Difference between revisions 3427765 and 3548396 on mlwiki

== '''തീയ്യർ - Thiyyar''' ==

=== തീയ്യ സമുദായം ===



വടക്കൻ കേരളത്തിൽ കാണുന്ന ഒരു സമുദായമാണു തീയ്യർ. വടക്ക്  ഗോകർണ്ണം മുതൽ കുടക്, നീലഗിരി തുടങ്ങിയഅതായത് ഉത്തരകന്നഡ, ഉടുപ്പി,ദക്ഷിണ കന്നഡ,കാസർകോട് കുടക്,കണ്ണൂർ, മയ്യഴി,വയനാട്, കോഴിക്കോട്,മലപ്പുറം,നീലഗിരി,പാലക്കാട് -
തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ വരെയുള്ള  സ്ഥലങ്ങളുമാണ് തീയ്യരുടെ പ്രധാന സങ്കേതങ്ങൾ.

ശൗണ്ഡിക ഉല്പത്തി ആണ് തീയ്യരുടെ ഉല്പത്തി ഐതീഹ്യം ആയി പറയുന്നത്.'ആദി ദിവ്യൻ' എന്ന രൂപത്തിൽ ഇന്നും കാവുകളിൽ കെട്ടിയാടുന്ന ശിവ പുത്രൻ ആണ് തീയ്യരുടെ കുല പൂർവികൻ എന്നും ദിവ്യൻ അഥവാ ദിവ്യർ എന്ന പദം സംസാര ഭാഷയിൽ തീയ്യർ ആയത് ആണ് എന്നും പറയപ്പെടുന്നു.ഉത്തരകേരളത്തിൽ തെയ്യാരാധകരിൽ മുന്നിൽ നിൽക്കുന്ന സമൂഹമാണു തീയർ. ബൈദ്യ, ബില്ലവാദി എന്നീ പേരുകളിലാണ് ഇവർ തെക്കൻ കർണാടകത്തിൽ അറിയപ്പെടുന്നത് ഇവരെ തുളുതീയർ എന്ന് വിളിക്കുന്നു. വടക്കൻ കേരളത്തിൽ തീയർക്ക്, തണ്ടാൻ/തണ്ടയാൻ, മൂപ്പൻ ,ചേകോൻ,ചേകവർ, പണിക്കർ തുടങ്ങിയ സ്ഥാന പേരുകളും പണ്ട് നിലനിന്നിരുന്നു.വടക്കൻ പാട്ടിലെ ചേകവന്മാരും ഉണ്ണിയാർച്ചയും എല്ലാം തീയ്യർ ആണ്. കാസർഗോഡ്, കണ്ണൂർ ജില്ലകളിലായി പരന്നു കിടക്കുന്ന നാലു പ്രധാന കഴകങ്ങൾക്കു കീഴിൽ സുസജ്ജമായ ഭരണവ്യവസ്ഥയോടെ കോഴിക്കോട് മലപ്പുറം വയനാട് പാലക്കാട് ത്രീശൂർ വരെയും പോകുന്ന സമുദായമാണിത്. നിരവധി തെയ്യക്കാവുകൾ ഈ സമുദായത്തിനുണ്ട്. അശോകകാലഘട്ടത്തിൽ (ബി. സി. 273 - 232) തീയസമുദായത്തെ പറ്റിയുള്ള പരാമർശവും അളകാർമല ശിലാരേഖയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. തീയ്യൻചന്ദൻ എന്നാണു ലിഖിതത്തിൽ പറഞ്ഞിരിക്കുന്നത്. മികച്ച കർഷകരും, വിദേശ വ്യാപാരികളും വണിക്ക് ശ്രേഷ്ഠന്മാരും ആയിരുന്നു ഇവരെന്നു പറയുന്നു.
വടക്കെ മലബാറില് തീയ്യര് എട്ടില്ലക്കാരും മൂന്നു കരിയങ്ങളും ആയി തിരിഞ്ഞിരിക്കുന്നു. എട്ടില്ലക്കാര് എന്നാണു അവര് ഇപ്പോഴും അറിയപ്പെടുന്നത്.


==== ഇല്ലങ്ങള് ====



ഇല്ലങ്ങള്: നെല്ലിക്ക, പുല്ലാന്നി, വംഗേരി, കോഴിക്കാലന്, പടയാന് കുടി, മന്നാന് കുടി , തേനന് കുടി, വെളക്കന് കുടി . 
(contracted; show full)

=== അവലംബം ===
<ref>{{cite book |title=കാസർഗോഡ് ചരിത്രവും സമൂഹവും |publisher=കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിദ്ധീകരണം}}</ref>
<ref>{{cite book |title=തെയ്യപ്രപഞ്ചം |publisher=ഡോ: ആർ. സി. കരിപ്പത്ത്}}</ref>
<ref>{{cite book |title=അനുഷ്ഠാനവും മാറുന്ന കാലവും |publisher=ഡോ. എ. കെ. നമ്പ്യാർ}}</ref>