Difference between revisions 67286 and 67324 on mlwikisource

{{header
 | title    = ശിവകൈലാസം
 | author   = പി.ശിവൻകുട്ടിനായർ
 | noyear = yes
 | genre    = 
 | translator = 
 | section    = 
 | previous   = 
 | next       = 
 | notes    = 
}}
<div class="novel">
<poem>
ഭൂമിശാസ്ത്രപരമായി കൈലാസത്തിന്റെ കിടപ്പും അവിടേക്കുള്ള വഴികളും ദൂരവും
	
	ഇന്ഡ്യാ മഹാരാജ്യത്തിന്റെ വടക്കു ഭാഗത്ത് കാശ്മീര് മുതല് ആസ്സാമിന്റെ കിഴക്കു ഭാഗം വരെ സുമാര് 2560 കി.മീ നീളത്തിലും 300 കി.മീ. വീതിയിലും ഹിമാലയ പര്വ്വത നിരകള് പല ഉയരത്തിലും വലുപ്പത്തിലും നിരനിരയായി അഭൌമതേജസ്സോടെ വിരാജിക്കുന്നു.  ഇതിന്റെ  വടക്കുഭാഗത്ത്, ടിബറ്റിലെ സമതല പ്രദേശങ്ങളും മലനിരകളും നീണ്ടുനിവര്ന്നു കിടക്കുന്നുണ്ട്.  കാശ്മീരില് നിന്ന് 968 കി.മീ. വടക്കു കിഴക്ക് മാറി, പടിഞ്ഞാറന് ടിബറ്റില് ഭൂലോകത്തിന്റെ അച്ചുതണ്ടായ കൈലാസഗിരി ശിവശക്തി സാ(contracted; show full)	      ഭാര്യ :  ശാന്തലക്ഷ്മി
	    മക്കള് :  ശ്രീജിത്ത്, ശ്രീവിദ്യ, ശ്രീനാഥ്.

	വിലാസം  :  വരിക്കാശ്ശേരി മഠം,
		      മുണ്ടൂര് - പി. ഒ.
		      പാലക്കാട്.
		      കേരളം.
		      ഫോണ് : 0491 2832789.

</poem>
</div>