയ്യ കോളേജിന്റെ വളർച്ചയിലും അദ്ദേഹം നിർണായകമായ പങ്കുവഹിച്ചിട്ടുണ്ട്. സി.ടി. സാദിഖ് മൗലവി അനുസ്മരിക്കുന്നു: "ശരീഫ് മൗലവിയുടെ ബുദ്ധിപരമായ കഴിവും ഓർമശക്തിയും അത്യസാധാരണമായിരുന്നു. ഒരിക്കൽ അൾജീരിയൻ സന്ദർശനവേളയിൽ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരോട് ഇംഗ്ലീഷിൽ പല കാര്യങ്ങളും ചോദിച്ചു. ഏറെ പേരും മറുപടി പറഞ്ഞില്ല. പറഞ്ഞവർതന്നെ പുച്ഛത്തോടെയാണ് സംസാരിച്ചത്. ഫ്രഞ്ച് ഭാഷയോട് ആഭിമുഖ്യം പുലർത്തിയ അവർക്ക് ഇംഗ്ലീഷിനോടുള്ള മനോഭാവമായിരുന്നു കാരണമെന്ന് മനസ്സിലാക്കിയ ശരീഫ് മൗലവി അവിടെ കഴിച്ചുകൂട്ടിയ ഏതാനും നാളുകൾകൊണ്ട് ഫ്രഞ്ച് ഭാഷ സാമാന്യമായി പഠിച്ചു. മടക്കയാത്രയിൽ വിമാനത്താവളത്തിൽ നേരത്തേ ബന്ധപ്പെട്ടവരോട് ഫ്രഞ്ച് ഭാഷയിൽ സംസാരിക്കുകയും ആശയവിനിമയം നടത്തുകയും ചെയ്തു. അധ്യാപകനായിരിക്കെ ക്ലാസിൽ കിതാബുമായി വരും. അത് മേശപ്പുറത്തുവെക്കും. അതു തുറന്നുനോക്കുകപോലും ചെയ്യാതെ ക്ലാസെടുക്കും. കിതാബിലെ ഉള്ളടക്കവുമായി ഒട്ടും വ്യത്യാസമുണ്ടാവില്ലെന്നതാണ് അതിന്റെ സവിശേഷത." പുതിയ വിഷയങ്ങൾ പഠിക്കുന്നതിലും ഏറ്റവും പുതിയ പുസ്തകങ്ങൾ കണ്ടെത്തി വായിക്കുന്നതിലും അദ്ദേഹം അതീവ ശ്രദ്ധാലുവായിരുന്നു. സാദിഖ് മൗലവി തന്നെ ഓർക്കുന്നു: "ഒരു ദിവസം ശരീഫ് മൗലവി രാത്രി പത്തുമണിക്ക് തിരൂരിലെ കോട്ട് ബാവ സാഹിബിന്റെ വീട്ടിൽ വന്നു. അന്നേരം ഞാനും അവിടെയുണ്ട്. ശരീഫ് മൗലവിയുടെ വശം ആയിടെ മാത്രം പുറത്തിറങ്ങിയ മിഖായേൽ ഗോർബച്ചേവിന്റെ പെരിസ്ട്രോയിക്ക ഉണ്ടായിരുന്നു. അന്നു രാത്രി ദീർഘനേരം ഉറക്കമൊഴിച്ച് അത് വായിക്കുകയായിരുന്നു അദ്ദേഹം." ഹൈദറാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസ്ലാമിക കർമ ശാസ്ത്രവേദി അംഗമായിരുന്ന ശരീഫ് മൗലവി നിരവധി അന്തർദേശീയ ഇസ്ലാമിക സമ്മേളനങ്ങളിൽ സംബന്ധിക്കുകയും ശ്രദ്ധേയങ്ങളായ പ്രബന്ധങ്ങളവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കുവൈത്തിൽനിന്ന് പ്രസിദ്ധീകരിക്കുന്ന അൽമുജ്തമഅ് വാരികയിലും അർറായ, അൽഖലീജ് പോലുള്ള അറബിപത്രങ്ങളിലും നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. ബഹിരാകാശയാത്രയും ഖുർആനും, ബറാഅത്ത്, അൽഅഹാദീസു അലാഅംവാജിൽ അസീർ എന്നിവ ശരീഫ് മൗലവിയുടെ പ്രകാശിത കൃതികളാണ്. യുക്തിവാദികളുടെയും കമ്യൂണിസ്റ്റുകാരുടെയും വിമർശനങ്ങളെ ഫലപ്രദമായി നേരിടുന്നതിൽ മൗലവി മഹത്തായ പങ്കു വഹിച്ചു. ഇറാൻ ഇസ്ലാമിക് റിപ്പബ്ലിക് ദൽഹിയിൽ സംഘടിപ്പിച്ച നഹ്ജുൽ ബലാഗയെ സംബന്ധിച്ച ചർച്ചയിൽ സംബന്ധിക്കാൻ അവസരം ലഭിച്ച അദ്ദേഹം നിരവധി വിദേശ റേഡിയോകളിലും ടെലിവിഷനുകളിലും അറബിയിൽ പരിപാടികൾ നടത്തിയിട്ടുണ്ട്. വിശ്വവിഖ്യാതരായ പല പണ്ഡിതന്മാരും നേതാക്കളുമായി ശരീഫ് മൗലവിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ഡോ. യൂസുഫുൽ ഖറദാവി, ഖാദി മഹ്മൂദ്, അബ്ദുൽ മുഇസ്സ് അബ്ദുസ്സത്താർ, ഫൈസൽ രാജാവ്, ശൈഖ് നാദിർ നൂരി, സുൽത്താൻ മുഹമ്മദുൽ ഖാസിമി, ഹമദ് മാജിദുൽ ഖാസിമി, അബ്ദുല്ലാ തുർകി, അബ്ദുല്ലാ ഉമർ നസ്വീഫ് തുടങ്ങിയവർ അവരിൽ ചിലരാണ്. എത്ര ഗുരുതരമായ പ്രശ്നവും അനായാസം കൈകാര്യം ചെയ്യുന്നതിൽ അതിവിദഗ്ദ്ധനായിരുന്നു ശരീഫ് മൗലവി. ഏതു സംവാദവേദിയിലും കയറിച്ചെല്ലാനുള്ള ആത്മധൈര്യവും ഇച്ഛാശക്തിയും അദ്ദേഹത്തിനുണ്ടായിരുന്നു. കൂർമബുദ്ധിയും സൗമ്യഭാവവും വിനയപൂർവമായ പെരുമാറ്റവും ലളിത ജീവിതവും മൗലവിയുടെ ശ്രദ്ധേയമായ സവിശേഷതകളായിരുന്നു. അദ്ദേഹത്തിന്റെ നിർഭീതമായ സമീപനം തിരൂർക്കാട് ഭാഗത്ത് പ്രസ്ഥാനം അഭിമുഖീകരിച്ച പല പ്രശ്നങ്ങളും പരിഹരിക്കാൻ ഏറെ സഹായകമായി. തിരൂർക്കാട്ടെ അലവിക്കുട്ടി മൗലവിയുടെ മകൾ ഫത്വിമയാണ് ഭാര്യ. അൻവർ, അസ്ലം, മുജീബ്, ഡോ. ഫൈസൽ, ഡോ. സുഹൈൽ, യാസിർ, നബീൽ എന്നീ ഏഴു ആൺമക്കളും ഹമീദ എന്ന മകളുമുണ്ട്. [[വർഗ്ഗം:മലപ്പുറം ജില്ലയിൽ ജനിച്ചവർ]] [[വർഗ്ഗം:കേരളത്തിലെ ഇസ്ലാമിക പണ്ഡിതർ]] All content in the above text box is licensed under the Creative Commons Attribution-ShareAlike license Version 4 and was originally sourced from https://ml.wikipedia.org/w/index.php?diff=prev&oldid=2583483.
![]() ![]() This site is not affiliated with or endorsed in any way by the Wikimedia Foundation or any of its affiliates. In fact, we fucking despise them.
|