Revision 3628943 of "കെ. രാമചന്ദ്രൻ" on mlwiki

{{prettyurl|K.Ramachandran}}
{{Infobox person
|name= 
|birth_date =1947
|birth_place= 
|death_place=
|image=K Ramachandran.jpg
|caption= Writer, Environmentalist, Human Right Activist
|education = 
|alma_mater = 
|other_names   =
|movement=
|organization =
|party = 
}}
[[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലെ]] [[പയ്യന്നൂർ]] സ്വദേശിയായ കെ. രാമചന്ദ്രൻ [[പരിസ്ഥിതി]], [[മനുഷ്യാവകാശം]], ജനകീയാരോഗ്യം, ബദൽ വികസനം തുടങ്ങിയ വിഷയങ്ങളിൽ ഇംഗ്ളീഷിലും മലയാളത്തിലും തുടർച്ചയായ ലേഖനങ്ങൾ ആനുകാലികങ്ങളിൽ എഴുതിക്കൊണ്ടിരിക്കുന്നു.<ref>{{cite web|title=The Peringome Antinuclear Struggle-When we look back after two decades.|url=http://www.dianuke.org/the-peringome-antinuclear-struggle-when-we-look-back-after-two-decades/|website=http://www.dianuke.org|accessdate=21 ജനുവരി 2017}}</ref> ആണവനിലയങ്ങൾക്കും പരിസ്ഥിതിവിനാശം വിതയ്ക്കുന്ന വികസന പദ്ധതികൾക്കുമെതിരെ കഴിഞ്ഞ മൂന്ന് ദശകങ്ങളിലേറെയായി കേരളത്തിൽ നടന്ന ഒട്ടുമിക്ക സമരങ്ങളിലും പ്രചരണ പരിപാടികളിലും സജീവമായിരുന്നു.<ref>{{cite web|title=The Politics of Nuclear Energy and Resistance|url=http://www.cndpindia.org/the-politics-of-nuclear-energy-and-resistance/|accessdate=21 ജനുവരി 2017|archive-date=2018-03-02|archive-url=https://web.archive.org/web/20180302171736/http://www.cndpindia.org/the-politics-of-nuclear-energy-and-resistance/|url-status=dead}}</ref> ദീർഘകാലം ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പയ്യന്നൂരിലെ പബ്ളിക് ഹെൽത്ത് ഫോറത്തിൻറെ പ്രസിഡണ്ടായിരുന്നു. കേരളത്തിലെ ആദ്യകാല ചലച്ചിത്ര സൊസൈറ്റികളിലൊന്നായ സർഗ ഫിലിം സൊസൈറ്റിയുടെ സ്ഥാപകരിലൊരാളായിരുന്നു. ലോകക്ളാസിക് സിനിമകൾക്ക് മലയാളത്തിൽ സബ്ടൈറ്റിൽ നൽകുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. കുപ്ളേരി രാമചന്ദ്രൻസ് ബ്ളോഗ് എന്ന പേരിൽ ബ്ളോഗുകളെഴുതി വരുന്നു.<ref>{{cite web|url=http://krcpayyanur.blogspot.in/search?updated-min=2014-01-01T00:00:00-08:00&updated-max=2015-01-01T00:00:00-08:00&max-results=7}}</ref>
ഭാര്യ:സീതാലക്ഷ്മി, മക്കൾ: നന്ദലാൽ, മീര, നിള

==വിദ്യാഭ്യാസം==
[[കേരള സർവകലാശാല]]യിൽ നിന്നും ഇംഗ്ളീഷ് ഭാഷയിലും സാഹിത്യത്തിലും മാസ്റ്റർ ബിരുദം
പരിസ്ഥിതി വിജ്ഞാനത്തിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ളോമ

==പുസ്തകങ്ങൾ==
ഇവാൻ ഇല്ലിച്ചിൻറെ 'ലിമിറ്റ്സ് ടു മെഡിസിൻ', 'വൈദ്യശാസ്ത്രത്തിന് അതിർവരമ്പുകൾ' എന്ന പേരിൽ മലയാളത്തിൽ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു. 'മാലിന്യ സംസ്കരണം-ഖരമാലിന്യങ്ങൾ: പ്രശ്നങ്ങളും പരിഹാരങ്ങളും'<ref>{{cite web|title=മാലിന്യസംസ്‌കരണം -ഖരമാലിന്യങ്ങൾഃപ്രശ്‌നങ്ങളും പരിഹാരങ്ങളും|url=http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=1730|website=www.puzha.com|access-date=2017-01-21|archive-date=2016-04-22|archive-url=https://web.archive.org/web/20160422134142/http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=1730|url-status=dead}}</ref>, 'ഊർജ്ജം, കൃഷി, വെള്ളം' എന്നീ പുസ്തകങ്ങളുടെ കർത്താക്കളിൽ ഒരാളാണ്. 2013 ൽ [[കേരളീയം (മാസിക)|കേരളീയം]] പുസ്തകശാലയ്ക്കു വേണ്ടി ഫ്രഞ്ച് പരിസ്ഥിതി ദാർശനികനായ ആന്ദ്രെ ഗോർസിൻറെ <nowiki>'ഇക്കേളജി ആസ് പൊളിറ്റിക്സ്' എന്ന പുസ്തകം 'ഇക്കോളജി രാഷ്ട്രീയം തന്നെ' എന്ന പേരിൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്തു. ആരോഗ്യം, പരിസ്ഥിതി, വികസനം, അണുശക്തി, മനുഷ്യാവകാശം എന്നീ വിഷയങ്ങളിലെ ഇദ്ദേഹത്തിൻറെ തിരഞ്ഞെടുത്ത ലേഖനങ്ങളുടെ സമാഹാരം ''</nowiki>വിസമ്മതത്തിൻറെ കാതൽ" എന്ന പേരിൽ  തൃശ്ശൂരിലെ ട്രാൻസിഷൻസ് സ്റ്റഡീസ് പബ്ളിക്കേഷൻസ് 2018 ൽ പുറത്തിറക്കി.<ref>{{Cite web|url=http://malappuramnews.com/books/%E0%B4%9F%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%A8%E0%B5%8D%E2%80%8D%E0%B4%B8%E0%B4%BF%E0%B4%B7%E0%B4%A8%E0%B5%8D%E2%80%8D-%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%A1%E0%B5%80%E0%B4%B8%E0%B5%8D/|title=വിസമ്മതത്തിന്റെ കാതൽ|access-date=|last=|first=|date=|website=|publisher=}}</ref> 

[[File:Book Release -Ecology as politics.jpg|thumb|ഇക്കോളജി രാഷ്ട്രീയം തന്നെ എന്ന പുസ്തകത്തിന്റെ പ്രകാശനം പ്രമുഖ കൃഷി ശാസ്ത്രജ്ഞൻ 'ശ്രീ പട്രെ' നിർവഹിക്കുന്നു]]
==അവലംബം==
http://www.keraleeyammasika.com/media/2014/03/101-103-Eniyum-Anu-Shakthiyo-August-2010.pdf
http://www.keraleeyammasika.com/media/2015/08/vadhashiksha-nirthalakkuka.pdf
http://www.keraleeyammasika.com/media/2016/09/thettu-pattiyathu-aarkku-kodathikko-vikasana-vidagdharkko.pdf