Difference between revisions 1806756 and 1806757 on mlwiki{{prettyurl|Pathrose Parathuvayalil}} {{ശ്രദ്ധേയത|ഒരു വിഷയവുമായി ബന്ധപ്പെട്ട അവലംബങ്ങളേ ഇതുവരെ താളിൽ ചേർത്തിട്ടുള്ളൂ. ഇതിനെ രണ്ടിനെയും ചേർത്ത് ഒറ്റ അവലംബമായേ കണക്കാക്കാനാകൂ. കൂടുതൽ ''സ്വതന്ത്ര'' അവലംബങ്ങൾ ചേർത്തില്ലെങ്കിൽ ശ്രദ്ധേയത തെളിയിക്കപ്പെടില്ല}} {{ആധികാരികത}} {{NPOV}} {{infobox person | image = Dr. Pathrose Parathuvayalil.gif | name = പത്രോസ് പരത്തുവയലിൽ | birth_date = {{birth date and age|1946|1|24|df=y}} | birth_place = കീഴില്ലം | alma mater = ഗവ. ആയുർവേദ കോളേജ്, തിരുവനന്തപുരം | nationality = ഇന്ത്യൻ | other_names = പി.പി. പത്രോസ് | known_for = പരത്തുവയലിൽ ഹോസ്പിറ്റൽ ആൻറ് ഓർത്തോപീഡിക് സെൻറർ, ഇൻ-ഷേപ്പ് അബ്ഡൊമിനൽ ബൈൻഡർ, ഓർത്തോ കെയർ, പാം ലാബ്സ്, ഹെർബിക്സ് ഇന്ത്യ എന്നിവയുടെ പേരിൽ | occupation = ചെയർമാൻ ആൻറ് മാനേജിംഗ് ഡയറക്ടർ, ഡോ. പത്രോസ് പരത്തുവയലിൽ ഗ്രൂപ്പ് (പിപിജി) }} ഡോ. പത്രോസ് പരത്തുവയലിൽ ദക്ഷിണ ഇന്ത്യയിലെ കേരളത്തിൽ നിന്നുള്ള പ്രശസ്തനായ ആയുർവേദ വിദഗ്ധനും ഭിഷഗ്വരനുമാണ്. ഇന്ത്യയിലെ ആദ്യ{{തെളിവ്}} ഐഎസ്ഒ 9000:2000 സർട്ടിഫൈഡ് ആയുർവേദ ആശുപത്രിയായ പരത്തുവയലിൽ ഹോസ്പിറ്റലിന്റെ ചീഫ് ഫിസിഷ്യനും മാനേജിംഗ് ഡയറക്ടറുമാണ് അദ്ദേഹം.{{തെളിവ്}} == ആദ്യകാലവും വിദ്യാഭ്യാസവും == ഒടിവുകളും അസ്ഥിരോഗവും ചികിത്സിക്കുന്നതിൽ നിപുണരായ വർക്കി വൈദ്യനെയും പൌലോസ് വൈദ്യനെയും പോലുള്ള നിരവധി പാരമ്പര്യ വൈദ്യൻമാർക്ക് ജന്മം നൽകിയ പരത്തുവയലിൽ കുടുംബത്തിലാണ് [[1946]] [[ജനുവരി 24]]ന് പത്രോസിന്റെ ജനനം. പരമ്പരാഗത ആയുർവേദ ചികിത്സകരെ ആദരപൂർവ്വം വിളിച്ചിരുന്ന പേരാണ് വൈദ്യൻ എന്നത്. ശ്രീ പൌലോസ് വൈദ്യനാണ് 1955ൽ പെരുമ്പാവൂരിനടുത്ത് കീഴില്ലത്ത് രോഗികളെ കിടത്തി ചികിത്സിക്കുന്നതിനായി 4 മുറികളും മരുന്നു നിർമ്മാണത്തിനും വിതരണത്തിനുമായി മറ്റൊരു മുറിയുമായി പരത്തുവയലിൽ ആയുർവേദ ആശുപത്രിക്ക് തുടക്കം കുറിച്ചത്.{{തെളിവ്}} പി.വി. പൌലോസ് വൈദ്യൻറെയും അന്നമ്മ പൌലോസിൻറെയും രണ്ടാമത്തെ മകനാണ് പത്രോസ്. കീഴില്ലം അപ്പർ പ്രൈമറി സ്ക്കൂളിലും വളയൻചിറങ്ങര ഹൈസ്ക്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലാണ് പ്രീയൂണിവേഴ്സിറ്റി കോഴ്സിനു ചേർന്നത്. == ഔദ്യോഗിക ജീവിതം == അച്ഛന്റെയും മുത്തച്ഛന്റെയും വൈദ്യപാരമ്പര്യത്തിൽ പ്രചോദിതനായി 1964ൽ അദ്ദേഹം തിരുവനന്തപുരം ആയുർവേദ കോളേജിൽ വൈദ്യപഠനത്തിനു ചേർന്നു. അവിടെ നിന്നും 1970ൽ കേരള യൂണിവേഴ്സിറ്റിയിൽ ഒന്നാം റാങ്കോടുകൂടിയാണ് അദ്ദേഹം ബാച്ചിലർ ഓഫ് ആയുർവേദ മെഡിസിൻ (ബിഎഎം) പാസായത്.{{തെളിവ്}} അതേ കോളേജിൽ നിന്നു തന്നെ കായചികിത്സയിലും മർമ്മചികിത്സയിലും (ജനറൽ മെഡിസിൻ ആൻറ് ഓർത്തോപീഡിക്സ് ഇൻ ആയുർവേദ) ബിരുദാനന്തര ബിരുദവും അദ്ദേഹം സ്വന്തമാക്കി. കേരളത്തിൽ നിന്നും ആദ്യമായി ആയുർവേദത്തിൽ ബിരുദാനന്തര ബിരുദം നേടുന്നത് ഡോ. പത്രോസാണ്.{{തെളിവ്}} 1984ൽ ഡോ. പത്രോസിന്റെ പിതാവ് പൌലോസ് വൈദ്യന്റെ നിര്യാണത്തെ തുടർന്ന് അദ്ദേഹം ആശുപത്രിയുടെ നേതൃത്വം ഏറ്റെടുത്തു. ആയുർവേദ തത്വങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ ആധുനിക സങ്കേതങ്ങൾ ഉപയോഗിക്കുന്നതിലുള്ള ഡോ. പത്രോസിന്റെ വൈദഗ്ദ്ധ്യം{{തെളിവ്}} ആശുപത്രിയെ വളരെപ്പട്ടെന്ന് വളർച്ചയുടെ പടവുകളിലേക്കു നയിച്ചു. ==ഗവേഷണം== വർഷങ്ങളുടെ ഗവേഷണ ഫലമായി 1998ൽ, വാതരോഗങ്ങളുടെ ചികിത്സയിൽ സുപ്രധാനമായ പിഴിച്ചിൽ കൂടുതൽ ഫലപ്രദമായി നടപ്പാക്കുന്നതിനായി ഒരു യന്ത്രം ഡോ. പത്രോസ് രൂപകൽപന ചെയ്ത് നിർമ്മിച്ചു.{{തെളിവ്}} പരമ്പരാഗത രീതികളെ അപേക്ഷിച്ച് തുടർച്ചയായ, ഇടതടവില്ലാത്ത എണ്ണ പ്രവാഹം, ഓരോ തവണയും എണ്ണ അരിക്കുന്നു, ഊഷ്മാവ് കൃത്യമായ നിലയിൽ സൂക്ഷിക്കുന്നു എന്നിവയാണ് ഈ യന്ത്രത്തിന്റെ മേന്മകൾ.{{തെളിവ്}} ഈ യന്ത്രം ഉപയോഗിച്ചുള്ള ക്രിയാക്രമം സാധാരണ മട്ടിലുള്ള ചികിത്സാക്രമത്തേക്കാൾ ഏറെ ഫലപ്രദവും മികച്ചതുമാണ്,{{തെളിവ്}} അതേ സമയം ഇത് ആയുർവേദത്തിന്റെ അടിസ്ഥാന തത്വങ്ങളെയൊന്നും മറികടക്കുന്നുമില്ല.{{തെളിവ്}} ==നേട്ടങ്ങൾ== * മാനേജിംഗ് ഡയറക്ടർ, പാം ലാബ്സ് ഇന്ത്യ ഹെൽത്ത് കെയർ പ്രൈവറ്റ് ലിമിറ്റഡ്:{{തെളിവ്}} ആയുർവേദ തത്വങ്ങളിലും പാരമ്പര്യ മൂല്യങ്ങളിലും വിട്ടുവീഴ്ച ചെയ്യാതെ ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്ന ഒരു ആയുർവേദ മരുന്ന് കമ്പനി തുടങ്ങണമെന്നത് ഡോ. പത്രോസിന്റെ ദീർഘകാലമായുള്ള അഭിലാഷമായിരുന്നു.{{തെളിവ്}} ലോകാരോഗ്യ സംഘടനയുടെ (ഡബ്ലിയുഎച്ച്ഒ) ഗുഡ് മാനുഫാക്ചറിംഗ് പ്രാക്ടീസിന് അനുസൃതമായി 350 ലേറെ ക്ലാസിക്കൽ മരുന്നുകളും നിരവധി പേറ്റൻറഡ് ഹെർബൽ മരുന്നുകളും നിർമ്മിക്കുന്ന പാം ലാബ്സ് 2007-ൽ സ്ഥാപിതമായി.{{തെളിവ്}} * മാനേജിംഗ് ഡയറക്ടർ, ഹെർബിക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്:{{തെളിവ്}} ഇന്ത്യയിലും വിദേശത്തും മരുന്നുകൾ കൃത്യതയോടെ{{തെളിവ്}} എത്തിക്കാനുള്ള ഡോ. പത്രോസ് പരത്തുവയലിൽ ഗ്രൂപ്പിന്റെ മാർക്കറ്റിംഗ് വിഭാഗം. * മാനേജിംഗ് ഡയറക്ടർ, ഓർത്തോ കെയർ പ്രൊഡക്റ്റസ് പ്രൈവറ്റ് ലിമിറ്റഡ്:{{തെളിവ്}} ബ്രിട്ടീഷ് ഫാർമകോപ്പിയ സ്റ്റാൻഡേർഡ് അനുസരിച്ച്{{തെളിവ്}} കോട്ടൺ ക്രേപ് ബാൻഡേജുകൾ ഉൾപ്പടെയുള്ള ഓർത്തോ കെയർ ഉൽപന്നങ്ങൾ നിർമ്മിക്കുന്ന സ്ഥാപനം. * കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ 1999-2002 കാലഘട്ടത്തിൽ ആയുർവേദ അധ്യാപകൻ.{{തെളിവ്}} * രാഷ്ട്രീയ ആയുർവേദ വിദ്യാപീഠത്തിൽ ഗുരു ആയി ഭാരത സർക്കാരിന്റെ ആയുഷ് വകുപ്പിന്റെ അംഗീകാരം.{{തെളിവ്}} ==അക്കാദമിക് സംഭാവനകൾ== * ആയുർവേദിക് മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ, സെൻട്രൽ സോൺ കമ്മിറ്റി സംഘടിപ്പിച്ച ആയുർവേദിക് സർജറിയെക്കുറിച്ചുള്ള ശിൽപശാല “ധന്വന്തരീയം 99”-ൽ റിസോഴ്സ് പേഴ്സൺ.{{തെളിവ്}} * ആയുർവേദിക് മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ, സെൻട്രൽ സോൺ കമ്മിറ്റി സംഘടിപ്പിച്ച ആയുർവേദ മസാജിനെക്കുറിച്ചുള്ള ദേശീയ ശിൽപശാല “സ്പർശ 2005”-ൽ റിസോഴ്സ് പേഴ്സൺ.{{തെളിവ്}} * ആയുർവേദിക് മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ, സെൻട്രൽ സോൺ കമ്മിറ്റി സംഘടിപ്പിച്ച പഞ്ചകർമ്മ തെറാപ്പിയെക്കുറിച്ചുള്ള ശിൽപശാല “പഞ്ചകർമ്മ 94”-ൽ റിസോഴ്സ് പേഴ്സൺ.{{തെളിവ്}} * കോതമംഗലം എംഎ കോളേജ് സംഘടിപ്പിച്ച ആയുർവേദ ആൻറ് ഇറ്റ്സ് ആപ്ലിക്കേഷൻ എന്ന ശിൽപശാലയിൽ റിസോഴ്സ് പേഴ്സൺ.{{തെളിവ്}} * തൃശൂർ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നടന്ന കാൻസർ സെമിനാറിൽ സജീവ{{തെളിവ്}} പങ്കാളിത്തം. * 2009 ഓഗസ്റ്റിൽ നടന്ന ഡോക്ടർമാരുടെ തുടർവിദ്യാഭ്യാസ പരിപാടിയിൽ രക്തമോക്ഷ ഉപായങ്ങളെക്കുറിച്ചുള്ള പ്രബന്ധ അവതരണം.{{തെളിവ്}} ==വ്യക്തി ജീവിതം== അലോപ്പതി ഫിസിഷ്യനായ ഡോ. കെ.വി. പ്രസന്നയെ 1974ൽ പത്രോസ് വിവാഹം കഴിച്ചു. ഡോ. പ്രസന്ന പരത്തുവയലിൽ ഹോസ്പിറ്റൽ ആൻറ് ഓർത്തോപീഡിക് സെൻററിൽ എമർജൻസി കെയർ നൽകുന്ന മോഡേൺ മെഡിസിൻ വിഭാഗത്തിൻറെ ചുമതല വഹിക്കുന്നു. ഡോ. പത്രോസിന്റെ പുത്രൻ ഡോ. സുനിൽ പോൾ പത്രോസും (എം.എസ്. ഓർത്തോപീഡിക്സ്). മരുമകൾ നീന സുനിൽ പോളും (ബിടെക്, എംബിഎ) പരത്തുവയലിൽ ആയുർവേദ ഹോസ്പിറ്റലിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ സജീവ ഭാഗഭാക്കുകളാണ്. == പുരസ്കാരങ്ങൾ == [[File:Vagbhata Award for Dr. Pathrose.gif|thumb|മികച്ച ആയുർവേദ ഭിഷഗ്വരന്മാർക്കായി കേരള സർക്കാർ ഏർപ്പെടുത്തിയ വാഗ്ഭട പുരസ്കാരം 2012 എറ്റു വാങ്ങുന്ന ഡോ: പത്രോസ് പരത്തുവയലിൽ.]] * 2012ൽ കേരള സർക്കാരിൻറെ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഡോ. പത്രോസ് പരത്തുവയലിൽ കഴിഞ്ഞ 40 വർഷക്കാലം ആയുർവേദത്തിനു നൽകിയ സംഭാവനകളെ മാനിച്ച്{{തെളിവ്}} അദ്ദേഹത്തിന് മികച്ച ഡോക്ടർക്കുള്ള വാഗ്ഭട അവാർഡ് നൽകി ആദരിച്ചു. <ref name="pathrose">{{cite web|url=http://www.dcbooks.com/ayurveda-award-declared.html|title=ആയുർവേദ അവാർഡുകൾ പ്രഖ്യാപിച്ചു|publisher=ഡി.സി.ബുക്ക്സ്|language=മലയാളം|accessdate=24 ജൂലൈ 2013}}</ref><ref name="pathrose1">{{cite web|url=http://malayalam.yahoo.com/%E0%B4%B8%E0%B4%82%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BE%E0%B4%A8-%E0%B4%86%E0%B4%AF%E0%B5%81%E0%B4%B0%E0%B5%8D-%E0%B4%B5%E0%B5%87%E0%B4%A6-%E0%B4%85%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D-%E0%B4%A1%E0%B5%81%E0%B4%95%E0%B4%B3%E0%B5%8D-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%96%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AA%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%81-202619122.html|title=സംസ്ഥാന ആയുർവേദ അവാർഡുകൾ പ്രഖ്യാപിച്ചു |publisher=മലയാള മനോരമ, മാർച്ച് 5, 2013|language=മലയാളം|accessdate=24 ജൂലൈ 2013}}</ref> * 2006ൽ നാഷണൽ സുശ്രുത അസോസിയേഷൻ ഡോ. പത്രോസ് ആയുർവേദത്തിനു നൽകിയ മികച്ച സംഭാവനകളുടെ പേരിൽ അദ്ദേഹത്തിന് നാഷണൽ സുശ്രുത അവാർഡ് നൽകി ആദരിച്ചു.{{തെളിവ്}} ==അവലംബം== {{reflist}} [[വർഗ്ഗം:ആയുർവേദം]] All content in the above text box is licensed under the Creative Commons Attribution-ShareAlike license Version 4 and was originally sourced from https://ml.wikipedia.org/w/index.php?diff=prev&oldid=1806757.
![]() ![]() This site is not affiliated with or endorsed in any way by the Wikimedia Foundation or any of its affiliates. In fact, we fucking despise them.
|