Revision 1610225 of "മധുവനം" on mlwiki

{{മായ്ക്കുക|}}മധുവനം തിരുവനന്തപുരത്തിന്റെ കിഴക്കേ ഭാഗത്ത് വട്ടിയൂർക്കാവിനു സമീപമുള്ള പുളിയറക്കോണത്ത്  സ്ഥിതി ചെയ്യുന്ന ഒരു ആശ്രമം ആണ് . ഇവിടെ  എല്ലാ ക്രിസ്തുമസ് അവധി വാരങ്ങളിലും ഹേമന്ത ശിബിരം എന്ന ഒരു കാമ്പ് നടന്നു വരുന്നു . കാസർഗോഡ്‌ മുതൽ തെക്കോട്ടുള്ള കോളെജുകളിൽ  നിന്നുള്ള വിദ്യാർഥികൾ പങ്കെടുക്കുന്ന ഈ ക്യാമ്പിൽ ഭാരതീയ സംസ്കാരത്തെയും ആധ്യത്മികതയെയും സംബന്ധിച്ച പ്രശസ്തരായ പണ്ഡിതന്മാർ ക്ലാസെടുക്കുന്നു. പത്താമത്തെ ശിബിരം ആണ് 2012 ഡിസംബറിൽ സമാപിച്ചത്. ക്യാമ്പിന്റെ  ഡയരകടർ ശ്രീ . കൃഷ്ണൻ കർത്താ  ഒരു അസാമാന്യ പ്രതിഭ ആണെന്ന് മനസിലാക്കുന്നു . കാരണം അദ്ദേഹവുമായി  വിദ്യാർഥികൾ വൈകുന്നേരങ്ങളിലെ ഓപ്പൺ ഹൗസ് പരിപാടിയിൽ അർദ്ധ രാത്രി വരെ സംസാരിച്ചിരുന്നു പോവാറുണ്ട് . വിവിധ മതസ്ഥരായ വിദ്യാർഥികൾ സത്യന്വേഷനതിനുള്ള  ഋജുവായ  പാത സ്വീകരിക്കാൻ ഈ ക്യാമ്പ് ഉപയോഗിക്കുന്നുണ്ട് . ശ്രീ .കർത്താ  എല്ലാ വിശ്വാസ ധാരകളെയും സമഞ്ജസമായി കോർത്തിണക്കുന്നു.  വിവിധ മതഗ്രന്ഥങ്ങളിലുള്ള അദ്ദേഹത്തിന്റെ  അഗാധമായ അറിവ് ഇതിന് ഉപയോഗിക്കുന്നു . ആത്മീയതയും ഭൌതികതയെയും ഇതുപോലെ ചെര്തുകൊണ്ടുപോകുന്ന ഒരു ഗുരുവിനെ കാണാൻ കിട്ടുമോ എന്ന് സംശയം ആണ്.  ക്യാമ്പിൽ പങ്കെടുക്കുന്ന ചെറുപ്പക്കാർ പുതിയൊരു വീക്ഷണത്തോടെ പ്രസാദാത്മകമയി ജീവിതത്തെ സ്വീകരിക്കുന്നതായി  കാണാം. സത്യസായി ബാബയുടെ നിർദേശമനുസരിച്ചാണ്  ഈ ആശ്രമം കൃഷ്ണൻ കർത്താ 1988 ൽ സ്ഥാപിച്ചതെങ്കിലും സായിഭക്തനമാരുടെ സംഘടന ഈ പ്രസ്ഥാനത്തെ നിരാകരിക്കുന്നു. ഇവിടെ നടക്കുന്ന ഹേമന്ത ശിബിരതിലും മറ്റും സായിബാബയെക്കുറിച്ച് പ്രചരണം ഒന്നുമില്ലാ എന്നതിനാൽ ആകും ഈ എതിർപ്പ് . പത്തു വര്ഷങ്ങളിൽ ഇവിടെ പഠിച്ചുപോയ ചെറുപ്പക്കാർ  നിരന്തരമായി ശ്രീ. കർത്തയോട്  ബന്ധപ്പെട്ട്കൊണ്ടിരിക്കുന്നു. ശ്രീ.കൃഷ്ണൻ കർത്താ വിവാഹിതനും രണ്ടു . മക്കളുടെ പിതാവുമാണ് . എം.കോം , എൽ.എൽ.ബി  എന്നീ ബിരുദങ്ങൾ ഉള്ള അദ്ദേഹം അറിയപ്പെടുന്ന ഒരു വാസ്തു കൺസൽട്ടന്റാണ്. കോർപ്പറേറ്റ് വിഷയങ്ങിലുള്ള ഒരു കൺസൽട്ടന്റായി അദ്ദേഹം വഞ്ചിയൂരുള്ള തന്റെ വക്കീൽ ഓഫീസിൽ ജോലി ചെയ്യുന്നു . ഇരുപത്തിമൂന്നാമത്തെ വയസ്സിൽ അംശിനി എന്ന സീമ ബിശ്വാസ് അഭിനയിച്ച ഹിന്ദി ചലച്ചിത്രത്തിലൂടെ പ്രതീക്ഷകൾ ഉണർത്തിയ ഒരു സംവിധായകനായിരുന്നു ശ്രീ കർത്താ. ചിത്രം രണ്ടു  അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പങ്കെടുത്തു. തന്റെ രണ്ടാമത്തെ ചിത്രമായ വാനപ്രസ്ഥത്തിന്റെ പണിപ്പുരയിൽ വച്ചാണ് ഇദ്ദേഹം സന്ന്യാസം സ്വീകരിക്കാനായി ദേശാടനം ആരംഭിച്ചത്.