Difference between revisions 3198436 and 3198470 on mlwiki

{{ആധികാരികത}}
{{ശ്രദ്ധേയത}}
[[ഇസ്‌ലാം|ഇസ്‌ലാം മതം]] ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ്, (അഥവാ പ്രവാചകൻ [[മുഹമ്മദ്|മുഹമ്മദ് നബി]] അറേബ്യായിൽ മതം പ്രചരിപ്പിച്ച സമയത്ത് തന്നെ) ഇന്ത്യയിൽ{{തെളിവ്}} വിശിഷ്യാ കേരളത്തിൽ{{തെളിവ്}} പ്രചരിച്ചിരുന്നു. എന്നാൽ നൂറ്റാണ്ടുകൾക്ക് ശേഷം തലപൊക്കിയ വഹാബിസം ഉൾപ്പെടെയുള്ള ചില പ്രസ്ഥാനങ്ങൾ മതത്തെ വികലമായി ചിത്രീകരിച്ചപ്പോൾ അതിനെ പ്രതിരോധിക്കാനും ഇസ്‌ലാമിന്റെ ശരിയായ വിശ്വാസ-ആദർശങ്ങൾ സംരക്ഷിക്കാനും വേണ്ടി 1926ൽ നിലവിൽ വന്ന പണ്ഡിത സംഘടനയാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. സമസ്തയുടെ നേതൃത്വത്തിൽ നടന്ന ആശയ പ്രചാരണത്തിനിടയിൽ ആവശ്യാനുസരണം വിദ്യാഭ്യാസ ബോർഡും യുവജന വിദ്യാർത്ഥി സംഘടനകളും സമസ്തയുടെ കീഴിൽ നിലവിൽ വരികയുണ്ടായി. അതിന്റെ ഏറ്റവും അവസാനം നിലവിൽ വന്നതും എന്നാൽ ഏറ്റവും പ്രാധാന്യമുള്ളതുമായ{{തെളിവ്}} സംഘടനയാണ് മുസ്‌ലിം ജമാഅത്ത്.

2015 ഒക്ടോബർ 10ന് മലപ്പുറം മുനിസിപ്പൽ ടൗൺ ഹാളിലാണ് മുസ്‌ലിം ജമാഅത്ത് എന്ന പ്രസ്ഥാനം പിറന്നത്. ഉലമ കാന്തപുരം ഉസ്താദാണ് അതിന്റെ പ്രഥമ പ്രസിഡന്റ്.
വിദ്യാഭ്യാസ ആത്മീയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സയ്യിദ് ഇബ്‌റാഹിം ഖലീൽ അൽ ബുഖാരിയാണ് നിലവിൽ അതിന്റെ ജനറൽ സെക്രട്ടറി.

[[വർഗ്ഗം:ഇന്ത്യയിലെ മുസ്‌ലിം സംഘടനകൾ]]
[[വർഗ്ഗം:മുസ്‌ലിം ജമാഅത്ത്]]
[[വർഗ്ഗം:അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ]]