Revision 3628686 of "കുര്യാക്കോസ് കുന്നശ്ശേരി" on mlwiki{{Prettyurl|Kuriakose Kunnassery}}
{{ആധികാരികത}}
{{Infobox Cardinal
| honorific-prefix =
| name = മാർ കുര്യാക്കോസ് കുന്നശ്ശേരി
| honorific-suffix =
| title = കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പൊലീത്ത
| image =
| caption =
| province =
| diocese =
| see =
| enthroned = മേയ് 9, 2005
| ended =
| predecessor =
| successor =
| ordination = ഡിസംബർ 19, 1945
| consecration = ജൂലൈ 3, 1955
| cardinal = ജൂൺ 28, 1988
| rank =
| other_post =
| birth_name =
| birth_date = {{birth date|1928|9|11}}
| birthplace = [[കടുത്തുരുത്തി]], [[കോട്ടയം]], [[കേരളം]]
| death_date =
| deathplace =
| buried =
| nationality =
| religion = [[സീറോ മലബാർ കത്തോലിക്കാ സഭ]]
| residence =
| parents =
| spouse =
| children =
| occupation =
| profession =
| alma_mater =
| signature =
}}
[[കോട്ടയം അതിരൂപത|കോട്ടയം അതിരൂപതയുടെ]] പ്രഥമ മെത്രാപ്പൊലീത്തയായിരുന്നു '''മാർ കുര്യാക്കോസ് കുന്നശ്ശേരി'''<ref>{{Cite web |url=http://www.kottayamad.org/bishops.htm |title=Mar Kuriakose Kunnacherry |access-date=2012-07-27 |archive-date=2012-04-21 |archive-url=https://web.archive.org/web/20120421134406/http://www.kottayamad.org//bishops.htm |url-status=dead }}</ref>.
[[File:Kuriakose Kunnassery.jpg|thumb|Kuriakose Kunnacherry - a Syro-Malabar Catholic Priest]]
==ജീവിതരേഖ==
1928 സെപ്റ്റംബർ 11-ന് [[കോട്ടയം ജില്ല|കോട്ടയം ജില്ലയിലെ]] [[കടുത്തുരുത്തി|കടുത്തുരുത്തിയിൽ]] ജനിച്ചു. കോട്ടയം ഇടയ്ക്കാട്ടു സ്കൂളിലും സി.എൻ.ഐ. സ്കൂളിലും കടുത്തുരുത്തി സെന്റ് മൈക്കിൾസ് മിഡിൽ സ്കൂളിലും പ്രാഥമിക വിദ്യാഭ്യാസവും തിരുഹൃദയക്കുന്ന് ഹൈസ്കൂളിൽ ഹൈസ്കൂൾ പഠനവും പൂർത്തിയാക്കി. തുടർന്ന് തിരുഹൃദയക്കുന്നിലുള്ള മൈനർ സെമിനാരിയിൽ വൈദികപഠനം ആരംഭിക്കുകയും ആലുവാ മംഗലപ്പുഴ സെമിനാരിയിലും റോമിലെ പ്രാപ്പഗാന്താ കോളജിലുമായി വൈദികപഠനം പൂർത്തിയാക്കുകയും ചെയ്തു.
1955 ഡിസംബർ 21-ന് [[റോം|റോമിൽ]] വച്ച് ക്ലമന്റ് മിക്കാറിയിൽനിന്നു പൗരോഹിത്യം സ്വീകരിച്ചു. റോമിലെ ഊർബൻ യൂണിവേഴ്സിറ്റി, ലാറ്ററൻ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽനിന്നു ദെവശാസ്ത്രത്തിലും കാനൻ നിയമത്തിലും ഉന്നത ബിരുദങ്ങളും [[കാനോൻ നിയമം|കാനോൻ നിയമത്തിൽ]] ഡോക്ടറേറ്റും നേടി. കേഫയിലെ മെത്രാനായി നാമനിർദ്ദേശം ചെയ്യപ്പെട്ടു. ബിഷപ് തോമസ് തറയിലിന്റെ സെക്രട്ടറിയായും രൂപതയുടെ ചാൻസലറായും പ്രവർത്തിച്ചു. പിന്നീട് അമേരിക്കയിലെ ബോസ്റ്റൺ കോളജിൽനിന്നു രാഷ്ട്രമീമാംസയിൽ മാസ്റ്റർബിരുദം കരസ്ഥമാക്കി. 1967 ഡിസംബർ 9-ന് കോട്ടയം രൂപതയുടെ സഹായ മെത്രാനായി നിയമിതനായി. ബി.സി.എം. കോളജിൽ അധ്യാപകനായും സേവനമനുഷ്ടിച്ചു.
ക്നാനായ സഭയുടെ മുഖപത്രമായ അപ്നാദേശ് ദ്വൈവാരികയുടെ പത്രാധിപരായും കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചാപ്ലയിനായും പ്രവർത്തിച്ചു. തിരുഹൃദയക്കുന്ന് മൈനർ സെമിനാരിയുടെ റെക്ടറായി പ്രവർത്തിക്കുന്ന അവസരത്തിലാണ് [[പോൾ ആറാമൻ മാർപാപ്പാ]] കോട്ടയം രൂപതയുടെ സഹായ മെത്രാനായി നിയമിച്ചത്. 1968 ഫെബ്രുവരി 24-ന് മെത്രാനായി അഭിഷേകം ചെയ്തു. 1974 മേയിൽ മാർ തോമസ് തറയിൽ വിരമിച്ചപ്പോൾ രൂപതയുടെ ഭരണം കുര്യാക്കോസ് ഏറ്റെടുത്തു. കോട്ടയം രൂപത 2005-ൽ അതിരൂപതായി ഉയർത്തിയപ്പോൾ മെത്രാപ്പോലീത്തയായി ഇദ്ദേഹം നിയമിതനായി. 2006 ജനുവരി 14 തൽസ്ഥാനത്തുനിന്നും വിരമിച്ചു.
മലബാറിലെയും ഹെറേഞ്ചിലെയും ക്നാനായ ഇടവകകളിൽ പകുതിയിലധികവും ഇദ്ദേഹത്തിന്റെ കാലത്താണ് ആരംഭിച്ചത്. മലബാർ മേഖലയ്ക്കു മാത്രമായി സഹായമെത്രാനെ നിയമിക്കുന്നതിനും മുൻകൈയ്യെടുത്തു.
==അവലംബം==
{{Reflist}}
==പുറത്തേക്കുള്ള കണ്ണികൾ==
[[വർഗ്ഗം:1928-ൽ ജനിച്ചവർ]]
[[വർഗ്ഗം:സെപ്റ്റംബർ 11-ന് ജനിച്ചവർ]]
[[വർഗ്ഗം:സീറോ മലബാർ കത്തോലിക്കാ സഭയിലെ മെത്രാപ്പോലീത്തമാർ]]
[[വർഗ്ഗം:കോട്ടയം ജില്ലയിൽ ജനിച്ചവർ]]All content in the above text box is licensed under the Creative Commons Attribution-ShareAlike license Version 4 and was originally sourced from https://ml.wikipedia.org/w/index.php?oldid=3628686.
![]() ![]() This site is not affiliated with or endorsed in any way by the Wikimedia Foundation or any of its affiliates. In fact, we fucking despise them.
|