Revision 2227668 of "ഡൗഗ്ലസ്‌ ഒച്‌വോദോ" on mlwiki

{{ശ്രദ്ധേയത}}
[[സൊമാലിയ|സൊമലിയ]] അതിർത്തി നഗരമായ മന്ദേരയിൽ അൽശബാബ്‌ ഭീകരർ നടത്തിയ കൂട്ടകൊലയിൽ രക്ഷപ്പെട്ട ഏക വ്യക്തിയാണ്‌ ,പ്രൈമറി സ്കൂൾ പ്രധാനാധ്യാപകനായ '''ഡൗഗ്ലസ്‌ ഒച്‌വോദോ'''.
കൂട്ടകൊലയ്ക്കു വിധേയമാക്കാൻ നിരത്തിക്കിടത്തിയ ഇരകളിൽ ഒത്ത നടുവിലായിരുന്നു ഒച്‌വോദോ.ഇരു ഭാഗത്തുനിന്നും വെടിയുതിർത്ത ഭീകരർ,ഒച്‌വോദോയെ അപരൻ വെടിവച്ചിട്ടുണ്ടാകുമെന്നു കരുതി സ്ഥലം വിടുകയിരുന്നു.

''കൂട്ടക്കൊല''
ഇരുപതംഗ [[ഭീകരവാദം|ഭീകരസംഘമാണ്‌]] അറുപതോളം പേരുള്ള ബസ്സ്‌ തടഞ്ഞുനിർത്തി കൂട്ടക്കൊല നടത്തിയത്‌.യാത്രക്കാരെയെല്ലാം പുറത്തിറക്കിയശേഷം മുസ്ലിംകളെ വിട്ടു.ബാക്കിയുള്ള 29 പേരെ നിലത്തു നിരത്തിക്കിടത്തി.ഒത്തമധ്യത്തിലായിരുന്നു ഒച്‌വോദോ.ഇരു ഭാഗത്തു നിന്നു എണ്ണിയാലും പതിനഞ്ചാമൻ.രണ്ടു ഭീകരർ രണ്ട്‌ അറ്റങ്ങളിൽ നിന്നായി വെടിവയ്പു തുടങ്ങി മധ്യഭാഗത്തേക്കു നടന്നു വന്നു കൊണ്ടിരുന്നു.വെടിശബ്ദത്തിനു പിന്നാലെ പിളരുന്ന ശിരസ്‌​‍ീൽ നിന്ന്‌ ഉയരുന്ന അലമുറകൾ കേട്ട്‌ ആ ശബ്ദം അടുത്തടുത്തേക്കു വരുന്നത്‌ ഒച്‌വോദോ അറിഞ്ഞു.തന്റെ ശിരസ്സിലേക്കും വെടിയുണ്ട തുളച്ച്‌ കയറാൻ പോവുകയാണന്ന്‌ മനസ്സിലാക്കി കണ്ണടച്ച്‌ കിടന്നു.
ഭീകരർ രണ്ടുപേരും മധ്യഭാഗത്ത്‌ അടുത്തടുത്തെത്തി.ഒച്‌വോദോയുടെ ഇടത്തും വലത്തും കിടന്ന 14 പേർവീതം പിടഞ്ഞു മരിച്ചു.ഒച്വോദോയെ അപരൻ വെടിവച്ചിട്ടുണ്ടാകുമെന്നു ഭീകരർ രണ്ടുപേരും പരസ്പരം കരുതി.തോക്ക്‌ താഴ്ത്തി രണ്ടുപേരും മടങ്ങിപ്പോയി.19 പുരുഷന്മാരും 9 സ്ത്രീകളുമാണു കൊല്ലപ്പെട്ടത്‌.അങ്ങനെ ഒച്‌വോദോയുടെ ജീവൻ രക്ഷപ്പെട്ടു.
<ref>2014 നവംബർ 24 തിങ്കൾ മലയാള മനോരമ ദിനപത്രം</ref>
==അവലംബം==
{{reflist}}
[[വർഗ്ഗം:സംഭവങ്ങളുമായി ബന്ധപ്പെട്ടവരുടെ ജീവചരിത്രങ്ങൾ]]