Revision 1405354 of "പീഡിയ വ്യൂസ്" on mlwiki

ഉടൻ പ്രവർത്തനം ആരംഭിക്കുന്ന മലയാളത്തിലെ ആദ്യത്തെ ഉപഗ്രഹ രഹിത  വാർത്താ വിനോദ ചാനലാണ്‌ '''പീഡിയ വ്യൂസ്'''. മിഡിൽ ഈസ്റ്റിലെ വിവിധ രാജ്യങ്ങളിൽ താമസിക്കുന്ന ഒരു കൂട്ടം മാധ്യമ പ്രവർത്തകരാണ് ഈ നവ മാധ്യമ സങ്കേതത്തിന് ചുക്കാൻ പിടിക്കുന്നത്‌. മുംബൈ ആസ്ഥാനമായി പ്രവർത്തനം തുടങ്ങുന്ന പീഡിയ വ്യൂസിന്റെ  പ്രധാന സ്റ്റുഡിയോയും എഡിറ്റോറിയൽ ഓഫീസും കേരളത്തിലെ മൂന്നാർ ആയിരിക്കും. ഇന്റെർനെറ്റിലെ സെഷൻ ഇനീസിയെഷൻ പ്രോടോകോൾ അടിസ്ഥാനപ്പെടുത്തിയായിരിക്കും ചാനൽ  കാഴ്ചകൾ പ്രേക്ഷകരിലെത്തുക.ഇപ്പോൾ പീഡിയ എന്ന പേരിൽ ഒരു ഓൺലൈൻ മാഗസിൻ പ്രവർത്തിക്കുന്നു. പ്രശസ്ത കഥാകാരൻ യു കെ കുമാരൻ ആണ്  ചീഫ് എഡിറ്റർ.'കാലത്തിനൊപ്പം" എന്നാണു പീഡിയയുടെ മുദ്രാവാക്യം.

[[വർഗ്ഗം:പുതുമുഖലേഖനം]]
[[വർഗ്ഗം:മലയാളം ദൃശ്യമാദ്ധ്യമങ്ങൾ]]