Revision 60286 of "The saddest poem (വിവർത്തനം )" on mlwikisource

{{മായ്ക്കുക}}
എഴുതുവാൻ എളുതാനെനിക്കീ രാവിലി –
ന്നൊഴിവുണ്ട് ഏറ്റവും ദുഖപൂര്ന്ണ്ണി തമായ
വരികള്ക്ക്ട വെറുതെയാ നിറമൊന്നു ചാര്ത്തു വാൻ
കരിനിറം മനതാരിൽ നിന്നു ചുരത്തുവാൻ

ഈ രാവിലാകാശ സാനുവിൽ ഏറയായ്‌
താരങ്ങളായിരം പൂക്കളെ പോലിതാ
ചിരിതൂകി നീലിച് വിറ കൊണ്ട് നില്ക്കുചന്നു
ദൂരെയാണെങ്കിലും അങ്ങനെ അങ്ങനെ

ഈ രാവുതന്നുടെ ആത്മാവ് പേറിയൊരു
മാരുതനാഗഗന വീഥികൾ ചുറ്റി
കറങ്ങിയിന്നെന്നുടെ ചാരെയായ്‌ വന്നിട്ട്
ഒരു പാട്ട് പാടിയീ രാവിലേകാന്തമായ്‌

അവളെ ഞാനേറ്റവും സ്നേഹിച്ചുവുള്ള് കൊണ്ട്
അവളെന്നെയും ചില നേരം അതുപോലെ

ഇരുളിൽ ഇത് പോലെ കുളിരുള്ള രാവുകളിൽ
വാരിപ്പുണര്ന്നു  ഞാനവളെ എൻ  കൈകളാൽ 
ചുംബന മുത്തുകൾ കോര്ത്തു  ഞാനതിരറ്റോരു
അമ്പര മേലങ്കി തൻ കീഴിലെന്നുമേ

അവൾ എന്നെ  ഏറ്റവും സ്നേഹിച്ചു ഉള്ളു കൊണ്ട്
അവളെ ഞാനും ചില നേരം അത് പോലെ
എങ്ങിനെ സ്നേഹിച്ചു പോകാതിരുന്നിടും
മങ്ങൽ ഏല്ക്കാെത്തൊരാ മാന്മിഴി ഇണകളെ

എഴുതുവാൻ എളുതാനെനിക്കീ രാവിലി –
ന്നൊഴിവുന്ടെട്ടവും ദുഖപൂര്ന്ണ്ണി തമായ
വരികള്ക്ക്വ വെറുതെയാ നിറമൊന്നു ചാര്ത്തു വാൻ
കരിനിറം മനതാരിൽ നിന്നു ചുരത്തുവാൻ

ഇനിയെനിക്കവളില്ല എന്ന് ചിന്തിക്കുവാൻ
ഹാ ! നഷ്ടമായെനിക്കാവളെയെന്നോര്ക്കു വാൻ
കഠിനമാം രാവുകൾ അതി കഠിനമായ് തീര്ത്തു 
പടിയിറങ്ങിപ്പോയി അവൾ എന്നിൽ  നിന്നുമായ്‌



മഞ്ഞിൻ കണങ്ങളാ പുല്നാംനബിലെന്ന പോൽ
മഞ്ഞായ്‌ പൊഴിയുന്നു കവിതയെൻ ജീവനിൽ

എന്നിലെ സ്നേഹമാം വാസന്ത മാസത്തിൽ
എങ്ങിനെ അറ്റു പോയ്‌ എന്സഖിയാം മലർ!

ഈ രാവിലാകാശ സാനുവിൽ ഏറയായ്‌
താരങ്ങളുണ്ടവൾ മാത്രമില്ല
കാര്യങ്ങളീവിധം തന്നെയാണെങ്കിലും
ദൂരെയായാരോ മൂളുന്നു ദൂരെയായ്‌

ഇന്നവളെന്നിലായ്‌ഇല്ലാതെ ഇല്ലാതെ
എന്നിലെ ആത്മാവിതെങ്ങോ കളഞ്ഞു പോയ്‌

ഇന്നവളെ എന്നിലായ്‌ ചേര്തിടാനെന്ന പോൽ
എന്നുടെ കണ്ണുകൾ അവളെ തിരയുന്നു
എന്നുടെ മാനസവുമവളെ  തിരയുന്നു
എങ്കിലും അവളെന്റെ കൂടെയില്ല!

ആ മരനിരകളെ വിളറി വെളുപ്പിച്ച
കുളിരുള്ള രാവുകൾ മാറിയില്ലെങ്കിലും
നമ്മിലെ നാമായി നാം കണ്ട നാമല്ല
ഇന്നാകെ മാറി നാം , തീര്ത്തും  വിഭിന്നർ

ഇന്ന് ഞാൻ സ്നേഹിപ്പതില്ലവളെ എങ്കിലും
അന്ന് ഞാനെത്രയോ സ്നേഹിച്ചു പോയിരു-
ന്നാകയാൽ എന് നാദമൊരു കാറ്റ് തേടുന്നു
ആ കാതിലൊന്നെത്തി നിര്വൃ തി കൊള്ളുവാൻ

ആരുടെതാരോ ഒരാളുടെതായ്‌ തീരും
ആരോ തനിക്കായി ചേര്ത്ത്ൃ വച്ചീടും
പണ്ടെന്റെ ചുംബനങള്ക്ക്ദ സ്വകീയമായ്‌
കണ്ടയെൻ സഖിയാകെ മാറിയേക്കും
ആ നാദം ആ മൃദു മേനിയുമനന്തമാം
മാന്മിഴി ഇണകളും  കയ്യ് വിട്ടു പോം

ഇന്ന് ഞാൻ സ്നേഹിപ്പതില്ലവളെ എങ്കിലും
എന്നിലെ ഞാൻ അത് ചെയ്തെന്നു വന്നിടാം


പ്രണയമതെത്രയോ  നശ്വരമെന്കിലും
അണയുകില്ലോര്മകൾ ദീര്ഘക൦ സു ദീര്ഘ‌൦

ഈ രാവ് പോലുള്ള രാവുകൾ നീളെ ഞാൻ
വാരി അവളെ എടുക്കായാലാകണം
അവളിന്നിതെന്നിലായ്‌ ഇല്ലാതെ ഇല്ലാതെ
എന്നിലെ ആത്മാവിതെങ്ങോ കളഞ്ഞു പോയ്‌

അവലെന്നിലായ്‌ തീര്ത്തു ദുഃഖ സ്മൃതിയിലെ
അന്ത്യാശ്രു ബിന്ദുക്കൾ ആകാമിതെങ്കിലും
അവളെയങ്ങോര്ത്തു് ഞാൻ എഴുതിയ വരികളിൽ
അവസാന വരിയായി മാറാമിതെന്കിലും !


(ജിത്തു മാത്യൂസ്‌ ) ( +2 വിൽ പഠിക്കുന്പോൾ എഴുതിയത്)