Difference between revisions 103884 and 104074 on mlwikisourcec⏎ അമേരിക്ക്യൻ ഐക്യ നാടുകളിലെ ചലച്ചിത്ര മേഖലയിലെ നേട്ടങ്ങൾക്കായി നൽകപ്പെടുന്ന പുരസ്കാരമാണ് ഓസ്കാർ പുരസ്കാരം അഥവാ അക്കാദമി അവാർഡ്.1929 ലാണ് ആദ്യമായി ഓസ്കാർ Academy of Motion Picture Arts and Sciences (AMPAS) മേൽനോട്ടതിൽ വിതരണം ചെയ്തു തുടങ്ങിയത്. ഏറ്റവും പഴക്കമുള്ള വിനോദ പുരസ്കാരമാണ് ഓസ്കാർ. 86ാമത് ഒസ്കാർ പുരസ്കാര വിതരണം 2014 മാർച്ച് 2 ന് ലോസ് ആഞ്ചലെസിലെ ഡോൾബി തിയറ്ററിൽ വെച്ച് നടക്കും. '''ചരിത്രം''' 1929 മെയ് 16ന് ഹോളിവുഡ് റൂസ്വൽട് ഹോട്ടലിൽ 270 ക്ഷണിതാക്കളടങ്ങിയ ഒരു സ്വകാര്യ ചടങ്ങിലാണു് ഓസ്കാർ അവാർഡ് ആദ്യമായി വിതരണം ചെയ്തത്. 1928-29 കാലഘട്ടത്തിലെ സിനിമ മേഖലയിലെ സംഭാവനകൾ പരിഗണിച്ച് സംവിധായകരും നടീ നടന്മാരും മറ്റു കലാകരിൽ നിന്നുമായി തിരഞ്ഞെടുത്ത പതിനഞ്ച് പേർക്കാണ് ആദ്യ ഒസ്കാർ പുരസ്കാരങൾ ലഭിച്ചത്.പതിനഞ്ച് മിനുറ്റായിരുന്നു ആദ്യ ഓസ്കാർ പുരസ്കാര ചടങ്ങ്. ആദ്യ തവണത്തെ വിജയികളെ മൂന്ന് മാസം മുമ്പെ മാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചിരുന്നു.എന്നാൽ രണ്ടാമത്തെതുമുതൽ പിന്നീടുള്ള ആദ്യ പതിറ്റാണ്ടിൽ പുരസ്കാര രാത്രി 11 മണിക്ക് മാധ്യമങ്ങളിലൂടെ പ്രസിദ്ധിപ്പെടുത്തി. എന്നാൽ ലോസ് അഞ്ചലെസ് റ്റൈംസ് ചടങ്ങ് തുടങ്ങുന്നതിനു മുൻപ് വിജയികളുടെ വിവരങ്ങൾ പുറത്തു വിട്ടതിനെ തുടർന്നു 1941 മുതൽ ഫലങ്ങൾ മുദ്ര വെച്ച കവറിൽ സൂക്ഷിക്കുന്ന രീതി തുടങ്ങി. All content in the above text box is licensed under the Creative Commons Attribution-ShareAlike license Version 4 and was originally sourced from https://ml.wikisource.org/w/index.php?diff=prev&oldid=104074.
![]() ![]() This site is not affiliated with or endorsed in any way by the Wikimedia Foundation or any of its affiliates. In fact, we fucking despise them.
|