Revision 3535522 of "കൈറ്റ്സ് ഫൗണ്ടേഷൻ" on mlwiki{{മായ്ക്കുക/ലേഖനം}}
{{ശ്രദ്ധേയത}}
[[പ്രമാണം:Kites foundation.jpg|ലഘുചിത്രം|523x523ബിന്ദു|സംസ്ഥാന വൈദ്യുത വകുപ്പ് മന്ത്രി ശ്രീ. എം. എം മണിയിൽ നിന്നും കൈറ്റ്സ് ഫൌണ്ടേഷൻ അംഗങ്ങൾ മൊമെൻറോ സ്വീകരിക്കുന്നു.]]<ref>{{Cite web|url=https://kitesfoundation.org/|title=Kites Foundation|access-date=2021-03-05|language=en}}</ref>കേരളത്തിലെ [[തൃശ്ശൂർ ജില്ല]]<nowiki/>യിലെ പെരിഞ്ഞനം കേന്ദ്രമാക്കി പ്രവര്ത്തിച്ചു വരുന്ന പ്രതിഫലേതര സംഘടനയാണ് (Non Profit Organization) കൈറ്റ്സ് ഫൗണ്ടേഷൻ (Kites Foundation).<ref>{{Cite web|url=http://kitesfoundation.org|title=Kites Foundation Website|access-date=05-03-2021|date=12-10-2020|website=Kites Foundation Website}}</ref>
യുവാക്കളുടെ ഇടയിൽ അവരുടെ സർഗ്ഗാത്മകമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനു വേണ്ടിയും സമൂഹത്തിൽ ക്രിയാത്മകമായ മാറ്റങ്ങൾ വരുത്തുന്നതിനു വേണ്ടിയും പ്രവർത്തിക്കുന്ന യുവാക്കളുടെ കൂട്ടായ്മയാണ് കൈറ്റ്‌സ് ഫൗണ്ടേഷൻ. മുൻ രാഷ്ട്രപതി ഡോക്ടർ എ.പി.ജെ അബ്ദുൽ കലാമിന്റെ ജന്മദിനമായ 2019 ഒക്ടോബർ 15ന് രൂപംകൊണ്ട കൈറ്റ്സ് ഫൗണ്ടേഷൻ അദ്ദേഹം യുവാക്കൾക്ക് നൽകിയ സന്ദേശമായ നിങ്ങൾ വലിയ സ്വപ്നങ്ങൾ കാണാനും ആ വലിയ സ്വപ്നങ്ങൾക്ക് പിന്നാലെ പോകാനും എന്ന ആശയത്തെ പ്രാവർത്തികമാക്കി കൊണ്ട് പ്രവർത്തിക്കുന്ന ഒരു കൂട്ടായ്മയാണ്.
വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി, കല, സാഹിത്യം, ജീവകാരുണ്യം തുടങ്ങിയ വ്യത്യസ്ത മേഖലകളിൽ വ്യത്യസ്തവും ക്രിയാത്മകവുമായ പദ്ധതികൾ ആവിഷ്കരിച്ചു കൊണ്ട് വ്യത്യസ്ത പദ്ധതികളിലൂടെ കൈറ്റ്സ് ഫൗണ്ടേഷൻ പ്രവർത്തിച്ചുവരുന്നു.
{{Infobox organization
| name = KITES FOUNDATION
| native_name = കൈറ്റ്സ് ഫൗണ്ടേഷൻ
| logo =
| logo_size = 500px
| map =
| map_size =
| map_alt =
| map_caption =
| abbreviation =
| nickname =
| pronounce =
| pronounce ref =
| named_after =
| motto = To the sky and beyond
| formation = {{start date|2019|10|15}}
| status = [[Non Profit organization]]
| purpose =
| professional_title =
| headquarters = [[പെരിഞ്ഞനം]] , [[തൃശ്ശൂർ ജില്ല]], [[കേരളം]]
| location =
| location2 =
| additional_location =
| additional_location2=
| region = [[Kerala]]
| methods =
| membership =
| membership_year =
| language =
| leader_title4 =
| leader_name4 =
| key_people =
| publication =
| parent_organization =
| subsidiaries =
| staff =
| staff_year =
| volunteers =
| volunteers_year =
| students =
| students_year =
| website = {{URL|kitesfoundation.org/}}
| remarks =
}}
=== പദ്ധതികൾ ===
==== പുനർജ്ജനി ====
കൊറോണ സമയത്ത് കേരളത്തിലെ ഭക്ഷ്യപ്രതിസന്ധി മറികടക്കാൻ [[കേരള സർക്കാർ]] ആവിഷ്ക്കരിച്ച 'സുഭിക്ഷ കേരളം' പദ്ധതിയുടെ ചുവടു പിടിച്ച് വിദ്യാർഥികൾക്കും യുവാക്കൾക്കും കാർഷിക രംഗത്തേക്ക് കടന്നുവരാൻ പ്രചോദനം നൽകാനും ഒരു സ്വയംപര്യാപ്ത കാർഷിക സമൂഹമായി കേരളത്തിലെ യുവതലമുറയെ മാറ്റിയെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഇക്കഴിഞ്ഞ 2020ലെ പരിസ്ഥിതി ദിനത്തിൽ തുടക്കം കുറിച്ച പദ്ധതിയാണ് 'പുനർജ്ജനി'.
കേരള സംസ്ഥാന കാർഷിക വകുപ്പ് മന്ത്രി [[വി.എസ്. സുനിൽ കുമാർ]] ആണ് പദ്ധതി ഉദ്ഘാടനം നിർവഹിച്ചത്. കാർഷിക കൂട്ടായ്മകൾ, കാർഷിക വെബിനാറുകൾ തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി നടന്നിരുന്നു. കാര്ഷിക വകുപ്പ് മന്ത്രിയും കാർഷിക സർവകലാശാലയിലെ വിദഗ്ധർ ഉൾപ്പെടെ പങ്കെടുത്ത വെബിനാറും സംഘടിപ്പിക്കുകയുണ്ടായി. സംസ്ഥാനത്തെ മികച്ച കർഷകർക്ക് പുനർജനി അവാർഡുകൾ, വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വേണ്ടി വിവിധ മത്സരങ്ങൾ, പുനർജനി ഹോട്ടൽ എന്നിങ്ങനെ പത്തോളം പദ്ധതികൾ ആവിഷ്കരിച്ചിട്ടുള്ള സമഗ്ര കാർഷിക പദ്ധതിയാണ് പുനർജ്ജനി.<ref>{{Cite web|url=https://www.mathrubhumi.com/agriculture/news/the-need-and-challenges-of-food-sector-and-self-sufficiency-in-kerala-webinar-today-1.4875956|title=Mathrubhumi|access-date=02-07-2020|date=02-07-2020|website=Mathrubhumi}}</ref><ref>{{Cite web|url=https://www.mathrubhumi.com/agriculture/news/agriculture-minister-v-s-sunilkumar-said-152-block-panchayaths-would-be-set-up-knowldge-centers-1.4878388|title=agriculture-minister-v-s-sunilkumar-said-152-block-panchayaths-would-be-set-up-knowldge-centers|access-date=05-03-2021|date=03-07-2020|website=Mathrubhumi}}</ref>
==== വോയ്സ് ഓഫ് ഇന്ത്യ ====
2020ലെ സ്വാതന്ത്ര്യദിനത്തിന് ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിലെ യുവാക്കൾ ഭാവി ഇന്ത്യയെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടുകളെ കുറിച്ച് സംവദിക്കുന്ന വോയ്സ് ഓഫ് ഇന്ത്യ എന്ന പേരിലുള്ള യൂത്ത് കോൺക്ലേവ് കൈറ്റ്‌സ് ഫൗണ്ടേഷൻ സംഘടിപ്പിച്ചിരുന്നു.
ഭാവി ഇന്ത്യയെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട്’ വിഷയത്തിൽ കാഴ്ചപ്പാടുകൾ, വികസന സ്വപ്‌നങ്ങൾ, പ്രതീക്ഷകൾ തുടങ്ങിയവ പങ്കുവയ്ക്കാനുള്ള വേദിയായിട്ടാണ് വോയ്സ് ഓഫ് ഇന്ത്യ നടത്തിയത്. 28 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള യുവതീയുവാക്കൾ തങ്ങളുടെ ഭാവി ഇന്ത്യയെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ പങ്കുവച്ച ഈ കോൺക്ലേവിന്റെ ലക്‌ഷ്യം കോവിഡ് പ്രതിരോധത്തിനായി പൊരുതുന്ന രാജ്യത്തിനു പ്രചോദനമേകുക, ഭാവി ഇന്ത്യയെക്കുറിച്ചുള്ള യുവ സമൂഹത്തിന്റെ ആശയങ്ങൾ ജനശ്രദ്ധയിലെത്തിക്കുക എന്നിവയാണ്.
സാമൂഹ്യപ്രവർത്തകയും നർമ്മദാ ബച്ചാവോ ആന്തോളന്റെ സ്ഥാപകയും ആയിട്ടുള്ള [[മേധ പാട്കർ|മേധാപട്കർ]], [[ഹൈബി ഈഡൻ]] എം.പി, ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ പൈലറ്റ് ആദം ഹാരി എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.
==== രംഗ് ഫെസ്റ്റ് ====
കൊറോണക്കാലത്ത് വിദ്യാർഥികളുടെ സർഗ്ഗ കഴിവുകൾ പങ്കുവയ്ക്കാനുള്ള ഒരു ഇടം എന്ന ആശയത്തിൽ നിന്നാണ് രംഗ് ഫെസ്റ്റിന് തുടക്കം കുറിക്കുന്നത്.
2020 നവംബർ 14 മുതൽ 30 വരെ ഓൺലൈൻ ആയി നടക്കുന്ന രംഗ് ഫെസ്റ്റിൽ സ്കൂൾതലം മുതൽ 40 വയസ്സ് വരെയുള്ള ആയിരക്കണക്കിന് പ്രതിഭകളാണ് മത്സരിച്ചത്. നാലു ക്യാറ്റഗറികളിയിലായി 150 പരം മത്സരങ്ങൾ ആയി 16 ദിവസം കൊണ്ടാണ് കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ കലോത്സവം ആയ രംഗ് ഫെസ്റ്റ് നടന്നത്.
[[പ്രമാണം:Hello munnar app launch.jpg|ലഘുചിത്രം|523x523ബിന്ദു|ഇടുക്കി ജില്ലാ ഭരണകൂടം കൈറ്റ്സ് ഫൗണ്ടേഷന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന മൂന്നാർ വിബ്ജിയോർ ടൂറിസം പദ്ധതിയുടെ ഉദ്ഘാടനവും വെബ്‌സൈറ്റ് ലോഞ്ചും ബഹു. വൈദ്യുത വകുപ്പ് മന്ത്രി ശ്രീ എം. എം മണിയും ബഹു. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥും ചേർന്ന നിർവഹിക്കുന്നു.]]
==== [[വിബ്ജിയോർ മൂന്നാർ|വിബ്ജിയോർ ടൂറിസം]] ====
മൂന്നാറിലേക്കെത്തുന്ന വിനോദസഞ്ചാരികൾക്ക് മൂന്നാറിലെ വിവരങ്ങളും വിശേഷങ്ങളും വിരൽത്തുമ്പിലറിയാനും, [[മൂന്നാർ]] ടൂറിസത്തിനെ അന്താരാഷ്ട്ര തലത്തിൽ ബ്രാൻഡ് ചെയ്യുന്നതിനുവേണ്ടി ഇടുക്കി ജില്ലാ ഭരണകൂടം കൈറ്റ്സ് ഫൗണ്ടേഷന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് [[വിബ്ജിയോർ മൂന്നാർ|വിബ്ജിയോർ ടൂറിസം]]. മൂന്നാറിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളെ ഏഴു ദിശകളായി തിരിച്ചു കൊണ്ട് ഓരോന്നിനും മഴവില്ലിന്റെ നിറങ്ങൾ നൽകി സഞ്ചാര സൗഹൃദമായ അന്തരീക്ഷം മൂന്നാറിൽ ഒരുക്കുക എന്നതാണ് ഈ ഈ പദ്ധതിയുടെ ലക്ഷ്യം.
മൂന്നാർ വിബ്ജിയോർ ടൂറിസം പദ്ധതിയുടെ ഉദ്ഘാടനവും വെബ്‌സൈറ്റ് ലോഞ്ചും ബഹു. വൈദ്യുത വകുപ്പ് മന്ത്രി ശ്രീ എം. എം മണിയും പ്രൊഫ. സി രവീന്ദ്രനാഥും ചേർന്ന് നിർവഹിച്ചു.
പദ്ധതിയുടെ ഭാഗമായി ഒരു ആപ്പ് ജില്ലാ പുറത്തിറക്കിയിട്ടുണ്ട്. ഈ വെബ്സൈറ്റിലേക്ക് നയിക്കുന്ന ക്യു.ആർ കോഡുകൾ പതിപ്പിച്ച സ്റ്റിക്കറുകൾ പൊതുസ്ഥലങ്ങളിലും വാഹനങ്ങളിലും ഹോട്ടലുകളിലും പതിപ്പിlച്ചുകൊണ്ട് വിനോദസഞ്ചാരികൾക്ക് കൂടുതൽ ലളിതമായ രീതിയിൽ മൂന്നാറിലെ വിനോദസഞ്ചാര സ്ഥലങ്ങൾ അറിയുവാനും സഞ്ചരിക്കുവാനും സാധിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മൊബൈൽ ഫോണിൽ ക്യു.ആർ കോഡ് സ്കാൻ ചെയ്താൽ ഏതൊരാൾക്കും വിവരങ്ങൾ ലളിതമായി ലഭ്യമാകും.
പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങൾ, അവയുടെ പ്രാധാന്യം, താമസ സൗകര്യങ്ങൾ, ആശുപത്രികൾ, ഭക്ഷണശാലകൾ, പെട്രോൾ പമ്പുകൾ, ശൗചാലയങ്ങൾ, പോലീസ് സഹായം, വാഹന ലഭ്യത, ഓരോ സ്ഥലവും സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം തുടങ്ങി ഒരു സഞ്ചാരിക്ക് വേണ്ട എല്ലാ വിവരങ്ങളും ഇനി മുതൽ സഞ്ചാരികൾക്ക് 'വിബ്ജിയോർ മൂന്നാർ' ആപ്പ് വഴി വിരൽത്തുമ്പിൽ ആകും. മൂന്നാറിലെ ജൈവവൈവിധ്യത്തെ സഞ്ചാരികൾക്ക് പരിചയപ്പെടുത്തുന്നതിന് വേണ്ടി ഓരോ മേഖലയിലെയും പ്രധാനപ്പെട്ട ജീവജാലങ്ങളെ കുറിച്ചും സസ്യലതാദികളെ കുറിച്ചും വിവരങ്ങൾ ആപ്പിൽ ലഭ്യമാകും. മൂന്നാറിലേക്ക് എത്തുന്ന സഞ്ചാരികൾക്ക് ഓരോ സ്ഥലങ്ങളെയും കുറിച്ചുള്ള തത്സമയ അപ്ഡേറ്റുകളും മറ്റു ഇൻഫർമേഷനുകളും അറിയിക്കുന്നതിനു വേണ്ടിയുള്ള സിറ്റിസൺ റിപ്പോർട്ടിങ്ങ് മറ്റൊരു പ്രത്യേകതയാണ്.
വെബ്സൈറ്റ് ആയി നിർമ്മിക്കുകയും എന്നാൽ മൊബൈൽ ഫോണിൽ ആപ്ലിക്കേഷൻ ആയി തന്നെ കാണാൻ സാധിക്കുന്ന രീതിയിൽ പ്രോഗ്രസീവ് വെബ് ആപ്പ് ആയി നിർമ്മിക്കുന്നതിനാൽ നെറ്റ്വർക്ക് ഇല്ലെങ്കിൽ പോലും സഞ്ചാരികൾക്ക് ആവശ്യമായ വിവരങ്ങൾ ലഭ്യമാകാൻ വിബ്ജിയോർ മൂന്നാറിന് സാധിക്കും. <ref>{{Cite web|url=https://www.thehindu.com/news/national/kerala/new-app-to-guide-tourists-in-munnar/article33721492.ece|title=New app to guide tourists in Munnar|access-date=05-03-2021|date=01-11-2021|website=The Hindu}}</ref> <ref>{{Cite web|url=http://hellomunnar.in/|title=Hello Munnar|access-date=05-03-2021|website=Hello Munnar}}</ref><ref>{{Cite web|url=https://www.mathrubhumi.com/idukki/news/17feb2021-1.5444907|title=മഴവില്ല് വിരിച്ച് മൂന്നാർ|access-date=03-03-2021|date=17-02-2021|website=Mathrubhumi}}</ref>
== References ==
{{reflist|2}}
== External links ==
* Official website | http://www.kitesfoundation.org
{{Non-governmental organizations in India}}
[[Category:Children's charities based in India]]
[[Category:Educational charities]]
[[Category:Health charities in India]]
[[Category:International charities]]
[[Category:Organisations based in Kolkata]]
[[Category:1974 establishments in India]]All content in the above text box is licensed under the Creative Commons Attribution-ShareAlike license Version 4 and was originally sourced from https://ml.wikipedia.org/w/index.php?oldid=3535522.
![]() ![]() This site is not affiliated with or endorsed in any way by the Wikimedia Foundation or any of its affiliates. In fact, we fucking despise them.
|