Difference between revisions 1632872 and 1633324 on mlwiki{{npov}}{{ആധികാരികത}} കേരളത്തിലെ ഇസ്ലാമിക ചിന്തകരിൽ അഗ്രഗണ്യനായ പണ്ഡിതനാണ് '''ചെറിയമുണ്ടം അബ്ദുൽഹമീദ് മദനി'''. ആഴമുള്ള ആലോചന കൊണ്ടും പക്വവും സൂക്ഷ്മവുമായ നിരീക്ഷണങ്ങൾ കൊണ്ടും ശ്രദ്ധേയനായി മാറിയ എഴുത്തുകാരൻ. മുസ്‌ലിം പ്രശ്നങ്ങളിൽ വേറിട്ട സമീപനങ്ങൾ കൊണ്ട് ദീർഘ ദർശിത്വത്തിന്റെ കനകകാന്തി പരത്തിയ വ്യക്തിത്വം. ==ജീവിതരേഖ== 1944 സെപ്റ്റംബർ 8 - നു [[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] [[ചെറിയമുണ്ടം]] ഗ്രാമത്തിൽ ജനനം. മുത്താണിക്കാട്ട് ഹൈദർ മുസ്‌ലിയാർ പിതാവും ആയിശുമ്മ മാതാവുമാണ്. സ്കൂൾ പഠന ശേഷം പറവന്നൂർ, ചെറിയമുണ്ടം, തലക്കടത്തൂർ, കോരങ്ങത്ത്, നടുവിലങ്ങാടി, പൊന്മുണ്ടം, വളവന്നൂർ, എന്നിവിടങ്ങളിൽ ദര്സു പഠനം നടത്തി. ശേഷം അഴീകോട് ഇർഷാദുൽ മുസ്‌ലിമീൻ അറബിക് കോളേജിലും പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളേജിലും ഉപരിപഠനം നടത്തി. ==ഔദ്യോഗികജീവിതം== ഇപ്പോൾ [[ശബാബ് വാരിക|ശബാബ് വാരികയുടെ]] മുഖ്യ പത്രാധിപരായി പ്രവർത്തിക്കുന്നു <ref name = shabab>[http://shababweekly.net/2011-02-05-07-01-29/2010-03-10-06-33-14/1698-2012-11-30-05-50-29 ശബാബ് വീക്ക്‌ലി.നെറ്റ്] ചെറിയമുണ്ടത്തിനും കെ അബൂബക്കറിനും വക്കം മൗലവി അവാർഡ് </ref>. കൂടാതെ സ്നേഹ സംവാദം, ശബാബ് തുടങ്ങിയ ആനുകാലികങ്ങളിൽ ചോദ്യോത്തര പംക്തി കൈകാര്യം ചെയ്തു വരുന്നു. വളവന്നൂർ അൻസാർ അറബിക് കോളേജ്, പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളേജ്, ജാമിയ സലഫിയ്യ എന്നിവിടങ്ങളിലും പടിഞ്ഞാറക്കര, ബി പി അങ്ങാടി, പൊന്മുണ്ടം സ്കൂളുകളിലും അധ്യാപനം നടത്തി സ്വയം വിരമിച്ചു. പത്തന്ബാട് സൈനബയാണ് ഭാര്യ. ഡോ. അമീൻ, അഹ്മെദ് നജീബ്, ഖദീജ, സൽമ, അനീസ, മുനീർ, ജൌഹറ എന്നിവർ മക്കളാണ്. ==പുരസ്കാരങ്ങൾ== * വക്കം മൗലവി അവാർഡ്<ref name = shabab/> ==ഗ്രന്ഥങ്ങൾ== {{Div col|3}} # വിശുദ്ധ ഖുർആൻ സമ്പൂർണ പരിഭാഷ (സംയുക്ത രചന) # ഇസ്‌ലാം നാലു വാല്യങ്ങളിൽ (ചീഫ് എഡിറ്റർ) # ആരോഗ്യത്തിന്റെ ദൈവ ശാസ്ത്രം # അല്ലാമാ യൂസഫലിയുടെ ഖുർആൻ പരിഭാഷ (വിവർത്തനം) # മതം, നവോത്ഥാനം, പ്രതിരോധം # സൂഫി മാർഗവും പ്രവാചകന്മാരുടെ മാർഗവും # ദൈവിക ഗ്രന്ഥവും മനുഷ്യ ചരിത്രവും # ഇസ്ലാമിന്റെ ദാർശനിക വ്യതിരിക്തത # ഇസ്‌ലാമും വിമർശകരും # ദൈവ വിശ്വാസവും ബുദ്ധിയുടെ വിധിയും # ഖുർആൻ സത്യാന്വേഷിയുടെ മുമ്പിൽ # ഖുർആനും മാനവിക പ്രതിസന്ധിയും # ഇസ്‌ലാം വിമർശകരും അവരുടെ തലയ്ക്കു വില പറയുന്നവരും # ഇബാദത്ത് : വീക്ഷണങ്ങളുടെ താരതമ്യം # മതം, രാഷ്ട്രീയം, ഇസ്‌ലാഹി പ്രസ്ഥാനം # മനുഷ്യാസ്ഥിത്വം ഖുർആനിലും ഭൌതിക വാദത്തിലും # പ്രാർത്ഥന, തൌഹീദ് ചോദ്യങ്ങൾക്ക് മറുപടി # മതം - വേദം - പ്രവാചകൻ # നിത്യപ്രസക്തമായ ദൈവിക ഗ്രന്ഥം # ഖുർആനും യുക്തിവാദവും # ബുലൂഗുൽമറാം പരിഭാഷ # അറേബ്യൻ ഗൾഫിലെ സംസാര ഭാഷ # അറബി ഭാഷാ പഠനസഹായി # നാൽപതു ഹദീസ് പരിഭാഷ {{div col end}}⏎ ⏎ ==അവലംബം== <references/> All content in the above text box is licensed under the Creative Commons Attribution-ShareAlike license Version 4 and was originally sourced from https://ml.wikipedia.org/w/index.php?diff=prev&oldid=1633324.
![]() ![]() This site is not affiliated with or endorsed in any way by the Wikimedia Foundation or any of its affiliates. In fact, we fucking despise them.
|