Difference between revisions 2875851 and 2875854 on mlwiki

=='''പി.കെ.സത്യനേശൻ ഹയർ സെക്കന്ററി സ്കൂൾ കാഞ്ഞിരംകുളം'''==
===ചരിത്രം===
====ആദ്യകാലപ്രവർത്തനങ്ങൾ====
[[File:GFDRTDRTD.jpg|thumb|left||SCHOOL FOUNDER MANAGER]]
കേരളത്തിന്റെ തെക്കെ അറ്റത്ത് തിരുവനന്തപുരം ജില്ലയിലെ വിദ്യാസമ്പന്നവും സംസ്ക്കാരസമ്പന്നവുമായ ഒരു പഞ്ചായത്താണ് കാഞ്ഞിരംകുളം. ഈ പ്രദേശത്തിന് ഒരു ചരിത്ര പശ്ചാത്തലമുണ്ട്. ഇരുണ്ട ചരിത്രത്തെ വെളിച്ചമാക്കി മാറ്റിയ മഹാന്മാരുണ്ട്. ആ പ്രമുഖരിൽ ഒരാളായിരുന്നു പി.കെ. സത്യനേഷൻ. കേരളപ്പിറവിക്കുമുൻപ്, തെക്കൻ തിരുവിതാംകൂറിൽ ഗ്രാമങ്ങളിലെ ജനജീവിതം വളരെ ദുഃസഹമായിരുന്നു. മണ്ണെണ്ണവിളക്കും നിലവിളക്കും മാത്രം വെളിച്ചം നൽകിയിരുന്നകാലം. രാത്രി കാലങ്ങളിൽ കൂരിരുട്ടിനെകുത്തിത്തുളച്ച് ചൂട്ടുകളുടെ പ്രകാശത്തിൽ യാത്രചെയ്തിരുന്ന യാത്രക്കാർ. (contracted; show full)ലായിരുന്നു അന്ന് ഈ ഗ്രാമത്തെ അറി‍ഞ്ഞിരുന്നത്. കാഞ്ഞ് ഈറനായി കുളം രൂപപ്പെട്ടതുകൊണ്ടാണ് നാലകെട്ട് പിൽക്കാലത്ത് കാഞ്ഞിരംകുളം എന്ന സ്ഥലനാമത്തിൽ അറിയപ്പെട്ടതെന്നും, അതല്ല കുളവും അതിനടുത്തായി ധാരാളം കാഞ്ഞിരമരങ്ങൾ നിന്നിരുന്നതുകൊണ്ടാണ് കാഞ്ഞിരംകുളം എന്ന പേരു വന്നതെന്നും പഴമക്കാർ പറയുമായിരുന്നു. സ്കൂൾ തുടങ്ങിയ കാലത്ത് വിദ്യാഭ്യാസം നേടുവാൻ ആരും തന്നെ തയ്യാറായില്ല. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞു എങ്കിലും അതിന്റെ മഹത്വം ആരും ഉൾക്കൊണ്ടില്ല. ഒടുവിൽ മൂന്നുകുട്ടികൾ പഠിക്കുന്നതിന് തയ്യാറായി.<br>



====1906 ഫെബ്രുവരി 12 വിദ്യാലയാരംഭം====
റവ.വില്യംഗുണമുടയാൻ റസാലം അവർകളുടെ ഉദ്ഘാടന പ്രാർത്ഥനയോടുകൂടി പി.കെ. സത്യനേശൻ 1906 ഫെബ്രുവരി 12-ാം തിയതി ഡി.യേശുദാസ്, എൽ. ഡെന്നിസൺ, എൽ.തോംസൺ എന്നീ മൂന്നുകുട്ടികളുമായി നെല്ലിക്കാക്കുഴി എൽ.എം.എസ് ദൈവാലയമായ പെനിയേൽ പള്ളിമുറ്റത്ത് ഒരു ഇംഗ്ലീഷ് സ്കൂൾ ആരംഭിച്ചു. അക്കാലത്ത് കാഞ്ഞിരംകുളത്തെക്കാൾ ഏറെ പ്രസിദ്ധിയാർജ്ജിച്ച പ്രദേശമായിരുന്നു നല്ലിക്കാക്കുഴി. ധാരാളം നെല്ലിമരങ്ങൾ ഉണ്ടായിരുന്ന പ്രദേശം. ഒരു വർഷക്കാലം ആ സ്ഥലത്തായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്. പി.കെ. സത്യനേശന്റെ പിതാവ് കുമാരൻനാടാർ അദ്ദേഹത്തിന്റെ മകളായ സ്നേഹമണിക്ക് നൽകിയ ഭൂസ്വത്ത് കാഞ്ഞിരംകുളത്ത് ഉണ്ടായിരുന്നു. സ്കൂളിന്റെ പ്രവർത്തനങ്ങൾ തുടങ്ങുന്നതിൻ സഹോദരീ ഭർത്താവായ വലിയവിള ശങ്കരൻനാടാരിൽ നിന്നും സത്യനേശൻ സ്ഥലം വാങ്ങുകയും 1907-ൽ സ്ക്കൂളിനെ നെല്ലിക്കാക്കുഴിയിൽ നിന്നും കാഞ്ഞിരംകുളത്ത് സ്കൂൾ ഇപ്പോൾ സ്ഥിതിചെയ്യുന്ന സ്ഥല്ത്തേക്കു മാറ്റുകയും ചെയ്തു. വിദ്യാർത്ഥികളെ ആകർഷിക്കുന്നതിന് വേണ്ടി മെഗാഫോൺ‍ ഉപയോഗിച്ചുകൊണ്ടുള്ള പരസ്യപരിപാടികൾ നടത്തി. സത്യനേശനും സഹപ്രവർത്തകരും ബാൻഡുമേളത്തോടെ മെഗാഫോണിലൂടെ പാട്ടുകൽ പാടി ഊടുവഴികളിൽ കൂടെ ഓരോ ദേശത്തിലേക്കും നട്ടുക്കും. ബാന്റുമേളം കുട്ടികളെയും മാതാപിതാക്കളെയും ആകർഷിച്ചു. ദേശം മുഴുവൻ ചുറ്റിനടന്ന് വിദ്യാഭ്യാസത്തിന്റെ മഹത്വത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കിയപ്പോൾ സ്കൂളിൽ കുട്ടികളുടെ എണ്ണം വർദ്ധിക്കുവാൻ തുടങ്ങി. വിദ്യാർത്ഥികളെ സ്കൂളിലേക്ക് വരുത്തുന്നതിനായി ചെയ്ത മറ്റൊരു പരിപാടിയായിരുന്നു മാജിക്ലാന്റേൺ അഥവാ മായാദീപപ്രദർശനം. ഒരു പ്രത്യേകവിശയം തിരഞ്ഞെടുത്ത് ഫോട്ടോകളാക്കി അവയെ പ്രൊജക്ടറിന്റെ സഹായത്താൽ സ്ക്രീനിൽ പതിപ്പിക്കുന്നു. ഇവ കണ്ടും കേട്ടും ബോധവൽക്കരിക്കപ്പെട്ട് ധാരാളം വിദ്യാർത്ഥികൾ സ്കൂളിൽ പ്രവേശനം നേടി.