Revision 9606 of "Maths blog" on mlwikibooks

{{SD|പുതിയ ഉപഭോക്താവിന്റെ പരീക്ഷണം}}

ഗണിതശാസ്ത്ര വിദ്യാർഥികൾക്കും അധ്യാപകർക്കും വിദ്യാഭ്യാസ മഖലയിലെ പുത്തൻ അറിവും ആശയങ്ങളും പങ്കുവെക്കാൻ ഒരു മലയാള ബ്ലോഗ്, ഗണിതത്തിനായി തുടങ്ങി, വിദ്യാഭ്യാസ സംബന്ധമായ എല്ലാ വിഷയങ്ങളിലും പുത്തൻ അറിയിപ്പുകളും സർക്കുലറുകളും ഈ മലയാള ബ്‌ളോഗിൽ ഒട്ടും സമയം വൈകാതെയയെത്തുന്നു. സംസ്ഥാനത്ത് അങ്ങോളമിങ്ങോളമുള്ള അധ്യാപകർക്കും വിദ്യാർഥികൾക്കും പുറമെ ആബാലവൃദ്ധം ജനങ്ങളും വിദ്യാഭ്യാസ വിചക്ഷണർക്കും പുത്തൻ അറിവു പകരുന്നതിൽ നിർണായക സ്വാധീനം ചെലുത്തി മുന്നേറുകയാണ് മാത്തമാറ്റിക്‌സ് ബ്ലോഗ് എന്ന പേരിലുള്ള ഈ മലയാളബ്ലോഗ്. അധ്യാപകരുടെയും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും വിദ്യാഭ്യാസ സംബന്ധമായ സംശയങ്ങൾക്ക് മറുപടി ലഭിക്കാനും ബ്ലോഗിനെ ആശ്രയിക്കാം. വിദ്യാഭ്യാസ സമ്പന്ധിയായ സർക്കാർ ഉത്തരവുകളും സർക്കുലറുകളും  പുതുതായി ഇറങ്ങുമ്പോൾ യഥാസമയം തന്നെ അവയിലേക്കുള്ള ലിങ്കുകളും ചെറുവിവരണങ്ങളും നൽകാൻ ഈ ബ്ലോഗ് കാണിക്കുന്ന ശുഷ്‌കാന്തി ഇതിന്റെ ജനപ്രീതിക്ക് വലിയൊരു കാരണമാകുന്നു. ഈ അറിവുകൾക്കായി സർക്കാറിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും വിവിധ സൈറ്റുകൾ കയറിയിറങ്ങുന്നതിനു പകരമായി ഈ ഒരൊറ്റ ബ്ലോഗിലൂടെ നേരിട്ട് അവിടെയെത്താമെന്ന വിശ്വാസ്യതയാർജ്ജിക്കാൻ ഇതിനോടകം തന്നെ ബ്ലോഗിനായിട്ടുണ്ട്.
	മൂന്നുവർഷങ്ങൾക്കു മുമ്പ് എർണാകുളത്തെ അധ്യാപകനും ഐ ടി അറ്റ് സ്‌കൂൾ ജില്ലാ കോർഡിനേറ്ററായ ജോസഫ് ആന്റെണിയുടെ മനസ്സിലാണ് ഇത്തരമൊരു ബ്ലോഗിനെയും അതിനു ലഭിച്ചേക്കാവുന്ന സ്വീകാര്യതയെയും കുറിച്ച് ചിന്തയുണ്ടായത്. സുഹൃത്തുക്കളായ രണ്ട് അധ്യാപകർ ഈ ചിന്തക്ക് പിന്തുണയും പ്രോത്സാഹനവും നൽകിയതോടെയാണ് മാത്സ് ബ്ലോഗ് യാഥാർഥ്യമായത്. കെ ജി ഹരികുമാർ, വി കെ നിസ്സാർ എന്നിവരും ആദ്യഘട്ടം മുതൽ തന്നെ അണിയറയിലുണ്ട്.  ബ്ലോഗിൽ വിദ്യാഭ്യാസ സംബന്ധമായി പുതിയ സൃഷ്ടികൾ ചേർക്കുമ്പോൾ അത് സൗജന്യ മെസേജായി മൊബൈലിൽ ലഭിക്കാനും ബ്ലോഗിൽത്തന്നെ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതിനകം മൂവായിരത്തോളം പേർ ഈ സേവനം ലഭ്യമാക്കിയതായി ബ്ലോഗിന്റെ അണിയറ പ്രവർത്തകർ പറയുന്നു. ഇതിനായി ഓൺ മാത്സ് ബ്ലോഗ് എന്ന് ഇംഗ്ലീഷിൽ ടൈപ്പ് ചെയ്ത് 9870807070 എന്ന നമ്പറിലേക്ക് എസ് എം എസ് അയക്കുകയാണ് വേണ്ടത്. ഇതിനു പുറമെ, നല്ല സ്വീകാര്യത ലഭിച്ചുകൊണ്ടിരിക്കുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയറായ ഉബുണ്ടു, കംപ്യൂട്ടർ ഭാഷയായ പൈത്തൺ എന്നിവയും പഠിച്ചെടുക്കാനുള്ള ലളിതപാഠങ്ങളും ബ്ലോഗിന് കൂടിയ തോതിലുള്ള വായനക്കാരെ സൃഷ്ടിക്കുന്നു. ഈ വിഷയങ്ങളിലുള്ള സംശയങ്ങൾക്ക് ശാസ്ത്രീയ സംശയനിവാരണവും നൽകുന്നു. സംസ്ഥാനത്തങ്ങോളമിങ്ങോളമുള്ള പതിനാറ് വിദഗ്ധരാണ് ഈ ബ്ലോഗിന്റെ പിന്നിൽ പ്രവർത്തിക്കുന്നത്. വിദ്യാഭ്യാസ രംഗത്ത് കഴിവുതെളിയിച്ചവരുടെ മാർഗ്ഗ നിർദ്ദേശങ്ങൾക്കനുസരിച്ചാണ് ബ്ലോഗിൽ പുതിയ പോസ്റ്റുകളെത്തുന്നത്. മാതൃകാ ചോദ്യപ്പേപ്പറുകളും, ഉത്തര സൂചികകളും, ടീച്ചിങ്ങ് നോട്ടുകളും, തുടങ്ങി വിദ്യാഭ്യാസ രംഗത്തെ എല്ലാ കാര്യങ്ങളുമായി മാത്സ് ബ്ലോഗ് മൂന്നാം വർഷത്തിലേക്ക് കടക്കാനൊരുങ്ങുകയാണ്. ആർക്കും ഈ ബ്ലോഗിലേക്ക് സൃഷ്ടികളയക്കാമെന്നതും ബ്‌ളോഗിനെ വ്യത്യസ്ഥമാക്കുന്നു