Difference between revisions 3483946 and 3488313 on mlwiki

{{close paraphrasing|date=2020 ഡിസംബർ}}
{{copypaste|url=http://dailyreports.in/2017/06/26/the-history-of-thevar-vellan/|date=2020 ഡിസംബർ}}
മാന്ത്രിക വിദ്യയിലും ആയോധന കലയിലും അഗാധമായ പാണ്ഡിത്യമു ണ്ടായിരുന്ന ഒരു യോദ്ധാവായിരുന്നു തേവർ വെള്ളന്നെ പുലയൻ. പോർട്ടിഗീസു കാരെ യുദ്ധം ചെയ്ത് തോല്പിച്ച് ബേക്കൽക്കോട്ടയെ രക്ഷിച്ച വട്ട്യൻപൊള്ളരെ പോലെ വടക്കൻ വീരഗാഥയിലെ നെടുംനായകൻ തച്ചോളി ഒതേനനുമായി നേരിട്ടു ഏറ്റുമുട്ടി ഒതേന കുറുപ്പിനെ തോത്പിച്ചു തേവർ വെള്ളൻ. വസൂരി പിടിച്ചാണ് അന്ത്യം വരിച്ചത്.<ref>http://dailyreports.in(contracted; show full)സ്വർണ്ണമായിരുന്നു. ആളുകൾ അറിഞ്ഞാൽ ആപത്താകുമെന്ന് മനസ്സിലാക്കിയ അദ്ദേഹം ഭാര്യയെ വിളിച്ചു. സ്വർണ്ണ കട്ടികളിൽ മഞ്ഞളും നൂറും പുരട്ടി വെയിലത്ത് വച്ച് ഉണക്കി അടുക്കളയിൽ കുഴിച്ചിടാൻ ഉപദേശിച്ചു. സ്വർണ്ണക്കട്ടികൾ വെയിലത്ത് വച്ച് ഉണക്കുന്നത് അടുത്ത പുരയിടത്തിൽ തെങ്ങിൽ കയറി തേങ്ങയിട്ടുകൊണ്ടിരുന്ന തിയ്യൻ കണ്ടു.<ref>http://dailyreports.in/2017/06/26/the-history-of-thevar-vellan/</ref><ref>https://timesofindia.indiatimes.com/city/kochi/othenan-who/articleshow/60129215.cms</ref>

ഈ വിവരം നാട്ടിലെ 
''എട്ടുവീട്ടിൽ കുറുപ്പന്മാരെ'' അറിയിച്ചു. നാട്ടിലെ പ്രമാണിമാരായ കുറുപ്പന്മാർ, പുലയന് ഇതെവിടെനിന്നു കിട്ടിയെന്ന് അന്വേഷിച്ചു. ഇത് ചോദ്യം ചെയ്യാൻ അവസരം നോക്കിയിരിക്കെയാണ് കോളേത്ത് ചെന്നിയെന്ന് പേരായ ഒരു തിയ്യത്തിയുടെ വീട്ടിൽ ദിവസവും ചാരായം കുടിക്കാൻ ചെന്നുകൊണ്ടിരുന്ന ചോയ്യോനെ കുറുപ്പന്മാർ നാടുവാഴികളുടെ പിൻബലത്തിൽ നേരിടാൻ തീരുമാനിച്ചു. അവർ തമ്മിൽ ഏറ്റുമുട്ടുകയും ചെയ്തു. ചാലിയംകടവ് പുഴയിലേക്ക് ചാടി തന്ത്രപരമായി രക്ഷപ്പെട്ട ചോയ്യോൻ പിന്നെ തിരിച്ചുവന്നില്ല.<ref>http://dailyreports.in/2017/06/26/the-history-of-thevar-vellan/</ref>&(contracted; show full)തേവർ വെള്ളൻ ജനിച്ച വീട്. തേവർ വെള്ളന്റെ പുത്രപരമ്പരയിൽപ്പെട്ട തെയ്യനും കുടുംബവുമാണ് അവിടെ താമസം. ക്ഷേത്രത്തിലെ കോമരം കൂടിയാണ് തെയ്യൻ. തേവർ വെള്ളന്റെ കുടുംബത്തിൽ ഇന്ന് ജീവിച്ചിരിക്കുന്ന മൂത്ത കാരണവരാണ് ബേരനും, അനുജൻ കൊറുമ്പനും (കുറുമ്പൻ).ക്ഷേത്ര നടത്തിപ്പിൽ ഇവർ സജീവ പങ്കാളിത്തം വഹിച്ചുപോരുന്നു.<ref>http://dailyreports.in/2017/06/26/the-history-of-thevar-vellan/</ref><ref>https://timesofindia.indiatimes.com/city/kochi/othenan-who/articleshow/60129215.cms</ref>

[[വർഗ്ഗം:പുതുമുഖലേഖനം]]