Revision 1336777 of "മുഹമ്മദ് ബിൻ തുഗ്ലക്ക്" on mlwiki[[Image:13Mhd bin tughlak5.jpg|thumb|right|250px|മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ നാണയം]]
പതിനാലാം നൂറ്റാണ്ടിൽ [[ഇന്ത്യ]] ഭരിച്ചിരുന്ന ഒരു ഭരണാധികാരി ആയിരുന്നു '''സുൽത്താൻ അബ്ദുൽ മുജാഹിദ് മുഹമ്മദ് ഇബ്നു തുഗ്ലക്''' (1300 - 1351 മാർച്ച് 20). <ref name=t>[http://dsal.uchicago.edu/reference/gazetteer/pager.html?objectid=DS405.1.I34_V02_404.gif Tughlaq Shahi Kings of Delhi: Chart] [[The Imperial Gazetteer of India]], 1909, v. 2, ''p. 369.''.</ref> ({{lang-ar|{{Nastaliq|محمد بن تغلق}}}}).
[[തുഗ്ലക് രാജവംശം|തുഗ്ലക്ക് രാജവംശത്തിലെ]] ഗിയാസ്-ഉദ്-ദീൻ തുഗ്ലക്കിന്റെ മൂത്ത മകനായിരുന്നു ഇദ്ദേഹം.1325-ൽ പിതാവിന്റെ മരണശേഷം ഇദ്ദേഹം സുൽത്താനായി. സുൽത്താനായതോടെ ജൌനഹ് എന്ന പേർ ഉപേക്ഷിച്ച് മുഹമ്മദ് എന്ന പേർ സ്വികരിച്ചു. ഈ പേര് കൂടാതെ അബുൽ മുജാഹിദ് എന്ന അപരനാമവും ഇദേഹത്തിണ്ടായിരുന്നു. '''രാജകുമാരൻ ഫക്ർ മാലിക്''', '''ജൗന ഖാൻ''', '''ഉലൂഘ് ഖാൻ''' എന്നീ പേരുകളിലും ഇദ്ദേഹം അറിയപ്പെട്ടിരുന്നു. ജനനം മുലതാനിലെ കൊടല ടോളി ഖാൻ . പിതാവിന്റെ മരണ ശേഷം ഡൽഹിയുടെ രാജാവായി . ഗണിത ശാസ്ത്രം , തത്വശാസ്ത്രം , വാനശാസ്ത്രം , ഭാഷാ പാണ്ഡിത്യം, [[ചിത്രകല]] , ശ്രുശ്രൂഷ എന്നിവയിൽ അഗാധ പാണ്ഡിത്യം ഉണ്ടായിരുന്നു.ചരിത്രകാരന്മാർ 'ബുദ്ധിമാനായ മണ്ടൻ'എന്നു വിശേഷിപ്പിക്കുന്ന ഇദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളും പ്രതീക്ഷിച്ചതിനു വിപരീതഫലമാണു് ഉണ്ടാക്കിയത്.അധികാരികൾ ദീർഘവീക്ഷണമില്ലാതെ നടപ്പാക്കുന്ന ബുദ്ധിശൂന്യമായ ഭരണപരിഷ്കാരങ്ങളെ വിശേഷിപ്പിക്കാൻ 'തുഗ്ലക്ക്'എന്ന ശൈലിപ്രയോഗം തന്നെ ഉണ്ടായത് ഇദ്ദേഹത്തിന്റെ അപ്രായോഗികങ്ങളായ ഭരണപരിഷ്കാരങ്ങളെ അനുസ്മരിച്ചാണു്.
ഡിപാൾപൂർ രാജാവിന്റെ പുത്രിയായിരുന്നു ഇദ്ദേഹത്തിന്റെ ഭാര്യ. <ref>Douie, James M. (1916) ''The Panjab North-West Frontier Province and Kashmir'' Cambridge University Press, Cambridge, England, [http://books.google.com/books?id=LBBCAAAAIAAJ&pg=PA171 page 171], {{OCLC|222226951}}</ref>
ഇദ്ദേഹത്തിന്റെ മരണശേഷം മരുമകൻ ഫിറൂസ് ഷാ തുഗ്ലക് ഭരണമേറ്റു.
==അവലംബം==
{{Reflist}}All content in the above text box is licensed under the Creative Commons Attribution-ShareAlike license Version 4 and was originally sourced from https://ml.wikipedia.org/w/index.php?oldid=1336777.
![]() ![]() This site is not affiliated with or endorsed in any way by the Wikimedia Foundation or any of its affiliates. In fact, we fucking despise them.
|