Difference between revisions 3295462 and 3299991 on mlwiki

{{prettyurl|Jamaat-e-Islami kerala}}
{{Infobox organization
|name         = ഹിറാ സെന്റർ, ജമാഅത്തെ ഇസ്‌ലാമി കേരള ആസ്ഥാനം 
|image        = JI kerala HQrs.jpg
|motto        = 
|formation    = 1948
|headquarters = ഹിറ സെന്റർ
|location     = [[കോഴിക്കോട്]], [[കേരളം]]
(contracted; show full)

=== കേരള മസ്ജിദ് കൗൺസിൽ ===
കേരളത്തിൽ ജമാഅത്തെ ഇസ്‌ലാമിയോട് ആഭിമുഖ്യം പുലർത്തുന്നവർ നേതൃത്വം നൽകുന്ന മസ്ജിദുകളുടെ ഏകോപന സമിതിയാണിത്. 1992-ൽ രൂപവത്കരിച്ച കൗൺസിൽ 1996 ൽ സൊസൈറ്റി ആക്ട് അനുസരിച്ച് രജിസ്റ്റർ ചെയ്തു.
=== സാമ്പത്തിക സംരംഭങ്ങൾ ===
==== ബൈത്തുസ്സകാത്ത് ====
ഇസ്‌ലാമിക നിയമമനുസരിച്ച് ഓരോ വ്യക്തിയും നിർബന്ധമായും നിർവഹിക്കേണ്ട അനുഷ്ഠാനങ്ങളിലൊന്നാ
ണ്‌ [[സകാത്ത്]]. |സകാത്തിന്റെ]] സംഘടിതമായ ശേഖരണത്തിനും വിതരണത്തിനും ജമാഅത്ത് തുടക്കം മുതലേ ഊന്നൽ നൽകിയിട്ടുണ്ട്. ജമാഅത്ത് പ്രവർത്തകരും അനുഭാവികളുമുള്ള മിക്കപ്രദേശങ്ങളിലും ഇതിനായി സ്ഥിരമായ സംവിധാനങ്ങളുണ്ട്. വ്യവസ്ഥാപിതമായ രീതിയിൽ അർഹരായ ആളുകൾക്ക് സകാത്തു വിഹിതം എത്തിക്കുന്നതിൽ തൽപരരായ ദായകരെ ഉദ്ദേശിച്ച് 2000 ഒക്ടോബറിൽ ജമാഅത്ത് കേരള ഘടകം സംസ്ഥാന തലത്തിൽ രൂപം നൽകിയ ബൈത്തുസ്സകാത്ത്, കേരള 2005 ൽ ഒരു ചാരിറ്റബ്ൾ ട്രസ്റായി രജിസ്റർ ചെയ്യുകയുണ്ടായി. കേരളീയരായ സകാത്ത് ദായകരിൽനിന്നും വർഷം തോറും സമാഹരിക്കുന്ന സകാത്ത് വരുമാനം, സംസ്ഥാനത്തുടനീളം അർഹരായ വ്യക്തികൾക്ക് വിതരണം ചെയ്തുവരുന്നു. ദാരിദ്ര്യം മൂലം കഷ്ടപ്പെടുന്നവരുടെ ജീവിതാവശ്യങ്ങൾ പൂർത്തീകരിക്കാനും ഭവനരഹിതർക്ക് പാർപ്പിടമുണ്ടാക്കാനും തൊഴിൽരഹിതർക്ക് വരുമാനമുണ്ടാക്കാനും ഉപകരിക്കുംവിധം സഹായങ്ങളെത്തിക്കാനാണ് ബൈത്തുസകാത്ത് ശ്രമിക്കുന്നത്.<ref>http://www.jihkerala.org/social/baithusakath.htm</ref>{{പ്രവർത്തിക്കാത്ത കണ്ണി}} കേരള ഘടകം സംസ്ഥാന തലത്തിൽ രൂപം നൽകിയ ബൈത്തുസ്സകാത്ത്<ref name="KA267"/>, ആ മേഖലയിൽ കേരളത്തിലെ പ്രമുഖമായ സ്ഥാപനമാണ്<ref name="KA267">{{cite book |last1=Khaleeq Ahmad |title=Legal Dimension of Social Security in Islam with Special Reference to Zakah |publisher=Aligarh Muslim University-Shodhganga |location=Chapter 6 |page=267 |url=https://shodhganga.inflibnet.ac.in/handle/10603/222415 |accessdate=22 മാർച്ച് 2020}}</ref>.

==== പലിശരഹിത നിധി ====
ജമാഅത്തിന്റെ വിവിധ പ്രാദേശിക ഘടകങ്ങളുടെ കീഴിൽ നിരവധി പലിശരഹിത നിധികൾ പ്രവർത്തിച്ചുവരുന്നു<ref name="PKY126">{{cite book |last1=P.K. Yaqoob |title=Case for interest free financial institutions in Kerala |location=Chapter 5 |page=126 |url=https://shodhganga.inflibnet.ac.in/bitstream/10603/27094/17/17_chapter5.pdf#page=2 |accessdate=29 ഒക്ടോബർ 2019}}</ref>. അത്യാവശ്യക്കാർക്ക് പലിശയില്ലാതെ വായ്പ നൽകുകയെന്നതാണ് ഇതിന്റെ ഉദ്ദേശ്യം. പ്രാദേശികമായി വിവിധ ജമാഅത്ത് ഘടകങ്ങള(contracted; show full)
== അവലംബങ്ങൾ ==
{{reflist|2}}

[[വർഗ്ഗം:കേരളത്തിലെ ഇസ്ലാമികസംഘടനകൾ]]
[[വർഗ്ഗം:ജമാഅത്തെ ഇസ്ലാമി]]
[[വർഗ്ഗം:മത ദേശീയവാദം]]
[[വർഗ്ഗം:കേരളത്തിലെ മുസ്‌ലിം സംഘടനകൾ]]