Revision 1341097 of "ടി.കെ.അബദുല്ല" on mlwiki
{{Infobox person
| name = T. K. Abdulla
| image =TK Abdulla.jpg
| image_size =175px
| caption =
| birth_date = 1929
| birth_place = [[Ayencheri]], [[Kozhikode district]], [[Kerala]]
| death_date =
| death_place =
| education =
| occupation = Scholar and Orator
| spouse = Kunhamina
| parents =
| children = 3 children
}}
മതപണ്ഡിതനും വാഗ്മിയും ജമാഅത്തെ ഇസ്‌ലാമി നേതാവുമാണ് ടി കെ അബ്ദുല്ല.പ്രബോധനം വാരികയുടെ പ്രധമ പത്രാധിപരായിരുന്നു.
==ജീവിതരേഖ==
മതപണ്ഡിതനായ തറക്കണ്ടി അബ്ദുറഹിമാൻ മുസ്‌ലിയാർ - ഫാത്വിമ ദമ്പതികളുടെ മകനായി 1930-ൽ കോഴിക്കോട് ജില്ലയിലെ ആയഞ്ചേരിയിൽ ജനിച്ചു. വാഴക്കാട് ദാറുൽ ഉലൂം തിരൂരങ്ങാടി ജുമാമസ്ജിദ്, പുളിക്കൽ മദീനത്തുൽ ഉലൂം, കാസർഗോഡ് ആലിയ കോളേജ് എന്നിവിടങ്ങളിൽ പഠിച്ചു. അറബി, ഉറുദു ഭാഷകളിൽ നല്ല പരിജ്ഞാനമുണ്ട്.
ഭാര്യ കുഞ്ഞാമിന, പ്രബോധനം വാരികയുടെ സബ് എഡിറ്ററായിരുന്ന ടി.കെ.എം. ഇഖ്ബാൽ, എസ്.ഐ.ഒ. സംസ്ഥാന പ്രസിഡന്റ് ആയിരുന്ന ടി.കെ. ഫാറൂഖ് എന്നിവർ പുത്രന്മാരാണ്. ഒരു പുത്രിയുമുണ്ട്.
==സംഘടനാ ജീവിതം==
വിദ്യാർഥി ആയിരിക്കെതന്നെ ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധപ്പെട്ടു. 1959-ൽ ജമാഅത്തിൽ അംഗമായി.1964-ൽ പ്രബോധനം വാരികയും മാസികയുമായി പുറത്തിറങ്ങിയപ്പോൾ പ്രബോധനം വാരികയുടെ പ്രഥമ പത്രാധിപരായി ചുമതലയേറ്റു.1992-ൽ ബാബരി മസ്ജിദ് തകർക്കപ്പെട്ടതിനെ തുടർന്നുണ്ടായ സാഹചര്യങ്ങളിൽ ജമാഅത്തെ ഇസ്‌ലാമിയും പ്രബോധനവും നിരോധിക്കപ്പെട്ടിരുന്നു. 1994 ഒക്‌ടോബറിൽ പ്രബോധനം വീണ്ടും പ്രസിദ്ധീകരണം ആരംഭിച്ചപ്പോൾ ടി.കെ. ഒരിക്കൽകൂടി ചീഫ് എഡിറ്ററായി.ആദ്യകാലം മുതൽ ജമാഅത്തെ ഇസ്‌ലാമി ശൂറായിലും 1972 മുതൽ കേന്ദ്ര ശൂറായിലും അംഗമാണ്. 1972-79 ലും 1982-84 ലുമായി രണ്ടുതവണ ജമാഅത്തെ ഇസ്‌ലാമി കേരള ഹൽഖയുടെ അമീർസ്ഥാനവും വഹിച്ചു.അടിയന്തിരാവസ്ഥയിൽ ജയിൽവാസമനുഭവിച്ചിട്ടുണ്ട്.
ആദ്യകാല പ്രബോധനത്തിൽ തുടർച്ചയായി ലേഖനം എഴുതുകയും ധാരാളം ലേഖനങ്ങൾ ഉറുദിവിൽ നിന്ന് മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തുകയും ചെയ്തിരുന്നു. മൗലാനാ മൗദൂദിയുടെ തഫ്ഹീമുൽ ഖുർആന്റെ ആദ്യഭാഗം ടി. ഇസ്ഹാഖ് അലി മൗലവിടോയൊപ്പം മലയാളത്തിലേക്ക് വിവർത്തനം ചെയ്തു. ടി.കെ.യുടെ പ്രസിദ്ധമായ ചില പ്രസംഗങ്ങൾ, നാഴികക്കല്ലുകൾ എന്നപേരിൽ സമാഹരിച്ചിട്ടുണ്ട്.
<ref>http://www.youtube.com/watch?v=8gUmPOZHeHY</ref>
<ref>http://www.jamaateislamihind.org/index.php?do=category&id=52&blockid=31&pageid=102</ref>
==അവലംബം==
<references/>
ഇസ്ലാമിക വിക്ജ്ഞാനകോശം (വാള്യം - 2, പേജ് 151) Published by IPHAll content in the above text box is licensed under the Creative Commons Attribution-ShareAlike license Version 4 and was originally sourced from https://ml.wikipedia.org/w/index.php?oldid=1341097.
![]() ![]() This site is not affiliated with or endorsed in any way by the Wikimedia Foundation or any of its affiliates. In fact, we fucking despise them.
|