Revision 1336945 of "ഉൽപ്പം" on mlwiki

തറവാട് പേര് എന്നതിന്റെ മുസ്ലിം മാപ്പിള വാമൊഴിയാണ് '''ഉൽപ്പം''' എന്നത്. വീട്ടുപേരിന് പൊതുവെ രണ്ടു ഭാഗങ്ങളുണ്ടാവും
സാമാന്യവാചിയും വിശേഷവാചിയും
===സാമാന്യവാചി===
ഓരോ ജാതി - വർഗ്ഗ കൂട്ടായ്മക്ക് പൊതുവായുള്ള ഗൃഹനാമമാണ് '''സാമാന്യവാചി'''
കേരളത്തിലെ ഹൈന്ദവർക്കിടയിൽ ഓരോ ജാതിയിലേയും വീടുകൾക്ക്  വെവ്വേറെ പേരുകളുണ്ട്... [[ഇല്ലം]],[[മന]],പുര,കുടി, വാരിയം,പിഷാരം എന്നിവ.  മുസ്ലിംകൾക്കിടയിൽ വീട്, പുര,കുടി എന്നീ മൂന്ന് സാമാന്യ വാചി ഗൃഹഹനാമങ്ങളുമുണ്ട്.

===വിശേഷവാചി===
ഓരോ കൂട്ടായ്മയിലും  പെട്ട  ഓരോ കുടുംബത്തിനുമുള്ള  പേരാണ് '''വിശേഷവാചി''' <ref>നാട്ടറിവും നാമപഠനവും. ഡോ. എം.വി വിഷ്ണു നമ്പുതിരി (ഡി.സി.ബുക്‌സ്, കോട്ടയം)</ref>
==അവലംബം==
<references/>