Difference between revisions 3548396 and 3548397 on mlwiki

== '''തീയ്യർ - Thiyyar''' ==

=== തീയ്യ സമുദായം ===



വടക്കൻ കേരളത്തിൽ കാണുന്ന ഒരു സമുദായമാണു തീയ്യർ. വടക്ക്  ഗോകർണ്ണം മുതൽ അതായത് ഉത്തരകന്നഡ, ഉടുപ്പി,ദക്ഷിണ കന്നഡ,കാസർകോട് കുടക്,കണ്ണൂർ, മയ്യഴി,വയനാട്, കോഴിക്കോട്,മലപ്പുറം,നീലഗിരി,പാലക്കാട് -
തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ വരെയുള്ള  സ്ഥലങ്ങളുമാണ് തീയ്യരുടെ പ്രധാന സങ്കേതങ്ങൾ.
(contracted; show full)

സര്പ്പ ദോഷത്തിനു പേര് കേട്ടതാണ് പാമ്പിന്മേല് കാവ് ബ്രാഹ്മണര്ക്ക് ഈ ദോഷം പരിഹരിക്കുന്നതില് പരിമിതികളുണ്ട്. എന്നാല് തീയ്യര്ക്ക് ബ്രാഹ്മണരെക്കാള് പ്രാധാന്യം ഇതിലുണ്ട്. പെരളശ്ശേരിയിലെ തീയ്യരുടെ ‘ഗുരുക്കന്മാര് കാവില്’ സര്പ്പബലി നടത്തുന്നത് തീയ്യ കോമരമാണ്. ഇതൊക്കെ സൂചിപ്പിക്കുന്നത് ഉത്തര 
മലബാറകേരളത്തിലെ തീയ്യ സമുദായം ആദിമ കാലം മുതലേ ഉണ്ടായ നാഗാരാധകരുടെ പിന്തുടര്ച്ചക്കാരാണ് എന്നാണു.

=== ആദിതീയ്യരുടെ ആവിർഭാവം ===

ആദിതീയ്യരുടെ ആവിർഭാവത്തെക്കുറിച്ച് വിഭിന്ന പുരാവൃത്തങൾ നിലവിലുണ്ട്. പോത്തേരി കുഞ്ഞമ്പു വക്കീൽ 1904 ലും കാമ്പിൽ അനന്തൻമാസ്റ്റർ 1932 ലും തീയ്യരുടെ ചരിത്രം സംബന്ധിച്ച പുസ്തകങ്ങൾ രചിച്ചിരുന്നു
(contracted; show full)

=== അവലംബം ===
<ref>{{cite book |title=കാസർഗോഡ് ചരിത്രവും സമൂഹവും |publisher=കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിദ്ധീകരണം}}</ref>
<ref>{{cite book |title=തെയ്യപ്രപഞ്ചം |publisher=ഡോ: ആർ. സി. കരിപ്പത്ത്}}</ref>
<ref>{{cite book |title=അനുഷ്ഠാനവും മാറുന്ന കാലവും |publisher=ഡോ. എ. കെ. നമ്പ്യാർ}}</ref>