Difference between revisions 2128532 and 2128539 on mlwiki

ഒരു സങ്കൽപ രാജ്യത്തിന്റെ കഥ ഇംഗീഷ് ഭാഷയിൽ പറയുന്ന സ്വതന്ത്ര നോവൽ പരമ്പരയാണ് (open fiction series) 'ഇമാനോഫുട്ടു (Imanofutu)'<ref>[https://wiki.creativecommons.org/Imanofutu] ക്രീയേറ്റീവ് കോമൺസ് സ്വതന്ത്ര പുസ്തക ഡയറക്ടറിയിൽ നിന്ന് </ref> . ഉപയോക്താക്കൾക്ക് ക്രീയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ എലൈക് (Creative Commons Attribution Share Alike CC-BY-SA) അനുവാദ പത്രം അനുസരിച്ചുള്ള എല്ലാ സ്വാതന്ത്ര്യവും നൽകുന്നു എന്നതാണ് ഈ സാഹിത്യ സൃഷ്ടിയുടെ പ്രത്യേകത.  ഭാവിയിലെ സങ്കൽപ രാജ്യം -  Imaginary Nation of the Future- എന്നതിന്റെ ചുരുക്കെഴുത്താണ് (acronym) ഇമാനോഫുട്ടു (Imanofutu). 

==കഥാതന്തു==

ഈ നോവൽ പരമ്പരയുടെ ഒരു ആമുഖം എന്നോണം 'ഇമാനോഫുട്ടു വാല്യം ഒന്ന്' 2013 - ൽ പ്രസിദ്ധീകരിക്കുകയുണ്ടായി (ISBN: 1478341866). ആഗോള തപനവും അതുമൂലമുണ്ടായ കാലാവസ്ഥാ വ്യതിയാനവും ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഇമാനുഫുട്ടുവിലെ ജീവിതത്തെ ഏതെല്ലാം തരത്തിൽ ബാധിച്ചുവെന്നതാണ് വാല്യം ഒന്നിലെ പ്രമേയം. 

ഇരുപത്തിരണ്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ,  ഇമാനോഫുട്ടുവിന്റെ ചരിത്രത്തിൽ പ്രസിഡന്റാകുന്ന ആദ്യ വനിതയായ സുഗേളിന്റെ (Sugirl) ഔദ്യോഗിക ജീവിതത്തിന്റെ സംഭവബഹുലമായ തുടക്ക നാളുകൾ ചിത്രീകരിക്കുന്ന രണ്ടാം വാല്യം, 'ഇമാനോഫുട്ടു; ദ ഇവന്റ് ഫുൾ  സ്റ്റാർട്ട് ഓഫ് സുഗേൾസ് പ്രസിഡൻസി - Imanofutu; the Eventful Start of Sugirl's Presidency' എന്ന തലക്കെട്ടിൽ 2014-ൽ പ്രസിദ്ധീകരിച്ചു (ISBN : 1505514444).

പുസ്തകങ്ങളുടെ സ്വതന്ത്ര ഡിജിറ്റൽ പതിപ്പുകൾ ‘ഗൂഗിൾ ബുക്സ്’ - ൽ സൗജന്യമായി ലഭ്യമാണ്. പി.  അനിൽ പ്രസാദ് - ആണ് ഈ കഥാ പരമ്പരയുടെ രചയിതാവ്. 

==അവലംബം==
<references/>
[[വർഗ്ഗം:ഇംഗ്ലീഷ് നോവലുകൾ]]