Difference between revisions 3243236 and 3243237 on mlwiki{{prettyurl|Chintha jerome}} [[കേരള സംസ്ഥാന യുവജന കമ്മീഷൻ|സംസ്ഥാന യുവജന കമ്മീഷൻ]] ചെയർപേഴ്‌സണാണ് '''ചിന്താ ജെറോം'''.<ref>http://www.prd.kerala.gov.in/news/a2015.php?tnd=15&tnn=289949&Line=Directorate,%20Thiruvananthapuram&count=25&dat=04/10/2016</ref> ==ജീവിതരേഖ== റിട്ടയേർഡ് അധ്യാപകരായ സി ജെറോമിന്റെയും എസ്തർ ജെറോമിന്റെയും ഏക മകളായി 1989ൽ കൊല്ലത്താണ് ചിന്തയുടെ ജനനം. ==വിദ്യാഭ്യാസം== കൊല്ലം ശ്രീ നാരായണ കോളേജ്, കേരളാ സർവ്വകലാശാലാ ക്യാമ്പസ് എന്നിവടങ്ങളിൽ നിന്നായി ബിരുദ, ബിരുദാനന്തര ബിരുദ പഠനം. പിന്നീട് ബി.എഡ് പഠനം. നിലവിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ ഗവേഷണം നടത്തുന്നു. ==സ്ഥാനങ്ങൾ, ചുമതലകൾ== *സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്‌സൺ <ref>https://www.asianetnews.com/news/chintha-jerome-appointed-as-youth-commission-chair-person</ref> *ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം *ഡി.വൈ.എഫ്.ഐ. സംസ്ഥാന ജോയിന്റ് സെക്രട്ടറി ചിന്താ ജെറോം <ref>https://www.deshabhimani.com/news/kerala/news-kollamkerala-05-11-2019/832420</ref>. *എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡണ്ട് *എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ==കൃതികൾ== *''ചുംബനം, സമരം, ഇടതുപക്ഷം''<ref>https://malayalam.webdunia.com/article/kerala-news-in-malayalam/kiss-of-love-chinta-jero-sfi-115021800028_1.html</ref> ===== ''"ചങ്കിലെ ചൈന, ഒരു ചിന്നക്കടക്കാരിയുടെ ചീനാ യാത്ര"'' ===== [[File:CHANKILE CHINA.jpg|thumb|ങ്കിലെ ചൈനഒരു ചിന്നക്കടക്കാരിയുടെചീനായാത്ര]] <ref>https://www.chinthapublishers.com/ml/author/chintha-jerome-126</ref> ചൈനയുമായി വ്യാപാര - സാംസ്‌കാരിക വിനിമയങ്ങൾ പുരാതന കാലം മുതൽക്കേ നിലനിന്നിരുന്ന കേരളത്തിലെ ചിന്നക്കട എന്ന പ്രദേശത്തുനിന്നും ഒരു യുവതി ചീനയിലേക്കു നടത്തിയ യാത്രയാണീ പുസ്തകത്തിൽ. ചീനയുടെ ചരിത്രത്തിലേക്കും രാഷ്ട്രീയത്തിലേക്കും സാമൂഹിക ചലനങ്ങളിലേക്കും ഇറങ്ങിച്ചെല്ലുന്നതാണ് ഈ യാത്രാവിവരണം. ==നേട്ടങ്ങൾ== ജർമ്മനിയിലെ ബേണിൽ വെച്ച് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, ദുരന്ത ലഘൂകരണം എന്നീ വിഷയത്തിൽ യുനെസ്‌കോയും ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയും ചേർന്ന് സംഘടിപ്പിച്ച അന്താരാഷ്ട്ര ശിൽപശാലയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തു.<ref>https://malayalam.news18.com/news/kerala/chintha-jerome-going-to-germany-83669.html</ref> ==ഇടപെടലുകൾ== *കേരളത്തിലെ വസ്ത്രവ്യാപാര മേഖലയിലെ തൊഴിൽചൂഷണത്തിനെതിരെ (ഇരിപ്പുസമരം) ശക്തമായ ഇടപെടൽ നടത്തി. *കേരളത്തിലെ വനിതാ ഹോസ്റ്റലുകളിലെ പെൺകുട്ടികളുടെ സുരക്ഷയും സമയക്രമവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ യുവജന കമ്മീഷൻ അധ്യക്ഷയെന്ന നിലയിൽ ഇടപെട്ട് പരിഹാരം നിർദേശിച്ചു *നടൻ ബിനീഷ് ബാസ്റ്റ്യനെതിരെയുണ്ടായ ജാതീയ അധിക്ഷേപത്തിനെതിരെ നിലപട് സ്വീകരിച്ചു.<ref>https://janamtv.com/80181603/</ref> ==അവലംബം== <references/> [[വർഗ്ഗം:എസ്.എഫ്.ഐ. നേതാക്കൾ]] [[വർഗ്ഗം:കൊല്ലം ജില്ലയിൽ ജനിച്ചവർ]] [[വർഗ്ഗം:മുൻ എസ്.എഫ്.ഐ. നേതാക്കൾ]] [[വർഗ്ഗം:ഡി.വൈ.എഫ്.ഐ നേതാക്കൾ]] [[വർഗ്ഗം:സി.പി.ഐ.എം. വനിതാ നേതാക്കൾ]] All content in the above text box is licensed under the Creative Commons Attribution-ShareAlike license Version 4 and was originally sourced from https://ml.wikipedia.org/w/index.php?diff=prev&oldid=3243237.
![]() ![]() This site is not affiliated with or endorsed in any way by the Wikimedia Foundation or any of its affiliates. In fact, we fucking despise them.
|