Revision 1330781 of "KUTTIATTOOR(കുറ്റ്യാട്ടൂർ)" on mlwiki

കുറ്റ്യാട്ടൂർ
കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ് താലൂക്കിൽ ഇരിക്കൂർ ബ്ലോക്കിൽ സ്ഥിതിചെയ്യുന്ന പഞ്ചായത്ത്.തളിപ്പറമ്പ് അസംബ്ലി മണ്ഡലത്തിലും കണ്ണൂർ പാർലമെന്റ് മണ്ഡലത്തിലും ഉൾപ്പെടുന്ന പ്രദേശം. വടക്ക് മയ്യിൽ പഞ്ചായത്ത്,വളപട്ടണം പുഴയും, കിഴക്ക് മലപ്പട്ടം,കൂടാളി പഞ്ചായത്തുകളും ,തെക്ക് കൂടാളി ,മുണ്ടേരി പഞ്ചായത്തുകളും ,പടിഞ്ഞാറ് കൊളച്ചേരി ,മയ്യിൽ പഞ്ചായത്തുകളും അതിരിടുന്നു.35.13 ച.കി.മി. ഭൂവിസ്തൃതി .കുറ്റ്യാട്ടൂർ,മാണിയൂർ റവന്യൂ വില്ലേജുകൾ.നിലവിൽ 16വാർഡുൾ.