Revision 66514 of "താൾ:സൗന്ദര്യനിരീക്ഷണം.djvu/28" on mlwikisource

<noinclude><pagequality level="1" user="" /><div class="pagetext">{{ന|സൗന്ദര്യനിരീക്ഷണം}}


</noinclude>::::സൗന്ദര്യനിരീക്ഷണം  

അതിന്റെ വിശിഷ്ടസ്വഭാവം  കൈവെടിയുകയും  ചിത്രകലയുടെ മണ്ഡലത്തിൽ പ്രവേശിക്കുകയുമാണ്` ചെയ്യുന്നത്. വാസവദത്തയുടെ വർണ്ണനയെക്കുറിച്ച്, ' ഇതു ചിത്രത്തിലെഴുതിയതുപോലിരിക്കുന്നു' എന്നു ചിലർ പ്രശംസിച്ചുകേട്ടിട്ടുണ്ട്. അതേ! ചിത്രത്തിലെഴുതിയപോലെ ഇരിക്കുന്നു. പക്ഷെ, ചിത്രത്തിലെഴുതിയതല്ല. ചിത്രത്തിലെഴുതിയിരുന്നെങ്കിൽ  വാസവദത്തയുടെ രൂപം  കുറേകൂടി സ്‌‌പഷ്ടവും  യാഥാർഥ്യപ്രതീതി ജനിപ്പിക്കുന്നതുമാകുമായിരുന്നു. ത്ത്ആയത്, കുമാരനാശാന് കവിതയിൽ എത്രമാത്രം  പ്രാവീണ്യമുണ്ടോ അത്രമാത്രം  പ്രാവീണ്യം  ചിത്രകലയിൽ സമ്പാദിച്ചിട്ടുള്ള ഒരാൾ ആ ചിത്രം  വരച്ചിരുന്നെങ്കിൽ ! 

::കവിതയുടെ സ്വകീയമണ്ഡലത്തിൽ ചിത്രകലയ്‌‌ക്ക്  അതിനോട് കിടപിടിക്കുവാൻ സാധിക്കുന്നതല്ല. കവിക്ക് ദൃശ്യലോകവും  അദൃശ്യലോകലോകവും  ഒന്നുപോലെ സ്വാധീനമാണ്`. അത്രതന്നെയല്ല; അദൃശ്യമായ മാനസികലോകത്തിലാണ്` അതു മിക്കപ്പോഴും  സ്വഛന്ദം  വിഹരിക്കുന്നത്. ദൃശ്യലോകത്തിന്റെ പരിമിതിക്കുള്ളിൽ ഒതുങ്ങിക്കിടക്കുന്ന ചിത്രകാരന് കവിയുടെ ഭാവനാലോകത്തിൽ പ്രവേശിക്കുക സാദ്ധ്യമല്ല. ചിത്രകാരന്` കല്`പ്പനാവൈഭവത്തേക്കാൾ പ്രയോഗസാമർഥ്യമാണ്` കൂടുതൽ വേണ്ടത്. അദ്ദേഹത്തിന്റെ വിഷയം  നൂതനമായിരിക്കണമെന്നില്ല. മിക്ക ചിത്രകാരന്മാരും  കവികളിൽ നിന്ന് ആശയം  സ്വീകരിച്ചിട്ടുള്ളതയിക്കാണാം. ഇത് അവർക്കൊരു പോരായ്‌‌കയല്ല. സ്വീകരിച്ചിരിക്കുന്ന ആശയത്തിനു തങ്ങളുടെ പ്രയോഗപാടവംകൊണ്ട്  ജീവൻ നൽകുകയാണ്` അവരുടെ മുഖ്യ കർത്തവ്യം. എന്നാൽ ഒരു കാവ്യത്തിൽ വാഗാർത്ഥങ്ങളുടെ പ്രയോഗവൈചിത്ര്യത്തേക്കാൾ ഒട്ടും  അപ്രധാനമല്ലാത്ത ഒരു കാര്യമാണ്` കവികല്പനയുടെ നൂതനത്വം. ഒരു ചിത്രത്തെ ഉപജീവിച്ച് കവിതയെഴുതുന്നതു കവിക്കൊരു പോരായ്‌‌മയാണ്`. ചിത്രകാരൻ പ്രഖ്യാതമായ ഇതിഹാസങ്ങളെയും  ചരിത്രങ്ങളെയും സുജ്ഞാതമായ പ്രകൃതിവിലാസങ്ങളെയുമാണ്` തന്റെ തൂലികയ്‌‌ക്ക്  വിഷയമാക്കുന്നത്. എന്നാൽ ഒരു കവിക്ക് മുമ്പ് ആരും  കേട്ടിട്ടില്ലാത്ത വിഷയത്തെ സ്വസങ്കല്പ്പത്തിൽനിന്ന് ആവിഷ്കരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. വിഷയത്തിന്റെ നൂതനത്വം  ചിത്രത്തിന്` ഒരു വിഘ്നവും  കവിതയ്ക്ക് ഒരു ഭൂഷണവുമെത്രേ. അരിസ്റ്റോട്ടിൽ തന്റെ ശിഷ്യനായ ഒരു ചിത്രകാരനോട് അലക്‌‌സാണ്ടറുടെ ജീവചരിത്രത്തിലെ സംഭവങ്ങളെ വിഷയീകരിച്ച് ചിത്രങ്ങൾ എഴുതുവാൻ ഉപദേശിച്ചതായി ഒരു ഐതിഹ്യമുണ്ട്. അലക്‌‌സാണ്ടറുടെ ജീവചരിത്രം  പ്രഖ്യാതമായതുകൊണ്ടായിരിക്കണം  അദ്ദേഹം  അപ്രകാരം  ഉപദേശിച്ചത്. 

::മാനുഷികവും  അതിമാനുഷികവുമായ   കഥാപാത്രങ്ങൾ ഇടകലർന്നുള്ള ഒരു സംഭവം  കവിതയ്‌‌ക്ക് വിഷയമാകാമെങ്കിലും ഒരു ചിത്രകാരന്` അതു സ്വീകരിക്കുവാൻ നിവൃത്തിയില്ല. രാമരാവണയുദ്ധം  സമഞ്ജസമായി ഏതു 

::::32<noinclude><references/></div></noinclude>