Difference between revisions 3309136 and 3309138 on mlwiki

{{prettyurl|Jamaat-e-Islami kerala}}
{{Infobox organization
|name         = ഹിറാ സെന്റർ, ജമാഅത്തെ ഇസ്‌ലാമി കേരള ആസ്ഥാനം 
|image        = JI kerala HQrs.jpg
|motto        = 
|formation    = 1948
|headquarters = ഹിറ സെന്റർ
|location     = [[കോഴിക്കോട്]], [[കേരളം]]
|leader_title = [[അമീർ]]
|leader_name  = [[എം.ഐ. അബ്‌ദുൽ അസീസ്]]
|parent_organization = [[ഇന്ത്യൻ ജമാഅത്തെ ഇസ്‌ലാമി]]
|affiliations = [[Islamism]], [[ഇസ്‌ലാം]]
|website      = [http://jihkerala.org http://jihkerala.org]
}}
[[ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്|ജമാഅത്തെ ഇസ്‌ലാമി ഹിന്ദിന്റെ]] [[കേരളം|കേരള]] ഘടകമായ '''ജമാഅത്തെ ഇസ്‌ലാമി കേരള''' 1948-ലാണ് നിലവിൽ വന്നത്. [[കോഴിക്കോട്]] സ്ഥിതി ചെയ്യുന്ന ഹിറാ സെൻറർ ആണ് ഈ സംഘടനയുടെ ആസ്ഥാനം. [[കേരളം|കേരളത്തിൽ]] മത-സാമൂഹിക-രാഷ്ട്രീയ മേഖലയിൽ സജീവമായി ഇടപെട്ടു കൊണ്ടിരിക്കുന്ന ഇസ്‌ലാമിക പ്രസ്ഥാനമാണ് ഇത്.{{തെളിവ്}} ''[[എം.ഐ. അബ്‌ദുൽ അസീസ്]]'' ആണ് ഈ സംഘടനയുടെ അധ്യക്ഷൻ.

== സംഘടനാ സംവിധാനം ==
[[File:MI_Abdul_Azeez.png|thumb|150px|സംസ്ഥാന അധ്യക്ഷൻ [[എം.ഐ. അബ്‌ദുൽ അസീസ്]]]]
ജമാഅത്തെ ഇസ്‌ലാമിയുടെ ഭരണഘടനയുടെ<ref>[http://jihkerala.org/constitution/ ജമാഅത്തെ ഇസ്‌ലാമിയുടെ ഭരണഘടന]</ref> അടിസ്ഥാനത്തിൽ ഓരോ നാലു വർഷവും തയ്യാറാക്കുന്ന പോളിസി-പ്രോഗ്രാമുകളുടെ അടിസ്ഥാനത്തിലാണ് സംഘടന പ്രവർത്തിക്കുന്നത്. സംസ്ഥാന അധ്യക്ഷനായി ഒരു അമീർ, മൂന്ന് അസിസ്റ്റന്റ് അമീറുമാർ, ജനറൽ സെക്രട്ടറി, അഞ്ച് സെക്രട്ടറിമാർ എന്നതാണ് നേതൃഘടന. കൂടിയാലോചനാ സമിതിയായ ശൂറയാണ് പ്രവർത്തന പരിപാടികളും നിലപാടുകളും തീരുമാനിക്കുന്നത്<ref>[http://jihkerala.org/leaders/ നേതൃത്വം]</ref>.

'''സംസ്ഥാന നേതൃത്വം 2015-2019'''
* സംസ്ഥാന അമീർ: [[എം.ഐ. അബ്‌ദുൽ അസീസ്]]
* അസി. അമീർ: [[പി. മുജീബുറഹ്മാൻ]]
*ജനറൽ സെക്രട്ടറി: വി.ടി. അബ്ദുല്ലക്കോയ തങ്ങൾ
* സെക്രട്ടറിമാർ: [[ശൈഖ് മുഹമ്മദ് കാരകുന്ന്]], എം.കെ മുഹമ്മദലി, പി.വി റഹ്മാബി ടീച്ചർ, ശിഹാബ് പൂക്കോട്ടൂർ, കളത്തിൽ ഫാറൂഖ്.
* മറ്റു സംസ്ഥാന കൗൺസിൽ അംഗങ്ങൾ : [[ടി.കെ. അബ്ദുല്ല]], [[കൂട്ടിൽ മുഹമ്മദാലി|ഡോ. കൂട്ടിൽ മുഹമ്മദലി]], [[വി.കെ. അലി]], ടി.മുഹമ്മദ് വേളം, വി.ടി. അബ്ദുല്ലക്കോയ തങ്ങൾ, കെ.കെ ഫാത്തിമ സുഹുറ, [[അബ്ദുസ്സലാം അഹ്മദ്|ഡോ. അബ്‌ദുസ്സലാം അഹ്‌മദ്]], കെ.കെ.മമ്മുണ്ണി മൗലവി‌‌, [[അബ്ദുൽ ഹമീദ് വാണിയമ്പലം]], സി. ദാവൂദ്, എച്ച്. ശഹീർ മൗലവി, ടി.കെ ഫാറൂഖ്, ഡോ. ആർ യൂസുഫ്, പി. റുക്സാന, പി.ഐ നൌഷാദ്, യൂസുഫ് ഉമരി, പി.പി. അബ്ദുറഹ്മാൻ, അബ്ദുൽ ഹക്കീം നദ്‌വി

== ചരിത്രം ==
1941 [[ഓഗസ്റ്റ് 26]]-ന്  [[ഇന്ത്യൻ ഉപഭൂഖണ്ഡം|ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ]] ഇസ്‌ലാമിക പണ്ഡിതനായ [[അബുൽ അ‌അ്‌ലാ മൗദൂദി|സയ്യിദ്‌ അബുൽ അ‌അ്‌ലാ മൗദൂദിയുടെ]]<ref name="IMA07"/> നേതൃത്വത്തിൽ സ്ഥാപിതമായി. സയ്യിദ് മൗദൂദി [[ഹൈദരാബാദ്|ഹൈദരാബാദിൽ]] നിന്നും പ്രസിദ്ധീകരിച്ചു കൊണ്ടിരുന്ന തർജുമാനുൽ ഖുർആനിന്  കേരളത്തിലെ പണ്ഡിതന്മാർക്കിടയിൽ അക്കാലത്ത് പ്രചാരമുണ്ടായിരുന്നു. 1935 മുതൽ [[കേരള ജംഇയ്യത്തുൽ ഉലമ]]യുടെ മുഖപത്രമായ [[അൽ മുർശിദ്]] മാസികയിൽ [[അബുൽ അ‌അ്‌ലാ മൗദൂദി|മൗലാനാ മൗദൂദിയുടെ]] ലേഖനങ്ങളുടെ [[വിവർത്തനം|പരിഭാഷ]] പ്രസിദ്ധീകരിച്ചിരുന്നു. [[കെ.എം. മൗലവി]]യായിരുന്നു അക്കാലത്ത് ഇതിന്റെ പത്രാധിപരും വിവർത്തകനും. ഇതിലൂടെ [[കേരളം|കേരളത്തിലെ]] പണ്ഡിതന്മാർക്കിടയിൽ മൗദൂദി സാഹിബിന്റെ ആശയങ്ങളോട് ആഭിമുഖ്യമുണ്ടാവാൻ ഇടയാക്കി. [[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] [[വളാഞ്ചേരി|വളാഞ്ചേരിക്കടുത്ത്]] [[എടയൂർ ഗ്രാമപഞ്ചായത്ത്|എടയൂരിലെ]]   [[വി.പി. മുഹമ്മദലി]]<ref name="IMA07">{{cite book |last1=മുഹമ്മദ് റഫീഖ് |title=Development of Islamic movement in Kerala in modern times |location=Abstract |page=7 |url=https://shodhganga.inflibnet.ac.in/bitstream/10603/52387/2/02_abstract.pdf#page=7 |accessdate=24 ഒക്ടോബർ 2019}}</ref> എന്ന [[ഹാജിസാഹിബ്]] ഇവരിൽപ്പെടുന്നു. ഉമറാബാദിലെ ജാമിഅ ദാറുസ്സലാമിൽ വിദ്യാർഥിയായിരിക്കെയാണ് അദ്ദേഹം മൗദൂദിസാഹബിനെ നേരിൽക്കാണുക എന്ന ലക്ഷ്യത്തോടെ [[പത്താൻകോട്ട്|പത്താൻകോട്ടിലെ]] ദാറുൽ ഇസ്‌ലാമിലേക്ക് പോയത്. വി.പി. മുഹമ്മദലി എന്ന ഹാജിസാഹിബ് ജമാഅത്തിന്റെ പ്രഥമ കേന്ദ്രമായ [[പഞ്ചാബ്|പഞ്ചാബിലെ]] [[പത്താൻകോട്ട്|പഠാൻകോട്ടിലെ]]  ദാറുൽ ഇസ്‌ലാമിൽനിന്ന് പ്രഥമ അമീർ കൂടിയായ മൗലാനാ മൗദൂദിയെ സന്ദർശിച്ച് തിരിച്ചെത്തിയ ശേഷം 1944 ൽ കേരളത്തിൽ സംഘടനയുടെ പ്രവർത്തനം ആരംഭിച്ചു. കേരളത്തിൽ പ്രവർത്തനം സംഘടിപ്പിക്കാൻ മൗദൂദിസാഹിബ് തന്നെ അദ്ദേഹത്തെ നിയോഗിക്കുകയായിരുന്നു. [[കോഴിക്കോട്|കോഴിക്കോട്ട്]] [[പട്ടാളപ്പള്ളി]]യിലെ ഖത്തീബായിരുന്ന ഹാജിസാഹിബ് സ്വദേശമായ [[വളാഞ്ചേരി|വളാഞ്ചേരിയിലും]] പ്രവർത്തിച്ചു. ആദ്യമേ ജമാഅത്തെ ഇസ്‌ലാമിയുടെ ഒരു ഘടകം സ്ഥാപിക്കുന്നതിനു പകരം, 1946ൽ വളാഞ്ചേരിയിൽ ജമാഅത്തുൽ മുസ്തർശിദീൻ<ref name="IMA07"/><ref name="IM135">{{cite book |last1=മുഹമ്മദ് റഫീഖ് |title=Development of Islamic movement in Kerala in modern times |location=Islahi Movement |page=135 |url=https://shodhganga.inflibnet.ac.in/bitstream/10603/52387/12/12_chapter%205.pdf#page=10 |accessdate=22 ഒക്ടോബർ 2019}}</ref> എന്ന പേരിൽ ഒരു സംഘടന രൂപവത്കരിക്കുകയും അതിന്റെ കീഴിൽ പ്രവർത്തനങ്ങൾ വ്യവസ്ഥാപിതമായി മുന്നോട്ടുകൊണ്ടു പോവുകയുമായിരുന്നു അദ്ദേഹം. ഇത് പിന്നീട് '''ജമാഅത്തെ ഇസ്‌ലാമി''' ആയി മാറി. തുടർന്ന് [[1948]] [[ജനുവരി 30]]-ന് കോഴിക്കോട്ടും പിന്നീട് [[വളാഞ്ചേരി]]യിലും ജമാഅത്തെ ഇസ്‌ലാമിയുടെ ഘടകങ്ങൾ നിലവിൽവന്നു.<ref>[http://jihkerala.org/timeline/ ടൈംലൈൻ]</ref>

== പോഷക സംഘടനകൾ ==
=== ജമാഅത്ത് വനിതാ വിഭാഗം ===
ജമാഅത്തെ ഇസ്‌ലാമി തുടക്കം മുതൽതന്നെ സ്‌ത്രീകളേയും പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുന്നുണ്ട്. സ്‌ത്രീകൾക്ക് ശരിയായ ഇസ്‌ലാമിക വിജ്ഞാനവും സംസ്‌കാരവും നൽകുക എന്ന ഉദ്ദേശ്യത്തോടെ ആദ്യകാലങ്ങളിൽ പ്രത്യേകം വനിതാക്ലാസുകൾ സംഘടിപ്പിച്ചിരുന്നു. പിന്നീടവ വനിതാ ഘടകങ്ങളായി മാറി. ജമാഅത്തിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കാൻ പെൺകുട്ടികൾക്ക് അവസരം നൽകിയതിന് പുറമെ പെൺകുട്ടികൾക്ക് മാത്രമായി [[മദ്രസ|മദ്രസകളും]] കോളേജുകളും സ്ഥാപിച്ചു. ഈ സ്ഥാപനങ്ങളിൽനിന്ന് പുറത്തിറങ്ങിയ വിദ്യാർത്ഥിനികൾ, വനിതകൾക്കിടയിൽ പ്രസ്ഥാനപ്രവർത്തനങ്ങളും ബോധവൽക്കരണവും നടത്തി. 1994 ജൂലൈ 7-നാണ് ഔദ്യോഗികമായി വനിതകൾക്കായി ഒരു വകുപ്പ് രൂപവത്കരിച്ചത്. വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റായ [[കെ.കെ. സുഹ്റ]] ജമാഅത്തെ ഇസ്‌ലാമി കേരള [[ശൂറ]] അഥവാ കൂടിയാലോചനാ സമിതി അംഗമാണ്. കേരള ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത മുസ്‌ലിം സംഘടനകളുടെ സംസ്ഥാന സമിതിയിലെത്തുന്നത്{{cn}}.

വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 2010 ജനുവരി 24 ന് കുറ്റിപ്പുറത്ത് [[നിളാ നദി|നിളാ നദിക്കരയിൽ]] ([[സ്വഫാ നഗർ]]) നടത്തിയ സമ്മേളനം ശ്രദ്ധേയമായിരുന്നു{{cn}}. പൂർണമായും സ്‌ത്രീകളുടെ നിയന്ത്രണത്തിൽ നടത്തിയ സമ്മേളനം ഈ രീതിയിൽ കേരളത്തിലെ ആദ്യത്തെ വനിതാ സമ്മേളനമായിരുന്നു. [[ജമാഅത്തെ ഇസ്‌ലാമി കേരള]] അമീർ ടി. ആരിഫലി മാത്രമായിരുന്നു പ്രാസംഗകരിൽ ഉണ്ടായിരുന്ന ഏക പുരുഷൻ<ref name="express">{{cite news|title = Step out & contest polls, Jamaat tells Muslim women, hundreds turn up|url = http://archive.indianexpress.com/news/step-out---contest-polls-jamaat-tells-muslim-women-hundreds-turn-up/571346/|publisher = [[ദ ഇന്ത്യൻ എക്സ്പ്രസ്സ്]]|date = 2010 ജനുവരി 25|accessdate = 2014 ഫെബ്രുവരി 04|language = ഇംഗ്ലീഷ്}}</ref>. പ്രമുഖ ബ്രിട്ടീഷ് മാധ്യമ പ്രവർത്തകയും മനുഷ്യാവകാശ പ്രവർത്തകയുമായ [[യുവാൻ റിഡ്‌ലി|ഇവോൺ റിഡ്‌ലിയാണ്]] വീഡിയോ കോൺഫറൻസ് വഴി സമ്മേളനം ഉദ്ഘാടനം ചെയ്തത്. ഇന്ത്യൻ സർക്കാർ വിസ അനുവദിക്കാതിരുന്നതിനാലാണ് അവർക്ക് നേരിട്ട് എത്താൻ കഴിയാതിരുന്നത്.
{{Wide image|Jih_womens_conference.jpg|1000px|<center> 2010 ജനുവരി 24 ന് കുറ്റിപ്പുറം സഫാ നഗറിൽ ജമാഅത്തെ ഇസ്‌ലാമി വനിതാവിഭാഗം സംഘടിപ്പിച്ച കേരള വനിതാസമ്മേളനത്തെ ടി. ആരിഫലി അഭിസംബോധന ചെയ്യുന്നു.</center>}}

=== സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് ===
{{പ്രധാന ലേഖനം|സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ്}}
ജമാഅത്തെ ഇസ്‌ലാമി കേരള രൂപീകരിച്ച യുവജന സംഘടനയാണ് [[സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ്]]<ref name="MR137">{{cite book |last1=M Rahim |title=Changing Identity and Politics of Muslims in Malappuram District Kerala |page=137 |url=https://sg.inflibnet.ac.in/bitstream/10603/95128/11/11_chapter%204.pdf#page=31 |accessdate=9 ജനുവരി 2020}}</ref>. വിദ്യാർത്ഥി യുവജനസംഘടനയായിട്ടാരംഭിച്ച [[എസ്‌.ഐ.ഒ.]] 2002 മുതൽ കാമ്പസുകളെ കേന്ദ്രീകരിക്കുന്ന വിദ്യാർത്ഥി സംഘടന മാത്രമായി മാറിയതോടെ, [[2003]] [[മെയ് 13]]-ന് കൂട്ടിൽ മുഹമ്മദലി പ്രസിഡന്റും ഹമീദ് വാണിയമ്പലം ജനറൽ സെക്രട്ടറിയുമായി സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് പ്രവർത്തനമാരംഭിച്ചു. [[പ്ലാച്ചിമടയിലെ കൊക്കോകോള വിരുദ്ധ സമരം|പ്ലാച്ചിമട]], ചെങ്ങറ ഭൂസമരം, [[എക്‌സ്‌‌‌പ്രസ് ഹൈവേ]], [[കരിമണൽ ഖനനം]], പെൺവാണിഭം, [[മയക്കുമരുന്ന്]] തുടങ്ങിയ പ്രശ്നങ്ങളിൽ പ്രക്ഷോഭങ്ങൾ നടത്തി. [[2005]] [[ഏപ്രിൽ 23]]-ന് [[പാലക്കാട്]] വെച്ച് സോളിഡാരിറ്റി പ്രഥമ സംസ്ഥാന സമ്മേളനം നടത്തി.


===എസ്‌.ഐ.ഒ===
{{പ്രധാന ലേഖനം|എസ്‌.ഐ.ഒ.}}
[[1982]]<ref name="MR137"/> [[ഒക്ടോബർ 19]]-നാണ് വിദ്യാർഥി-യുവജനങ്ങൾക്കായി സ്‌റ്റുഡന്റ്സ് ഇസ‌്‌ലാമിക് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ (എസ്.ഐ.ഒ) രൂപവത്കരിച്ചത്. പഠനം, സമരം, സേവനം എന്ന മുദ്രാവാക്യമുയർത്തിപ്പിടിച്ച് കാമ്പസുകളിൽ സർഗാത്മക വിദ്യാർഥി മുന്നേറ്റം സാധ്യമാക്കുക എന്നതാണ് എസ്.ഐ.ഒ ലക്ഷ്യം വെക്കുന്നത്. അക്കാദമിക രംഗത്ത് സജീവമായി മുന്നോട്ട് പോവാനുള്ള പ്രചോദനവും പ്രോൽസാഹനവുമാണ് പ്രഥമമായി ലക്ഷ്യം വെക്കുന്നത്. അതോടൊപ്പം വിദ്യാർഥികളിൽ മൂല്യങ്ങൾക്കും ധാർമ്മികതക്കും ഊന്നൽ നൽകുന്നു. വിദ്യാഭ്യാസ പ്രശ്‌നങ്ങൾ ഏറ്റെടുക്കുകയും സർക്കാറുകൾക്ക് മുമ്പിൽ വിദ്യാഭ്യാസ നയരേഖ സമർപ്പിക്കുകയും ചെയ്യുന്നുണ്ട്. വിദ്യാഭ്യാസ പ്രക്ഷോഭങ്ങളോടൊപ്പം തന്നെ വിദ്യാഭ്യാസ സേവനരംഗത്തും സജീവമായി എസ്.ഐ.ഒ ഇടപെട്ടുകൊണ്ടിരിക്കുന്നു.
[[1983]] ഫെബ്രുവരിയിലാണ് എസ്.ഐ.ഒ. കേരള സോൺ നിലവിൽ വന്നത്. ആദ്യകാലത്ത് വിദ്യാർത്ഥി-യുവജന പ്രസ്ഥാനമായിരുന്നെങ്കിലും കേരളത്തിൽ ഇപ്പോൾ വിദ്യാർത്ഥികളിൽ മാത്രമായാണ് സംഘടന പ്രവർത്തിക്കുന്നത്.<ref>http://sio-india.org/about/intro.html</ref>{{പ്രവർത്തിക്കാത്ത കണ്ണി}}{{cn}}

=== ജി.ഐ.ഒ (ഗേൾസ് ഇസ്‌ലാമിക് ഓർഗനൈസേഷൻ) ===
{{main|ജി.ഐ.ഒ}}
വിദ്യാർത്ഥിനികൾക്കു വേണ്ടി [[1984]] [[ജൂലൈ 7]]-ന് രൂപീകൃതമായ സംഘടനയാണ് ''ഗേൾസ് ഇസ്‌ലാമിക് ഓർഗനൈസേഷൻ'' അഥവാ (ജി.ഐ.ഒ.)<ref name="MR137"/>. വിദ്യാർത്ഥിനികൾക്കും യുവതികൾക്കും ഇസ്‌ലാമികവും ആധുനികവുമായ വിജ്ഞാനം നൽകി സ്ത്രീ സമൂഹത്തെ അന്ധവിശ്വാസങ്ങളിൽനിന്നും അനാചാരങ്ങളിൽനിന്നും മോചിപ്പിക്കുക, ഭാവിതലമുറയെ ഇസ്‌ലാമിക കാഴ്ചപ്പാടിലൂടെ വളർത്തിയെടുക്കാൻ ആവശ്യമായ ശിക്ഷണശീലങ്ങൾ നൽകുക തുടങ്ങിയ ലക്ഷ്യങ്ങളിലൂന്നി ജി.ഐ.ഒ പ്രവർത്തിച്ചുവരുന്നു. 2003 ആഗസ്റ്റ് മുതൽ ടീൻസ് സർക്കിൾ പ്രവർത്തിച്ചിരുന്നു. അതിനുമുമ്പ് 15 വയസ്സിന് താഴെയുള്ളവരുടെ ''ബാലികാ സമാജം'' എന്ന സംഘടനയായിരുന്നു പ്രവർത്തിച്ചിരുന്നത്.<ref>http://giokerala.org/</ref> ജി.ഐ.ഒയുടെ മുഖപത്രമായാണ് [[ആരാമം വനിതാ മാസിക]] പ്രസിദ്ധീകരണമാരംഭിച്ചത്.<ref>http://aramamonline.net/about</ref>

=== ടീൻ ഇന്ത്യ ===
കൌമാരക്കായ മലയാളി വിദ്യാർഥികളുടെ സംസ്ഥാന തല കൂട്ടായ്മയാണ് ടീൻ ഇന്ത്യ എന്ന പേരിൽ അറിയപ്പെടുന്നത്. ഹൈസ്കൂൾ തലങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളാണ് ഇതിലുൾപ്പെടുന്നത്. 2018 ഏപ്രിൽ 15,16 തീയതികളിൽ 'നന്മയുടെ ലോകം ഞങ്ങളുടേത്‌' എന്ന തലക്കെട്ടിൽ പ്രഥമ സംസ്ഥാന സമ്മേളനം മലപ്പുറത്ത് വെച്ച് നടന്നു.<ref>http://malayalamnewsdaily.com/node/65521/kerala/teen-india-kerala-conference-conclude</ref>
=== മലർവാടി ബാലസംഘം ===
{{main|മലർവാടി ബാലസംഘം}}
കുട്ടികളിൽ വിജ്ഞാനത്തോടൊപ്പം മൂല്യബോധവും സർഗാത്മകതയും സാമൂഹികാവബോധവും വളർത്തിയെടുക്കുവാനായി രൂപം നൽകിയ കൂട്ടായ്മയാണ് മലർവാടി ബാലസംഘം. 23 പേരടങ്ങുന്ന ഒരു സമിതിയാണ് സംസ്ഥാനതലത്തിൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. 15 വയസ്സ് വരെയുള്ള ബാലികാ-ബാലൻമാരാണ് മലർവാടി ബാലസംഘത്തിൽ അംഗങ്ങൾ. ജമാഅത്തെ ഇസ്‌ലാമി കേരളക്ക് കീഴിലാണ് മലർവാടി ബാലസംഘം പ്രവർത്തിക്കന്നത്.<ref>http://jihkerala.org/page/2013-09-13/33037-131379045581</ref>

== പ്രസിദ്ധീകരണങ്ങൾ ==
=== പ്രബോധനം വാരിക ===
{{main|പ്രബോധനം വാരിക}}
ജമാഅത്തെ ഇസ്‌ലാമി കേരളയുടെ മുഖപത്രമാണ് പ്രബോധനം വാരിക. സംഘടനയുടെ ആദർശവും ലക്ഷ്യവും പരിചയപ്പെടുത്തുകയും ലോകസംഭവങ്ങളെ പ്രാസ്ഥാനിക കാഴ്ചപ്പാടിലൂടെ വിലയിരുത്തുകയും ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെയാണ് പ്രബോധനം <ref>
[http://www.prabodhanam.net പ്രബോധനം]
</ref> ആരംഭിച്ചത്. 1948 ഓഗസ്റ്റ് 21-ന് കോഴിക്കോട്ടു ചേർന്ന ജമാഅത്ത് സംസ്ഥാന സമ്മേളനത്തിലാണ് പ്രബോധനം ആരംഭിക്കാൻ തീരുമാനമെടുത്തത്. തുടർന്ന് ഒരു വർഷത്തിനുശേഷം 1949<ref name="PIP21971-258">{{cite book |title=Press in India, Part 2, 1971 |page=258 |url=https://books.google.com.sa/books?id=RGgeAQAAMAAJ&pg=PA258 |accessdate=15 ഫെബ്രുവരി 2020}}</ref> ഓഗസ്റ്റിൽ പ്രബോധനം ദ്വൈവാരികയായി പ്രസിദ്ധീകരണമാരംഭിച്ചു. 1964 ലാണ്<ref name="PIP21971-231">{{cite book |title=Press in India, Part 2, 1971 |page=231 |url=https://books.google.com.sa/books?id=RGgeAQAAMAAJ&pg=PA231 |accessdate=15 ഫെബ്രുവരി 2020}}</ref> വാരികയാക്കി മാറ്റിയത്. അടിയന്തരാവസ്ഥക്കാലത്തും 1992 ൽ [[ബാബരി മസ്ജിദ്‌|ബാബരി മസ്ജിദ്]] തകർത്തതിനെത്തുടർന്നുണ്ടായ പ്രത്യേക സാഹചര്യത്തിലും ജമാഅത്തെ ഇസ്‌ലാമിയെ കേന്ദ്ര സർക്കാർ നിരോധിച്ച അവസരങ്ങളിൽ മാത്രമാണ് പ്രബോധനം പ്രസിദ്ധീകരണം നിർത്തിവെച്ചിട്ടുള്ളത്.
പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ജമാഅത്ത് കൃതികളിലധികവും മുൻകാലങ്ങളിൽ പ്രബോധനത്തിലൂടെ ലേഖനങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ടവയാണ്. അറബി-മലയാളത്തിൽ മാത്രം മുസ്‌ലിം പ്രസിദ്ധീകരണങ്ങൾ പുറത്തിറങ്ങിയിരുന്ന കാലത്താണ് മലയാളത്തിൽ ഇസ്‌ലാമിക പ്രസിദ്ധീകരണങ്ങളിറക്കാൻ ജമാഅത്തെ ഇസ്‌ലാമി ധൈര്യംകാട്ടിയത്.<ref>http://www.prabodhanam.net/html/about_us.html</ref>{{പ്രവർത്തിക്കാത്ത കണ്ണി}}{{cn}}

=== ബോധനം ദ്വൈമാസിക ===
{{main|ബോധനം ദ്വൈമാസിക}}
1975 ജൂലൈയിൽ ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതിനെത്തുടർന്ന് ജമാഅത്തെ ഇസ്‌ലാമിയും അതിന്റെ ജിഹ്വകളായ പ്രബോധനം വാരികയും മാസികയും നിരോധിക്കപ്പെട്ട സാഹചര്യത്തിൽ പ്രബോധനം വാരിക നിർവഹിച്ചിരുന്ന ദൗത്യങ്ങൾ നിറവേറ്റുക എന്ന ലക്ഷ്യത്തോടെ 1976 മെയ് മാസത്തിലാണ് ബോധനം <ref>
[http://www.www.bodhanam.net/ ബോധനം] 
</ref>{{പ്രവർത്തിക്കാത്ത കണ്ണി}}ആദ്യമായി പുറത്തിറങ്ങുന്നത്. മാസികയായിട്ടായിരുന്നു പ്രസിദ്ധീകരണം. 1977 മാർച്ചിൽ അടിയന്തരാവസ്ഥ പിൻവലിക്കപ്പെടുകയും ജമാഅത്തിന്റെയും പ്രബോധനത്തിന്റെയും നിരോധം നീക്കപ്പെടുകയും ചെയ്തപ്പോൾ പ്രബോധനം വീണ്ടും പ്രസിദ്ധീകരിച്ചുതുടങ്ങിയതിനെത്തുടർന്ന് 1977 ഏപ്രിൽ ലക്കത്തോടെ ബോധനം പ്രസിദ്ധീകരണം നിർത്തിവെച്ചു.

1992 ഡിസംബർ 6-ന് ബാബരി മസ്ജിദ് തകർക്കപ്പെട്ട പശ്ചാത്തലത്തിൽ ജമാഅത്തെ ഇസ്‌ലാമിയും പ്രബോധനവും വീണ്ടും നിരോധിക്കപ്പെട്ടപ്പോൾ, ബോധനം രണ്ടാമതൊരിക്കൽകൂടി പഴയ നിയോഗം ഏറ്റെടുത്തു. അപ്പോൾ വാരികയായി പ്രസിദ്ധീകരണം തുടങ്ങിയ ബോധനം, ജമാഅത്തിന്റെ നിരോധനം നീങ്ങി പ്രബോധനം വാരിക പുനഃപ്രസിദ്ധീകരണം തുടങ്ങിയശേഷം മൂന്ന് മാസത്തിലൊരിക്കൽ ഇറങ്ങുന്ന ഒരു അക്കാദമിക് ജേർണലായി പുറത്തിറങ്ങാൻ തുടങ്ങി. എട്ട് ലക്കം പുറത്തിറങ്ങിയശേഷം 1995 ഒക്ടോബർ ലക്കത്തോടെ പ്രസിദ്ധീകരണം നിലച്ചു.

പിന്നീട്, ഗഹനമായ പഠന ഗവേഷണങ്ങൾ, മഹദ് വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തൽ, ശ്രദ്ധേയമായ ഗ്രന്ഥങ്ങളുടെ അവലോകനം, കാലിക വിഷയങ്ങളെ സംബന്ധിച്ച ഇസ്‌ലാമിക നിലപാടുകൾ വ്യക്തമാക്കുന്ന ഫത്‌വകൾ തുടങ്ങിയ വിഷയങ്ങളുൾക്കൊള്ളിച്ച് 1998 സെപ്റ്റംബർ മുതൽ ബോധനം ദ്വൈമാസികയായി പ്രസിദ്ധീകരിച്ചുവരുന്നു. മലയാളത്തിലെ ശ്രദ്ധേയമായ ഇസ്‌ലാമിക-വൈജ്ഞാനിക പത്രമാണ് ഇപ്പോൾ ബോധനം.<ref>http://www.bodhanam.net/about%20us.html</ref>{{cn}}

=== ആരാമം വനിതാ മാസിക ===
{{main|ആരാമം വനിതാ മാസിക}}
ഗേൾസ് ഇസ്‌ലാമിക് ഓർഗനൈസേഷന്റെ (ജി.ഐ.ഒ) യുടെ മുഖപത്രമായി 1985-ലാണ് ആരാമം<ref name="Press1989">{{cite book |title=Press in India 1989 |page=369 |url=https://books.google.com.sa/books?id=RY4qAAAAMAAJ&pg=PA369#v=onepage&q&f=false |accessdate=19 ഒക്ടോബർ 2019}}</ref> വനിതാ മാസിക ആരംഭിച്ചത്<ref>{{cite book |title=Islamic Studies in India: A Survey of Human, Institutional and Documentary Sources |page=42 |url=https://books.google.com.sa/books?id=Kz2qMnKWbHAC&lpg=PP1&pg=PA42#v=onepage&q&f=false |accessdate=19 ഒക്ടോബർ 2019}}</ref><ref name="UM68">{{cite book |last1=U. Mohammed |title=Educational Empowerment of Kerala Muslims: A Socio-historical Perspective |page=68 |url=https://books.google.com.sa/books?id=PCBdogPnnqsC&lpg=PA68&pg=PA68#v=onepage&q&f=false |accessdate=19 നവംബർ 2019}}</ref><ref name="AES160">{{cite book |last1=Shefi, A E |title=Islamic Education in Kerala with special reference to Madrasa Education |location=അധ്യായം 4 |page=160 |url=https://sg.inflibnet.ac.in/bitstream/10603/136162/10/10_chapter%204.pdf#page=28 |accessdate=19 നവംബർ 2019}}</ref>. നിലവിൽ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന മുസ്‌ലിം വനിതാമാസികകളിൽ ആദ്യത്തേതാണ് ആരാമം{{cn}}. സ്ത്രീകളിൽ സൃഷ്ടിപരമായ വായനാശീലം വളർത്തുക, അവരിൽ ഇസ്‌ലാമിക വിജ്ഞാനവും സാമൂഹികാവബോധവും വളർത്തുക, അവരുടെ സർഗാത്മക കഴിവുകൾ പോഷിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ആരംഭിച്ച ആരാമം, മലയാളത്തിലെ ഇതര വനിതാ മാസികകളുടേതിൽനിന്ന് വ്യത്യസ്തമായ ചാലിലൂടെയാണ് മുന്നോട്ടുപോകുന്നത്. പൈങ്കിളി രചനകളും സ്ത്രീകളെ ഉപഭോഗസംസ്കാരത്തിന്റെ അടിമകളാക്കുന്ന സൃഷ്ടികളും ഒഴിവാക്കി ഫീച്ചറുകൾ, ലേഖനങ്ങൾ, കഥകൾ, കവിതകൾ, അഭിമുഖങ്ങൾ, തുടങ്ങിയവയ്ക്കു പുറമേ, ഖുർആൻ, ഹദീസ്, കർമശാസ്ത്രം, വനിതാലോകം, നിയമവേദി തുടങ്ങിയ പംക്തികളും കൃഷി, ആരോഗ്യം, പാചകം തുടങ്ങി സ്ത്രീകൾക്ക് പ്രത്യേകം താൽപര്യമുള്ള വിഷയങ്ങളും പ്രസിദ്ധീകരിച്ചുവരുന്നു.<ref>http://www.aramamonline.net/about%20us.html</ref>

=== മലർവാടി കുട്ടികളുടെ മാസിക ===
{{main|മലർവാടി കുട്ടികളുടെ മാസിക}}
കൊടുങ്ങല്ലൂർ കേന്ദ്രമായി പ്രവർത്തിച്ചിരുന്ന മൂവ്മെന്റ് ഓഫ് ഇസ്‌ലാം ട്രസ്റിന്റെ കീഴിൽ 1980 നവംബറിൽ കൊച്ചി ആസ്ഥാനമായാണ് മലർവാടി<ref>
[http://www.jihkerala.org/htm/malayalam/news/MALARVADI.htm മലർവാടി]
</ref>{{പ്രവർത്തിക്കാത്ത കണ്ണി}} പ്രസിദ്ധീകരണം തുടങ്ങിയത്. നല്ലതു മാത്രം കുട്ടികൾക്ക് എന്ന മുദ്രാവാക്യവുമായി പുറത്തിറങ്ങിയ മലർവാടി മലയാളത്തിലെ ഒന്നാംകിട സാഹിത്യകാരൻമാരുടെ പിന്തുണയോടെയാണ്  തുടങ്ങിയത്. ആദ്യലക്കങ്ങളുടെ ചിത്രീകരണച്ചുമതല കാർട്ടൂണിസ്റ് ബി.എം ഗഫൂറിനായിരുന്നു. കാർട്ടൂണിസ്റ് യേശുദാസ്, സീരി, വേണു, ശിവൻ, പോൾ കല്ലാനോട്, ഹാഫിസ് മുഹമ്മദ് തുടങ്ങിയവരെല്ലാം മലർവാടിയിലൂടെ കുട്ടികളോട് സംവദിച്ചവരാണ്.<ref>http://www.malarvadi.net/about.php</ref>

1986 മുതൽ മാസികയുടെ ഉടമസ്ഥാവകാശം മലർവാടി പബ്ളിക്കേഷൻസ് ട്രസ്റ് ഏറ്റെടുക്കുകയും ആസ്ഥാനം തൃശ്ശൂരിലേക്ക് മാറ്റുകയും ചെയ്തു. 2002 ജൂലൈ മുതൽ കോഴിക്കോടുനിന്നാണ് പ്രസിദ്ധീകരിച്ചുവരുന്നത്. വെള്ളിമാടുകുന്ന് കേന്ദ്രമായി പ്രവർത്തിക്കുന്ന ഇസ്‌ലാമിക് സർവീസ് ട്രസ്റ്റിനാണ് ഇപ്പോഴത്തെ ഉടമസ്ഥാവകാശം.

=== മാധ്യമം ദിനപത്രം ===
{{main|മാധ്യമം ദിനപത്രം}}
'''വാർത്താ മാധ്യമങ്ങളിൽ ഒരു വഴിത്തിരിവ്''' എന്ന മുദ്രാവാക്യവുമായി 1987 ജൂൺ 1-നാണ് മാധ്യമം ദിനപത്രം പ്രസിദ്ധീകരണമാരംഭിച്ചത്. [[കോഴിക്കോട്]] [[വെള്ളിമാട്കുന്ന്|വെള്ളിമാട്കുന്നിൽ]] പ്രശസ്ത പത്രപ്രവർത്തകൻ [[കുൽദീപ് നയ്യാർ|കുൽദീപ് നയ്യാറാണ്]] [[മാധ്യമം]] പ്രകാശനം ചെയ്തത്. ജമാഅത്തെ ഇസ്‌ലാമി കേരളക്ക് കീഴിലുള്ള ഐഡിയൽ പബ്ളിക്കേഷൻ ട്രസ്റ്റാണ് മാധ്യമത്തിന്റെ പ്രസാധകർ. പ്രശസ്ത മലയാള സാഹിത്യകാരൻ [[വൈക്കം മുഹമ്മദ് ബഷീർ]] മാധ്യമത്തിന്റെ ഉദയത്തെക്കുറിച്ച് പറഞ്ഞത് ''വെള്ളിമാടുകുന്നിൽനിന്ന് ഒരു വെള്ളി നക്ഷത്രം ഉദിച്ചിരിക്കുന്നു'' എന്നാണ്.

സ്വദേശത്ത് ഒമ്പതും വിദേശത്ത് എട്ടും (ഗൾഫ് മാധ്യമം) എഡിഷനുകളുമായി കേരളത്തിൽ ഏറ്റവും കൂടുതൽ{{cn}} എഡിഷനുകളുള്ള പത്രമാണിന്ന് മാധ്യമം. വാരാദ്യ മാധ്യമം, തൊഴിൽ മാധ്യമം, വിദ്യാഭ്യാസ മാധ്യമം, ബിസിനസ് മാധ്യമം, ഇൻഫോ മാധ്യമം, സർവീസ് മാധ്യമം, ഉപഭോക്തൃ മാധ്യമം, കുടുംബ മാധ്യമം, വെളിച്ചം എന്നിങ്ങനെ വിവിധങ്ങളായ പതിപ്പുകൾ മാധ്യമം  പ്രസിദ്ധീകരിക്കുന്നു.<ref>http://www.madhyamam.com/aboutus</ref>

=== മാധ്യമം ആഴ്ചപ്പതിപ്പ് ===
{{main|മാധ്യമം ആഴ്ചപ്പതിപ്പ്}}
മാധ്യമം ദിനപത്രത്തിനു കീഴിൽ 1998 മുതൽ മാധ്യമം ആഴ്ചപ്പതിപ്പ് <ref>[http://www.madhyamam.com/aboutus/publications മാധ്യമം ആഴ്ചപ്പതിപ്പ്]</ref>{{പ്രവർത്തിക്കാത്ത കണ്ണി}} പ്രസിദ്ധീകരിച്ചുവരുന്നു.

== സ്ഥാപനങ്ങൾ സംവിധാനങ്ങൾ ==
=== ഹിറാ സെന്റർ ===
ജമാഅത്തെ ഇസ്‌ലാമി കേരളയുടെ പ്രവർത്തനങ്ങളുടെ കേന്ദ്രമാണ് കോഴിക്കോട്ട് സ്ഥിതിചെയ്യുന്ന ഹിറാ സെന്റർ. 2000 ജൂൺ നാലാം തീയതി ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അമീർ മൗലാനാ മുഹമ്മദ് സിറാജുൽ ഹസൻ സാഹിബായിരുന്നു ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചത്. 

; ഇവിടെ പ്രവർത്തിക്കുന്ന ഓഫീസുകൾ
{{div col begin|3}}
*ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ഓഫീസ്
*വനിതാ വിഭാഗം ഓഫീസ്
*സോളിഡാരിറ്റി ഓഫീസ്
*ജി.ഐ.ഒ. ഓഫീസ്
*കേരള ഹജ്ജ് ഗ്രൂപ്പ്
*ജനസേവനവകുപ്പ്
*മീഡിയാ സെൽ
*ആരാമം എഡിറ്റോറിയൽ
*മലർവാടി ബാലസംഘം
*കാലിക്കറ്റ് ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസ്
*ഖുർആൻ സ്റ്റഡിസെന്റർ
*ഹിറാ ലൈബ്രറി
*[[ഡി ഫോർ മീഡിയ]]
*ഇന്റേണൽ ഓഡിറ്റ് ബ്യൂറോ.
* പീപ്പിൾസ് ഫൗണ്ടേഷൻ
{{div col end}}
=== ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് ===
{{main|ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ്}}
ജമാഅത്തെ ഇസ്‌ലാമി കേരള ഘടകത്തിന്റെ ഔദ്യോഗിക പുസ്തകപ്രസാധനാലയമാണ് [[ഐ.പി.എച്ച്]] <ref>[http://www.jihkerala.org/htm/malayalam/media/IPH.htm ഐ.പി.എച്ച്]</ref>. 1945-ൽ [[വി.പി. മുഹമ്മദലി]] തുടക്കം കുറിച്ചു. [[അബുൽ അഅ്‌ലാ മൗദൂദി|അബുൽ അഅ്‌ലാ മൗദൂദി]]യുടെ ഇസ്‌ലാംമതം എന്ന പുസ്തകമാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്. ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ കേന്ദ്രം നൽകിയ 700 രൂപ മൂലധനമാക്കിയാണ് ഐ.പി.എച്ച് ആരംഭിച്ചത്. ഇസ്‌ലാമുമായി ബന്ധപ്പെട്ട ഏതാണ്ടെല്ലാ വിഷയങ്ങളിലായി 480-ലേറെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, തൃശൂർ, കണ്ണൂർ, മലപ്പുറം എന്നിവിടങ്ങളിലെ ബ്രാഞ്ചുകൾ. ഇസ്‌ലാമിക വിജ്ഞാനകോശം എന്ന ഐ.പി.എച്ച് പുസ്തകങ്ങളിൽ ശ്രദ്ധേയമായ ഒരു റഫറൻസ് ഗ്രന്ഥമാണ്.<ref>http://www.iphkerala.com</ref>

=== ഖുർആൻ സ്റ്റഡി സെന്റർ ===
മുസ്‌ലിം സമൂഹത്തിൽ ഖുർആൻ പഠനത്തോട് ആഭിമുഖ്യം വളർത്തുക എന്ന മുഖ്യ ലക്ഷ്യത്തോടെ 1997 ൽ ഹിറാ സെന്റർ ആസ്ഥാനമായാണ് ഖുർആൻ സ്റ്റഡി സെന്റർ പ്രവർത്തനമാരംഭിച്ചത്. ഒമ്പതു വർഷംകൊണ്ട് പഠനം പൂർത്തിയാക്കി പത്താം വർഷത്തിൽ നടത്തപ്പെടുന്ന ''ഖുർആൻ സമ്പൂർണ്ണ പരീക്ഷ''യോടെ ബാച്ച് പുറത്തിറങ്ങുന്ന രീതിയിലാണ് സിലബസ് ആവിഷ്കരിച്ചിരിക്കുന്നത്. പഠനത്തിന്റെ നിശ്ചിതഘട്ടം പിന്നിടുന്ന പഠിതാക്കൾക്ക് ജില്ലാ-സംസ്ഥാനതലങ്ങളിൽ പരീക്ഷ നടത്തുകയും ഓരോ പരീക്ഷയിലും ലഭിച്ച ഗ്രേഡിന് സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്യുന്നു. കൂടാതെ മികച്ച വിജയം നേടുന്നവർക്ക് അവാർഡുകളും ആകർഷകമായ പ്രോത്സാഹന സമ്മാനങ്ങളും നൽകിവരുന്നു.<ref>http://www.jihkerala.org/educational/Quran.htm</ref>{{പ്രവർത്തിക്കാത്ത കണ്ണി}}
=== കേരള ഹജ്ജ് ഗ്രൂപ്പ് ===
പരിശുദ്ധ ഹജ്ജ് കർമ്മത്തിന്റെ ചരിത്രപരവും സാമൂഹികവുമായ പ്രധാന്യമുൾക്കൊണ്ടു കൊണ്ട് നി‌ർവഹിക്കാൻ ഹാജിമാർക്ക്  മാർഗദർശനവും സഹായവും നൽകുക താണ് ലക്ഷ്യം. 1996 ൽ ആണിതിന് തുടക്കം കുറിച്ചത്. ഹജ്ജും ഉംറയും വിധിപ്രകാരം അനുഷ്ഠിക്കാൻ ആവശ്യമായ മാർഗനിർദ്ദേശങ്ങൾ നൽകുന്നതിന് പുറമെ, തീർത്ഥാടകർക്ക്  സംതൃപ്തമായ ആഹാരവും സൗകര്യപ്രദമായ താമസവും ഒരുക്കുന്നതിലും ഹജ്ജ് ഗ്രൂപ്പ് ശ്രദ്ധ ചെലുത്തുന്നു.<ref>http://jihkerala.org/page/2013-08-30/8335-301377856175</ref>. സാങ്കേതികപ്രയാസങ്ങളെ തുടർന്ന് കുറച്ച് വർഷങ്ങളായി ഹജ്ജ്ഗ്രൂപ്പ് സേവനം നിലവിലില്ല.

=== കേരള മസ്ജിദ് കൗൺസിൽ ===
കേരളത്തിൽ ജമാഅത്തെ ഇസ്‌ലാമിയോട് ആഭിമുഖ്യം പുലർത്തുന്നവർ നേതൃത്വം നൽകുന്ന മസ്ജിദുകളുടെ ഏകോപന സമിതിയാണിത്. 1992-ൽ രൂപവത്കരിച്ച കൗൺസിൽ 1996 ൽ സൊസൈറ്റി ആക്ട് അനുസരിച്ച് രജിസ്റ്റർ ചെയ്തു.
=== സാമ്പത്തിക സംരംഭങ്ങൾ ===
==== ബൈത്തുസ്സകാത്ത് ====
ഇസ്‌ലാമിക നിയമമനുസരിച്ച് ഓരോ വ്യക്തിയും നിർബന്ധമായും നിർവഹിക്കേണ്ട അനുഷ്ഠാനങ്ങളിലൊന്നായ [[സകാത്ത്|സകാത്തിന്റെ]] സംഘടിതമായ ശേഖരണത്തിനും വിതരണത്തിനും ജമാഅത്ത്  കേരള ഘടകം സംസ്ഥാന തലത്തിൽ രൂപം നൽകിയ ബൈത്തുസ്സകാത്ത്<ref name="KA267"/>, ആ മേഖലയിൽ കേരളത്തിലെ പ്രമുഖമായ സ്ഥാപനമാണ്<ref name="KA267">{{cite book |last1=Khaleeq Ahmad |title=Legal Dimension of Social Security in Islam with Special Reference to Zakah |publisher=Aligarh Muslim University-Shodhganga |location=Chapter 6 |page=267 |url=https://shodhganga.inflibnet.ac.in/handle/10603/222415 |accessdate=22 മാർച്ച് 2020}}</ref>.

==== പലിശരഹിത നിധി ====
ജമാഅത്തിന്റെ വിവിധ പ്രാദേശിക ഘടകങ്ങളുടെ കീഴിൽ നിരവധി പലിശരഹിത നിധികൾ പ്രവർത്തിച്ചുവരുന്നു<ref name="PKY126">{{cite book |last1=P.K. Yaqoob |title=Case for interest free financial institutions in Kerala |location=Chapter 5 |page=126 |url=https://shodhganga.inflibnet.ac.in/bitstream/10603/27094/17/17_chapter5.pdf#page=2 |accessdate=29 ഒക്ടോബർ 2019}}</ref>. അത്യാവശ്യക്കാർക്ക് പലിശയില്ലാതെ വായ്പ നൽകുകയെന്നതാണ് ഇതിന്റെ ഉദ്ദേശ്യം. പ്രാദേശികമായി വിവിധ ജമാഅത്ത് ഘടകങ്ങളുടെ കീഴിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പലിശരഹിത നിധികളുടെ ഏകോപന സമിതിയാണ് ഇന്ററസ്റ്റ് ഫ്രീ എസ്റ്റാബ്ളിഷ്മെന്റ്സ് കോ-ഓഡിനേഷൻ കമ്മിറ്റി (ഇൻഫെക്). ഈ നിധികളുടെ മൊത്തം മൂലധനത്തിൽ ഒരു ഭാഗം നിധിയുടെ വളർച്ച ലക്ഷ്യംവെച്ച് വിവിധ ബിസിനസുകളിൽ നിക്ഷേപിക്കുന്നു.<ref>http://www.jihkerala.org/social/noninterestfund.htm</ref>{{പ്രവർത്തിക്കാത്ത കണ്ണി}} പ്രാദേശികമായി പ്രവർത്തിക്കുന്ന പലിശരഹിതനിധികൾക്ക് മാർഗനിർദ്ദേശങ്ങളും പരിശീലനവും നൽകുകയാണ് ഇൻഫെക്കിന്റെ പ്രധാന കർത്തവ്യം.

==== ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്മെന്റ്സ് ആന്റ് ക്രെഡിറ്റ്സ് ലിമിറ്റഡ് (എ.ഐ.സി.എൽ)====
{{main|എ.ഐ.സി.എൽ.}}
പലിശാധിഷ്ഠിത സമ്പദ്ഘടനക്ക് ബദൽ എന്ന നിലക്ക് ജമാഅത്തെ ഇസ്‌ലാമി കേരള ഘടകം 2000<ref name="PKY208">{{cite book |last1=P.K. Yaqoob |title=Case for interest free financial institutions in Kerala |location=Chapter 5 |page=208 |url=https://shodhganga.inflibnet.ac.in/bitstream/10603/27094/17/17_chapter5.pdf#page=84 |accessdate=29 ഒക്ടോബർ 2019}}</ref> ജൂണിൽ രൂപം കൊടുത്തതാണ് എ.ഐ.സി.എൽ. അഥവാ '''ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്മെന്റ്സ് ആന്റ് ക്രെഡിറ്റ്സ് ലിമിറ്റഡ്'''<ref name="PKY-Ack">{{cite book |last1=P.K. Yaqoob |title=Case for interest free financial institutions in Kerala |location=Acknowledgement |url=https://shodhganga.inflibnet.ac.in/bitstream/10603/27094/6/06_acknowledgement.pdf#page=2 |accessdate=29 ഒക്ടോബർ 2019}}</ref><ref>[http://www.aicl-india.com/ എ.ഐ.സി.എൽ]</ref> ലോകത്തെങ്ങുമുള്ള ഇസ്‌ലാമിക ബാങ്കുകളുടെ പ്രവർത്തന രീതികളും അവ ഇന്ത്യൻ സാഹചര്യത്തിൽ പ്രായോഗികമാക്കുമ്പോഴുള്ള പരിമിതികളും മറ്റു നിയമ തടസ്സങ്ങളും എല്ലാം സൂക്ഷ്മമായി പഠിച്ച ശേഷമാണ് ഈ സംരംഭത്തിന് തുടക്കം കുറിച്ചിട്ടുള്ളത്. മാത്രവുമല്ല, ഈ സംരംഭവുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളുടെയും ഇസ്‌ലാമിക സാധുത പരിശോധിക്കുന്നതിന് ഒരു ഉപദേശക സമിതിയും നിലവിലുണ്ട്. നിക്ഷേപകർക്ക് അവരുടെ പണം ഇസ്‌ലാം അനുവദിക്കുന്ന രീതിയിൽ  {{Fact}} ലാഭകരമായ സംരംഭങ്ങളിൽ മുടക്കാനുള്ള വേദി ഒരുക്കുക, സംരംഭകർക്ക് ലാഭ-നഷ്ട പങ്കാളിത്ത വ്യവസ്ഥയിൽ പണം നൽകുക, ലാഭകരമായ പ്രൊജക്ടുകളിൽ ബിസിനസ് സംരംഭങ്ങൾ ഏറ്റെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് എ.ഐ.സി.എൽ രൂപവത്കരിച്ചത്.

==== എക്കണോമിക് ഫോറം ====
ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രവിഷയങ്ങളിൽ പഠനം നടത്തുന്നവർക്കും ചിന്തിക്കുന്നവർക്കും പ്രോൽസാഹനം നൽകുകയെന്ന ലക്ഷ്യത്തോടെയാണ്  ഇന്ത്യൻ അസോസിയേഷൻ ഫോർ ഇസ്‌ലാമിക് എകണോമിക്സ്(ഐ.എ.എഫ്.ഐ.ഇ) രൂപവത്കരിച്ചത്. 1990 സെപ്റ്റംബർ 5-ന് അലീഗഢ് കേന്ദ്രീകരിച്ച് ഡോ. എഫ്.ആർ. ഫരീദിയുടെ അധ്യക്ഷതയിൽ രൂപവത്കരിച്ച സംഘടനയുടെ കേരള ചാപ്റ്റർ 1999 ജൂലൈ 25ന് നിലവിൽ വന്നു.<ref>http://www.jihkerala.org/wings/economicforum.htm</ref>{{പ്രവർത്തിക്കാത്ത കണ്ണി}}
=== സാമൂഹ്യ സേവനങ്ങൾ ===

==== പീപ്പിൾസ് ഫൗണ്ടേഷൻ ====
ജമാഅത്തിന്റെ ജനസേവന വിഭാഗമാണ് പീപ്പിൾസ് ഫൗണ്ടേഷൻ<ref>{{Cite web|url=https://peoplesfoundation.org|title=https://peoplesfoundation.org/ml/who-whe-are/|access-date=|last=|first=|date=|website=|publisher=}}</ref>.
ഭവന നിർമ്മാണ പദ്ധതി, ഉന്നത വിദ്യഭ്യാസ സ്‌കോളർഷിപ്പുകൾ, തൊഴിൽ പരിശീലനങ്ങൾ, സ്വയം തൊഴിൽ പദ്ധതികൾ, ചികിത്സ സഹായങ്ങൾ, ഡി അഡിക്ഷൻ ഹോസ്പിറ്റൽ, മെഡിക്കൽ എയ്ഡഡ് സെന്റർ, കൗൺസിലിംഗ് സെന്റർ, രക്തദാന ഫോറം, പബ്ലിക് സർവീസ് ഗൈഡൻസ് സെന്റർ, കമ്മ്യൂണിറ്റി എംപവർമെന്റ് പ്രൊജക്റ്റ്, കുടിവെള്ള പദ്ധതി, നട്ടെല്ലിനു ക്ഷതമേറ്റ രോഗികൾക്കുള്ള പരിചരണ യൂണിറ്റുകൾ, പെയിൻ ആൻഡ് പാലിയേറ്റീവ് യൂണിറ്റുകൾ, സോഷ്യൽ വർക്കേഴ്‌സ് ഡെവലപ്‌മെന്റ്, ബഡ്‌സ് സ്‌കൂൾ, നീതി മെഡിക്കൽ സ്റ്റോർ, സോഷ്യൽ വർക്ക് ബുള്ളറ്റിൻ തുടങ്ങിയ പദ്ധതികളാണ് പീപ്പിൾസ് ഫൗണ്ടേഷൻ നടത്തിവരുന്നത്.

==== ജനസേവന വിഭാഗം ====
ജമാഅത്തെ ഇസ്‌ലാമി പ്രവർത്തനങ്ങളിൽ സുപ്രധാനമായയൊരു ഭാഗമാണ് ജനസേവനം. മനുഷ്യന്റെ പ്രശ്നങ്ങൾക്കും പ്രയാസങ്ങൾക്കും നേരെ യാഥാർത്ഥ്യ ബോധത്തിലധിഷ്ഠിതമായ ഒരു സമീപനമാണ് പ്രസ്ഥാനം എന്നും കൈകൊണ്ടിട്ടുള്ളത്. ദുരിതമനുഭവിക്കുന്ന ജനവിഭാഗങ്ങളെ സഹായിക്കുന്നതിനുള്ള കർമപരിപാടികൾക്ക് ജമാഅത്തിന്റെ എല്ലാ ചതുർവർഷ പരിപാടികളിലും മുഖ്യമായ ഇടം ലഭിച്ചിട്ടുണ്ട്. പതിവു പ്രവർത്തനങ്ങളുടെ ഭാഗമായി വരുന്ന ജനസേവന പ്രവർത്തനങ്ങൾ ഏറെയാണ്.

[[സകാത്ത്]], ഫിത്വർ സകാത്ത്, സ്വദഖ, രോഗ ചികിത്സക്കും ഭവന നിർമ്മാണത്തിനും വിവാഹം, വിദ്യാഭ്യാസം, കടംവീട്ടൽ തുടങ്ങിയവക്കുമുള്ള ധനസഹായങ്ങൾ എന്നിങ്ങനെ വിവിധങ്ങളായ പദ്ധതികൾ നടത്തിവരുന്നു.<ref>http://www.prabodhanam.net/oldissues/detail.php?cid=3285&tp=1</ref> പ്രാദേശിക യൂണിറ്റുകൾ മുതൽ ഏരിയ, ജില്ലാ, സംസ്ഥാന, കേന്ദ്രതലം വരെയുള്ള ഓരോ ഘടകങ്ങളും സ്വതന്ത്രമായും കൂട്ടായും ഇത്തരം പ്രവർത്തനങ്ങൾ നടത്തിവരുന്നു. അടിയന്തര ഘട്ടങ്ങളിൽ വമ്പിച്ച പണവും അധ്വാനവും ചെലവഴിച്ചു നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഇവക്ക് പുറമെയാണ്. രാജ്യത്ത് ഇടക്കിടെ നടക്കുന്ന വർഗീയ കലാപങ്ങളുടെയും പ്രകൃതി ദുരന്തങ്ങളുടെയും പാശ്ചാത്തലത്തിൽ ജമാഅത്ത് സംഘടിപ്പിക്കാറുള്ള ഇത്തരം ദുരിതാശ്വാസ പ്രവർത്തനങ്ങളിലൂടെ മത-ജാതി ഭേദമന്യേ എണ്ണമറ്റ ആളുകൾക്ക് ആശ്വാസവും ആശയും പകർന്നു കൊടുക്കാൻ പ്രസ്ഥാനത്തിന് സാധിച്ചിട്ടുണ്ട്.
==== ഐഡിയൽ റിലീഫ് വിംഗ് ====
{{പ്രധാന ലേഖനം|ഐഡിയൽ റിലീഫ് വിംഗ്}}
അപകടങ്ങളും ദുരന്തങ്ങളുമുണ്ടാകുമ്പോൾ അടിയന്തര ദുരിതാശ്വാസം ലഭ്യമാക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് [[ഐഡിയൽ റിലീഫ് വിംഗ്|ഐഡിയൽ റിലീഫ് വിംഗിന്]] ജമാഅത്ത് രൂപം നൽകിയത്. രക്ഷാപ്രവർത്തനം, ദുരിതാശ്വാസം, പുനരധിവാസം തുടങ്ങിയ കാര്യങ്ങൾക്ക് അത് ഊന്നൽ നൽകുന്നു. 1992-ലാണ് ഐ.ആർ.ഡബ്ളിയു നിലവിൽ വന്നത്. സുനാമി ദുരിതം വിതച്ച കൊല്ലം ജില്ലയിലെ   കരുനാഗപ്പള്ളിയിൽ, 15000 അഭയാർഥികൾക്കായി 24 റിലീഫ് ക്യാമ്പുകളാണ്   സംഘടിപ്പിച്ചത്. പിന്നീട് കേരളത്തിലും ആന്തമാൻ നിക്കോബാർ ദ്വീപ് സമൂഹങ്ങളിലുമായി രണ്ട് കോടിരൂപയുടെ പുനരധിവാസ പദ്ധതിക്കാണ് കേരള ഘടകം രൂപം നൽകിയത്. പ്രഖ്യാപിച്ച പദ്ധതികൾ കൃത്യതയോടെ പൂർത്തിയാക്കാനും ജമാഅത്തിന് കഴിയുകയുണ്ടായി.<ref>http://prabodhanam.net/inner.php?isid=535&artid=521</ref>
==== ഹൗസിംഗ് സ്കീം ====
ജമാഅത്തെ ഇസ്‌ലാമിയുടെ ജനസേവന രംഗത്തെ മറ്റൊരു പ്രധാന പദ്ധതിയാണ് ഹൗസിംഗ് സ്കീം. ഈ പദ്ധതിയിലൂടെ കേരളത്തിലെ എല്ലാ ഭാഗങ്ങളിലും 60000 രൂപ മുതൽ ഒരു ലക്ഷവും അതിന്റെ മുകളിലും വിലവരുന്ന വീടുകൾ നിർമിച്ച് അർഹതയുള്ളവർക്ക് <ref>http://www.jihkerala.org/social/housingscheme.htm</ref> നൽകി വരുന്നു. ജമാഅത്ത് പ്രവർത്തകരുടെ മേൽനോട്ടത്തിലും അവരുടെ പണവും അദ്ധ്വാനവും ചെലവഴിച്ചുമാണ് വീടുകൾ നിർമ്മിക്കുന്നത്. സ്വന്തമായി ഭൂമി ഉള്ളവരും എന്നാൽ വീട് നിർമ്മിക്കാൻ ശേഷിയില്ലാത്തവരുമായ അർഹരായ വ്യക്തികളെ പ്രാദേശിക തലത്തിൽ കണ്ടെത്തിയാണ് വീട് നിർമിച്ച് നൽകുന്നത്.

==== ജസ്റ്റീഷ്യ ====
അഭിഭാഷകരുടെ സംഘടനയായ ജസ്റ്റീഷ്യ 2007-ൽ രൂപീകരിക്കപ്പെട്ടു. അടിച്ചമർത്തപ്പെട്ടവരുടെയും അവകാശങ്ങൾ നിഷേധിക്കപ്പെട്ടവരുടെയും ന്യായമായ നിയമപരമായ അവകാശങ്ങൾ നേടിക്കൊടുക്കാൻ പരിശ്രമിക്കുന്നു. ധാർമിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു അഭിഭാഷക സമൂഹത്തെ വളർത്തിയെടുക്കുക എന്നതും സംഘടനയുടെ പ്രധാന ലക്ഷ്യമാണ്.

=== ആതുര സേവനങ്ങൾ ===
==== എത്തിക്കൽ മെഡിക്കൽ ഫോറം ====
ചികിത്സാ ശാഖകളിൽ പ്രവർത്തിക്കുന്ന വൈദ്യസമൂഹത്തെ സംഘടിപ്പിച്ച് സംസ്കരിക്കുകയും സേവന പ്രബോധന പ്രവർത്തനങ്ങൾക്ക് സജ്ജമാക്കുകയും ചെയ്യുന്ന കൂട്ടായ്മയാണ് [[എത്തിക്കൽ മെഡിക്കൽ ഫോറം]] (ഇ.എം.എഫ്). 1999 മധ്യത്തോടെ തുടക്കമിട്ട ഫോറം അതേ വർഷം ഡിസംബറിൽ രജിസ്റർ ചെയ്തു. വിവിധ മെഡിക്കൽ ശാഖകളിൽ പ്രവർത്തിക്കുന്ന ഡോക്ടർമാർക്കാണ് അംഗത്വം നൽകുന്നത്. പാരാമെഡിക്കൽ രംഗത്തുള്ളവരും സന്നദ്ധ ആരോഗ്യപ്രവർത്തകരും അസോസിയേറ്റുകളായി സ്വീകരിക്കുന്നു. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള സമാന സ്വഭാവമുള്ള സംഘടനകളുമായി ഫോറം സഹകരിച്ചു പ്രവർത്തിക്കുന്നു.<ref>http://www.jihkerala.org/social/medicalforum.htm</ref>
==== മാധ്യമം ഹെൽത്ത് കെയർ ====
മാരകരോഗങ്ങളാൽ മരണത്തോട് മല്ലടിക്കുന്ന പാവങ്ങൾക്ക് സാന്ത്വനമായി 2001 ഒക്ടോബറിൽ മാധ്യമം ദിനപത്രം നടപ്പിലാക്കിയ പ്രായോഗിക കാൽവെയ്പ്പാണ് മാധ്യമം ഹെൽത്ത് കെയർ പ്രോഗ്രാം [http://www.santhwanam.org/ സാന്ത്വനം]. ഉദാരമതികളുടെ നിർലോഭമായ പിന്തുണയോടെ അർബുദം, ഹൃദ്രോഗം, പ്രമേഹം, വൃക്കത്തകരാറ് പോലുള്ള രോഗങ്ങൾ ബാധിച്ച നിർധനരുടെ അപേക്ഷ സ്വീകരിച്ച്, സേവന സന്നദ്ധരായ ഡോക്ടർമാരുടെ സൂക്ഷമപരിശോധനക്ക് ശേഷം വിദഗ്ദ്ധ ചികിൽസ ലഭൃമാക്കാനും ചെലവുകളിൽ പങ്കുവഹിക്കാനും നാളിതുവരെ ഹെൽത്ത് കെയർ നടത്തിയ വൃവസ്ഥാപിത യത്നം ആയിരങ്ങൾക്ക് രോഗശാന്തിയും ആശ്വാസം നൽകുവാനും സാധിച്ചു.

കേരളത്തിനകത്തും പുറത്തുമുള്ള ഇരുന്നൂറോളം ആശുപത്രികളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
==== ആശുപത്രികളും ''എയിംസും'' ====
ജമാഅത്ത് ബന്ധമുള്ള വ്യക്തികളോ ട്രസ്റ്റുകളോ നടത്തുന്ന ആശുപത്രികൾക്ക് മിഷനറി സ്പിരിറ്റും ദിശാബോധവും നൽകുകയാണ് അസോസിയേഷൻ ഓഫ് ഐഡിയൽ മെഡിക്കൽ സർവീസ് (എയിംസ്) ന്റെ രൂപവത്കരണോദ്ദേശ്യം. എയിംസിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ആശുപത്രികൾ താഴെ പറയുന്നവയാണ്.<ref>http://www.jihkerala.org/social/aims%26hospitals.htm</ref>{{പ്രവർത്തിക്കാത്ത കണ്ണി}}
*ശാന്തി ഹോസ്പിറ്റൽ, ഓമശ്ശേരി (കോഴിക്കോട് ജില്ല) 
*അൻസാർ ഹോസ്പിറ്റൽ, പെരുമ്പിലാവ് (തൃശൂർ ജില്ല)
*ക്രസന്റ് ഹോസ്പിറ്റൽ, ആലത്തൂർ (പാലക്കാട്) 
*എം.ഐ.ടി. മിഷൻ ഹോസ്പിറ്റൽ, കൊടുങ്ങല്ലൂർ (തൃശൂർ ജില്ല) 
*ഹുദാ ട്രസ്റ്റ് ഹോസ്പിറ്റൽ, ഹരിപ്പാട് (ആലപ്പുഴ ജില്ല)
=== വിദ്യാഭ്യാസ സേവനങ്ങൾ ===
മുസ്‌ലിം സമൂഹത്തിന്റെ വിദ്യാഭ്യാസപരമായ ഉന്നമനം ലക്ഷ്യംവെച്ച് നടപ്പിലാക്കി വരുന്ന പരിപാടികളുടെ ഭാഗമാണ് എഡ്യുക്കേഷൻ സ്കോളർഷിപ്പ് പദ്ധതി. വിദ്യാർത്ഥികളിലെ എൻജിനീയറിംഗ്, മെഡിക്കൽ , പ്രൊഫഷണൽ കോഴ്സുകൾ, ഹ്യുമാനിറ്റീസ് ആന്റ് ആർട്സ്, എന്നീ വിഷയങ്ങളിൽ ഉന്നത നിലവാരം പുലർത്തുന്നവർക്കും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും സ്കോളർഷിപ്പ് നൽകിവരുന്നു. മത കലാലയങ്ങളിലെ തെരഞ്ഞടുത്ത വിദ്യാർത്ഥികൾക്കും സാമ്പത്തിക സഹായം നൽകിവരുന്നുണ്ട്. കൂടാതെ അർഹരായ 100 ലധികം വിദ്യാർത്ഥികൾക്ക് പത്ത് ലക്ഷത്തോളം രൂപ മറ്റു ഏജൻസികളുടെ സ്കോളർഷിപ്പും ജമാഅത്ത് വഴി വിതരണം ചെയ്യുന്നുണ്ട്.
==== മജ്‌ലിസ് എഡുക്കേഷൻ ട്രസ്റ്റ്====
വിദ്യാഭ്യാസ വിഭാഗം. ജമാഅത്ത് പ്രവർത്തകർ സ്ഥാപിച്ച് നടത്തി വരുന്ന പ്രാഥമിക മദ്രസകൾ, സ്കൂളുകൾ, ഇസ്‌ലാമിയാ കോളേജുകൾ എന്നിവയുടെ മേൽനോട്ടത്തിനും പാഠ്യപദ്ധതിയുടെ ഏകീകരണത്തിനും വിദ്യാഭ്യാസ മേഖലയിലെ പരിഷ്ക്കരണങ്ങൾക്കും വേണ്ടി 1979 ൽ സ്ഥാപിതമായതാണ് മജ്‌ലിസുത്തഅ്‌ലീമിൽ ഇസ്‌ലാമി<ref name="MR137">{{cite book |last1=M Rahim |title=Changing Identity and Politics of Muslims in Malappuram District Kerala |page=137 |url=https://sg.inflibnet.ac.in/bitstream/10603/95128/11/11_chapter%204.pdf#page=31 |accessdate=9 ജനുവരി 2020}}</ref><ref name="UMohammed">{{cite book |last1=U. Mohammed |title=Educational Empowerment of Kerala Muslims: A Socio-historical Perspective |page=68 |url=https://books.google.com.sa/books?id=PCBdogPnnqsC&lpg=PP1&pg=PA68#v=onepage&q&f=false |accessdate=19 ഒക്ടോബർ 2019}}</ref><ref name="AES160">{{cite book |last1=Shefi, A E |title=Islamic Education in Kerala with special reference to Madrasa Education |location=അധ്യായം 4 |page=160 |url=https://sg.inflibnet.ac.in/bitstream/10603/136162/10/10_chapter%204.pdf#page=28 |accessdate=19 നവംബർ 2019}}</ref><ref name="സികന്ദ്">{{cite book |last1=സികന്ദ് |first1=യോഗീന്ദർ |title=Bastions of The Believers: Madrasas and Islamic Education in India |url=https://books.google.com.sa/books?id=EtkvCgAAQBAJ&lpg=PT123&pg=PT127#v=onepage&q&f=true |accessdate=28 ഓഗസ്റ്റ് 2019}}</ref>, കേരള '''(Islamic Education Council)'''. മുന്നോറോളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ മജ്‌ലിസിൽ അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. ജമാഅത്തെ ഇസ്‌ലാമി കേരള അമീർ ആണ് മജ്‌ലിസിന്റെ ചെയർമാൻ. സിലബസ് തയ്യാറാക്കുക, പരീക്ഷകൾ നടത്തുക, അദ്ധ്യാപക പരിശീലന കോഴ്സുകൾ നടത്തുക, സ്ഥാപനങ്ങളിൽ പരിശോധന നടത്തി നിലവാരം വിലയിരുത്തുക, വിദ്യാർത്ഥികളുടെ വിജ്ഞാന-കലാ-സാഹിത്യ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായി മജ്‌ലിസ് ഫെസ്റ്റ് എന്ന പേരിൽ കലോത്സവങ്ങൾ സംഘടിപ്പിക്കുക, നിർധനരായ കഴിവുള്ള വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകുക, ഏറ്റവും മികച്ച അദ്ധ്യാപകർക്ക് അവാർഡ് നൽകുക തുടങ്ങിയ പരിപാടികൾ നടത്തിവരുന്നു. മജ്‌ലിസ് സ്ഥാപനങ്ങളിലെ അദ്ധ്യാപകരുടേയും ജീവനക്കാരുടേയും ക്ഷേമത്തിനായി അദ്ധ്യാപക ക്ഷേമനിധിയും രൂപവത്കരിച്ചിട്ടുണ്ട്.<ref>http://www.jihkerala.org/educational/majlis.htm</ref>{{പ്രവർത്തിക്കാത്ത കണ്ണി}}

വിദ്യാർത്ഥികൾക്ക് അക്കാദമിക മികവും ബുദ്ധിപരമായ കഴിവും മത്സര പരീക്ഷകളെ അഭിമുഖീകരിക്കാനുള്ള ശേഷിയും പരിപോഷിപ്പിക്കാനായി ആവിഷ്ക്കരിച്ച ശ്രദ്ധേയമായ മറ്റൊരു പരിപാടിയാണ് മജ്‌ലിസ് ടാലന്റ് സെർച്ച് (എം.ടി.എസ്.).<ref>http://www.majliskerala.org/aboutus.html</ref>. വിദ്യാ കൗൺസിൽ ഫോർ എഡ്യുക്കേഷൻ എന്ന പേരിൽ വിദ്യാർഥികൾക്കായി പാഠ്യപുസ്തകങ്ങളും തയ്യാറാക്കുന്ന പ്രസാധക വിഭാഗവും മജ്ലിസിന് കീഴിലാണ് പ്രവർത്തിക്കുന്നത്

==== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ====
ജമാഅത്തെ ഇസ്‌ലാമിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടത്തപ്പെടുന്ന സ്ഥാപനമാണ് മലപ്പുറം ജില്ലയിലെ ശാന്തപുരം [[അൽ ജാമിഅ അൽ ഇസ്ലാമിയ, ശാന്തപുരം|അൽ ജാമിഅ അൽ ഇസ്‌ലാമിയ്യ]]<ref>http://www.aljamia.net
</ref><ref name="NP151">{{cite book |last1=Nazeer P |title=History of muslim educational institutions in Kerala during 20th century |page=151 |url=https://sg.inflibnet.ac.in/bitstream/10603/8473/13/13_chapter%203.pdf#page=54 |accessdate=9 ജനുവരി 2020}}</ref>

=== മറ്റു സ്ഥാപനങ്ങൾ ===
{{div col begin|2}}
*[[ആലിയ അറബിക് കോളേജ്,കാസർഗോഡ്]] (1943<ref name="NP150">{{cite book |last1=Nazeer P |title=History of muslim educational institutions in Kerala during 20th century |page=150 |url=https://sg.inflibnet.ac.in/bitstream/10603/8473/13/13_chapter%203.pdf#page=53 |accessdate=9 ജനുവരി 2020}}</ref>)
*[[വാടാനപ്പള്ളി ഓർഫനേജ്]]
*[[ഇസ്‌ലാമിയ കോളേജ്, തളിക്കുളം]]
*[[ഇർശാദിയാ കോളേജ്,ഫറോക്ക്]]
*[[ഇലാഹിയാ കോളേജ്,തിരൂർക്കാട്]]
* ഇസ്‌ലാഹിയാ കോളേജ്,ചേന്ദമംഗല്ലൂർ
* ഇസ്‌ലാമിക് റസിഡൻഷ്യൽ ഹയർസെക്കന്ററി സ്കൂൾ,എടയൂർ
* അസ്ഹറുൽ ഉലൂം,ആലുവ
*[[ഇസ്‌ലാമിക് കോംപ്ലക്സ്,കൊല്ലം]]
*[[ഇസ്‌ലാമിയാ കോളേജ്,പിണങ്ങോട്]]
* വനിതാ ഇസ്‌ലാമിയാ കോളേജ്,മന്നം-പറവൂർ
*[[വനിതാ ഇസ്‌ലാമിയാ കോളേജ്,വണ്ടൂർ]]
*[[ഇസ്‌ലാമിക് കോംപ്ലക്സ്, അഴീക്കോട്‌, തിരുവനന്തപുരം]]
*[[ഐ.എസ്.എസ്., പൊന്നാനി, മലപ്പുറം]]
*[[വനിതാ ഇസ്‌ലാമിയാ കോളേജ്, ചാവക്കാട്]]
*[[ഇസ്‌ലാമിയാ കോളേജ്, കുറ്റ്യാടി‍]]
*[[വാദിറഹ്മ ഇംഗ്ലീഷ്‍ സ്കൂൾ‌]]
*[[വാദി ഹുദ ഇംഗ്ലീഷ് സ്കൂൾ, പഴയങ്ങാടി, കണ്ണൂർ]]
{{div col end}}

== ആശയ സംവാദങ്ങൾ ==
==== ഡയലോഗ് സെന്റർ,കേരള ====
ഒരു ബഹുസ്വര സമൂഹമെന്ന നിലയിൽ കേരളത്തിലെ വിവിധ മത സമുദായങ്ങൾക്കിടയിലെയും വ്യത്യസ്ത വീക്ഷണഗതിക്കാർക്കിടയിലെയും അകൽച്ചയും തെറ്റിദ്ധാരണകളും നീക്കി പരസ്പര സഹകരണവും സൗഹാർദ്ദവും വളർത്തിയെടുക്കുന്നതിന് വേണ്ടി മുഖാമുഖങ്ങളും ചർച്ചകളും സെമിനാറുകളും സിമ്പോസിയങ്ങളും സംവാദങ്ങളും സംഘടിപ്പിക്കുന്നതിനും ഗ്രന്ഥങ്ങൾ തയ്യാറാക്കാനുമായി രൂപം നൽകിയ വേദിയാണ് [[ഡയലോഗ് സെന്റർ കേരള]]. കോഴിക്കോടാണ് ആസ്ഥാനം.<ref>http://www.islammalayalam.net/general/about.html</ref>{{പ്രവർത്തിക്കാത്ത കണ്ണി}}

ഹിന്ദു-മുസ്‌ലിം, ക്രിസ്ത്യൻ-മുസ്‌ലിം പണ്ഡിതൻമാർ തമ്മിലുള്ള ഡയലോഗ്, പൊതുജനങ്ങളെ പ്രത്യേകം ക്ഷണിച്ച് ഇസ്‌ലാമിനെ പരിചയപ്പെടുത്തുകയും അവരിൽ നിന്നുള്ള അന്വേഷണങ്ങൾക്ക് വിശദീകരണം നൽകുകയും ചെയ്യുന്ന സ്നേഹസംവാദം, സമകാലിക പ്രസക്തിയുള്ള വിഷയങ്ങളെ സംബന്ധിച്ച് വിവിധ മേഖലകളിലെ പ്രമുഖരുൾപ്പെട്ട ഇരുപതോ ഇരുപത്തഞ്ചോ പേർ കൂടിയിരുന്ന് ഔപചാരികതയില്ലാതെ ചർച്ച ചെയ്യുന്ന ടേബിൾടോക്ക്, ഇസ്‌ലാമിനെ ലളിതമായും സമഗ്രമായും പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ വിവിധ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുക, കേരളത്തിലെ മത- സാഹിത്യ- സാംസ്കാരിക -രാഷ്ട്രീയ-മാധ്യമ രംഗങ്ങളിൽ അറിയപ്പെടുന്ന വ്യക്തികളെ സന്ദർശിച്ച് ആശയവിനിമയം നടത്തുകയും അവർക്ക് ഖുർആന്റെ മലയാള പരിഭാഷയും ഇസ്‌ലാമിനെ പരിചയപ്പെടുത്തുന്ന സാഹിത്യങ്ങളും അയച്ച് കൊടുക്കുകയും ചെയ്യുക, പ്രബന്ധ മത്സരങ്ങൾ നടത്തുക, ഇസ്‌ലാമിക് കൾച്ചറൽ എക്സിബിഷനുകൾ സംഘടിപ്പിക്കുക, പൊതു ലൈബ്രറികൾക്ക് ഇസ്‌ലാമിക പുസ്തകങ്ങൾ സൗജന്യമായി നൽകുക, മുസ്‌ലിംകളല്ലാത്ത സഹോദര സമുദായത്തിലെ വിശ്വാസികൾക്കായി ഖുർആനെ സംബന്ധിച്ചും മുഹമ്മദ് നബിയെക്കുറിച്ചും ക്വിസ് മത്സരങ്ങൾ നടത്തുക തുടങ്ങിയ വിവിധങ്ങളായ പരിപാടികൾ ഡയലോഗ് സെന്റർ നടത്തിവരുന്നു. ഇസ്‌ലാമിനെ കുറിച്ച് മുസ്‌ലിംങ്ങളല്ലാത്ത സഹോദരന്മാർക്ക് പഠിക്കാൻ സഹായകമാവുന്ന വെബ്സൈറ്റും(www.islammalayalam.net)തുടങ്ങിയിട്ടുണ്ട്.

ഡയലോഗ് സെന്ററിന് കീഴിൽ സംഘടിപ്പിച്ച ദിശ കൾച്ചറൽ എക്സിബിഷൻ ശ്രദ്ധേയമായിരുന്നു. സാമ്രാജ്യത്വം സൃഷ്ടിക്കുന്ന യുദ്ധക്കെടുതികൾ, ഭീകരതയുടെ ഹീനകൃത്യങ്ങൾ, സ്ത്രീധനം, പലിശ, ഭ്രൂണഹത്യ തുടങ്ങിയ സാമൂഹി വിപത്തുകൾ,ഭോഗാസക്തമായ നാഗരികത പ്രകൃതിക്കേൽപിക്കുന്ന പരിക്കുകൾ തുടങ്ങി ആധുനിക ജീവിതത്തെ ഏറെ ദുരിത പൂർണമാക്കുന്ന വിവിധ വിഷയങ്ങളെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കലും പരിഹാരം ചർച്ച ചെയ്യലുമായിരുന്നു എക്സിബിഷന്റെ ഉദ്ദ്യേശ്യം.<ref>http://www.dishaislamonline.net/aboutus.html</ref>
== കല,വൈജ്ഞാനികം ==
==== തനിമ കലാസാഹിത്യവേദി ====
കേരളത്തിൽ മൂല്യാധിഷ്ഠിത കലക്കും സാംസ്കാരികതക്കും സാഹിത്യത്തിനും ഊന്നൽ നൽകി രൂപീകൃതമായ പ്രസ്ഥാനമാണ് തനിമ കലാസാഹിത്യവേദി.1980കളിൽ രൂപീകരിച്ച തനിമ കൂടുതൽ ജനകീയ പങ്കാളിത്തത്തോടെ പ്രവർത്തനരംഗത്ത് സജീവമാകാൻ തീരുമാനിച്ചിരിക്കുകയാണ്. 2011 മെയ് 6 ന് കോഴിക്കോട് കേന്ദ്രീകരിച്ചായിരുന്നു തനിമ പുനസംഘടിപ്പിച്ചത്.പുനംസംഘാടനത്തെ തുടർന്ന് പ്രശസ്ത ദൃശ്യകലാകാരൻ ആദം അയ്യൂബിൻറെ നേതൃത്വത്തിൽ വിവിധ മേഖലകളിലുള്ള കലാകാരന്മാരെയും സാഹിത്യകാരന്മാരെയും ഉൾപ്പെടുത്തിയ പുതിയ സംസ്ഥാന നിർവാഹകസമിതിയാണ് തനിമയുടെ പ്രവർത്തനം നിയന്ത്രിച്ചു കൊണ്ടിരിക്കുന്നു.വധു, മധുരമീ പൂക്കാലം തുടങ്ങിയ ടെലിസിനിമകൾ തനിമ പുറത്തിറക്കിയവയാണ്. ഖുർആനെ കേന്ദ്രീകരിച്ച്  തനിമ നടത്തിയ ചിത്രരചാനാ മത്സരം ശ്രദ്ധേയമായിരുന്നു.
==== ലൈബ്രറി  ==== 
ഹിറാ സെന്ററിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് (2000 ജൂൺ 4) പ്രമുഖ സാഹിത്യകാരൻ സി. രാധാകൃഷ്ണനാണ് ഹിറാ ലൈബ്രറിയുടെ ഉദ്ഘാടനം നിർവഹിച്ചത്. സമൂഹത്തിലെ പ്രഗൽഭരായ ഇരുനൂറോളം വ്യക്തികൾ ലൈബ്രറിയുമായി നിരന്തരം ബന്ധപ്പെട്ടുവരുന്നുണ്ട്.   ഇംഗ്ളീഷ്, മലയാളം, അറബി എന്നീ ഭാഷകളിലായി അയ്യായിരത്തോളം കനപ്പെട്ട പുസ്തകങ്ങൾ ലൈബ്രറിയിലുണ്ട്. ഇംഗ്ളീഷ് പുസ്തകങ്ങൾക്കാണ് കൂടുതൽ പ്രാമുഖ്യം. ഇസ്‌ലാമിനെക്കുറിച്ച പുതിയ പഠനങ്ങൾ, തഫ്സീറുകൾ, ഹദീസ് ഗ്രന്ഥങ്ങൾ, ആഗോള വൽക്കരണം, പരിസ്ഥിതി, സാമൂഹിക വിഷയങ്ങൾ, മതതാരതമ്യം തുടങ്ങി വിവിധ വിഷയങ്ങളിലുള്ള റഫറൻസ് ഗ്രന്ഥങ്ങളുടെ ഒരു വിപുലമായ സമാഹാരവും ലൈബ്രറിയിലുണ്ട്. 
ഇസ്‌ലാമിക്  സർവീസ് ട്രസ്റ്റിന്റെ കീഴിൽ വെള്ളിമാടുകുന്നിൽ പ്രവർത്തിക്കുന്ന അര നൂറ്റാണ്ട് മുമ്പ് ആരംഭിച്ച ഐ.എസ്.ടി ലൈബ്രറിയാണ് മറ്റൊന്ന്. അറബി, ഉർദു, ഇംഗ്ലീഷ്, മലയാളം ഭാഷകളിലായി വിവിധ വിഷയങ്ങളിൽ സമഗ്രസ്വഭാവത്തിലുള്ള 14,000-ൽ പരം ഗ്രന്ഥങ്ങളുള്ള ലൈബ്രറിയാണിത്. ഇതിനുപുറമെ ആയിരത്തോളം വരുന്ന അപൂർവ്വ റഫറൻസ് ഗ്രന്ഥങ്ങൾ വേറെയുമുണ്ട്. ശാന്തപുരം ഇസ്‌ലാമിക് യൂണിവേഴ്സിറ്റിയിൽ മികച്ച ലൈബ്രറി പ്രവർത്തിക്കുന്നു.<ref>
http://www.jihkerala.org/educational/library.htm
</ref>{{പ്രവർത്തിക്കാത്ത കണ്ണി}}
====ഡാറ്റാ ബാങ്ക് ====
ജമാഅത്തെ ഇസ്‌ലാമി കേരള ഹൽഖയുടെ കീഴിൽ 1992 സെപ്റ്റംബറിൽ പ്രവർത്തനം ആരംഭിച്ച ഡാറ്റാബാങ്ക് വിവിധ തലങ്ങളിൽ പ്രസ്ഥാനത്തിന് ആവശ്യമായ വിവര ശേഖരണം നടത്തിക്കൊണ്ടിരിക്കുന്നു. പ്രാദേശിക-ദേശീയ-അന്തർദേശീയ, പത്ര-മാഗസിനുകളുടെ ഒരു വലിയ കലക്ഷൻ ഈ സംരംഭത്തിനു കീഴിലുണ്ട്. ജമാഅത്തെ ഇസ്‌ലാമി മുഖപത്രത്തിന്റെ മുഴുവന് ആര്ക്കെവ്സും ഇവിടെയാണുള്ളത്. കോഴിക്കോട് വെള്ളിമാട് കുന്നിലാണ് ഡാറ്റാബാങ്ക് ഓഫീസ്.

== മീഡിയ  == 
====മീഡിയവൺ ടിവി====  
{{main|മീഡിയാവൺ ടിവി}} 

മാധ്യമം ബ്രോഡ്കാസ്റ്റിന് കീഴിൽ 2012 ൽ മലയാളത്തിൽ സംപ്രേഷണം ആരംഭിച്ച  ന്യൂസ് ആൻറ്  കൾച്ചറൽ ചാനലാണ് '''[[മീഡിയാവൺ ടിവി|മീഡിയാ വൺ]]'''. കോഴിക്കോട് വെള്ളിപറമ്പ് ആസ്ഥാനമായാണ് ചാനൽ പ്രവർത്തിക്കുന്നത്. '''നേര്, നന്മ''' എന്നതാണ് ചാനലിന്റെ മുദ്രാവാക്യം.

==== ഡി ഫോർ മീഡിയ====
{{main|ഡി ഫോർ മീഡിയ}}
'ധർമധാര ഡിവിഷൻ ഫോർ ഡിജിറ്റൽ മീഡിയ' എന്ന് പൂർണരൂപം. ക്രിയാത്മകമായി ഇന്റർനെറ്റിന്റെയും ഡിജിറ്റൽ മീഡിയയുടെയും സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താനുള്ള  ശ്രമംത്തിന്റെ ഭാഗമായി 2012 ഫെബ്രുവരി 1 ന് ആരംഭിച്ച സംവിധാനം.  1997 ലാണ് ജമാഅത്തിന്റെ ഓഡിയോ വിഷ്വൽ വിഭാഗമായ ധർമധാര ആരംഭിച്ചത്. ഔദ്വോഗികമായ വെബ്സൈറ്റുകൾ നടത്തുന്നതും ഡിഫോർ മീഡിയക്ക് കീഴിലാണ്.

== ജമാഅത്തെ ഇസ്‌ലാമിയെ കുറിച്ച് പ്രമുഖർ ==
{{cquote|ഞാൻ ഇന്നലെ ജമാഅത്തെ ഇസ്‌ലാമിയുടെ സമ്മേളനത്തിൽ സംബന്ധിച്ചു. അത്‌ സാധുക്കളുടെ സമ്മേളനമായിരുന്നു. ഭിക്ഷ യാചിക്കുന്ന സാധുക്കളുടേതല്ല. നൻമ പ്രചരിപ്പിക്കുകയും മനുഷ്യരെ സേവിക്കുകയും ഉച്ഛനീചത്വം തുടച്ചുനീക്കുകയും നിങ്ങൾ ദൈവദാസരാണെങ്കിൽ ദൈവത്തിന്റെ കൽപനകൾ അനുസരിക്കൂ എന്ന് ജനങ്ങളോട്‌ പറയുകയും ചെയ്യുന്ന സാധുക്കളുടെ സമ്മേളനം. അവരുടെ സമ്മേളനത്തിൽ സംബന്ധിച്ചതിൽ എനിക്ക്‌ ഖേദമില്ല; സന്തോഷമേയുള്ളൂ. അവർ ഇനിയും എന്നെ ക്ഷണിച്ചാൽ കാൽനടയായെങ്കിലും ഞാനവരുടെ സമ്മേളനത്തിൽ സംബന്ധിക്കും.<br />{{right|([[ഗാന്ധിജി]], സർച്ച്ലൈറ്റ്‌ - പറ്റ്ന 27 ഏപ്രിൽ 1946) }}}}

----
{{cquote|ഖുർആനും നബിചര്യയും പിന്തുടരുന്നതിലൂടെ ദിവ്യമായ അനുഗ്രഹം നേടാൻ ജമാഅത്ത്‌ ആഗ്രഹിക്കുന്നു. എന്നാൽ വർഗീയലഹളകളിൽ ജമാഅത്തെ ഇസ്‌ലാമി ഇതുവരേ പങ്കെടുത്തതായി ആരോപിക്കപ്പെട്ടിട്ടു പോലുമില്ല. ഒരു വ്യക്തിയോ സംഘടനയോ വർഗീയമാണ്‌ എന്ന് പറയുന്നത്‌, അവനോ അതോ മറ്റു സമുദായങ്ങളോട്‌ ശത്രുത പുലർ‍ത്തുമ്പോഴാണ്‌. ജമാഅത്തെ ഇസ്‌ലാമി അംഗങ്ങളിൽ ഈ വർഗീയതയുടെ ഒരംശവും ഞാൻ കണ്ടിട്ടില്ല. അവരെ യാഥാസ്ഥിതികരെന്നോ ഫണ്ടമെന്റലിസ്റ്റുകളെന്നോ നമുക്ക്‌ വിളിക്കാമെങ്കിലും ഒരു ഫണ്ടമെന്റലിസ്റ്റ്‌ വർഗീയവാദിയാകണമെന്നില്ല.<br />{{right|([[വി.എം. താർകുണ്ഡെ|ജസ്‌: വി.എം. താർക്കുണ്ഢെ]] Through humanist eyes, ajantha Publishers, New Delhi, 1997, Page: 269, 70, 71, 254, 255)}}}}

----
{{cquote|ജമാഅത്തെ ഇസ്‌ലാമിയെ സിദ്ധാന്തപരമായി ഞാൻ അനുകൂലിക്കുന്നില്ല. പക്ഷേ, കേരളത്തിലെ ജമാഅത്തെ ഇസ്‌ലാമി ഏതെങ്കിലും വർഗീയ സംഘട്ടനങ്ങളിൽ പങ്കെടുത്തതായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.<br />{{right|([[എം. ഗംഗാധരൻ|ഡോ. എം. ഗംഗാധരൻ]], കേസരി, 2003 ജൂൺ 29)}}}}
----
  
{{cquote|സ്വാതന്ത്ര്യസമരത്തിൽ ജമാഅത്തിന്റെ സ്ഥാപകനേതാവ് മൌദൂദി ബ്രിട്ടീഷുകാർക്കെതിരെ ശക്തമായി നിലകൊണ്ടയാളായിരുന്നു. ഇന്ത്യാവിഭജനത്തെ എതിർത്ത ആളായിരുന്നു.'' ഫണ്ടമെന്റലിസം തുടങ്ങിയവയൊക്കെ ഉപയോഗിക്കുന്നതാരാണ്? അതിന്റെ അർഥവും നിർവചനവുമൊക്കെ അറിയുന്നവനാണോ? നിങ്ങൾ ഇസ്‌ലാമിന്റെ അടിസ്ഥാനപ്രമാണങ്ങളിൽ വിശ്വസിക്കുന്നു. ഉറച്ചുനിൽക്കുന്നു. നിങ്ങൾ ഫണ്ടമെന്റലിസ്റാണോ? വാക്കുകൾ അർഥമില്ലാതെ ഉപയോഗിക്കുകയാണ്.''  
"ജമാഅത്തെ ഇസ്‌ലാമിയുമായിട്ട് ഇന്നേവരെയുള്ള ഇടപെടലുകൾവച്ച് നോക്കുമ്പോൾ അവരൊരു ഭീകരവാദ-തീവ്രവാദ പ്രസ്ഥാനമായി എനിക്ക് തോന്നിയിട്ടില്ല. നല്ല മൂല്യബോധമുള്ളവരെയും സന്മനസ്സുള്ളവരെയും അവരിൽ ഞാൻ ധാരാളം കണ്ടുമുട്ടിയിട്ടുണ്ട്. വർഗീയവാദത്തിലും ഭീകരാക്രമണത്തിലും ജമാഅത്തെ ഇസ്‌ലാമിക്കുള്ള പങ്ക് ഇന്നേവരെ തെളിയിക്കപ്പെടാതിരിക്കെ, അവരെ അത്തരക്കാരെന്ന് ആരോപിക്കുന്നത് തികച്ചും അധാർമികമാണ്.<br />{{right|([[കെ.പി. രാമനുണ്ണി]], [[പ്രബോധനം വാരിക]], 2004 മാർച്ച് 27)}}}}

== ആദർശങ്ങളും വിമവശനങ്ങൾ ==
'''ആദർശങ്ങൾ'''



1. അല്ലാഹുവെ അല്ലാതെ മറ്റാരെയും രക്ഷാകർത്താവോ കൈകാര്യകർത്താവോ ആവശ്യങ്ങൾ നിറവേറ്റുവന്നവനോ ബുദ്ധിമുട്ടുകൾ തീർക്കുന്നവനോ സങ്കടങ്ങൾ കേൾക്കുന്നവനോ സംരക്ഷിക്കുന്നവനോ സഹായിക്കുന്നവനോ ആയി ധരിക്കാതിരിക്കുക. കാരണം, മറ്റാരുടെ പക്കലും യഥാർഥത്തിൽ യാതൊരു അധികാരശക്തിയും ഇല്ലതന്നെ.

2. അല്ലാഹുവെ ഒഴിച്ചു മറ്റാരെയും ലാഭനഷ്ടങ്ങൾ ഏൽപിക്കുന്നവരായി കരുതാതിരിക്കുക; മറ്റാരോടും ഭക്തികാണിക്കാതിരിക്കുക; മറ്റാരെയും ഭയപ്പെടാതിരിക്കുക; മറ്റാരിലും തന്നത്താൻ അർപ്പിക്കാതിരിക്കുക; മറ്റാരോടും പ്രതീക്ഷകൾ ബന്ധപ്പെടുത്താതിരിക്കുക. കാരണം, സകല അധികാരങ്ങളുടെയും ഉടമസ്ഥൻ വാസ്തവത്തിൽ അല്ലാഹു മാത്രമാകുന്നു.

3. അല്ലാഹുവെ അല്ലാതെ മറ്റാരെയും ആരാധിക്കാതിരിക്കുക; മറ്റാരുടെ പേരിലും നേർച്ച നേരാതിരിക്കുക; മറ്റാരുടെ മുമ്പിലും തലകുനിക്കാതിരിക്കുക. ചുരുക്കത്തിൽ, ബഹുദൈവവിശ്വാസികൾ തങ്ങളുടെ ആരാധ്യരുമായി പുലർത്തിവരാറുള്ള യാതൊരിടപാടും മറ്റുള്ളവരുമായി നടത്താതിരിക്കുക. കാരണം, അല്ലാഹു മാത്രമാണ് ആരാധനയ്ക്കർഹൻ.

4. അല്ലാഹുവോടല്ലാതെ മറ്റാരോടും പ്രാർഥിക്കാതിരിക്കുക. മറ്റാരോടും അഭയം തേടാതിരിക്കുക; മറ്റാരെയും സഹായത്തിന് വിളിക്കാതിരിക്കുക; ശിപാർശ മുഖേന ദൈവവിധിയെ മാറ്റാൻ കഴിയുന്നവിധം, ദൈവികനിയന്ത്രണങ്ങളിൽ പ്രവേശനവും സ്വാധീനശക്തിയുമുള്ളവരായി ആരെയും ഗണിക്കാതിരിക്കുക. കാരണം, സകലരും-മലക്കുകളോ പ്രവാചകൻമാരോ പുണ്യാത്മാക്കളോ ആരുതന്നെയാണെങ്കിലും ശരി- അല്ലാഹുവിന്റെ സാമ്രാജ്യത്തിൽ അധികാരമില്ലാത്ത പ്രജകൾ മാത്രമാകുന്നു.

5. അല്ലാഹുവെ ഒഴിച്ച് മറ്റാരെയും ആധിപത്യത്തിന്റെ ഉടമസ്ഥനോ അധീശാധിപതിയോ ആയി കരുതാതിരിക്കുക; സ്വാധികാരപ്രകാരം കല്പിക്കുവാനും നിരോധിക്കുവാനും അർഹരായി മറ്റാരെയും അംഗീകരിക്കാതിരിക്കുക; മറ്റാരെയും സ്വതന്ത്രനിയമനിർമാതാവും 'ശാരിഉം' ആയി സ്വീകരിക്കാതിരിക്കുക; ഏക അല്ലാഹുവിനുള്ളതോ അവന്റെ നിയമത്തിനു വിധേയമായതോ അല്ലാത്ത ഏതു വിധ അനുസരണങ്ങളെയും ശരിയെന്ന് അംഗീകരിക്കന്നതിനെ നിഷേധിക്കുക. കാരണം, തന്റെ രാജ്യത്തിന്റെ ന്യായമായ ഏക ഉടമസ്ഥനും തന്റെ സൃഷ്ടികളുടെ ന്യായമായ ഏക വിധികർത്താവും അല്ലാഹു മാത്രമാകുന്നു. ഉടമസ്ഥതയ്ക്കും വിധികർതൃത്വത്തിനുമുള്ള അവകാശം വാസ്തവത്തിൽ അവന്നല്ലാതെ മറ്റാർക്കും സിദ്ധമല്ലതന്നെ.

പ്രസ്തുത ആദർശം സ്വീകരിക്കുന്നതിനാൽ മനുഷ്യന്റെ മേൽ താഴെ വിവരിക്കുന്ന സംഗതികൾ കൂടി അനിവാര്യമായിത്തീരുന്നു.

6. തന്റെ സ്വാധികാരത്തെ കൈയൊഴിക്കുകയും സ്വേഛകൾക്കടിമപ്പെടുന്നതുപേക്ഷിക്കുകയും തന്റെ ഏക ഇലാഹായി താൻ സമ്മതിച്ചംഗീകരിച്ച അല്ലാഹുവിന്റെ മാത്രം അടിമയായി വർത്തിക്കുകയും ചെയ്യുക.

7. താൻ വല്ലതിന്റെയും സ്വതന്ത്ര ഉടമസ്ഥ നെന്ന് കരുതാതിരിക്കുകയും സർവതും - തന്റെ ജീവനും അവയവങ്ങളും ശാരീരികവും മാനസികവുമായ കഴിവുകളും കൂടി - അല്ലാഹുവിനുടമപ്പെട്ടതും അവങ്കൽനിന്നുള്ള 'അനാമതും' ആയി വിചാരിക്കുകയും ചെയ്യുക.

8. താൻ അല്ലാഹുവിന്റെ മുമ്പിൽ ഉത്തരവാദപ്പെട്ടവനും സമാധാനം ബോധിപ്പിക്കേണ്ടവനുമാണെന്ന് കരുതുകയും തന്റെ കഴിവുകൾ ഉപയോഗിക്കുന്നതിലും പെരുമാറ്റത്തിലും ക്രയവിക്രയങ്ങളിലുമൊക്കെ, അന്ത്യനാളിൽ അല്ലാഹുവിന്റെ മുമ്പാകെ അവയെക്കുറിച്ച് കണക്ക് ബോധിപ്പിക്കേണ്ടതുണ്െടന്നും സ്വകർമങ്ങളുടെ സദ്ഫലമോ ദുഷ്ഫലമോ അനുഭവിക്കേണ്ടിവരുമെന്നും ഉള്ള യാഥാർഥ്യം സദാ ഗൌനിക്കുകയും ചെയ്യുക.

9. തന്റെ ഇഷ്ടത്തിന് അല്ലാഹുവിന്റെ ഇഷ്ടത്തെയും, തന്റെ അനിഷ്ടത്തിന് അല്ലാഹുവിന്റെ അനിഷ്ടത്തെയും മാനദണ്ഡമായി സ്വീകരിക്കുക.

10. അല്ലാഹുവിന്റെ പ്രീതിയും സാമീപ്യവും, തന്റെ മുഴുശ്രമങ്ങളുടെ ലക്ഷ്യമായും മുഴുജീവിതത്തിന്റെ അച്ചുതണ്ടായും സ്വീകരിക്കുക.

11. തന്റെ സ്വഭാവത്തിൽ, ചര്യയിൽ, സാമൂഹികവും നാഗരികവുമായ ബന്ധങ്ങളിൽ, സാമ്പത്തികവും രാഷ്ട്രീയവുമായ ഇടപാടുകളിൽ, അങ്ങനെ ജീവിതത്തിന്റെ എല്ലാ വിഷയത്തിലും അല്ലാഹുവിന്റെ നിർദ്ദേശത്തെ മാത്രം തനിക്കു നിർദ്ദേശമായി അംഗീകരിക്കുകയും അല്ലാഹു നിശ്ചയിച്ചുതന്നതോ അവന്റെ നിയമനിർദ്ദേശങ്ങൾക്ക് വിധേയമായതോ ആയ പദ്ധതിയെ മാത്രം തനിക്കു പദ്ധതിയായി സ്വീകരിക്കുകയും അവന്റെ 'ശരീഅത്തിനു ' വിരുദ്ധമായതെന്തും തള്ളിക്കളയുകയും ചെയ്യുക.' (ജമാഅത്തെ ഇസ്ലാമി ഭരണഘടന: ഖണ്ഡിക.3)

പ്രവാചകനോടുള്ള അനുസരണത്തിന്റെ അർഥതലങ്ങൾ

ജമാഅത്തെ ഇസ്ലാമിയുടെ അടിസ്ഥാനാദർശത്തിന്റെ രണ്ടാം പാതി 'മുഹമ്മദ് നബി അല്ലാഹുവിന്റെ ദൂതനാകുന്നു' വെന്നതാണ്. ഏതൊരു മനുഷ്യനും മുസ്ലിമാവാൻ അനിവാര്യമായും ഇതംഗീകരിക്കേണ്ടതുണ്ട്.


'''<big>വിമർശനങ്ങൾ</big>'''

ഹുക്കൂമത്തെ ഇലാഹി (മതരാഷ്‌ട്രം) മതത്തിന്റെ ലക്ഷ്യമായി രാഷ്‌ട്രനിർമാണത്തെ ജമാഅത്തെ ഇസ്‌ലാമി കാണുന്നു. അവരുടെ ശൂറാ മജ്‌ലിസ്‌ റപ്പോർട്ട്‌ പുസ്‌തകം റുദാദേ ജമാഅത്തെ ഇസലമിയിൽ പറയുന്നു. മതത്തിന്റെ യഥാർത്ഥ ലക്ഷ്യം നല്ല ഭരണമാണ്‌. ഈ ലക്ഷ്യത്തിൽ അശ്രദ്ധ വരുത്തിയാൽ അല്ലാഹുവിന്റെ തൃപ്‌തി ലഭിക്കുകയില്ല. സാമൂഹ്യ ശക്തിയിലൂടെ മാത്രമേ ഈ ലക്ഷ്യം തേടാനാവൂ. ഇതിൽ വീഴ്‌ച വരുത്തുന്നവൻ വൻകുറ്റം ചെയ്‌തവനാണ്‌. തൗഹീദ്‌ അംഗീകരിക്കുന്നതിലൂടെയോ നിസ്‌ക്കാരം നിലനിർത്തുന്നത്‌ കൊണ്ടോ ആ കുറ്റം മായ്‌ച്ചുകളയാൻ സാധ്യമല്ല. 

ആരാധനയെ പട്ടാള ചിട്ടയാക്കുന്നു.ഈ ലക്ഷ്യത്തിന്‌ (മതരാഷ്‌ട്രം സ്ഥാപിക്കാൻ) വേണ്ടിയാണ്‌ ഇസ്‌ലാമിൽ നിസ്‌ക്കാരവും നോമ്പും സകാത്തും ഹജ്ജും നിർബന്ധമാക്കപ്പെട്ടത്‌. ഇവയെപറ്റി ഇബാദത്ത്‌ എന്ന്‌ പറയുന്നതിന്റെ ഉദ്ദേശ്യം ഇവ മാത്രമാണ്‌. ഇബാദത്ത്‌ എന്നല്ല അടിസ്ഥാന ഇബാദത്തിന്‌ വേണ്ടി ജനങ്ങളെ തയ്യാറാക്കലാണതിന്റെ ഉദ്ദേശ്യം. അതിന്‌ വേണ്ടിയുള്ള നിർബന്ധ ട്രൈനിംഗ്‌ കോഴ്‌സാണിത്‌ (ഇസ്‌ലാമി ജബാദത്ത്‌ പർ തഹ്‌ഖി ഖി നസർ പേ 12) ജമാഅത്തെ ഇസ്‌ലാമിയുടെ അടിസ്ഥാന ഗ്രന്ഥമായ ഖുതുബാത്തിൽ എഴുതുന്നു. ചുരുക്കത്തിൽ ദിനം പ്രതി അഞ്ചുതവണ ഓരോ പള്ളിയിൽ വെച്ചും സംഘം ചേർന്നുള്ള നിസ്‌ക്കാരം മൂലം ഈ വിധം പരിശീലിപ്പിക്കുന്നതിന്റെ അർത്ഥം ഒരു ചെറിയ പരിധിക്കുള്ളിൽ വെച്ച്‌ കൊണ്ട്‌ സുശക്തവും വിപുലവുമായ ഒരു ഭരണകൂടം നടത്തുവാൻ നിങ്ങളെ പരിശീലിപ്പിക്കുകയും അതിന്‌ നിങ്ങളെ പ്രാപ്‌തരാക്കുകയും ചെയുക എന്നതാണ്‌(ശയശറ പേ 199) മൗദൂദി എഴുതുന്നു. മനുഷ്യാധിപത്യത്തിൽ നിന്ന്‌ രക്ഷപ്പെട്ടു അല്ലാഹുവിന്റെ ആധിപത്യത്തിൽ പ്രവേശിക്കലാണ്‌ പ്രധാന ലക്ഷ്യം. ഈ ലക്ഷ്യം പൂർത്തീകരിക്കാൻ വേണ്ടി ശരീരം അർപ്പിക്കലും അത്യദ്ധ്വാനവുമാണ്‌ ജിഹാദ്‌. നിസ്‌ക്കാരവും നോമ്പും ഹജജും സകാത്തും ഈ ലക്ഷ്യത്തിന്‌ വേണ്ടിയുള്ള തയ്യാറെടുപ്പാണ്‌ (ഖുതുബാത്ത്‌ പേ 227) 

ദൈവരാജ്യം കൂടാതെ ദീൻ സമ്പൂർണമാവില്ല.(!) ഇസ്‌ലാമിക ഭരണം അഥവാ ഹുക്കൂമത്തെ ഇലാഹി കൂടാതെ സത്യദീനിന്റെ വിജയം സാധ്യമല്ല. (ഹുക്കൂമത്തെ ഇലാഹിയ്യയും ഇസ്‌ലാമും. പ്രബോധനം 1955 ജൂലായ്‌ പു 8, ലക്കം11. പേ 266) 

ദൈവരാജ്യം ഉട്ടോപ്യൻ രാജ്യമായി.നാം ആശിക്കുന്ന സത്യവ്യവസ്ഥ ഭൂമുഖത്ത്‌ ഒരു ചാൺ സ്ഥലത്ത്‌പോലും ഇന്നു ഫലത്തിൽ സ്ഥാപിതമായിട്ടില്ലെന്നതു ശരിയാണ്‌.(പ്രബോധനം പു 7, ലക്കം 6) ജമാഅത്തു വിഭാവനം ചെയ്യുന്ന മാതൃകാ യോഗ്യമായ ഇസ്‌ലാമിക ഭരണം ഇന്നു ലോകത്തെവിടെയുമില്ല. (പ്രബോധനം പ്രതിപക്ഷ പത്രം. പു 4, ലക്കം 8, 1952 ജനു 1, പേ 163) 

ലക്ഷ്യം മാറ്റുന്നു. ഹുകൂമത്തെ ഇലാഹി(ദൈവീക ഭരണം) ആയിരുന്നു തുടക്കത്തിൽ ജമാഅത്തെ ഇസ്‌ലാമിയുടെ ലക്ഷ്യം. ജലഹർലാൽ നെഹ്‌റു അടക്കമുള്ളവരുടെ വിമർശനം ഏറ്റുമാങ്ങിയ ശേഷം 1956 ലാണ്‌ ലക്ഷ്യം ഇഖാമത്തുദ്ദീൻ (മതസംസ്ഥാപനം) എന്നാക്കി മാറ്റുന്നത്‌. 

ദീൻ, ഇബാദത്ത്‌ മൗദൂദിയുടെ വീക്ഷണത്തിൽദൈവ രാജ്യത്തിനൊപ്പിച്ച്‌ മൗദൂദി ദീനിലും മറിമായം നടത്തി. ഭരണം,സ്റ്റേറ്റ്‌ എന്നൊക്കെയാണ്‌ മൗദൂദിയുടെ ഭാഷയിൽ ദീൻ. അദ്ദേഹം എഴുതുന്നു. ദീൻ എന്നാൽ യഥാർത്ഥത്തിൽ സ്റ്റേറ്റാണെന്നും ശരീഅത്ത്‌ എന്നാൽ ആ സ്റ്റേറ്റിന്റെ നിയമ വ്യവസ്ഥയാണെന്നും ആ നിയമ പദ്ധതിയനുസരിച്ച്‌ ജീവിതം നയിക്കുന്നതിനാണ്‌ ഇബാദത്ത്‌ എന്ന്‌ പറയപ്പെടുന്നതെന്നുമുള്ള വസ്‌തുത വ്യക്തമായത്തീരുന്നതാണ്‌.(ഖുത്‌ബാത്ത്‌ പേ:378) 

മതരാഷ്‌ട്രവാദികളുടെ രാഷ്‌ട്രീയാജണ്ടകൾഇന്ത്യയിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ മൽസരിക്കലും വോട്ടവകാശം വിനിയോഗിക്കലും സർക്കാർ ജോലികൾ സ്വീകരിക്കലും ജമാഅത്തെ ഇസ്‌ലാമിക്ക്‌ വിലക്കപ്പെട്ട കനികളായിരുന്നു. മാത്രമല്ല, ഭരണത്തിന്‌ കീഴ്‌പ്പെടലും തൗഹീദിന്‌ കടകവിരുദ്ധവുമായിരുന്നു. അബുൽ അഅ്‌ലാ മൗദൂദി എഴുതുന്നു: തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും അസംബ്ലിയിൽ പോകുന്നതും ഒരനിസ്‌ലാമിക ഭരണ വ്യവസ്ഥക്ക്‌ കീഴിൽ ഒരു മതേതര ജനാധിപത്യ സ്റ്റേറ്റ്‌ സ്ഥാപിക്കാനാണെങ്കിൽ അത്‌ നമ്മുടെ തൗഹീദ്‌ ആദർശത്തിനും മതത്തിനും വിരുദ്ധമായിരിക്കും (ചോദ്യേത്തരങ്ങൾ പേ 357) ജമാഅത്തെ ഇസ്‌ലാമി കേരളഘടകത്തിന്റെ മുഖപത്രം പ്രബോധനം പറയുന്നു. അനിസ്‌ലാമിക ഭരണവ്യവസ്ഥയുടെ നടത്തിപ്പിൽ ഭാഗഭാക്കാവുന്നത്‌ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം നിഷിദ്ധമാണെന്ന ജമാഅത്തെ ഇസ്‌ലാമി വിശ്വാസിക്കുന്നു.(പ്രബോധനം.1970. ജൂലൈ) ഇന്നത്തെ മതേതര ഭൗതിക രാഷ്‌ട്രത്തിൽ സ്ഥാനാർത്ഥിയായി നിൽക്കാനോ വോട്ട്‌ രേഖപ്പെടുത്താൻ തന്നയുമോ നിവൃത്തിയില്ല. (പ്രബോധനം.1957 നവ.10) ജമാഅത്തെ ഇസ്‌ലാമി ഏതെങ്കിലും തെരെഞ്ഞെടുപ്പിൽ പങ്കെടുക്കുകയോ സ്ഥാനാർത്ഥികളെ നിർത്തുകയോ ഏതെങ്കിലും സംഘടനയെയോ സ്ഥാനാർത്ഥികളെയോ പിന്താങ്ങുകയോ ചെയ്‌ത ഒരൊറ്റസംബവവുമില്ല. അതിന്ന്‌ അതിന്റെ മുഴുവൻ ചരിത്രവും സാക്ഷിയാണ്‌.(ഇന്ത്യൻ ജമാഅത്തെ ഇസ്ലാമി എന്ത്‌ എന്തെല്ല. പേ. 24) നമ്മുടെ അഭിപ്രായത്തിൽ ഇന്നു മുസ്‌ലിംകൾ ചെയ്യേണ്ട ശരിയായ പ്രവൃത്തി തെരെഞ്ഞെടുപ്പിൽ നിന്ന്‌ അവർ തികച്ചും വിട്ട്‌ നിൽക്കുക എന്ന നിഷേധാത്മകതയിൽ നിന്നാണാരംഭിക്കുന്നത്‌ അവർ സ്വയം സ്ഥാനാർത്ഥികളായി നിൽക്കുകയോ ഇതര സ്ഥാനാർത്ഥികൾക്ക്‌ വോട്ട്‌ ചെയ്യുകയോ അരുത്‌. യഥാർത്ഥ വഴികളിൽകൂടി ചലിക്കാനുള്ള ഒന്നാമത്തെ കാലടിയാണിത്‌ (പ്രബോധനം 1956 പു 4. ലെക്കം 2 ജൂലൈ, പേ 35 മുസ്ലിംങ്ങളും വരാനിരിക്കുന്ന പോതുതെരെഞ്ഞെടുപ്പും: ഇന്ത്യൻ ജമാഅത്തെ ഇസ്ലാമിയുടെ അമീർ അബൂ ലൈസ്‌ സാഹിബ്‌) തെരെഞ്ഞെടുപ്പിൽ പങ്കെടുക്കൽ ദീനിയായും ദുൻയവിയായും മുസ്ലിംകൾക്ക്‌ ആപൽക്കരമാണെന്നാണ്‌ നമ്മുടെ അഭിപ്രായം( ശയശറ പേ:35) 

തൗഹീദിന്‌ എതിരാകുന്നു.ലാ ഇലാഹ ഇല്ലല്ലാ മുഹമ്മദ്‌ റസുലുല്ല എന്ന്‌ അടിസ്ഥാന വാക്യത്തിൽ വിശ്വസിക്കുന്ന ഒരു മുസ്‌ലിം നിയമനിർമാണാധികാരം അല്ലാഹുവിന്റെ മാത്രം അവകാശമാണെന്നു മനസിലാക്കേണ്ടിയിരിക്കുന്നു. എന്നിരിക്കെ മനുഷ്യന്‌ സ്വാതന്ത്രമായ നിയമനിർമാണാധികാരം നൽകുകയും കിതാബിനേയും സുന്നത്തിനെയും പാടെ അവഗണിച്ചുകൊണ്ട്‌ അവകാശം ഉപയോഗപ്പെടുത്തുകയും അത്രയുമല്ല, അല്ലാഹുവെ പരസ്യമായി പരിഹസിക്കുക കൂടിചെയ്യുന്ന ഒരു നിയമ നിർമാണ സഭയിൽ മെമ്പറാകുകയോ അതിലേക്കുള്ള സ്ഥാനാർത്ഥികളെ സാഹായിക്കുകയോ ചെയ്യാൻ ഒരു മുസ്‌ലിമിന്‌ നിവൃത്തിയില്ല. സ്വയം സ്ഥാനാർത്ഥികളായി നിൽക്കാതെ വോട്ട്‌ ഉപയോഗിക്കലും തെറ്റാണ്‌.( ശയശറ പേ.61,62) 

തെരെഞ്ഞെടുപ്പ്‌ ജമാഅത്തിന്റെ അജണ്ടയല്ല.(?)ഇന്ത്യൻ ജമാഅത്തെ ഇസ്‌ലാമിയുടെ അമീർ അബൂലൈസ്‌ നദ്‌വി 1952 ൽ തെരഞ്ഞെടുപ്പ്‌ ബഹിഷ്‌കരിക്കണമെന്ന്‌ ഇന്ത്യൻ മുസ്‌ലിംകളോട്‌ ആഹ്വാനം ചെയ്‌തു. ഈ നാട്ടിലെ ഭരണം ഇസ്‌ലാമികമായിരിക്കണമെന്ന്‌ ഗവൺമെന്റെ്‌ പ്രഖ്യാപിക്കുകയോ അഥവാ തെരഞ്ഞെടുപ്പിൽ പങ്കെടുക്കുക വഴി ഭരണം ഇസ്‌ലാമികമാക്കിമാറ്റുവാൻ സാധിക്കുമെന്ന്‌ ജമാഅത്തിന്‌ തോന്നുകയോ ചെയ്യാത്ത കാലത്തോളം ഞങ്ങൾ തെരഞ്ഞെടുപ്പിൽ പങ്കെടുക്കുകയില്ല. (പ്രബോധനം പ്രതിപക്ഷം പു.4 ലക്കം8. പേ.163) പ്രപഞ്ചകർത്താവായ അല്ലാഹുവിനേയും അവന്റെ നിർദേശങ്ങളെയും തിരസ്‌കരിച്ച്‌ കൊണ്ടുള്ള ഒരു ഭൗതിക രാഷ്‌ട്രത്തോട്‌ സ്വയം സഹകരിക്കുകയെന്നതു തങ്ങൾ പ്രതിനിധീകരിക്കുന്ന ഇസ്‌ലാമിന്‌ തികച്ചും കടകവിരുദ്ധമാണെന്ന്‌ ജമാഅത്ത്‌ വിശ്വസിക്കുന്നത്‌ കൊണ്ട്‌ മാത്രമാണ്‌.( പ്രബോധനം 1952 ഫെബ്രുവരി.) ഇന്നത്തെ മതേതര ഭൗതിക രാഷ്‌ട്രത്തിൽ സ്ഥാനാർത്ഥിയായി നിൽക്കാനോ മറ്റുവല്ല സ്ഥാനാർത്ഥികളുടെയും വിജയത്തിനുവേണ്ടി പ്രവർത്തിക്കാനോ വോട്ട്‌ രേഖപ്പെടുത്താൻ തന്നെയുമോ ഒരു മുസ്‌ലിമിന്‌ നിവൃത്തിയില്ല. (പ്രബോധനം1954 നവംമ്പർ 15) 1977വരെ ജമാഅത്തെ ഇസ്‌ലാമി തെരഞ്ഞെടുപ്പിൽ നിന്ന്‌ വിട്ടുനിന്നു. 

ജമാഅത്തെ നിരോധിക്കപ്പെട്ടു.രണ്ട്‌ തവണ നിരോധിക്കപ്പെട്ട പ്രസ്ഥാനമാണ്‌ ജമാഅത്തെ ഇസ്‌ലാമി.(1) അടിയന്തിരാവസ്ഥകാലത്ത്‌(1975). (2) ബാബരി മസ്‌ജിദ്‌ തകർത്തപ്പോൾ(1992). 

സർക്കാർ ജോലി നിഷിദ്ധംജമഅത്തെ ഇസ്‌ലാമി ഭരണഘടന പറയുന്നു. ദൈവമല്ലാത്ത ഏതെങ്കിലും ഭരണ വ്യവസ്ഥയിൽ താൻ വല്ല കൂഞ്ചിക സ്ഥാനവും വഹിക്കുന്നവനോ അതിന്റെ നിയമ നിർമ്മാണ സഭയിലെ അംഗമോ അതിന്റെ കോടതിയിൻ കീഴിൽ ന്യായാധിപ സ്ഥാനത്ത്‌ നിയമിക്കപ്പെടുന്നവനോ ആണെങ്കിൽ ആസ്ഥാനം കയ്യൊഴിക്കുക. (ഭരണഘടണ ഖണ്ഡിക8,-ഇപ്പോഴും നിലവിലുണ്ട്‌.) ഇസ്‌ലാമികേതര ഭരണക്കൂടത്തിൽ സർക്കാർ ജോലി സ്വീകരിക്കുതിനെ പറ്റി മൗദൂദി സാഹിബ്‌ എഴുതുന്നു. ഇസ്‌ലാമികേതര വ്യവസ്ഥിതി നിലവിൽ വരുന്നതിന്റെ ഉദ്ദേശ്യം ഇസ്‌ലാമിന്‌ പകരം ഇസ്‌ലാം അല്ലാത്തതിനെയും, അനുസരണത്തിന്‌ പകരം അനുസരണക്കേടിനേയും ദൈവപ്രാതിനിധ്യത്തിന്‌ പകരം ദൈവധിക്കാരത്തെയും മനുഷ്യജീവതത്തിൽ ഊട്ടിയുറപ്പിക്കുകയാണ്‌. അതിന്റെ എല്ലാ പദ്ധതികളും സ്ഥലകാല വ്യത്യാസമന്യേ ഇതളൊടിഞ്ഞു കിടക്കുന്നു. ഇതെല്ലാം ഹറാമാണെന്ന്‌ മാത്രമല്ല, സകല ഹറാമുകളേക്കാളും വലിയ ഹറാമാണ്‌. (റസഇൽ വ മസാഇൽ ഭാഗം.1 പേ.353) താഗൂത്തിന്റെ നിർവചനത്തിൽ ഉൾപെട്ടതാണ്‌. ബിംബങ്ങൾ- ദൈവേതര ഭരണകൂടങ്ങൾ അദൈവിക കോടതികൾ നിഷിദ്ധമായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എല്ലാം തന്നെ. (ഇസ്‌ലാമിലെ ഇബാദത്ത്‌. ടി. മുഹമ്മദ്‌ സാഹിബ്‌. പേ 67. 1979) ദീൻ എന്നതിന്റെ അർത്ഥം സ്റ്റേറ്റാണെന്ന്‌ സമർത്ഥിച്ച ശേഷം മൗദൂദി എഴുതുന്നു. എന്നാൽ മുസ്‌ലിംകളെന്നു വാദിച്ച്‌ കൊണ്ട്‌ ഇതര ദീനുകൾക്ക്‌ സേവനം ചെയ്യുക. ഇസ്‌ലാമല്ലാതെ വല്ല ദീനുകളെയും (ഉദാഹരണം: ജനാധിപത്യ ദീൻ) നടപ്പാൽ വരുത്തുവാനായി സമരം ചെയ്യുകയോ ചെയ്യുന്ന കപടവിശ്വാസികളെ സംബന്ധിച്ച്‌ ഞാൻ എന്തുപറയട്ടെ.(ഖുതുബാത്ത്‌ പേ. 405) അപ്പോൾ ഈ ആഗ്രഹവും സ്ഥാനാർത്ഥിത്വവും ഒരു അനിങഉഉചാമിക ഗവൺമെന്റെ്‌ ഉദ്യോഗത്തിന്‌ വേണ്ടിയാണെങ്കിൽ അതെത്രമാത്രം ദോഷകരമായിരിക്കുമെന്ന്‌ ഇതിൽ നിന്ന്‌ വ്യക്തമാകുന്നതാണ്‌.(പ്രബോധനം 1951 ആഗസ്റ്റ്‌ 1, പു 4 ലക്കം3) 

കമ്മ്യൂണിസം അന്യം മതത്തിന്റെ പരിവേഷമൊന്നുമില്ലാതെ തന്നെ മനുഷ്യനെ അല്ലാഹുവിനുള്ള സർവ്വാർപ്പണത്തിൽ നിന്ന്‌ തെറ്റിക്കുന്ന ദൃശ്യങ്ങളായ വേറെയും പല ശക്തികളുമുണ്ടിവിടെ. അവയും താഗൂത്തിന്റെ വിഭാഗങ്ങൾ തന്നെ. ഉദാഹരണത്തിന്‌ കമ്മ്യൂണിസ്റ്റ്‌ പാർട്ടി, അവാന്തരവിഭാഗങ്ങൾ എല്ലാം ഉദ്ദേശിക്കപ്പെട്ടിരിക്കുന്നു.(ഇബാദത്ത്‌ ഒരു സമഗ്രപഠനം. പേ335, പുതിയ പതിപ്പ്‌) 

ഗവൺമെന്റെ ഉദ്യോഗങ്ങളെ നിരുത്സാഹപ്പെടുത്തുന്നു. മൗദൂദിപ്രസംഗക്കുന്നു: ഇസ്‌ലാമികമായ സാമൂഹിക ഘടനയിൽ ഒരു പ്രവാസിയാകുന്നതാണ്‌ അല്ലാത്ത ഒരു സ്ഥലത്ത്‌ പ്രധാനമന്ത്രിയകുന്നതിനേക്കാൾ ഞാൻ ഇഷ്‌ടപ്പടുന്നത്‌. (മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌ 2010 ജൂൺ 13) 

നയം മാറ്റവും കരണം മറിച്ചലും1941 മുതൽ 1956 വരെ ലക്ഷ്യമായി അംഗീകരിച്ച ഹുകൂമത്തെ ഇലാഹി ഇഖാമത്തുദ്ദീനാക്കി മാറ്റുന്നു. 1975 ഇന്ത്യൻ അടിയന്തരാവസ്ഥകാലത്ത്‌ നിരോധിക്കപ്പട്ടതിനെ തുടർന്ന്‌ ഒട്ടനവധി മാറ്റിത്തിരുത്തലുകൾ ലക്ഷ്യത്തിലും നയത്തിലും ജമാഅത്തെ ഇസാലാമി വരുത്താൻ നിർബന്ധിതരായി. ഹറാമും ശിർക്കുമായരുന്ന പലതു 1977ന്‌ ശേഷം ജമാഅത്തിന്‌ അനുവദനീയമായി. അടിയന്തിരാവസ്ഥക്ക്‌ ശേഷം നടന്ന തിരഞ്ഞെടുപ്പിൽ ആദ്യമായി വോട്ടുചെയതു. പിന്നീട്‌ വർഷങ്ങളുടെ ഇടവേളക്ക്‌ ശേഷമാണ്‌ വ്യക്തികളുടെ മൂല്യംനോക്കി രാഷ്‌ട്രിയം നോക്കാതെ വോട്ട്‌ ചെയ്യാൻ തീരുമാനമുണ്ടായത്‌. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മൊത്തത്തിൽ ഇടതുമുന്നണിക്ക്‌ അനുകൂലമായ തീരുമാനം (കമ്മ്യൂണിസത്തിന്‌) കൈകൊണ്ടു. ആദ്യകാലത്ത്‌ സർക്കാർ ജോലികളിൽ നിന്ന്‌ വിട്ട്‌നിൽക്കാൻ ആഹ്വാനവും പിന്നീട്‌ സർക്കാർ ജോലിസ്വീകരിക്കാമെന്നുള്ള നിലപാടിലേക്ക്‌ മാറി. ജമാഅത്തെ ഇസ്‌ ലാമി കേരളഘടകം അമീറായിരുന്ന സിദ്ദീഖ്‌ ഹസൻ ഒരു ഗവൺമെന്റ്‌ കോളേജ്‌ പ്രോഫസറായിരുന്നു. 

മൗദൂദിയെ തള്ളുന്നു.മൗദൂദിയുടെ എല്ലാ ആശയങ്ങളും വീക്ഷണങ്ങളും ജമാഅത്ത്‌ ഒരിക്കലും അതിന്റെ ആശയങ്ങളും ആദർശവുമായി സ്വീകരച്ചിട്ടില്ല. (ടി. ആരിഫലി മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌ . 2010ജൂൺ 13 പേ 18) 

ആദർശത്തിലെ വികലതകൾതവസ്സുൽ , ഇസ്‌തിഗാസ , അമ്പിയാ- ഔലിയാക്കന്മാരുടെ മാഹത്മ്യം എന്നിവ നിഷേധിക്കുന്നു. അല്ലാഹുവോടല്ലാതെ , മറ്റാരോടും പ്രാർത്ഥിക്കാതിരിക്കുക ,മറ്റാരോടും ആഭയം തേടാതിരക്കുക മറ്റാരേയം സഹായത്തിന്‌ വളിക്കാതിരിക്കുക. ശുപാർശ മുഖേന ദൈവവിധിയെ മാറ്റൻ കഴിയുന്ന വിധം ദൈവിക വ്യവസ്ഥകളിൽ പ്രവേശനവും സ്വാധീനവുമുള്ളവരായി ആരെയും ഗണിക്കാതിരിക്കുക, കാരണം സകലരും മലക്കുകളോ അമ്പിയാ-ഔലിയാഓ ആരു തന്നെയായാലും ശരി- അല്ലാഹുവിന്റെ സാമ്രാജ്യത്തിൽ അധികാരമില്ലാത്ത പ്രജകൾ മാത്രമാകുന്നു. (ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്‌ ഭരണഘടന ഖണ്ഡിക 3 വിശദീകരണം 4) 

നമസ്‌ക്കാര ശേഷമുള്ള കൂട്ടുപ്രാർത്ഥന

ചുരുക്കത്തിൽ നമസ്‌കാരനന്തര കൂട്ടപ്രർത്ഥന ഹറാമല്ല , സുന്നതുമല്ല ഒരനാവശ്യകാര്യമാണ്‌.(പ്രബോധനം വാരിക പ്രശ്‌നവും വീക്ഷണവും വാള്യം 46 ലക്കം 45) കൂട്ടുപ്രർത്ഥന അനഭിലഷണീയമാണെന്നും സുന്നത്താണെന്നും തികച്ചു ഹറാമാണെന്നും അഭിപ്രായമുണ്ട്‌. ഇതിൽ അനഭിലഷണീയം എന്ന അഭിപ്രയമാണ്‌ ഈ ലേഖകന്‌ സ്വീകര്യമായി തോന്നുന്നത്‌. അനഭിലഷണീയമായകാര്യങ്ങൾ ഒഴിവാക്കുന്നതാണ്‌ ഉത്തമമെന്ന്‌ വശേഷിച്ചു പറയേണ്ടതില്ലല്ലോ. താൻ നന്നല്ല എന്ന്‌ വിശ്വസിക്കുന്ന ഒരു കാര്യം വർജിക്കുന്നതിൽ മറ്റുള്ളവരിൽ നിന്ന്‌ ഒറ്റപ്പെടുന്നതു കാര്യമാക്കേണ്ടതില്ല. (പ്രബോധനം വാള്യം 47 ലക്കം 25 പ്രശ്‌നവും വീക്ഷണവും പേ 30) 

ഖുനൂത്ത്‌ഖുനൂത്ത്‌ ഓതുന്നത്‌ ശിക്ഷർഹമോ നമസ്‌ക്കാരം അസാധുവാക്കുന്നതോ ആയകാര്യമൊന്നുമല്ല. പ്രവാചക ചര്യയായി സ്ഥിരപ്പെട്ടതിനെ അനുധാവനം ചെയ്യന്നതാണ്‌ കൂടുതൽ ഉത്തമമെന്ന്‌ മാത്രം (പ്രബോധനം മാസിക പുസ്‌തകം 42 ലക്കം 6) ചുരുക്കത്തിൽ വിത്‌റിലെ ഖുനൂത്തിനു പ്രാമാണികമായ അടിസ്ഥാനമില്ല( പ്രബോധനം വാരിക വാള്യം 49, ലക്കം 41 .വിത്‌റ്‌ നമസ്‌ക്കാരവും ഖുനൂത്തും പേ29) 

തറാവീഹ്‌ നമസ്‌ക്കാരം ആഇശ (റ) യിൽ നിന്ന്‌ ബുഖാരി ഉദ്ധരിക്കുന്നു: നബി(സ) റമളാനിലോ അല്ലാത്ത പ്പോഴോ പതിനൊന്ന്‌ റക്‌അത്തിനെക്കാൽ ആധികരിപ്പിക്കറുണ്ടായിരുന്നില്ല ഈ ഹദീസിന്റെ അടിസ്ഥാനത്തിൽ നബിചര്യയനുസരിച്ച്‌ റമളാനിലെ ഖിയമുല്ലൈൽ (തറാവീഹ്‌ എട്ടും മൂന്നും അല്ലെങ്കിൽ പത്തും ഒന്നും ആണ്‌). റക്‌അത്തുകളുടെ കാര്യത്തിൽ ഏറ്റവും സ്ഥിരപ്പെട്ടനിവേദനം ഇതാണ്‌ ആ നിലക്ക്‌ എട്ടുകാരുടെ നിലപാടാണ്‌ ഏറ്റവും ശരിയായിട്ടുള്ളത്‌ (പ്രബോധനം വാരിക, പ്രശ്‌നവും വീക്ഷണവും. വാള്യം 49ലക്കം 41) 

മൗദൂദി ഇതിന്‌ എതിരാവുന്നു.മൗദൂദി തന്റെ ഇജ്‌തിഹാദിലൂടെ ശരിയെന്ന്‌ തോന്നിയ ചില കാര്യങ്ങൾ ഒഴിച്ച്‌ മറ്റെല്ലാറ്റിലും ഹനഫിമദ്‌ഹബ്‌ പിൻപറ്റിയആളായിരുന്നു.അത്‌ കൊണ്ട്‌ തറാവീഹ്‌ നമസ്‌ക്കാരം ഇരുപത്തിമൂന്ന്‌ റക്‌അത്ത്‌ നർവ്വഹിച്ചു. ജുമൂഅ ഖുത്‌ബയുടെ രണ്ടാംഘട്ടം അറബി ആയിരിക്കണമെന്ന്‌ നിഷ്‌കർഷിക്കുകയും ചെയ്‌തു. ഹനഫീ മദ്‌ഹബുകാരായ ജമാഅത്തെ ഇസലാമിക്കരുടെ നിയന്ത്രണത്തിലുള്ള പള്ളികളിലും ഹനഫീ സംബ്രദായങ്ങളാരിക്കും നിലനിൽക്കുക (പ്രബോധനം വാരിക, ചോദ്യോത്തരം വാള്യം 53, ലക്കം47 പേ: 15) 

തൽഖീൻമരിച്ച്‌ മറമാടിയ ശേഷം മയ്യിത്തിനു വിശ്വാസ കാര്യങ്ങൾ പറഞ്ഞു പഠപ്പിക്കുകയാണ്‌ ഇന്നത്തെ കൽഖീൻക്കാർ ചെയ്യുന്നത്‌. അത്‌ ജീവിതകാലത്താണെങ്കിൽ നന്നായിരുന്നു. മരിച്ചശേഷം ഈ ഏർപ്പാടിന്‌ ഇസ്‌ലാമിൽ ഒടിസ്ഥാനവുമില്ല. 

ജുമുഅയുടെ രണ്ടാംബാങ്ക്‌നബി(സ) മിമ്പറിൽ കയറിയ ശേഷമായിരുന്നു ജുമുഅക്കു ബാങ്ക്‌ വിളിച്ചിരുന്നത്‌. ഇന്നുള്ള പോലെ മുൻകൂട്ടി ജനങ്ങളെ ഉണർത്താൻ വേണ്ടിയുള്ള ബാങ്കൊന്നും അന്നുണ്ടായിരുന്നില്ല. അതു ജനങ്ങൾ അധികമാവുകയും പല ഏർപ്പാടുകളിലും കഴിയുന്നവർ സമയമറിയാതെ അശ്രദ്ധയിൽ പെട്ടുപോകുമെന്നു ഭയപ്പെടുകയും ചെയ്‌തപ്പോൾ ഉസ്‌മാൻ (റ) ഏർപ്പെടുത്തിയ കേവലം ഒരറിയിപ്പാണെന്ന വസ്‌തുത പ്രസിദ്ധമാണ്‌ .അതിനാൽ അത്‌ പള്ളിയിൽ നിന്നല്ല അങ്ങാടിയിലുള്ള ഒരു ഉയർന്ന സ്ഥാലത്ത്‌ നിന്നാണ്‌ നിർവ്വഹിച്ചിരുന്നത്‌. കാലക്രമത്തിൽ അതും പള്ളിയിൽ തന്നെ കയറിക്കൂടുകയും വിവരമില്ലാത്തവർ അതും ഇസ്‌ലാമിക ഒരു പ്രധാന സുന്നത്താണെന്ന്‌ ധരിച്ചുതുടങ്ങുകയും ചെയ്‌തു. (പ്രബോധനം മാസിക പു 34, ലക്കം7, പേ 31, പ്രശ്‌നവും വീക്ഷണവും) 

ജമാഅത്തിൽ പ്രവേശിക്കാൻ ശഹാദത്ത്‌ പുതുക്കണം!ജമാഅത്തെ ഇസ്‌ലാമി ഹിന്ദിൽ അംഗത്വമെടുക്കാൻ വിവരിക്കുന്ന തിബന്ധനകളിൽ പ്രഥമമായി ഭരണഘടന അനുശ്വാസിക്കുന്നത്‌ കാണുക: ലാ ഇലാഹ ഇല്ലള്ള എന്ന ആദർശം അതിന്റെ വിശദീകരണ സഹിതം (ഖണ്ഡിക 3ൽ പറഞ്ഞത്‌) ഗ്രഹിച്ചശേഷം അതുതന്നെയാണ്‌ തന്റെ ആദർശമെന്ന്‌ സാക്ഷ്യം വഹിക്കുക(ഖണ്ഡിക 6ൽ 1)

ജനാധിപത്യം, മതേതരത്വം, ദേശീയത ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ശിലകളായ ജനാധിപത്യം, മതേതരത്വം, ദേശീയത മുതലായവ ഇസ്‌ലാമിക വിരുദ്ധമാണെന്നും എതിർക്കപ്പെടേണ്ടതാണെന്നും ജമാഅത്തെ ഇസ്‌ലാമി ഫത്‌വയിറക്കി. 

സ്‌ത്രീ രംഗപ്രവേശനത്തെ മൗദൂദി ശക്തമായി എതിർക്കുന്നു. തന്റെ പർദ്ദ എന്ന പുസ്‌തകത്തിലൂടെ അവളുടെ അവകാശത്തെയും അവളുടെ രംഗപ്രവേശനത്തെയും ശരിയായരീതിയിൽ വിലയിരുത്തുന്നുണ്ട്‌. പക്ഷേ ഈ പുസ്‌തകത്തെ ഇതുവരെ പുറത്തിറക്കാൻ ഐ.പി.എച്ച്‌ തയ്യാറായിട്ടില്ല. ജമാഅത്തുകാരന്റെ ആശയ പാപ്പരത്വം വിളിച്ചോതുന്ന ലേഖനം അവർ തന്നെ എങ്ങനെ പുറത്തിറക്കും.




കേരളത്തിൽ ജമാഅതെ ഇസ്‌ലാമി സർക്കാരിന്റെ നീരീക്ഷണത്തിലുള്ള സംഘടനയാണെന്ന് കേരളാ ഹൈക്കോടതിയിൽ കേരളാ സർക്കാരിനു വേണ്ടി അണ്ടർ സെക്രട്ടറി സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. ഈ സംഘടന ഇന്ത്യയിലെ നിയമ വ്യവസ്ഥയെ അംഗീകരിക്കുന്നില്ലെന്നും സംഘടനയുടെ ഭരണഘടന ഇന്ത്യയുടെ ഭരണഘടനയെ പലകാര്യങ്ങളിൽ വെല്ലുവിളുക്കുന്നതാണെന്നും സത്യവാങ്മൂലത്തിൽ കുറ്റപ്പെടുത്തിയിരുന്നു. ഈ സംഘടനയ്ക്കു മത തീവ്രവാദ സംഘടനകളുമായും തീവ്ര-ഇടതു സംഘടനകളുമായും ബന്ധമുണ്ടെന്നും ഈ സത്യവാങ്മൂലത്തിൽ പരാമർശിച്ചിരുന്നു. തീവ്രവാദപ്രവർത്തനങ്ങളിൽ ബന്ധം ആരോപിക്കപ്പെടുന്നുണ്ടെങ്കിലും ദേശ വിരുദ്ധപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായി തെളിവുകൾ ലഭ്യമല്ലെന്നും പറയുന്നു.<ref name="madhyamam-ക">{{cite news|title=ജമാഅത്തെ ഇസ്‌ലാമിയുടെ ദേശവിരുദ്ധ പ്രവർത്തനത്തിന് തെളിവില്ല -സർക്കാർ|url=http://www.madhyamam.com/news/268341/140129|accessdate=9 ഏപ്രിൽ 2014|newspaper=മാധ്യമം|date=ജനുവരി 29 2014|archiveurl=https://web.archive.org/web/20140409080457/http://www.madhyamam.com/news/268341/140129|archivedate=2014-04-09 08:04:57|language=മലയാളം|format=പത്രലേഖനം}}</ref><ref name="malayalam.oneindia.in-ക">{{cite news|title=കേരളത്തിൽ ജമാഅത്തെ ഇസ്‌ലാമി നിരീക്ഷണത്തിൽ|url=http://malayalam.oneindia.in/news/kerala/jamaat-e-islami-under-observation-in-kerala-117404.html|accessdate=9 ഏപ്രിൽ 2014|newspaper=malayalam.oneindia.in|date=ജനുവരി 29, 2014|author=സൂര്യ ചന്ദ്രൻ|archiveurl=https://web.archive.org/web/20140409075127/http://malayalam.oneindia.in/news/kerala/jamaat-e-islami-under-observation-in-kerala-117404.html|archivedate=2014-04-09 07:51:27|language=മലയാളം|format=പത്രലേഖനം}}</ref>

==ചിത്രശാല==
<gallery>
Arifali and Sideeq Hasan.jpg|[[ടി. ആരിഫലി|ടി.ആരിഫലിയും]] [[സിദ്ദീഖ് ഹസ്സൻ. കെ.എ|പ്രൊഫ. സിദ്ധീഖ് ഹസനും]]
T. Arifali.jpg|[[ടി. ആരിഫലി]]
</gallery>

== പുറം കണ്ണികൾ ==
ജമാഅത്തെ ഇസ്‌ലാമിയുടെ ഔദ്യോഗികസൈറ്റിന് പുറമെ പ്രധാന ഉപവിഭാഗങ്ങൾക്കും പ്രസിദ്ധീകരണങ്ങൾക്കുമെല്ലാം സ്വതന്ത്രമായ വെബ് സൈറ്റുകൾ പ്രവർത്തിക്കുന്നു. അത്തരം സ്വതന്ത്രവെബ്സൈറ്റുകളുടെ ലിസ്റ്റാണ് താഴെ കൊടുക്കുന്നത്.
*[http://www.jikerala.org ജമാഅത്തെ ഇസ്‌ലാമി,കേരള]
*[http://www.jamaateislamihind.org ഇന്ത്യൻ ജമാഅത്തെ ഇസ്‌ലാമി]

== അവലംബങ്ങൾ ==
{{reflist|2}}

[[വർഗ്ഗം:കേരളത്തിലെ ഇസ്ലാമികസംഘടനകൾ]]
[[വർഗ്ഗം:ജമാഅത്തെ ഇസ്ലാമി]]
[[വർഗ്ഗം:മത ദേശീയവാദം]]
[[വർഗ്ഗം:കേരളത്തിലെ മുസ്‌ലിം സംഘടനകൾ]]