Difference between revisions 2882035 and 2897832 on mlwiki

{{copypaste|url=https://schoolwiki.in/P._K._S._H._S_Kanjiramkulam|date=സെപ്റ്റംബർ 2018}}
=='''പി.കെ.സത്യനേശൻ ഹയർ സെക്കന്ററി സ്കൂൾ കാഞ്ഞിരംകുളം'''==
===ചരിത്രം===
====ആദ്യകാലപ്രവർത്തനങ്ങൾ====
[[File:GFDRTDRTD.jpg|thumb|left||SCHOOL FOUNDER MANAGER]]
കേരളത്തിന്റെ തെക്കെ അറ്റത്ത് തിരുവനന്തപുരം ജില്ലയിലെ വിദ്യാസമ്പന്നവും സംസ്ക്കാരസമ്പന്നവുമായ ഒരു പഞ്ചായത്താണ് കാഞ്ഞിരംകുളം. ഈ പ്രദേശത്തിന് ഒരു ചരിത്ര പശ്ചാത്തലമുണ്ട്. ഇരുണ്ട ചരിത്രത്തെ വെളിച്ചമാക്കി മാറ്റിയ മഹാന്മാരുണ്ട്. ആ പ്രമുഖരിൽ ഒരാളായിരുന്നു പി.കെ. സത്യനേഷൻ. കേരളപ്പിറവിക്കുമുൻപ്, തെക്കൻ തിരുവിതാംകൂറിൽ ഗ്രാമങ്ങളിലെ ജനജീവിതം വളരെ ദുഃസഹമായിരുന്നു. മണ്ണെണ്ണവിളക്കും നിലവിളക്കും മാത്രം വെളിച്ചം നൽകിയിരുന്നകാലം. രാത്രി കാലങ്ങളിൽ കൂരിരുട്ടിനെകുത്തിത്തുളച്ച് ചൂട്ടുകളുടെ പ്രകാശത്തിൽ യാത്രചെയ്തിരുന്ന യാത്രക്കാർ.(contracted; show full)കും നട്ടുക്കും. ബാന്റുമേളം കുട്ടികളെയും മാതാപിതാക്കളെയും ആകർഷിച്ചു. ദേശം മുഴുവൻ ചുറ്റിനടന്ന് വിദ്യാഭ്യാസത്തിന്റെ മഹത്വത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കിയപ്പോൾ സ്കൂളിൽ കുട്ടികളുടെ എണ്ണം വർദ്ധിക്കുവാൻ തുടങ്ങി. വിദ്യാർത്ഥികളെ സ്കൂളിലേക്ക് വരുത്തുന്നതിനായി ചെയ്ത മറ്റൊരു പരിപാടിയായിരുന്നു മാജിക്ലാന്റേൺ അഥവാ മായാദീപപ്രദർശനം. ഒരു പ്രത്യേകവിശയം തിരഞ്ഞെടുത്ത് ഫോട്ടോകളാക്കി അവയെ പ്രൊജക്ടറിന്റെ സഹായത്താൽ സ്ക്രീനിൽ പതിപ്പിക്കുന്നു. ഇവ കണ്ടും കേട്ടും ബോധവൽക്കരിക്കപ്പെട്ട് ധാരാളം വിദ്യാർത്ഥികൾ സ്കൂളിൽ പ്രവേശനം നേടി.