Difference between revisions 154844 and 154846 on mlwikisource

{{Delete|ഒറിജിനൽ ലിങ്കും ആരാണ് പരിഭാഷചെയ്തതെന്നും വ്യക്തമല്ല.}}
എന്റെ തങ്കക്കുടങ്ങളേ,
ഒരിക്കൽ കൂടി മമ്മിയെ പൊലീസ് പിടിച്ച് കൊണ്ട് പോയിരിക്കുന്നു. ഇപ്പോൾ ഡാഡിയും മമ്മിയും അകലെയുള്ള ജയിലുകളിലാണു. എവിടെയോ ഒരു ജയിലിന്റെ സെല്ലിൽ ഒറ്റയ്ക്കിരിക്കുന്ന അവളെയോർക്കുമ്പോൾ നെഞ്ച് വിങ്ങുന്നു. അവളവിടെ എന്തെടുക്കുകയായിരിക്കും. മിണ്ടാൻ പോലും ആരുമുണ്ടാകില്ല. വായിക്കാനും ഒന്നും കിട്ടാനിടയില്ല. ഇരുപത്തിനാലു മണിക്കൂറും നിങ്ങളെക്കുറിച്ച് തന്നെയാവും മമ്മിയുടെ വേവലാതി. ഇനി എന്നാണു മമ്മിയെ കാണാനാവുക എന്ന് പറയാനാവില്ല. ചിലപ്പോൾ മാസങ്ങളെടുക്കും. ചിലപ്പോൾ വർഷങ്ങൾ തന്നെയും. ചിലപ്പോൾ അനവധി വർഷങ്ങൾ (contracted; show full)കയ്പ്പും വേദനയും നിറഞ്ഞ ഒന്ന് അവൾ തെരഞ്ഞെടുത്തത് ഈ നാടിനു വേണ്ടിയാണു. ഈ നാട്ടിലെ ജനങ്ങൾക്ക് വേണ്ടിയാണു. മുതിരുമ്പോൾ നിങ്ങൾക്കത് കൂടുതൽ മനസ്സിലാവും . അവൾ കടന്ന് പോയ കനൽ വഴികൾ. വിശാസങ്ങൾക്ക് വേണ്ടി അവൾ നടത്തിയ ആത്മബലികൾ. അതിനായി അവളർപ്പിച്ച സ്വന്തം ജീവിതം. സത്യത്തിനും നീതിക്കും വേണ്ടി അവൾ നടത്തിയ സഹനസമരങ്ങൾ, യുദ്ധസമാനമായ ആത്മസംഘർഷങ്ങൾ . അതിലൂടെ ബലി കഴിക്കപ്പെട്ട സ്വകാര്യസന്തോഷങ്ങൾ

( 1969 ൽ വിന്നി മണ്ടേല അറസ്റ്റിലായപ്പോൾ, നെത്സൺ മണ്ടേല തന്റെ പെൺകുട്ടികളായ  സെനിക്കും സിൻസിക്കും , ജയിലിൽ നിന്നും എഴുതിയ കത്ത് )