Difference between revisions 62370 and 62371 on mlwikisource{{മായ്ക്കുക|}}⏎
'''അമ്പഴക്കാട്ട് ശങ്കരൻ'''
1
ചിതറി വീണ ചിന്തകൾ പൊറുക്കിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. ശ്രദ്ധ അറിയാതെ അരിച്ചു നീങ്ങുന്ന ഉറുമ്പുകളിൽ പതിഞ്ഞു. അവ മൂന്നെണ്ണമുണ്ട്. വരിവരിയായി, ഒന്നിനുപുറകെ ഒന്നായി അച്ചടക്കത്തോടെ മുന്നോട്ട് നീങ്ങുന്നു. രണ്ടെണ്ണം അപ്പുറത്തുണ്ടല്ലോ. അവ തമ്മിൽ പരസ്പരധാരണയില്ല. വിശ്വാസവും. ഉണ്ടെങ്കിൽ അവ ഒരേ വരിയിലായിരുന്നേനേ.
(contracted; show full)
(അവസാനിച്ചു.)
**വെണ്ണസ്മേര മുഖിം വറുത്തു വറളും വൃന്താക ദന്തച്ഛദാം
ചെറ്റോമന്മധുരക്കറി സ്തനഭരാമമ്ളോപദം ശോദരിം
കെല്പാർന്നോരൊരു എരുമതയിർ കടിതടാം ചിങ്ങം പഴോരുദ്വയി
മേനാം ഭുക്തിവധൂം പരിണയി, സഖേ ലോക: കഥ ജീവതി.
(പുരുഷാർത്ഥകൂത്ത്)
⏎
{{മായ്ക്കുക|}}
This site is not affiliated with or endorsed in any way by the Wikimedia Foundation or any of its affiliates. In fact, we fucking despise them.
|