Difference between revisions 3488313 and 3488318 on mlwiki

{{close paraphrasing|date=2020 ഡിസംബർ}}
{{copypaste|url=http://dailyreports.in/2017/06/26/the-history-of-thevar-vellan/|date=2020 ഡിസംബർ}}
മാന്ത്രിക വിദ്യയിലും ആയോധന കലയിലും അഗാധമായ പാണ്ഡിത്യമു ണ്ടായിരുന്ന ഒരു യോദ്ധാവായിരുന്നു തേവർ വെള്ളന്നെ പുലയൻ. പോർട്ടിഗീസു കാരെ യുദ്ധം ചെയ്ത് തോല്പിച്ച് ബേക്കൽക്കോട്ടയെ രക്ഷിച്ച വട്ട്യൻപൊള്ളരെ പോലെ വടക്കൻ വീരഗാഥയിലെ നെടുംനായകൻ തച്ചോളി ഒതേനനുമായി നേരിട്ടു ഏറ്റുമുട്ടി ഒതേന കുറുപ്പിനെ തോത്പിച്ചു തേവർ വെള്ളൻ. വസൂരി പിടിച്ചാണ് അന്ത്യം വരിച്ചത്.<ref>http://dailyreports.in(contracted; show full)

അസ്ഥികളെ ത്രസിപ്പിക്കുന്ന ഇത്തരം കഥകൾ കേട്ടാണ് ചോയ്യോന്റെ മകൻ വെള്ളൻ വളർന്നുവന്നത്. അച്ഛനെ ചതിച്ചുകൊന്ന സവർണ്ണ നാടുവാഴി തമ്പുരാക്കന്മാർക്കെതിരെ പൊരുതുകയെന്നതായിരുന്നു തന്റെ ജീവിത നിയോഗമെന്ന് വെള്ളന് തോന്നി. അതിനായി കായികവിദ്യ അഭ്യസിച്ച് കായികക്ഷമത ഉറപ്പുവരുത്തുതിനായി തീരുമാനിച്ചു. തന്റെ കീഴാളജന്മം അതിനു തടസ്സമായപ്പോൾ തിരുവള്ളൂരിലെ 
വെന്നപ്പാലൻ ചേകോൻകോമാകുറുപ്പ് എന്ന വലിയ മഹാനുഭവൻ മുന്നോട്ടുവന്നു. പ്രമാണി വർഗ്ഗത്തിൽപ്പെട്ടവനാണെങ്കിലും ചേകോൻകുറുപ്പ് നല്ലവനായിരുന്നു. അദ്ദേഹം വെള്ളനെ കായികാഭ്യാസം പഠിപ്പിക്കുവാൻ തയ്യാറായി. അദ്ദേഹത്തിന് പുലചേകോൻകുറുപ്പ് എന്ന പരിഹാസപേരും ലഭിച്ചു. വെന്നപ്പാലൻ ചേകോകോമകുറുപ്പിന്റെ കീഴിൽ വെള്ളൻ കളരി വിജയകരമായി പൂർത്തിയാക്കി. ശിഷ്യന്റെ മിടുക്കുകണ്ട് സന്തോഷിച്ച ചേകോൻകുറുപ്പ് തന്റെ ഉടവാള് സമ്മാനിച്ച് ആശീർവദിച്ചു.<ref>http://dailyreports.in/2017/06/26/the-history-of-thevar-vellan/</ref><ref>https://timesofindia.indiatimes.com/city/kochi/othenan-who/articleshow/60129215.cms</ref>

അന്യനാട്ടിൽ പോയി കുറെ കൂടി അഭ്യാസം പഠിക്കണമെന്ന് തോന്നി വെളളൻ മൂരാട് പുഴയും കോരപ്പുഴയും കടലുണ്ടിപ്പുഴയും കടന്ന് മലകളും താണ്ടി കളരിയിൽ വളരെ പ്രശസ്തരായ യോഗിചേകോന്മാരുടെ വസതിയിൽ ചെന്നെത്തി. ആ നേരത്ത് യോഗിചേകോന്മാരുടെ നേർപെങ്ങൾ മാത്രമെ അവിടെ ഉണ്ടായിരുന്നുള്ളു. താൻ കടത്തനാട്ടിൽ നിന്നും വരുന്നതാണെന്നും യോഗി ചേകോന്മാരുടെയില് നിന്നും കളരിയിൽ ഉപരിപഠനത്തിനാണെന്നും പറഞ്ഞു. പുലയനാണെന്ന വിവരം വെള്ളൻ വിദ്യയോടുള്ള ആവേശത്താൻ മറച്ചുവച്ചു.<ref>http://dailyreports.in/2017/06/26/the-history-of-thevar-vellan/</ref><ref>https://timesofindia.indiatimes.com/city/kochi/othenan-who/articleshow/60129215.cms</ref>

(contracted; show full)തേവർ വെള്ളൻ ജനിച്ച വീട്. തേവർ വെള്ളന്റെ പുത്രപരമ്പരയിൽപ്പെട്ട തെയ്യനും കുടുംബവുമാണ് അവിടെ താമസം. ക്ഷേത്രത്തിലെ കോമരം കൂടിയാണ് തെയ്യൻ. തേവർ വെള്ളന്റെ കുടുംബത്തിൽ ഇന്ന് ജീവിച്ചിരിക്കുന്ന മൂത്ത കാരണവരാണ് ബേരനും, അനുജൻ കൊറുമ്പനും (കുറുമ്പൻ).ക്ഷേത്ര നടത്തിപ്പിൽ ഇവർ സജീവ പങ്കാളിത്തം വഹിച്ചുപോരുന്നു.<ref>http://dailyreports.in/2017/06/26/the-history-of-thevar-vellan/</ref><ref>https://timesofindia.indiatimes.com/city/kochi/othenan-who/articleshow/60129215.cms</ref>

[[വർഗ്ഗം:പുതുമുഖലേഖനം]]