Difference between revisions 2224914 and 2225072 on mlwiki

{{prettyurl|തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാർ}}
{{Infobox Person
| name = 
| image = Bapu-musliar.jpg
| image_size =
| caption =
| birth_date = 1933
| birth_place = [[തിരൂരങ്ങാടി]],[[കേരളം]]
(contracted; show full) മകൻ അബ്ദുൽ ഖാദിർ മുസ്‌ലിയാരുടെ മകൾ ഫാത്വിമ ബീവി മാതാവും. 1933-ലാണ് ബാപ്പു മുസ്‌ലിയാരുടെ ജനനം. ജനനവും ചെറുപ്പ കാല ജീവിതവും  തിരൂരങ്ങാടിയിലായിരുന്നു. പ്രഥമ അധ്യാപകൻ തയ്യിൽ അബ്ദുല്ല മുസ്‌ലിയാരാണ്.  കരിങ്കപ്പാറ മുഹമ്മദ് മുസ്‌ലിയാർ, കൊയപ്പ കുഞ്ഞായിൻ മുസ്‌ലിയാർ, കോട്ടുമല അബൂബക്കർ മുസ്‌ലിയാർ, ഒ കെ സൈനുദ്ദീൻ കുട്ടി മുസ്‌ലിയാർ എന്നിവരാണ് പ്രധാന ഗുരുനാഥന്മാർ.  വെല്ലൂർ ബാഖിയാത്തിൽ നിന്നാണ് ബിരുദം.   കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ സഹപാഠിയാണ് <ref>http://www.sirajlive.com/2014/08/21/121230.html</ref>


==രചനകൾ==
അറബി കാവ്യലോകത്തിന്റെ ഗഹനതയും സമ്പുഷ്ഠതയും പ്രാസഭംഗിയും സ്വരഘടനയിലെ സംഗീതാത്മകതയും സമ്മേളിച്ച എഴുത്തുകാരനായിരുന്നു ബാപ്പുമുസ്ലിയാർ. കൈരളിയുടെ ബൂസ്വുരിയായാണ് ബാപ്പു മുസ്‌ലിയാർ അറിയപ്പെട്ടിരുന്നത്. സ്തുതി ഗീതങ്ങളും അനുശോചന കാവ്യങ്ങളുമാണ് ബാപ്പു മുസ്‌ലിയാരുടെ കവിതകളിൽ കൂടുതലും. ഹസ്‌റത്ത് ഹംസ, ഖുത്ബുസ്സമാൻ സയ്യിദ് അലവി തങ്ങൾ മമ്പുറം, പറവണ്ണ മുഹ്‌യിദ്ദീൻ കുട്ടി മുസ്‌ലിയാർ, തന്റെ ഗുരു ആദം ഹസ്‌റത്ത്, ഉത്തമപാളയം അബൂബക്കർ ഹസ്‌റത്ത്, ആലുവായ് അബൂബക്കർ മുസ്‌ലിയാർ, കുണ്ടൂർ അബ്ദുൽ ഖാദിർ മുസ്‌ലിയാരുടെ മകൻ കുഞ്ഞുമോൻ തുടങ്ങി നിരവധി പേരെക്കുറിച്ച് അദ്ദേഹം കവിതകൾ രചിച്ചിട്ടുണ്ട്. ചേറൂർ ശുഹദാക്കളുടെ പേരിൽ രചിച്ച മൗലിദ്, അസ്ഹാബുൽ ബദ്‌റിനെ തവസ്സുൽ (ഇടതേടൽ) ചെയ്തുകൊണ്ടുള്ള ‘അസ്ബാബുന്നസ്ർ’, ഇമാം അബൂഹനീഫയൂടെ പ്രവാചക കീർത്തന-തവസ്സുൽ കാവ്യമായ ‘ഖസീദത്തുന്നുഅ്മാനിയ്യ’ക്ക് തഖ്മീസായി രചിച്ച ‘അസീദത്തുർറഹ്മാനിയ്യ’, ശൈഖ് അബ്ദുല്ലാഹിൽ ഹദ്ദാദ് മദീനാ മുനവ്വറക്കകത്ത് എഴുതിവെച്ച ‘അൽഫാതിഹത്തുൽ മുവത്വഫിയ്യ’യുടെ മുഖമ്മസ്, അജ്ഞാതനായ പ്രവാചകസ്‌നേഹി മദീനാ മുനവ്വറക്ക് പുറത്ത് ആലേഖനം ചെയ്ത നബി കീർത്തന കാവ്യത്തിന്റെ മുഖമ്മസ് തുടങ്ങി വേറെയും നിരവധി രചനകൾ അദ്ദേഹത്തിനുണ്ട്. യമനീ കവികളും അന്യഭാഷക്കാരായ മറ്റു ചില കവികളും പരീക്ഷിച്ച തഖ്മീസ് കേരളത്തിൽ ഏറ്റവും വിജയകരമായി പരീക്ഷിച്ച വ്യക്തിയാണ് ബാപ്പു മുസ്‌ലിയാർ<ref>http://www.sirajlive.com/2014/08/21/121244.html</ref>.

==അവാർഡുകൾ==
*മഖ്ദൂം അവാർഡ്
*ഇമാം ഗസ്സാലി അവാർഡ് 
*ഇമാം ബൂസൂരി അവാർഡ് <ref>http://deshabhimani.com/news-kerala-all-latest_news-392856.html</ref>

== അവലംബം ==
<References/>

[[വർഗ്ഗം:ഇസ്ലാമികപണ്ഡിതർ]]
[[വർഗ്ഗം:കേരളത്തിലെ ഇസ്ലാമിക പണ്ഡിതർ]]
[[വർഗ്ഗം:ഇന്ത്യയിലെ സുന്നി മുസ്ലീങ്ങൾ]]
[[വർഗ്ഗം:കേരളത്തിലെ അത്മീയാചാര്യന്മാർ]]
[[വർഗ്ഗം:ഇസ്ലാമികതത്ത്വചിന്തകർ]]
[[വർഗ്ഗം:മലപ്പുറം ജില്ലയിൽ ജനിച്ചവർ]]
[[വർഗ്ഗം:ഇന്ത്യയിലെ ഇസ്ലാമികപണ്ഡിതർ]]
[[വർഗ്ഗം:കേരളത്തിലെ സമുദായനേതാക്കൾ]]