Revision 3420967 of "വിക്കിപീഡിയ:തീയ്യ സമുദായം" on mlwiki== '''തീയ്യർ - Thiyyar''' ==
=== തീയ്യ സമുദായം ===
വടക്കൻ കേരളത്തിൽ കാണുന്ന ഒരു സമുദായമാണു തീയ്യർ. വടക്ക് ഗോകർണ്ണം മുതൽ കുടക്, നീലഗിരി തുടങ്ങിയ സ്ഥലങ്ങളുമാണ് തീയ്യരുടെ പ്രധാന സങ്കേതങ്ങൾ.ശൗണ്ഡിക ഉല്പത്തി ആണ് തീയ്യരുടെ ഉല്പത്തി ഐതീഹ്യം ആയി പറയുന്നത്.'ആദി ദിവ്യൻ' എന്ന രൂപത്തിൽ ഇന്നും കാവുകളിൽ കെട്ടിയാടുന്ന ശിവ പുത്രൻ ആണ് തീയ്യരുടെ കുല പൂർവികൻ എന്നും ദിവ്യൻ അഥവാ ദിവ്യർ എന്ന പദം സംസാര ഭാഷയിൽ തീയ്യർ ആയത് ആണ് എന്നും പറയപ്പെടുന്നു.ഉത്തരകേരളത്തിൽ തെയ്യാരാധകരിൽ മുന്നിൽ നിൽക്കുന്ന സമൂഹമാണു തീയർ. ബൈദ്യ, ബില്ലവാദി എന്നീ പേരുകളിലാണ് ഇവർ തെക്കൻ കർണാടകത്തിൽ അറിയപ്പെടുന്നത് ഇവരെ തുളുതീയർ എന്ന് വിളിക്കുന്നു. വടക്കൻ കേരളത്തിൽ തീയർക്ക്, തണ്ടാൻ/തണ്ടയാൻ, മൂപ്പൻ ,ചേകോൻ,ചേകവർ, പണിക്കർ തുടങ്ങിയ സ്ഥാന പേരുകളും പണ്ട് നിലനിന്നിരുന്നു.വടക്കൻ പാട്ടിലെ ചേകവന്മാരും ഉണ്ണിയാർച്ചയും എല്ലാം തീയ്യർ ആണ്. കാസർഗോഡ്, കണ്ണൂർ ജില്ലകളിലായി പരന്നു കിടക്കുന്ന നാലു പ്രധാന കഴകങ്ങൾക്കു കീഴിൽ സുസജ്ജമായ ഭരണവ്യവസ്ഥയോടെ കോഴിക്കോട് മലപ്പുറം വയനാട് പാലക്കാട് ത്രീശൂർ വരെയും പോകുന്ന സമുദായമാണിത്. നിരവധി തെയ്യക്കാവുകൾ ഈ സമുദായത്തിനുണ്ട്. അശോകകാലഘട്ടത്തിൽ (ബി. സി. 273 - 232) തീയസമുദായത്തെ പറ്റിയുള്ള പരാമർശവും അളകാർമല ശിലാരേഖയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. തീയ്യൻചന്ദൻ എന്നാണു ലിഖിതത്തിൽ പറഞ്ഞിരിക്കുന്നത്. മികച്ച കർഷകരും, വിദേശ വ്യാപാരികളും വണിക്ക് ശ്രേഷ്ഠന്മാരും ആയിരുന്നു ഇവരെന്നു പറയുന്നു.
വടക്കെ മലബാറില് തീയ്യര് എട്ടില്ലക്കാരും മൂന്നു കരിയങ്ങളും ആയി തിരിഞ്ഞിരിക്കുന്നു. എട്ടില്ലക്കാര് എന്നാണു അവര് ഇപ്പോഴും അറിയപ്പെടുന്നത്.
[[File:ഉണ്ണിയാർച്ച.jpg|thumb|ഉണ്ണിയാർച്ച]]
==== ഇല്ലങ്ങള് ====
ഇല്ലങ്ങള്: നെല്ലിക്ക, പുല്ലാന്നി, വംഗേരി, കോഴിക്കാലന്, പടയാന് കുടി, മന്നാന് കുടി , തേനന് കുടി, വെളക്കന് കുടി .
ഈ ഇല്ലങ്ങള് അവരുടെ ഗോത്രത്തിന്റെ അടിസ്ഥാന സ്വഭാവത്തെയും കരിയങ്ങള് ഗോത്രങ്ങളില് നിന്നുല്ഭവിച്ച് കുടുംബസമൂഹമായി വിഭജിക്കപ്പെട്ടതിന്റെ ചരിത്രത്തെയുമാണ് പ്രതിനിധീകരിക്കുന്നത്. വടക്കെ മലയാളത്തിലെ ഇല്ലങ്ങളും ക്കരിയങ്ങളും പോലെ തന്നെ തുളു തീയ്യരുടെ ഇടയില് തേനങ്കുടി ഇല്ലം, നെല്ലിക്ക ഇല്ലം, കോഴിക്കാലത്തില്ലം മുതലായ എട്ടില്ലങ്ങള് നടപ്പിലുണ്ട്.
തീയരുടെ എട്ടില്ലവും അത് പോലെ തറവാടും പ്രശസ്തമാണ്. ഇല്ലം അഥവാ തറവാടിനോടനുബന്ധിച്ചു കുളം, കാവ്, കളരി, തറ എന്നിവയൊക്കെ ഉണ്ടാകും.
ദാമോദരന് കാവില് തന്റെ ബ്ലോഗില് “A view of Thiyya Heritage” എന്നതില് എന്താണ് പറഞ്ഞത് എന്ന് നമുക്ക് പരിശോധിക്കാം:
കരിങ്കടലിന് അടുത്തുള്ള ആളുകള് ബി.സി. എഴായിരത്തില് ലോകത്തിന്റെ പല ഭാഗങ്ങളിലായി കുടിയേറിപ്പാര്ത്തു എന്നും അവരില് ഒരു വിഭാഗം മുന്പറഞ്ഞ സോവ്യറ്റ് യൂണിയനിലെ കിര്ഗിസ്ഥാനിലും കുടിയേറി എന്നും അങ്ങിനെ കുടിയേറിയവര് Tian Mountain ലില് ആയിരുന്നു എന്നും അവിടെയുള്ളവരാണ് പില്ക്കാലത്ത് ഇന്ത്യയിലേക്ക് (മലബാറിലേക്ക്) കടന്നതെന്നും പറയുന്നു.
“ലങ്കാപര്വം” എന്ന ടി. ദാമുവിന്റെ മലയാളം പുസ്തകത്തില് “മലബാറിലെ തീയ്യര് കിര്ഗിസ്ഥാനിലെ ആദിമ ജനതയുടെ പിന്തുടര്ച്ചക്കാരാണ്” എന്നാണു പറയുന്നത്. ഒപ്പം തീയ്യന് എന്ന പേര് വന്നത് കിര്ഗിസ്ഥാനിന്റെ കിഴക്ക് ഭാഗത്തെ Tian മലയില് നിന്ന് വന്നത് കൊണ്ടാണെന്നും പഞ്ചാബിലെ സൈക്കോന് വിഭാഗവും രാജസ്ഥാനിലെ സൈകൊവര് വിഭാഗവും ഇവരുടെ കൂട്ടത്തില് കുടിയേറിയവരാണ് എന്ന് പറയുന്നു.
തീയ്യര് അതി പുരാതന ഗോത്രവിഭാഗമാണെന്നും അവരുടെ സ്വയം ഭരണ സംവിധാനം വളരെ കെട്ടുറപ്പുള്ളതും അനുകരണീയവുമായിരുന്നു.
ഇല്ലം അഥവാ ഗോത്രം ആണ് ഭരണം നടത്തുന്നത്. ഇല്ലം, കുളം, കാവ് (മുണ്ട്യ) എന്നിവയാണ് ഇതിന്റെ നട്ടെല്ല്. മുന്ന് തട്ടുകളിലായിട്ടാണ് ഭരണം നടക്കുന്നത്.
==== തറ ====
ഏറ്റവും താഴെ തട്ടിലുള്ള തറയാണ് ഏറ്റവും ചെറിയ ഭരണ സമിതി. ഓരോ തറക്കും ഒരു സര്പ്പക്കാവ് (മുണ്ട്യയെങ്കിലും) നിര്ബന്ധമായും ഉണ്ടായിരിക്കും. തറ എന്ന് പറഞ്ഞാല് ചെറിയ ഒരു ഗ്രാമമാണ്. അതില് ഒരു തണ്ടാനും, ജ്യോത്സനും, അലക്കുകാരനും, സ്വര്ണ്ണപണിക്കാരനും അത് പോലെ പ്രധാനപ്പെട്ട എല്ലാ വിഭാഗങ്ങളും ഉണ്ടാകും. കുറെ തറകള് ചേര്ന്നതാണ് ദേശം.
ഇല്ലം എന്നത് പിതാവിന്റെ കുടുംബവും
കുലം എന്നത് മാതാവിന്റെ കുടുംബവുമാണ്.
തീയ്യരിലെ പടയാളികള് ചേകവരെന്നും
പുരോഹിതര് കുറുപ്പ് എന്നും
കളരിപരിശീലിപ്പിക്കുന്നവര് പണിക്കര് എന്നും
അദ്ധ്യാപകന് ആശാന് എന്നും
ഡോക്ടര്മാര് വൈദ്യന് എന്നും
ജ്യോതിഷം കൈകാര്യം ചെയ്യുന്നവര് ജ്യോത്സന് എന്നും അറിയപ്പെട്ടു.
അരയില് സ്വര്ണ്ണ കത്തി ധരിക്കാന് പറ്റുന്നവനാണ് തലവനായ തണ്ടാന്. ഇവരുടെ സഹായി പൊനമ്പന് എന്ന പേരില് അറിയപ്പെട്ടു. 31 മുതല് 61 വരെ എണ്ണത്തിലുള്ള പ്രായമായ ആളുകള് ആണ് കാര്യങ്ങള് നിശ്ചയിച്ചിരുന്നത്.
==== കഴകം ====
നാല് തറകള് കൂടി ചേര്ന്നത് കഴകം. ജീവിത പ്രശ്നങ്ങള് കൈകാര്യം ചെയ്യുന്നത് ഇവരാണ്. ഇവര്ക്ക് സാധിക്കാത്തത് 22 തറകള് ചേര്ന്ന വലിയ കഴകത്തിലെക്ക് വിടുന്നു. എന്നാല് എല്ലാ തറകള്ക്കും ബാധകമായ പൊതു തീരുമാനം എടുക്കുന്നത് 64 തറകള് ചേര്ന്ന പെരുംകഴകമാണ്. പാവനമായ കാടുകളുമായി ബന്ധപ്പെടുത്തിയുള്ളതാണ് കഴകവും മുണ്ട്യയും. ഇന്നത് ഒറ്റ മരത്തിന് കീഴിലോ കോണ്ക്രീറ്റ് കെട്ടിടത്തിനു കീഴിലോ രൂപാന്തരം പ്രാപിച്ചു കഴിഞ്ഞു.
രാമവില്യം കഴക’ത്തെക്കുറിച്ചുള്ള പഠനം നമുക്ക് ഇതിനെക്കുറിച്ച് വ്യക്തമായ ചിത്രം നല്കും. ഓരോ കഴകത്തിനും അതിന്റെ കീഴില് ആരാധാനകേന്ദ്രമായി ഒരു മുണ്ട്യ അല്ലെങ്കില് സ്ഥാനം ഉണ്ടാകും. പാവനമായി കരുതുന്ന കാടിന്നിടയിലായിരിക്കും ഇത്. അര എന്നും മുണ്ട്യ എന്നും ഇത് അറിയപ്പെടുന്നു. ഇത് ആ ഗ്രാമത്തിലെ മുഴുവന് തീയ്യ സമുദായവും ഉള്പ്പെടുന്നതാണ്. മുണ്ട്യകളില് ദേവന്മാരും ദേവതകളും ആരാധിക്കപ്പെടുന്നു.
ഉദാഹരണമായി ‘രാമവില്യം കഴകം’ എടുത്താല് അവിടെ അഞ്ചു പ്രാദേശിക മുണ്ട്യകള് ഇതിന്റെ കീഴില് വരും. ഒളവര മുണ്ട്യ, കൂലെരി മുണ്ട്യ, കുരുവാപ്പള്ളി മുണ്ട്യ, തടിയന് കൊവ്വല് മുണ്ട്യ, പടന്ന മുണ്ട്യ . ഇതില് ഒളവര മുണ്ട്യ ശക്തമായ കാടോട് കൂടിയ സര്പ്പകാവ് ഇപ്പോഴും സംരക്ഷിച്ചു പോരുന്നു. മറ്റെല്ലാ കാവുകളിലും പ്രാദേശിക മൂര്ത്തികള് തെയ്യത്തിന്റെ രൂപത്തില് ആരാധിക്കപ്പെടുന്നു. ഈ കൂട്ടത്തില് വിഷ്ണു മൂര്ത്തിയാണ് പൊതുവായി ആരാധിക്കപ്പെടുന്നത്. തീയ്യരുടെ കഴകമായ ‘രാമവില്യം കഴകം’ പരശുരാമാനുമായി ബന്ധപ്പെട്ടതാണ് എന്നാണു ഇതിഹാസം.
ഇവിടുത്തെ പ്രധാന പ്രതിഷ്ഠ ആചാര പ്രകാരം പരശുരാമന് തന്നെ പ്രതിഷ്ടിച്ചു എന്നാണ് വിശ്വസിക്കുന്നത്. അത് കൊണ്ടു കൂടിയാണ് രാമവില്യം കഴകം പ്രസിദ്ധിയാര്ജ്ജിച്ചത് എന്ന് കരുതപ്പെടുന്നു. അങ്ങിനെയാണ് ഈ കഴകം പരശുരാമ കഥയിലും ആര്യദ്രാവിഡ പാരമ്പര്യത്തിലും പുരാണങ്ങളിലും പരാമര്ശിക്കപ്പെടുന്നത്. രാമ വില്യം കഴകം മറ്റൊന്ന് കൂടി സാക്ഷ്യപ്പെടുത്തുന്നു. തീയ്യ സംസ്ക്കാരം അമ്പലങ്ങളില് നിന്ന് എങ്ങിനെ വിത്യസ്തമായിരിക്കുന്നു, അതിന്റെ ഭരണാധികാരികളും പുരോഹിതരും തീയ്യ സമുദായക്കാരാണ്. എന്നാല് ആരാധന ഇപ്പോള് അമ്പലം കേന്ദ്രീകരിച്ചു മാറ്റപ്പെട്ടു.
പുരാതന കോടതി – കാവിനു മുന്നില് തെറ്റ് ചെയ്തവരെ ഹാജരാക്കും. തെറ്റ് ചെയ്തവരില് നിന്ന് ഈടാക്കുന്ന വസ്തു ആരോടു തെറ്റ് ചെയ്തുവോ അയാള്ക്ക് കൊടുക്കും. ചുരുക്കം ചിലപ്പോള് തെറ്റ് ചെയ്യുന്നവര്ക്ക് ഊര് വിലക്കുകള് ഏര്പ്പെടുത്തും. അങ്ങിനെ വന്നാല് ഗ്രാമത്തിലെ ഒരു പൊതുപരിപാതിയിലും അയാള്ക്ക് പങ്കെടുക്കാന് സാധിക്കുകയില്ല. കുടുംബങ്ങളും ഗ്രാമവാസികളും തമ്മിലുള്ള പ്രശ്നങ്ങളും കാവിന്റെ മുന്നില് വരും.
കേരളോല്പ്പത്തിയില് വിവരിക്കുന്ന നാഗാരാധകരായ വംശജരാണ് ആദിമകാലത്തെ തീയ്യര്. മുകളില് പറഞ്ഞ അവരുടെ സാമൂഹ്യ ഭരണ രീതിയാണ് തറയും കഴകവും പെരുംകഴകവും മറ്റും. പില്ക്കാലത്ത് ഈ രീതി പിന്തുടര്ന്നാണ് കേരളത്തെ 64 ഗ്രാമങ്ങളായി വിഭജിച്ചത്.
തീയ്യരുടെ ഓരോ തറക്കും (തറവാടിനും) ചുരുങ്ങിയത് ഓരോ സര്പ്പക്കാവ് (മുണ്ട്യ) ഉണ്ടായിരുന്നു. ഇങ്ങിനെയുള്ള 4 തറകള് ചേര്ന്നാണ് കഴകവും 22 രണ്ടു തറകള് ചേര്ന്ന് അതിലും വലിയ കഴകവും 64 തറകള് ചേര്ന്ന് പെരുംകഴകവും ഉണ്ടായത്. അങ്ങിനെ വരുമ്പോള് സര്പ്പകാവുകളുടെ ഒരു ശൃംഗല (net work) യാണ് മലബാറിലെ നാഗാരാധകരായ തീയ്യര്ക്കുള്ളത്
സര്പ്പ ദോഷത്തിനു പേര് കേട്ടതാണ് പാമ്പിന്മേല് കാവ് ബ്രാഹ്മണര്ക്ക് ഈ ദോഷം പരിഹരിക്കുന്നതില് പരിമിതികളുണ്ട്. എന്നാല് തീയ്യര്ക്ക് ബ്രാഹ്മണരെക്കാള് പ്രാധാന്യം ഇതിലുണ്ട്. പെരളശ്ശേരിയിലെ തീയ്യരുടെ ‘ഗുരുക്കന്മാര് കാവില്’ സര്പ്പബലി നടത്തുന്നത് തീയ്യ കോമരമാണ്. ഇതൊക്കെ സൂചിപ്പിക്കുന്നത് ഉത്തര മലബാറിലെ തീയ്യ സമുദായം ആദിമ കാലം മുതലേ ഉണ്ടായ നാഗാരാധകരുടെ പിന്തുടര്ച്ചക്കാരാണ് എന്നാണു.
=== ആദിതീയ്യരുടെ ആവിർഭാവം ===
ആദിതീയ്യരുടെ ആവിർഭാവത്തെക്കുറിച്ച് വിഭിന്ന പുരാവൃത്തങൾ നിലവിലുണ്ട്. പോത്തേരി കുഞ്ഞമ്പു വക്കീൽ 1904 ലും കാമ്പിൽ അനന്തൻമാസ്റ്റർ 1932 ലും തീയ്യരുടെ ചരിത്രം സംബന്ധിച്ച പുസ്തകങ്ങൾ രചിച്ചിരുന്നു
നേത്രാവതിപ്പുഴ മുതൽ കോരപ്പുഴ വരെ നീണ്ടുകിടക്കുന്ന കോലത്തുനാട്ടിൽ ജനസംഖ്യയിലും സാമൂഹികജീവിതത്തിലെ സജീവതയിലും മുന്നിട്ടുനിൽക്കുന്ന പ്രബലവിഭാഗമാണു തീയ്യർ. കൃഷി , വിദ്യാഭ്യാസം, വ്യാപാരം , സ്വകാര്യമേഖലയിലും സർക്കാർ മേഖലയിലുമുള്ള ഉദ്യോഗം എന്നീ മണ്ഡലങ്ങളിൽ അസൂയാവഹമായ പുരോഗതി അവർ നേടിയിരുന്നു. അഷ്ടവൈദ്യന്മാരേക്കാൾ പ്രഗൽഭരായ ആര്യവൈദ്യന്മാരും ,ഭാഷാപണ്ഡിതന്മാരും ,തലമുറകൾ ഓർക്കുന്ന അദ്ധ്യാപകന്മാരും , ജ്യോതിഷികളും , ലോകപ്രശസ്തരായ ശാസ്ത്രജ്ഞന്മാരും , സാഹിത്യകാരന്മാരും , കായികതാരങ്ങളും , ആയുധാഭ്യാസികളും ,സർക്കസുകാരും, ഉയർന്ന സൈനികമേധാവികളും , നയതന്ത്രവിശാരദന്മാരും ,രാഷ്ട്രീയ നേതാക്കന്മാരും അവർക്കിടയിൽ നിന്ന് ഉയർന്നു വന്നിട്ടുണ്ട്. മലബാർ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന കാലത്ത് തീയ്യർ മുന്നോക്കസമുദായമായിരുന്നു (forward cast in malabar district of madras state) . കാർഷികത്തൊഴിലുകളും ദേഹാദ്ധ്വാന നിരതരും ആയ ഒരു വിഭാഗവും തീയ്യരിലുണ്ട്.
ആദിതീയ്യരുടെ ആവിർഭാവത്തെക്കുറിച്ച് വിഭിന്ന പുരാവൃത്തങൾ നിലവിലുണ്ട്. പോത്തേരി കുഞ്ഞമ്പു വക്കീൽ 1904 ലും കാമ്പിൽ അനന്തൻമാസ്റ്റർ 1932 ലും തീയ്യരുടെ ചരിത്രം സംബന്ധിച്ച പുസ്തകങ്ങൾ രചിച്ചിരുന്നു.
കുഞ്ഞമ്പു വക്കീലിന്റെ ” തീയ്യൻ” എന്ന പുസ്തകത്തിന്റെ പ്രതി ഇപ്പോൾ കിട്ടാനില്ല. അനന്തൻ മാസ്റ്ററുടെ സാമാന്യം വിസ്ത്രിതമായ പുസ്തകത്തിൽ തീയ്യരുടെ സാന്നിദ്ധ്യവും സ്വാധീനവും വടക്കൻ കേരളത്തിൽ എത്ര മാത്രം കരുത്തുള്ളതായിരുന്നുവെന്ന് വിശദമായി വിസ്തരിക്കുന്നുണ്ട്.
മദ്ധ്യധരണ്യാഴി പ്രദേശത്തു (ആര്യാവർത്തം) നിന്ന് വന്നവരത്രേ തീയ്യരുടെ പൂർവ്വികർ
1902 വരെ എരുവേശി ഗ്രാമവും ചുറ്റുമുള്ള പ്രദേശവും മന്ദനാർ എന്ന തീയ്യകുടുംബത്തിന്റെ ഭരണത്തിൻകീഴിലായിരുന്നുവെന്നും അതിനു തുടക്കമിട്ടത് പ്രബലനായ മന്ദൻ ആയിരുന്നുവെന്നും ആ കുടുംബത്തിൽ പെൺപ്രജ ഇല്ലാതായപ്പോൾ ചിറക്കലിൽ ലയിച്ചുവെന്നും അനന്തൻ മാസ്റ്ററുടെ പുസ്തകത്തിൽ വിസ്തരിച്ചിട്ടുണ്ട്. അവസാനത്തെ മന്ദനാരെ ഒരുകൂട്ട് ശത്രുക്കൾ ചൂരിയാട്ട് വയലിൽ വെച്ച് ചതിച്ചുകൊന്നതാണത്രേ
1999 ൽ കോയമ്പത്തൂരിലെ കീർത്തി പബ്ലിഷിംഗ് ഹൗസ് പ്രകാശനം ചെയ്ത influence crete to kerala എന്ന പുസ്തകം നമുക്ക് പുതിയ വിവരങ്ങൾ നൽകുന്നു. എം എം അനന്തരാമനാണു രചയിതാവ്.
BC1470 ലേക്കും BC1450 ലേക്കും ഇടയിൽ ക്രീക്ക് ദ്വീപിലെ അക്രോത്തരി അഗ്നിപർവ്വതം അതിശക്തമായി പൊട്ടിത്തെറിച്ചതിനാൽ കഠിനമായ വെള്ളപ്പൊക്കമുണ്ടാവുകയും ദ്വീപിന്റെ വടക്കുകിഴക്കൻ മേഘല സമുദ്രത്തിൽ ആണ്ടുപോവുകയും ചെയ്തു. 1900 മാണ്ടിൽ അർത്തർ ഇവൻസ് എന്ന പുരാവസ്തു ഗവേഷകൻ ഖാനനം നടത്തിയപ്പോൾ മനുഷ്യരുടെ അസ്ഥികൂടം കണ്ടില്ല. എല്ലാവരും നീന്തിരക്ഷപ്പെട്ടെന്നും തോണികൾക്കും ബോട്ടുകൾക്കും സഞ്ചരിക്കാവുന്ന സൂയസ് കനാലിലൂടെ യാത്ര ചെയ്ത് വടക്കൻ ഏഷ്യയിലൂടെ വടക്കേ മലബാറിൽ എത്തി. അവരാണു തീയ്യരുടെ പൂർവ്വികർ. ഒരുവിഭാഗം ബാലിദ്വീപിലും താഹിതി ദ്വീപിലുമെത്തി.
വടക്കേ മലബാറിലെ തീയ്യർ ഉപയോഗിച്ചു വന്നിരുന്ന ആയുധങ്ങൾ തന്നെയാണു ബാലിദ്വീപിലെയും താഹിതി ദ്വീപിലെയും നിവാസികൾ ഉപയോഗിക്കുന്നത്. വള്ളിക്കൂട്ടയിൽ 25 ഓളം തേങ്ങയെടുത്ത് രണ്ട് കയ്യും വീശിനടക്കാൻ മലബാറിലെയും ബാലിയിലെയും സ്ത്രീകൾക്ക് കഴിയുമെന്ന് യശഃശരീരനായ എസ് കെ പൊറ്റക്കാട് സാക്ഷ്യപ്പെടുത്തുന്നു.
=== തീയ്യസ്ത്രീകളുടെ റൗക്ക ===
ക്രീറ്റ് മിനോവർ ദ്വീപുകാർ നല്ല നാവികരായിരുന്നു. തിരയിലായിരുന്നു അവർക്ക് നിത്യജീവിതം. അവർ തിരയരും അവർ ജീവിച്ച പ്രദേശം തിരയിടവുമായി അറിയപ്പെട്ടും. അതാണത്രേ ദ്രാവിഢമായത്. മലബാറിലെത്തിയവരിൽ ഒരു വിഭാഗം തെക്കൻ കർണ്ണാടകത്തിലും കുടകിലും മറ്റൊരു വിഭാഗം തമിഴകത്തും ചേക്കേറി. അത് സത്യമാണെങ്കിൽ ദ്രാവിഢഭാഷകളുടെ ഉൽഭവം കീറ്റ്-മിനോവർ പൂർവ്വികരിൽ നിന്നാവാം. ക്രീറ്റ്-മിനോവർ സുന്ദരിമാർ സ്തനങ്ങൾ പാതി കാണിക്കത്തക്ക രീതിയിലുള്ള മേലുടുപ്പ് ധരിച്ചിരുന്നവരത്രെ. അതുതന്നെയാണു തീയ്യസ്ത്രീകളുടെ റൗക്ക. വടക്കേ മലബാറിൽ മറ്റ് ഹിന്ദു സ്ത്രീകൾ മാറു മറച്ചിരുന്നില്ല.
റൗക്കയെന്ന മേലുടുപ്പിന്റെ പ്രയോഗം പ്രചരിപ്പിച്ചത് തീയ്യസ്ത്രീകളായിരുന്നു
അതുവരെ പുറത്ത് പോകുമ്പോൾ രണ്ടാംമുണ്ട് പുതക്കും. നമ്പൂതിരി സ്ത്രീകളും ക്ഷത്രിയ സ്ത്രീകളും പുറത്തിറങ്ങുമ്പോൾ മാറിനു മീതെ മുണ്ടുടുക്കും..
ഒരുകാലത്ത് തിരുവിതാംകൂറിലെ ഈഴവസ്ത്രീകൾ മാറുമറക്കാൻ പാടില്ലായിരുന്നു. അവർ മുലനികുതി കൊടുക്കണം. നായന്മാരെയും അവരുടെ സ്ത്രീകളെയും തമ്പുരാൻ എന്നും തമ്പുരാട്ടി എന്നും വിളിക്കണം.
ആ സമയത്ത് തീയ്യർ ഇവിടെ നായന്മാരെ ഭ്രഷ്ട് കൽപിക്കാൻ അധികാരികളായിരുന്നു.തീയ്യസ്ത്രീകൾ റൗക്ക ധരിച്ച് നടന്നവരായിരുന്നു. നാട്ടുകോടതിയിലെ ന്യായാധിപർ തീയ്യരായിരുന്നു. തീയ്യക്കാരണവർമ്മാരായിരുന്നു ന്യായാധിപന്മാർ. നമ്പൂതിരിമാർ സ്വത്ത് തർക്കം പരിഹരിക്കാൻ തീയ്യക്കാരണവർമ്മാരെ പല്ലക്കയച്ച് വിളിച്ച് വരുത്തും
ക്രീറ്റിലെ ജനങ്ങൾ അമ്മ,മകൻ,തീ, ലിംഗം,യോനി എന്നിവയെ ആരാധിച്ചിരുന്നു. മലബാറിലെ തീയ്യർക്കും ഇവ ആരാധനാമൂർത്തികളാണു. കാലപ്പഴക്കത്തിൽ ചില രീതികൾക്ക് മാറ്റം സംഭവിച്ചിരിക്കാം. തീയ്യൻ എന്ന വാക്കിനു തീയ്യിൽ നിന്ന് ഉയിർക്കൊണ്ടവനെന്നും തീയ്യിനെ ആരാധിക്കുന്നവനെന്നും അർത്ഥം കൽപ്പിക്കാം.
ക്രീറ്റിൽ നിന്ന് വന്നവർ അവിടെയുണ്ടായിരുന്ന ആദിവാസികളുമായി ബന്ധം പുലർത്തിയിരുന്നില്ല. അതുകൊണ്ടു തന്നെ അവരുടെ ശാരീരിക വടിവും നിറവും ശബ്ദവും ഇപ്പോഴും ഏറെക്കുറെ നിലനിൽക്കുന്നു.
==== തീയ്യർ കിർഗിസ്ഥാനിൽ നിന്നും വന്നവർ ====
മലബാറിലെ തീയ്യ സമുദായത്തിൽ പെട്ടവർ ക്രിസ്തുവിന് മുമ്പ് 7000ൽ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന കിർഗിസ്ഥാനിൽ നിന്ന് കുടിയേറിയതാണെന്ന് ടി. ദാമുവിന്റെ ലങ്ക പർവം എന്ന പുസ്തകത്തിൽ പറയുന്നു. തെക്കൻ കേരളത്തിലെ ഈഴവ സമുദായക്കാർ ശ്രീലങ്കയിൽ നിന്നും കുടിയേറിയവരാണെന്നും പുസ്തകത്തിൽ പറയുന്നുണ്ട്. മലബാറിലെ തീയ്യരും തെക്കൻ കേരളത്തിലെ ഈഴവരും ഒരേ സമുദായക്കാരാണെന്ന വിശ്വാസം തെറ്റാണെന്നും ആ വിശ്വാസം ശരിവയ്ക്കുന്ന ചരിത്രപരമോ പൈൈതൃകപരമായോ ആയ തെളിവുകളില്ലെന്നും രണ്ട് വ്യത്യസ്ഥ സ്ഥലങ്ങളിൽ നിന്ന് കുടിയേറിയ ഇരുവിഭാഗവും ഇരുസമുദായങ്ങൾ തന്നെയാണെന്നുമാണ് ദാമുവിന്റെ വാദം. കിർഗിസ്ഥാനിലെ തിയാൻ മലനിരകളിൽ താമസിച്ചിരുന്നവരാണ് കേരളത്തിൽ കുടിയേറിയ തീയ്യസമുദായത്തിൽ പെട്ടവർ എന്നാണ് പുസ്തകത്തിൽ പറയുന്നത്. തിയാൻ എന്ന വാക്കിൽ നിന്നാണ് തിയ്യ എന്ന വാക്കുണ്ടായത്. ക്രിസ്തുവിന് മുമ്പ് 7000ൽ കരിങ്കടലിന്റെ തീരത്തുള്ള കിർഗിസ്ഥാനിലെ ജനങ്ങൾ ലോകത്തിന്റെ പലയിടത്തും കുടിയേറിയിരുന്നു. അക്കൂട്ടത്തിലാണ് തിയാൻ മലനിരകളിൽ താമസിച്ചിരുന്ന ഒരു വിഭാഗം കേരളത്തിലെത്തിയത്. പഞ്ചാബിലെ സൈയിക്കോൺ സമുദായവും രാജസ്ഥാനിലെ സൈയികോവർ സമുദായവും കിർഗിസ്ഥാനിൽ നിന്നെത്തിയവരാണെന്നും പുസ്തകത്തിൽ പറയുന്നു.
=== അവലംബം ===
<ref>{{cite book |title=കാസർഗോഡ് ചരിത്രവും സമൂഹവും |publisher=കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിദ്ധീകരണം}}</ref>
<ref>{{cite book |title=തെയ്യപ്രപഞ്ചം |publisher=ഡോ: ആർ. സി. കരിപ്പത്ത്}}</ref>
<ref>{{cite book |title=അനുഷ്ഠാനവും മാറുന്ന കാലവും |publisher=ഡോ. എ. കെ. നമ്പ്യാർ}}</ref>All content in the above text box is licensed under the Creative Commons Attribution-ShareAlike license Version 4 and was originally sourced from https://ml.wikipedia.org/w/index.php?oldid=3420967.
![]() ![]() This site is not affiliated with or endorsed in any way by the Wikimedia Foundation or any of its affiliates. In fact, we fucking despise them.
|