Difference between revisions 3349167 and 3501485 on mlwiki

കേരളത്തിന്റെ രാഷ്ട്രീയ -സാമൂഹ്യ- സാംസ്‌കാരിക -ആത്മീയ രംഗത്ത് നിർണ്ണായകമായ സ്വാധീനം ചെലുത്തിയ ദിനപത്രമാണ് കേരളഭൂഷണം.

നിരണം കുറിച്ചിയേത്ത് കെ.കെ. കുരുവിളയാണ് പത്രത്തിന്റെ സ്ഥാപകൻ. മദ്ധ്യതിരുവിതാംകൂറിലെ രാഷ്ട്രീയ രംഗത്തെ സംശുദ്ധമാക്കുകയും ്രൈകസ്തവസഭകളുടെ വിദ്യാഭ്യാസ,ആത്മീയ, സാംസ്‌കാരിക രംഗങ്ങളെ പരിപോഷിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കേരളഭൂഷണം 1944ൽ കോട്ടയത്ത് ആരംഭിച്ചത്.  നിരണം സ്വദേശിയാണെങ്കിലും കെ.കെ കുരുവിളയുടെ പ്രവർത്തന മേഖല കോട്ടയമായിരുന്നു.

(contracted; show full)

ദിനപത്രം ആദ്യമായി സ്വന്തം വാഹനങ്ങളിൽ വിതരണക്കാർക്ക് എത്തിച്ചു കൊടുക്കുന്നതടക്കമുള്ള മാധ്യമരംഗത്തെ പ്രൊഫഷണലിസത്തിൽ കേരളഭൂഷണം ഒരുചുവട് മുന്നിലായിരുന്നു. സാഹിത്യ-സാംസ്‌കാരിക-ചിന്താമണ്ഡലങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളായിരുന്നു കേരളഭൂഷണത്തിന്റെ പത്രാധിപസ്ഥാനത്ത് വിളങ്ങിയിരുന്നത്.

[[സി.എൻ. ശ്രീകണ്ഠൻ നായർ]], [[പവനൻ]] എന്നിവരൊക്കെ കേരളഭൂഷണത്തിന്റെ പത്രാധിപൻമാരായിരുന്നു. വ്യക്തിപരമായ കാരണങ്ങളാൽ 
[[ജോർജ്ജ് തോമസ്|ഡോ. ജോർജ്ജ് തോമസിന്]] എൺപതുകളുടെ മധ്യത്തിൽ പത്രത്തിന്റെ പ്രസിദ്ധീകരണം നിർത്തിവയ്‌ക്കേണ്ടി വന്നു.  തുടർന്ന് കോഴഞ്ചേരി കലമണ്ണിൽ കെ.ജെ. ഏബ്രഹാം പത്രം ഏറ്റെടുത്ത് 1989ൽ തിരുവല്ലയിൽ നിന്നു പുനരാരംഭിച്ചുവെങ്കിലും ഒരു വർഷത്തിനു ശേഷം സാങ്കേതിക കാരണങ്ങളാൽ പ്രഭാത ദിനപത്രം നിർത്തിവെച്ച് പത്തനംതിട്ട കേന്ദ്രമാക്കി സായാഹ്ന ദിനപത്രമാക്കി മാറ്റി.

2006ലാണ് തിരുവല്ല പരുമല സ്വദേശിയും ഖത്തറിലെ പ്രമുഖ ഡോക്ടറുമായ കടവിൽ ഡോ. കെ.സി. ചാക്കോ കേരളഭൂഷണം ഏറ്റെടുക്കുന്നത്.  2008 ഏപ്രിൽ 14ന് വിഷുദിനത്തിൽ തിരുവല്ലയിൽ നിന്ന് സായാഹ്ന ദിനപത്രമായി പുനഃപ്രകാശനം ചെയ്ത കേരളഭൂഷണം 2009 ഏപ്രിൽ 14 മുതൽ പ്രഭാത ദിനപത്രമാക്കി മാറ്റി. തുടക്കത്തിൽ മധ്യകേരളത്തിൽ മാത്രമായി പ്രചാരണം തുടങ്ങിയ പത്രം ഇപ്പോൾ കേരളത്തിലെ എല്ലാ ജില്ലകളിലും സജീവസാന്നിദ്ധ്യമുറപ്പിച്ചു.

ജാതി-മത-കക്ഷിരാഷ്ട്രീയ പക്ഷപാതിത്വമില്ലാതെ, സാമൂഹിക തിന്മകൾക്കും അസമത്വങ്ങൾക്കുംനീതിനിഷേധങ്ങൾക്കുമെതിരെ നിർഭയമായ നിലപാടുകളിൽ നിന്നുകൊണ്ട് തിരുത്തൽ ശക്തിയായി ഇടപെടുകയെന്നുള്ളതാണ് മുഖ്യപത്രാധിപ സ്ഥാനം വഹിച്ചുകൊണ്ട് ഡോ. കെ.സി ചാക്കോ കേരളഭൂഷണത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

<ref>"https://epaper.keralabhooshanam.com"</ref>
<references group="https://www.keralabhooshanam.com/history-of-keralabhooshanam/" />