Revision 1326445 of "തിരുത്തൽ" on mlwiki

തിരുത്ത് എന്ന നാമപദത്തിന്റെ മറ്റൊരു രൂപം.ഇതിന്റെ സ്വീകാര്യത സംശയാസ്പദമാണെന്നു കരുതുന്നവരുണ്ട്.ഭാഷയുടെ ചില പ്രാദേശികഭേദങ്ങളിൽ ഈ രൂപത്തിനാണു കൂടുതൽ സ്വീകാര്യത.ഈ പ്രാദേശികഭേദങ്ങളിൽ '''തിരുത്തുക''' എന്ന ക്രിയയുടെ മദ്ധ്യമപുരുഷ നിയോജകപ്രകാര രൂപം '''[[തിരുത്ത്]]''' എന്നാണ്.മാനകഭാഷയിൽ ഇത് '''തിരുത്തൂ''' എന്നും.ഇക്കാരണം കൊണ്ട് ക്രിയാരൂപത്തെയും നാമരൂപത്തെയും വ്യാവർത്തിപ്പിക്കാനാവണം മേൽപ്പരഞ്ഞ ഭാഷാരൂപങ്ങൾ '''തിരുത്തൽ''' എന്ന പൊതുസ്വീകാര്യതയില്ലാത്ത പദം സ്വീകരിച്ചിരിക്കുന്നത്

{{വിക്കിനിഘണ്ടു}}

[[en:Editing]]