Difference between revisions 3243239 and 3243240 on mlwiki

{{prettyurl|Chintha jerome}}
[[കേരള സംസ്ഥാന യുവജന കമ്മീഷൻ|സംസ്ഥാന യുവജന കമ്മീഷൻ]] ചെയർപേഴ്‌സണാണ് '''ചിന്താ ജെറോം'''.<ref>http://www.prd.kerala.gov.in/news/a2015.php?tnd=15&tnn=289949&Line=Directorate,%20Thiruvananthapuram&count=25&dat=04/10/2016</ref> 

==ജീവിതരേഖ==
റിട്ടയേർഡ് അധ്യാപകരായ സി ജെറോമിന്റെയും എസ്തർ ജെറോമിന്റെയും ഏക മകളായി 1989ൽ കൊല്ലത്താണ് ചിന്തയുടെ ജനനം. 

==വിദ്യാഭ്യാസം==
(contracted; show full)
[[File:CHANKILE CHINA.jpg|thumb|ങ്കിലെ ചൈനഒരു ചിന്നക്കടക്കാരിയുടെചീനായാത്ര]]
<ref>https://www.chinthapublishers.com/ml/author/chintha-jerome-126</ref>

ചൈനയുമായി വ്യാപാര - സാംസ്‌കാരിക വിനിമയങ്ങൾ പുരാതന കാലം മുതൽക്കേ നിലനിന്നിരുന്ന കേരളത്തിലെ ചിന്നക്കട എന്ന പ്രദേശത്തുനിന്നും ഒരു യുവതി ചീനയിലേക്കു നടത്തിയ യാത്രയാണീ പുസ്തകത്തിൽ. ചീനയുടെ ചരിത്രത്തിലേക്കും രാഷ്ട്രീയത്തിലേക്കും സാമൂഹിക ചലനങ്ങളിലേക്കും ഇറങ്ങിച്ചെല്ലുന്നതാണ് ഈ യാത്രാവിവരണം.


[[File:CHANKILE CHINA BOOK PRAKASHANAM.jpg|thumb|]]

==നേട്ടങ്ങൾ==
ജർമ്മനിയിലെ ബേണിൽ വെച്ച് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, ദുരന്ത ലഘൂകരണം എന്നീ വിഷയത്തിൽ യുനെസ്‌കോയും ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയും ചേർന്ന് സംഘടിപ്പിച്ച അന്താരാഷ്ട്ര ശിൽപശാലയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തു.<ref>https://malayalam.news18.com/news/kerala/chintha-jerome-going-to-germany-83669.html</ref>

==ഇടപെടലുകൾ==
*കേരളത്തിലെ വസ്ത്രവ്യാപാര മേഖലയിലെ തൊഴിൽചൂഷണത്തിനെതിരെ (ഇരിപ്പുസമരം) ശക്തമായ ഇടപെടൽ നടത്തി.
*കേരളത്തിലെ വനിതാ ഹോസ്റ്റലുകളിലെ പെൺകുട്ടികളുടെ സുരക്ഷയും സമയക്രമവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ യുവജന കമ്മീഷൻ അധ്യക്ഷയെന്ന നിലയിൽ ഇടപെട്ട് പരിഹാരം നിർദേശിച്ചു 
*നടൻ ബിനീഷ് ബാസ്റ്റ്യനെതിരെയുണ്ടായ ജാതീയ അധിക്ഷേപത്തിനെതിരെ നിലപട് സ്വീകരിച്ചു.<ref>https://janamtv.com/80181603/</ref>

==അവലംബം==
<references/>

[[വർഗ്ഗം:എസ്‌.എഫ്‌.ഐ. നേതാക്കൾ]]
[[വർഗ്ഗം:കൊല്ലം ജില്ലയിൽ ജനിച്ചവർ]]
[[വർഗ്ഗം:മുൻ എസ്‌.എഫ്‌.ഐ. നേതാക്കൾ]]
[[വർഗ്ഗം:ഡി.വൈ.എഫ്‌.ഐ നേതാക്കൾ]]
[[വർഗ്ഗം:സി.പി.ഐ.എം. വനിതാ നേതാക്കൾ]]