Difference between revisions 3420947 and 3526735 on mlwiki

{{prettyurl|Chintha jerome}}
[[File:CHINTHA JEROME.jpg|thumb|]]
[[കേരള സംസ്ഥാന യുവജന കമ്മീഷൻ|സംസ്ഥാന യുവജന കമ്മീഷൻ]] ചെയർപേഴ്‌സണാണ് '''ചിന്താ ജെറോം'''.<ref>http://www.prd.kerala.gov.in/news/a2015.php?tnd=15&tnn=289949&Line=Directorate,%20Thiruvananthapuram&count=25&dat=04/10/2016</ref> 

==ജീവിതരേഖ==
റിട്ടയേർഡ് അധ്യാപകരായ സി ജെറോമിന്റെയും എസ്തർ ജെറോമിന്റെയും ഏക മകളായി 1985 7ൽ കൊല്ലത്താണ് ചിന്തയുടെ ജനനം.  

==വിദ്യാഭ്യാസം==
കൊല്ലം ശ്രീ നാരായണ കോളേജ്, കേരളാ സർവ്വകലാശാലാ ക്യാമ്പസ് എന്നിവടങ്ങളിൽ നിന്നായി ബിരുദ, ബിരുദാനന്തര ബിരുദ പഠനം. പിന്നീട് ബി.എഡ് പഠനം. നിലവിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ ഗവേഷണം നടത്തുന്നു.

==സ്ഥാനങ്ങൾ, ചുമതലകൾ==

*സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്‌സൺ <ref>https://www.asianetnews.com/news/chintha-jerome-appointed-as-youth-commission-chair-person</ref>
*ഡി.വൈ.എഫ്‌.ഐ. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം
*ഡി.വൈ.എഫ്‌.ഐ. സംസ്ഥാന ജോയിന്റ് സെക്രട്ടറി ചിന്താ ജെറോം <ref>https://www.deshabhimani.com/news/kerala/news-kollamkerala-05-11-2019/832420</ref>.
*എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡണ്ട്
*എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം

==കൃതികൾ==
==== ''ചുംബനം, സമരം, ഇടതുപക്ഷം'' ==== 
<ref>https://malayalam.webdunia.com/article/kerala-news-in-malayalam/kiss-of-love-chinta-jero-sfi-115021800028_1.html</ref>

ചുംബനസമരത്തെ തുടർന്ന് സമൂഹത്തിലും സോഷ്യൽ മീഡിയയിലും ഉണ്ടായ മാറ്റത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങളും കാഴ്ചപ്പാടുകളുമാണ് തന്റെ ആദ്യ പുസ്തകത്തിൽ പങ്കുവെയ്ക്കുന്നത്. ഫാസിസത്തെ എതിർക്കുന്നതിനുള്ള സമര മാർഗ്ഗങ്ങളും അത് മുന്നോട്ടു വയ്ക്കുന്ന ആശയങ്ങളെക്കുറിച്ചുള്ള പഠനങ്ങളും പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നു. ചുംബന സമരത്തിന്റെ ഇടതു കാഴ്ചപ്പാടുകളെക്കുറിച്ചും പുസ്തകം ചർച്ച ചെയ്തിരിക്കുന്നുണ്ട്.

===== ''"ചങ്കിലെ ചൈന, ഒരു ചിന്നക്കടക്കാരിയുടെ ചീനാ യാത്ര"'' =====

<ref>https://www.chinthapublishers.com/ml/author/chintha-jerome-126</ref>

ചൈനയുമായി വ്യാപാര - സാംസ്‌കാരിക വിനിമയങ്ങൾ പുരാതന കാലം മുതൽക്കേ നിലനിന്നിരുന്ന കേരളത്തിലെ ചിന്നക്കട എന്ന പ്രദേശത്തുനിന്നും ഒരു യുവതി ചീനയിലേക്കു നടത്തിയ യാത്രയാണീ പുസ്തകത്തിൽ. ചീനയുടെ ചരിത്രത്തിലേക്കും രാഷ്ട്രീയത്തിലേക്കും സാമൂഹിക ചലനങ്ങളിലേക്കും ഇറങ്ങിച്ചെല്ലുന്നതാണ് ഈ യാത്രാവിവരണം.

[[File:CHANKILE CHINA BOOK PRAKASHANAM.jpg|thumb|]]

==നേട്ടങ്ങൾ==
ജർമ്മനിയിലെ ബേണിൽ വെച്ച് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, ദുരന്ത ലഘൂകരണം എന്നീ വിഷയത്തിൽ യുനെസ്‌കോയും ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയും ചേർന്ന് സംഘടിപ്പിച്ച അന്താരാഷ്ട്ര ശിൽപശാലയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തു.<ref>https://malayalam.news18.com/news/kerala/chintha-jerome-going-to-germany-83669.html</ref>

==ഇടപെടലുകൾ==
*കേരളത്തിലെ വസ്ത്രവ്യാപാര മേഖലയിലെ തൊഴിൽചൂഷണത്തിനെതിരെ (ഇരിപ്പുസമരം) ശക്തമായ ഇടപെടൽ നടത്തി.
*കേരളത്തിലെ വനിതാ ഹോസ്റ്റലുകളിലെ പെൺകുട്ടികളുടെ സുരക്ഷയും സമയക്രമവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ യുവജന കമ്മീഷൻ അധ്യക്ഷയെന്ന നിലയിൽ ഇടപെട്ട് പരിഹാരം നിർദ്ദേശിച്ചു 
*നടൻ ബിനീഷ് ബാസ്റ്റ്യനെതിരെയുണ്ടായ ജാതീയ അധിക്ഷേപത്തിനെതിരെ നിലപട് സ്വീകരിച്ചു.<ref>https://janamtv.com/80181603/</ref>

==അവലംബം==
<references/>

[[വർഗ്ഗം:എസ്‌.എഫ്‌.ഐ. നേതാക്കൾ]]
[[വർഗ്ഗം:കൊല്ലം ജില്ലയിൽ ജനിച്ചവർ]]
[[വർഗ്ഗം:മുൻ എസ്‌.എഫ്‌.ഐ. നേതാക്കൾ]]
[[വർഗ്ഗം:ഡി.വൈ.എഫ്‌.ഐ നേതാക്കൾ]]
[[വർഗ്ഗം:സി.പി.ഐ.എം. വനിതാ നേതാക്കൾ]]